ധര്‍മ്മശാല: ക്രിക്കറ്റ് ലോകകപ്പിന്റെ ആറാം മത്സരത്തില്‍ ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ട് ബംഗ്ലാദേശിനെ നേരിടും. ഉച്ചയ്‌ക്ക് രണ്ട് മുതല്‍ ധര്‍മ്മശാലയിലെ എച്ച്പിസിഎ സ്റ്റേഡിയത്തിലാണ് മത്സരം.
ആദ്യ മത്സരത്തില്‍ ന്യൂസീലന്‍ഡിനോട് കനത്ത തോല്‍വി ഏറ്റതിന്റെ ക്ഷീണം തീര്‍ക്കാനാണ് ജോസ് ബട്ട്‌ലറും സംഘവും ഇറങ്ങുന്നത്. അഫ്ഗാനെതിരായ കന്നിയങ്കം ജയിക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ബംഗ്ലാദേശ്. ഭാരത സാഹചര്യങ്ങളോടും പിച്ചുകളോടും പൊരുത്തപ്പെടാന്‍ ബംഗ്ലാദേശിന് വലിയ പ്രയാസമില്ല. നിരവധി പരമ്പരകള്‍കള്‍ക്കെത്തിയിട്ടുള്ള ഇംഗ്ലണ്ടിനും കാര്യങ്ങള്‍ അത്ര പ്രയാസകരമല്ല. ലോകകപ്പ് നിലനിര്‍ത്താന്‍ പോന്ന ടീമുമായാണ് ഇംഗ്ലണ്ട് ഭാരതത്തില്‍ വന്നെത്തിയിരിക്കുന്നത്. ആദ്യ മത്സരത്തില്‍ പരാജയമേറ്റത് വന്‍ തിരിച്ചടിയായിരിക്കുകയാണ്. അതിനെ മറികടക്കാന്‍ ഇന്നത്തെ മത്സരത്തില്‍ ജയിച്ചേ തീരു എന്ന സ്ഥിതിയാണ് ഇംഗ്ലണ്ടിനുള്ളത്.
കഴിഞ്ഞ ലോകകപ്പ് ഫൈനലിലെ ഇംഗ്ലണ്ടിന്റെ വിജയശില്‍പ്പി ബെന്‍ സ്റ്റോക്‌സ് ഇന്നും കിളിക്കില്ലെന്നാണ് അറിയുന്നത്. ഇംഗ്ലണ്ട് നായകന്‍ ബട്ട്‌ലര്‍ ഇക്കാര്യം വ്യക്തമാക്കി. രണ്ട് റൗണ്ട് മുഴുനീള സമയം പരിശീലനത്തിന് ചെലിവഴിക്കാന്‍ സ്റ്റോക്‌സിന് പ്രശ്‌നമുണ്ടായില്ല. പക്ഷെ നൂറ് ശതമാനം ഫിറ്റ്‌നസ് ഉറപ്പിച്ചിട്ടേ മത്സരത്തിനിറങ്ങൂ എന്ന തീരുമാനത്തിലാണ് താരം-ബട്ട്‌ലര്‍ വ്യക്തമാക്കി.
















