Tuesday, August 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

നന്ദകുമാറിന് ഇരട്ടിമധുരം; മണപ്പുറത്തില്‍ നിന്നും മറ്റൊരു കമ്പനികൂടി ഓഹരി വിപണിയിലേക്ക്; ജെസിബി ഉപകരണങ്ങള്‍ക്ക് ഫിനാന്‍സ് നല്‍കാന്‍ മണപ്പുറം

മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള മറ്റൊരു സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് കൂടി ഓഹരി വിപണിയിലേക്ക് കടക്കുന്നു. ജെസിബി നിര്‍മ്മിക്കുന്ന ഉപകരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ മണപ്പുറം ഫിനാന്‍സ് ജെസിബി ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു. 

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2023, 06:37 pm IST
inBusiness

തൃശൂര്‍ : ഇഡി റെയ്ഡിന് ശേഷം ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ലഭിച്ചതിന് ശേഷം മണപ്പുറം ഫിനാന്‍സ് എംഡി വി.പി. നന്ദകുമാറിന് നല്ല കാലം. രണ്ട് പുതിയ സംഭവവികാസങ്ങള്‍ മണപ്പുറത്തിന് സന്തോഷം പകരുന്നു. ഒന്ന് മണപ്പുറം ഫിനാന്‍സിന് കീഴിലുള്ള മറ്റൊരു സ്ഥാപനം കൂടി ഓഹരി വിപണിയിലേക്ക് കടക്കുകയാണ്. ജെസിബി നിര്‍മ്മിക്കുന്ന ഉപകരണങ്ങളും എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങളും വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാന്‍ മണപ്പുറം ഫിനാന്‍സ് ജെസിബി ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ചു.

ആശിര്‍വാദ് മൈക്രോ ഫിനാന്‍സ്: തമിഴ്നാട്ടില്‍ രണ്ട് ശാഖകളായി ചെറിയ തുടക്കം ഇന്ന് ഇന്ത്യയിലുടനീളം 1684 ശാഖകള്‍

കഴിഞ്ഞ സാമ്പത്തിക വര്‍ഷം 218 കോടി ലാഭം നേടിയ, ഇന്ത്യ മുഴുവന്‍ ശാഖകളുള്ള ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ആശിര്‍വാദ് മൈക്രോ ഫിനാന്‍സ് എന്ന സ്ഥാപനമാണ് ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യാനൊരുങ്ങുന്നത്.

പ്രാഥമിക ഓഹരി വില്‍പനയ്‌ക്കുള്ള കരടുരേഖ ഓഹരി വിപണിയെ നിയന്ത്രിക്കുന്ന കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ സെബിയ്‌ക്ക് സമര്‍പ്പിച്ചു. 10 രൂപ മുഖവിലയുള്ള പ്രാഥമിക ഓഹരി വില്‍പനയിലൂടെ (ഐപിഒ) 1500 കോടി രൂപ പിരിച്ചെടുക്കാനാണ് തീരുമാനം.

താഴ്നന്ന വരുമാനക്കാരായ സ്ത്രീകള്‍ക്കും സാമ്പത്തികമായി പന്നാക്കം നില്‍ക്കുന്ന പ്രദേശങ്ങളിലെ ജനവിഭാഗങ്ങള്‍ക്കും സാമ്പത്തിക സേവനങ്ങള്‍ എത്തിക്കുന്ന കമ്പനിയാണ് ആശിര്‍വാദ് മൈക്രോഫിനാന്‍സ്. 2018ല്‍ തമിഴ്നാട്ടില്‍ വെറും രണ്ട് ശാഖകളായി ആരംഭിച്ച കമ്പനിക്ക് ഇന്ന് 22 സംസ്ഥാനങ്ങളില്‍ 1684 ശാഖകളുണ്ട്. 32.5 ലക്ഷം പേര്‍ ഈ കമ്പനിയെ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി സമീപിക്കുന്നു. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ 218 കോടി ലാഭമുണ്ടാക്കി. കമ്പനിക്ക് 10,040 കോടി രൂപ ആസ്തിയുണ്ട്.

ജെസിബി ഉപകരണങ്ങള്‍ വാങ്ങാന്‍ സാമ്പത്തിക സഹായം നല്‍കാന്‍ മണപ്പുറം

നിര്‍മ്മാണ ആവശ്യങ്ങള്‍ക്കും മണ്ണുമാറ്റുന്നതിനുമുള്ള ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന പ്രമുഖ കമ്പനിയായ ജെസിബി ഇന്ത്യ ലിമിറ്റഡുമായി ധാരണാപത്രം ഒപ്പുവെച്ച് മണപ്പുറം ഫിനാന്‍സ്. ജെസിബി നിര്‍മ്മിക്കുന്ന ഉപകരണങ്ങളും എഞ്ചിനീയറിംഗ് ഉല്‍പന്നങ്ങളും വാങ്ങുന്നവര്‍ക്ക് ധനസഹായം നല്‍കാനാണ് മണപ്പുറം ഫിനാന്‍സ് ഒരുങ്ങുന്നത്. യുകെയിലെ ജെസിബി ബാംഫോര്‍ഡ് എക്സകവേറ്റേഴ്സുമായി സംയുക്തസംരംഭമായി 1979ല്‍ ഇന്ത്യയില്‍ ആരംഭിച്ച കമ്പനിയാണ് ജെസിബി ഇന്ത്യാ ലിമിറ്റഡ്.

രാജ്യത്തുടനീളം ജെസിബി ഉപകരങ്ങള്‍ വാങ്ങുന്നതിനുള്ള വായ്‌പ മണപ്പുറം ഫിനാന്‍സ് നല്‍കും. ഇരുകമ്പനികള്‍ക്കും വലിയ തോതില്‍ ബിസിനസ് ചെയ്യാനുള്ള അവസരമാണ് ഈ ധാരണാപത്രം വഴി ഒരുങ്ങുന്നതെന്നും രണ്ടു കമ്പനികളുടെ കരുത്ത് അന്യോന്യം ഉപയോഗപ്പെടുത്താനാവുമെന്നും മണപ്പുറം ഫിനാന്‍സ് എംഡി നന്ദകുമാര്‍ പറഞ്ഞു.

കൂടുതല്‍ ശാഖകള്‍ തുറക്കാന്‍ ജെസിബിയുമായുള്ള ഈ പങ്കാളിത്തം അവസരമൊരുക്കുമെന്നും നന്ദകുമാര്‍ പറയുന്നു. നിര്‍മ്മാണാവശ്യങ്ങള്‍ക്കുള്ള ഉപകരണങ്ങള്‍ വാങ്ങാന്‍ വായ്‌പ നല്‍കുന്ന മണപ്പുറത്തിന്റെ ബിസിനസിന് വലിയ ഉത്തേജനമായിരിക്കും ഈ പങ്കാളിത്തമെന്നും നന്ദുകമാര്‍ പറഞ്ഞു.

 

 

Tags: manappuram financeV.P.NandakumarJCB India LtdAsirvad MicrofinanceNBFC
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മണപ്പുറം ഗ്രൂപ്പില്‍നിന്ന് 20 കോടി തട്ടിയെടുത്ത കേസ്: മുന്‍ ജനറല്‍ മാനേജരെ ഇ ഡി ചോദ്യം ചെയ്തു

India

ഇന്ത്യന്‍ ബാങ്കിന് 1.61 കോടിയുടെ പിഴ ചുമത്തി റിസര്‍വ്വ് ബാങ്ക് ; മഹീന്ദ്രയുടെ ധനകാര്യസ്ഥാപനത്തിനും പിഴ

India

സ്വര്‍ണ്ണപ്പണയവായ്‌പാരംഗത്ത് നിയമങ്ങള്‍ കാറ്റില്‍ പറക്കുന്നു;മീശ പിരിച്ച് റിസര്‍വ്വ് ബാങ്ക്; മണപ്പുറം, മുത്തൂറ്റ് ഓഹരിവില ഇടിഞ്ഞു

India

വായ്‌പകള്‍ക്ക് മേല്‍ അമിത പലിശ; നാല് എന്‍ബിഎഫ്‌സി സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുമായി ആര്‍ബിഐ

Business

നാല് കോടി രൂപയുടെ ധനസഹായം പ്രഖ്യാപിച്ച് മണപ്പുറം ഫിനാൻസ്

പുതിയ വാര്‍ത്തകള്‍

ആർ എസ് എസ് സമന്വയ ബൈഠക് വിശാഖപട്ടണത്ത്

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

ആകാംക്ഷയോടെ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമകളില്‍ അഞ്ചാം സ്ഥാനത്താണ് പൃഥ്വിരാജിന്റെ ഖലിഫയെന്ന് അവകാശവാദം

‘‘ എനിക്ക് ഇപ്പോൾ നരേന്ദ്ര എന്ന പേര് വെറുപ്പാണ്’ ; പാകിസ്ഥാൻ താരത്തിന്റെ കമന്റ് തുറന്ന് പറഞ്ഞ് നരേന്ദർ ബെർവാൾ ; പൊട്ടിച്ചിരിച്ച് മോദി

എക്സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം: കേസെടുത്ത് സൈബര്‍ ക്രൈം പൊലീസ്

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

ഉമർ ഖാലിദിനെ മോചിപ്പിക്കാൻ ജയിലുകൾ പോലും തകർക്കുമെന്ന് ജെഎൻയു വിദ്യാർത്ഥി യൂണിയൻ ; എതിർത്ത് എബിവിപി

എംവിഡി ഉദ്യോഗസ്ഥരുടെ പ്രതിഷേധത്തിന് കീഴടങ്ങി സര്‍ക്കാര്‍, സസ്പന്‍ഷന്‍ പിന്‍വലിച്ചു

ജെ.കെ. അംബിക (ഇടത്ത്)

ടിജി തെളിവ് നശിപ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ടര്‍ ടിവി; “കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങൾ ടിജി വല്ല പാറമടയിലും കൊണ്ട് താഴ്‌ത്തിയാലോ!’ പരിഹസിച്ച് അംബിക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.