Friday, June 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഷ്‌ട്രീയ ലക്ഷ്യത്തോടെ സംവരണത്തെ കാണരുത്: അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട്

Don't see reservation as a political motive: Akiraman Kalidasa Bhattathiripad

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 10:23 pm IST
in Kerala

തിരുവല്ല: സംവരണത്തിന്റെ അന്തസ്സത്തയും ലക്ഷ്യവും ഉദ്ദേശ്യവും മാനുഷിക പരിഗണനകളും മറന്ന് ഭരണാധികാരികള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്നും കേവലം രാഷ്‌ട്രീയലക്ഷ്യത്തിനു വേണ്ടി സംവരണ തത്വങ്ങളെ വളച്ചൊടിക്കാന്‍ ശ്രമിക്കുന്നത് അപകടകരമാണെന്നും യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമണ്‍ കാളിദാസ ഭട്ടതിരിപ്പാട് വ്യക്തമാക്കി.

ജാതിസംവരണത്തെ പ്രോത്സാഹിപ്പിക്കുന്നത് അനുകൂലിക്കുവാന്‍ പറ്റുന്നതല്ല. ശ്രീനാരായണ ഗുരുദേവന്‍ ‘ഒരുജാതി ഒരുമതം ഒരുദൈവം മനുഷ്യന്’ എന്നു പറഞ്ഞ ഈ നാട്ടില്‍ ജാതി സംവരണത്തിലൂടെ ജനങ്ങളുടെ ഇടയില്‍ പല ജാതികള്‍ സൃഷ്ടിക്കാനും സ്പര്‍ദ്ധ ഉണ്ടാക്കാനും സര്‍ക്കാര്‍ ശ്രമിക്കുന്നത് ശരിയല്ല. ഭരണഘടനാശില്പികളും അന്നത്തെ ഭരണാധികാരികളും ഉദ്ദേശിച്ചിരുന്നത് ഒരുസമയം കഴിയുമ്പോള്‍ സംവരണം നിര്‍ത്തേണ്ടതായിട്ടുണ്ട് എന്നുതന്നെയാണ്. ഈ കാലഘട്ടത്തില്‍ സാമ്പത്തികമായും സാമൂഹികമായും ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന മുന്നാക്കക്കാര്‍ വളരെ ഏറെയുണ്ട്. അവരുടെ ദുരിതങ്ങള്‍ കണ്ടില്ലെന്ന് നടിക്കാന്‍ സര്‍ക്കാരിന് കഴിയില്ല.

അതുകൊണ്ട് ജാതിസംവരണത്തിന് ചില നിയന്ത്രണങ്ങള്‍ അനിവാര്യമാണ്. ഇതു സര്‍ക്കാര്‍ കൊണ്ടുവരികയും അതുപോലെ തന്നെ സാമ്പത്തിക സംവരണം കൃത്യമായും ശക്തമായും നടപ്പിലാക്കേണ്ടതുമുണ്ട്. എങ്കില്‍ മാത്രമേ സാമൂഹികനീതി കൈവരിക്കാന്‍ സാധിക്കയുള്ളൂ. ജാതിസംവരണത്തെ പൂര്‍ണമായി എതിര്‍ക്കുന്നില്ലെങ്കില്‍ത്തന്നെയും, അതില്‍ കാലോചിതമായി ചില നിയന്ത്രണങ്ങള്‍ വരുത്തേണ്ടത് അത്യാവശ്യമാണ്. പിന്നാക്കക്കാരില്‍ പിന്നാക്കം നില്‍ക്കുന്നവരെ കണ്ടുപിടിച്ച് അവര്‍ക്കു വേണ്ട സഹായവും സംവരണവും കൊടുക്കേണ്ടത് അവശ്യമാണ്. ഇന്നിപ്പോള്‍ പിന്നാക്കക്കാരില്‍ ധാരാളം പേര്‍ സാമൂഹികമായും സാമ്പത്തികമായും തൊഴില്‍പരമായും ഔദ്യോഗിക നിലയിലുമൊക്കെ വളരെ ഉയര്‍ന്നിട്ടുണ്ട്. ഇതൊരു നല്ലകാര്യം തന്നെ. അത് സംവരണത്തിന്റെ ഗുണമാണ്. പക്ഷേ, അതുമൂലം മുന്നാക്ക സമുദായമെന്നു മുദ്രകുത്തപ്പെട്ട ഒരു വിഭാഗം ആള്‍ക്കാര്‍ വളരെ പിന്നാക്കം പോയതായി കാണുന്നു.

അതുകൊണ്ട് സാമൂഹിക സന്തുലിതാവസ്ഥ നിലനിര്‍ത്തേണ്ടത് വളരെ അത്യാവശ്യമാണ്.സാമ്പത്തിക സംവരണം പ്രോത്സാഹിപ്പിക്കുകയും അതനുസരിച്ച് നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത കാണിക്കണമെന്നാണ് സഭയുടെ അഭിപ്രായം. കാളിദാസ ഭട്ടതിരിപ്പാട് പ്രസ്താവനയില്‍ പറഞ്ഞു.

Tags: Akiraman Kalidasa Bhattathiripadpolitical motiveCaste reservation
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

Kerala

ആചാര സംരക്ഷണത്തിന് ദുര്‍ഗാഷ്ടമിക്ക് അവധി നല്‍കണം: അക്കീരമണ്‍

പട്ടികജാതി കമ്മിഷന്‍ ജസ്റ്റിസ് കെ.ജി. ബാലകൃഷ്ണന്‍ കമ്മീഷന്‍ മുമ്പാകെ തെളിവ് നല്കി ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് ആര്‍.വി. ബാബു സംസാരിക്കുന്നു
Kerala

മതം മാറിയവര്‍ക്ക് പട്ടികജാതി പദവിയും സംവരണവും നല്കുന്നത് ഭരണഘടനാ ലംഘനം: ആര്‍.വി. ബാബു

ജസ്റ്റിസ് ബാലകൃഷ്ണന്‍ കമ്മിഷന് വിഎച്ച്പി സംസ്ഥാന പ്രസിഡന്റ് വിജി തമ്പിയുടെ നേതൃത്വത്തില്‍ നിവേദനം
നല്കുന്നു
Kerala

സംവരണം വേണ്ടത് ജാതി അടിസ്ഥാനമാക്കി; നിവേദനം നല്കി വിഎച്ച്പി

Kerala

ശബരിമല ദര്‍ശനത്തിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പുനഃപരിശോധിക്കണം: അക്കീരമണ്‍

പുതിയ വാര്‍ത്തകള്‍

യുവാക്കളെ വഞ്ചിച്ച് കോൺഗ്രസ് ബജറ്റ്; ‘ഗ്യാരന്റികൾ’ ബജറ്റിന്റെ പേജുകളിൽ പോലും ഇടം നേടാത്ത അവസ്ഥ: വി. മനുപ്രസാദ്

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

ആരോഗ്യവകുപ്പിൽ ഡയറക്ടർ കസേരയ്‌ക്കായി നാടകീയ രംഗങ്ങൾ; ഉത്തരവിന്റെ പകര്‍പ്പുമായി ഡോ.റീനയ്‌ക്ക് കസേര വിട്ടു നൽകാതെ ഡോ. മീനാക്ഷി

തന്ത്രങ്ങൾ കോടതിയോട് വേണ്ട; നേരിട്ട് ഹാജരാകണം, ഇല്ലെങ്കിൽ അറസ്റ്റ് അടക്കമുള്ള കടുത്ത നടപടി, മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

റബർ കർഷകരോട് കൊടും വഞ്ചന; വിപണി വിലയിലും കുറഞ്ഞ താങ്ങു വില പ്രഖ്യാപിച്ച് കർഷകരെ പരിഹസിക്കുന്നു: എൻ ഹരി

അക്കൗണ്ടുകളിലേക്ക് പണമെത്തിയത് എങ്ങനെ; വീണ വിജയന്റെ ലോക്കർ ഇഡി പരിശോധിക്കുന്നു

ടെലഗ്രാം രാജ്യത്തെ സൈബർ തട്ടിപ്പ് ശൃംഖലകളുടെയും, തീവ്രവാദ- ഭീകര ഗ്രൂപ്പുകളുടെയും സുരക്ഷിത താവളമെന്ന് കേന്ദ്ര സർക്കാർ, നിരോധനം ശരിവെച്ച് കോടതി

റാഗിങ്ങ് തടയാൻ സിദ്ധാർത്ഥിന്റെ പേരിൽ പുതിയ പദ്ധതി പ്രഖ്യാപിച്ച് വി.ഡി സതീശൻ

‘അദ്ദേഹത്തിന്റെ നല്ല ആരോഗ്യത്തിനായി പ്രാർത്ഥിക്കുന്നു’, രാഹുൽ ഗാന്ധിയുടെ 56-ാം ജന്മദിനത്തിന് ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കൊച്ചിയിലും മലപ്പുറത്തുമായി മാനദണ്ഡങ്ങൾ പാലിക്കാതെ വിദേശത്ത് നിന്നെത്തിച്ച 75 ലക്ഷം രൂപയുടെ ഐഫോണുകൾ പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.