Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബ്രഹ്മത്തിന്റെ മഹാശക്തിയായ ഗായത്രി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2023, 05:10 pm IST
inSamskriti

ഗായത്രീമന്ത്രാര്‍ത്ഥം

 

ഗായത്രീമന്ത്രത്തിന്റെ ഏറ്റവും ആദിയില്‍ ഓം ചേര്‍ത്തിരിക്കുന്നത്, ഈ പാലത്തിന്മേല്‍ കയറി ഈ മന്ത്രശക്തിയുടെ ധാര കടക്കാനാവാന്‍ വേണ്ടിയാണ്. ഓംകാരം ദ്യോതിപ്പിക്കുന്ന ഗുണങ്ങളുടെയും ആദര്‍ശങ്ങളുടെയും സ്ഫുരണം സാധകന്റെ അന്തരംഗത്തില്‍ പ്രവേശിക്കുന്നു. തല്‍ഫലമായി ആദ്ധ്യാത്മിക സാധനയുടെ മാര്‍ഗം സുഗമമായിത്തീരുന്നു. ഓംകാരത്തിന്റെ ശിക്ഷണം സാധകന്റെ മനോപടലത്തില്‍ പതിഞ്ഞുകഴിഞ്ഞാല്‍ പിന്നെ ഉയര്‍ച്ചയ്‌ക്കു താമസം നേരിടുകയില്ല.

ഓം ബ്രഹ്മമാണ്. ഗായത്രി ബ്രഹ്മത്തിന്റെ തന്നെ മഹാശക്തിയാണ് (ബ്രാഹ്മി). നാദം, ബിന്ദു, കല ഇവയുടെ മുക്കൂട്ട് (ത്രിപുടി) പ്രണവത്തില്‍ സന്നിഹിതമാണ്. ത്രിപാദ ഗായത്രിയുടെ മൂന്നു ചരണങ്ങളിലും ഈ ത്രിപുടി ചേര്‍ന്നു കഴിയുമ്പോള്‍ അപാരമായ ആനന്ദാനുഭൂതി ഉളവാകുന്നു. ദക്ഷിണമാര്‍ഗാവലംബികളും വാമമാര്‍ഗാവലംബികളും അവരവരുടെ രീതിയില്‍ ഈ ആനന്ദം അനുഭവിക്കുന്നു.

മൂന്നു വ്യാഹൃതികള്‍ (ഭൂഃ ഭുവഃ സ്വഃ)

ഗായത്രിയില്‍ ഓംകാരത്തിനു ശേഷം ഭൂഃ ഭുവഃ സ്വഃ എന്നീ മൂന്നു വ്യാഹൃതികള്‍ ചേര്‍ത്തിരിക്കുന്നു. ഈ മൂന്നു വ്യാഹൃതികളുടെ ത്രികം (മൂച്ചേര്‍ച്ച) അനേകാര്‍ത്ഥബോധകമാണ്. അവ അനേകം ഭാവനകളെയും അനേകം ദിശകളെയും സൂചിപ്പിക്കുന്നു. അനേകം സംഗതികളിലേക്കു നമ്മുടെ ശ്രദ്ധയെ ആകര്‍ഷിക്കുന്നു.
ബ്രഹ്മാവ്, വിഷ്ണു, മഹേശന്‍ എന്നീ സൃഷ്ടി പോഷകസംഹാര ശക്തികളുടെ പേര്(യഥാക്രമം) ഭൂഃ ഭുവഃ സ്വഃ എന്നാകുന്നു. സത്വം, രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ക്കും ത്രിവിധ ഗായത്രി എന്നു പറയുന്നു. ഭൂഃ ബ്രഹ്മാവ്, ഭുവഃ പ്രകൃതി, സ്വഃ പ്രാണി എന്നിങ്ങനെയും പരിഗണിക്കപ്പെടുന്നു. അഗ്നി, വായു, സൂര്യന്‍ ഈ മൂന്നു പ്രധാന ദേവതകളെയും ഈ മൂന്നു വ്യാഹൃതികള്‍ പ്രതിനിധീകരിക്കുന്നു. ഇതു മൂന്നു ലോകങ്ങളെ സൂചിപ്പിക്കുകയും ചെയ്യുന്നു.
ഈ ത്രികത്തില്‍ ശ്രദ്ധ പതിപ്പിക്കുമ്പോള്‍ ആവശ്യമുള്ള പല കാര്യങ്ങളും നമുക്കു ബോദ്ധ്യപ്പെടുന്നു, മഹത്വമേറിയ പല അറിവുകളും നമുക്കു ലഭിക്കുന്നു. ത്രിദേവരൂപിയായ പരബ്രഹ്മത്തിന്റെ ശക്തികളെപ്പറ്റി നമുക്കു ബോധമുണ്ടായിരിക്കണം. അവ പദാര്‍ത്ഥങ്ങളുടെ രൂപം ഒരേ സ്ഥിതിയില്‍ നിലനില്ക്കാന്‍ അനുവദിക്കുന്നില്ല. ലോകത്തിലെ സകല പദാര്‍ത്ഥങ്ങളിലും പ്രതിക്ഷണം മാറ്റം സംഭവിച്ചുകൊണ്ടാണിരിക്കുന്നത്. നമ്മെ സംബന്ധിച്ച് പദാര്‍ത്ഥങ്ങളും ദിനംപ്രതി മാറിക്കൊണ്ടിരിക്കുന്നു. നമ്മുടെ പക്കലുള്ള ധനവും യൗവ്വനവും അസ്ഥിരമാണ്. സ്വജനങ്ങളും ബന്ധുക്കളും ഉദ്യാനങ്ങളും വാഹനങ്ങളും ഇന്നു കാണുന്ന സ്ഥിതിയില്‍ ഭാവിയില്‍ കാണുകയില്ല. ഏറ്റവും വലിയ മാറ്റത്തിന്റെ പരിവര്‍ത്തനത്തിന്റെ പേരാണു മരണം. പദാര്‍ത്ഥങ്ങള്‍ക്കു പരിവര്‍ത്തനവും നാശവും സംഭവിക്കുക സ്വാഭാവികമാണ്. അതിനാല്‍ അവയുമായി മോഹബന്ധം അരുത്. അവയെ സദുപയോഗപ്പെടുത്തുകയേ ചെയ്യാവൂ. നാം ഭൗതികപദാര്‍ത്ഥങ്ങളില്‍ നമ്മെ കുരുക്കിയിടരുത്. നമ്മുടെ മാര്‍ഗം മറക്കരുത്. പ്രത്യുത, നമ്മുടെ ആത്മാവിനെ ആദിയും സ്ഥിരവും ശാശ്വതവുമായ ശക്തിയുമായി ബന്ധപ്പെടുത്തുക.

സത്വം,രജസ്സ്, തമസ്സ് എന്നീ മൂന്നു ഗുണങ്ങള്‍ കൊണ്ടാണ് സംസാരം സൃഷ്ടിച്ചിരിക്കുന്നത്. ഈ മൂന്നു സ്വഭാവങ്ങളുള്ള പ്രാണികളും പദാര്‍ത്ഥങ്ങളുമാണ് ഈ ലോകത്തില്‍ ഉള്ളത്. ഇവയില്‍ ഒട്ടേറെ നമുക്കു ഉപയോഗപ്രദവും ഒട്ടധികം ഉപയോഗരഹിതവുമാണ്. ഇവയില്‍ ഉപയോഗരഹിതമായവയെ വര്‍ജിക്കുകയും ഉപയോഗപ്രദമായവയെ സ്വീകരിക്കുകയും ചെയ്യണം. ക്രമേണ താഴ്ന്നപടിയില്‍ നിന്നും മുകളിലേക്കു ഗമിക്കണം. തമസ്സില്‍ നിന്നും രജസ്സിലേക്കും, രജസ്സില്‍ നിന്നും സത്വത്തിലേക്കും ചുവടു വയ്‌ക്കണം.

ബ്രഹ്മം, പ്രകൃതി, ജീവി ഇവയുടെ പരസ്പരബന്ധം മനസ്സിലാക്കി നമ്മുടെ വീക്ഷണവും ജീവിതരീതിയും രൂപപ്പെടുത്തണം. ഈശ്വരന്റെ അംശമായ ജീവി പ്രകൃതിയുടെ ഉദ്യാനത്തില്‍ ഉല്ലാസഗമനം ചെയ്ത് മാനസികാനന്ദം അനുഭവിക്കുവാന്‍ വേണ്ടിയാണ് വരുന്നത്. സന്ദര്‍ശകര്‍ ഉദ്യാനങ്ങളിലൂടെ വിഹരിച്ച് പൂച്ചെടികളുടെയോ, വൃക്ഷങ്ങളുടെയോ മേല്‍ ആധിപത്യം സ്ഥാപിക്കാതെ അവയുടെ സൗന്ദര്യം കണ്ട് ആസ്വദിക്കുന്നതുപോലെ നാം ലോകത്തിലെ വസ്തുക്കളുടെ മേല്‍ ഉടമസ്ഥാവകാശം സ്ഥാപിക്കാതെ അവയെ സദുപയോഗപ്പെയുത്തുകയാണ് ചെയ്യേണ്ടത്. അല്ലാത്ത പക്ഷം ഉദ്യാനസൗന്ദര്യം ആസ്വദിക്കുന്നതിനു പകരം അവിടെയുള്ള വൃക്ഷങ്ങള്‍ മുറിച്ച് കരിയാക്കി വിറ്റു കാശു പെട്ടിയിലാക്കാനുള്ള ദുശ്ചിന്തകള്‍ മനസ്സിനെ വലയം ചെയ്യുന്നതായിരിക്കും. ഇന്ന് അധികം ആളുകളും ദേവദുര്‍ല്ലഭമായ ഈ മനുഷ്യജന്മം ലഭിച്ചിട്ടും, ‘സ്വര്‍ഗ്ഗാദപി ഗരീയസി’'(സ്വര്‍ഗത്തേക്കാള്‍ ശ്രേഷ്ഠം) ആയ ഈ ഭൂമാതാവിന്റെ മടിത്തട്ടില്‍ സാനന്ദം ചാഞ്ചാടുവാനുള്ള സൗകര്യം ലഭിച്ചിട്ടും നരകതുല്യമായ അഗ്നിയില്‍ ജ്വലിക്കുന്നതായിട്ടാണ് കാണപ്പെടുന്നത്. ഈ ദുഃഖത്തിനു കാരണം സൃഷ്ടിസൗന്ദര്യം കണ്ട് ആസ്വദിക്കുന്നതിനു പകരം സ്വാര്‍ത്ഥതല്പരതയില്‍ കുടുങ്ങാനുള്ള ആവേശപൂര്‍ണമായ ദൃഷ്ടികോണമാണെന്നു കാണാന്‍ കഴിയും. നമ്മുടെ ദൃഷ്ടികോണം സംശുദ്ധമായാല്‍, ദൈവവും ജീവിയും പ്രകൃതിയും തമ്മിലുള്ള ബന്ധത്തിന്റെ പൊരുള്‍ മനസ്സിലാക്കിയാല്‍, ധനസമ്പത്തുകള്‍ കൂടുതലോ കുറവോ ആയിരുന്നാലും ഇവിടെ എല്ലാ വിധത്തിലും സുഖമായി ജീവിതയാപനം ചെയ്യാന്‍ സാധിക്കും.

അഗ്നി, വായു, ജലം ഇവയെ ഉപാസിക്കുക എന്നതിന്റെ അര്‍ത്ഥം നമ്മുടെ മനസ്സില്‍ തേജസ്സും, ചലനാത്മകത്വവും, ശാന്തിപ്രിയത്വവും സ്ഥാപിക്കുക എന്നതാണ്. ഈ പദ്ധതി അംഗീകരിച്ചു ഈ മൂന്നുവിധ സമ്പത്തുകളും ഉള്ളില്‍ ധരിച്ചു ജീവിതം എല്ലാത്തരത്തിലും സുഖശാന്തിമയമാക്കാന്‍ കഴിയും.

 

Tags: SpiritualityHinduismGayatri Mantra
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ആലോചനാമൃതം: ‘ആഗ്രഹം’

Samskriti

ശുകമുനിയും ഭാഗവതവും

Samskriti

വേദസ്വരൂപം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

Kerala

ഷമ മുഹമ്മദ് ബിരുദദാനച്ചടങ്ങില്‍ ഗായന്ത്രി മന്ത്രം ചൊല്ലിയാല്‍ എന്താണ്തെറ്റ് ?

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീരാമനാമവിജയം കഥകളി

സംസ്‌കൃത ഭാഷാ പഠനവും സംസ്‌കൃത ഭാരതിയും

ലോക സാഹോദര്യത്തിന്റെ അടിത്തറ ഭാരതത്തിന്റെ ഏകാത്മഭാവം: സര്‍കാര്യവാഹ്

കാര്യവിജയം, ധനയോഗം, ബന്ധുസമാഗമം, അംഗീകാരം: സമ്പൂർണ്ണ നക്ഷത്രഫലം

കാലടി സര്‍വകലാശാല: വിവിധ ഡിഗ്രി പരീക്ഷകളുടെ ടാബുലേഷന്‍ രജിസ്റ്ററുകളില്‍ ഉദ്യോഗസ്ഥര്‍ ഒപ്പുവയ്‌ക്കാത്തതില്‍ ദുരൂഹത

അയ്യപ്പ അധിക്ഷേപം 31 ന് പ്രതിഷേധ ദിനം: ഹിന്ദു ഐക്യവേദി

20 വര്‍ഷം വരെ ഒളിച്ചിരിക്കുന്ന മരണം വരെ സംഭവിക്കുന്ന ഗുരുതരരോഗം: ഹസ്തദാനം നടത്തുമ്പോൾ പോലും പകരും

ആറന്മുള ഉതൃട്ടാതി ജലമേള നാളെ, ഉപരാഷ്‌ട്രപതി ഉദ്ഘാടനം ചെയ്യും

യുജിസി നെറ്റ്; 84 വിഷയങ്ങളുടെ ഫലം പ്രഖ്യാപിച്ചു

ശാപങ്ങൾ ഏൽക്കാതെയിരിക്കാൻ എന്തു ചെയ്യണമെന്ന് അറിയാം..

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.