Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കെ എല്‍ രാഹുലും വിരാട് കോലിയും തോളിലേറ്റി; ഭാരതത്തിന് വിജയത്തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 8, 2023, 10:21 pm IST
inCricket

ചെന്നൈ: ആദ്യ മൂന്ന് മു്ന്‍ നിര ബാറ്റര്‍മാരും സംപൂജ്യരായി മടങ്ങുന്നത് കണ്ട് പതറിയ ഭാരതത്തെ കെ എല്‍ രാഹുലും വിരാട് കോലിയും തോളിലേറ്റി. 2023 ക്രിക്കറ്റ് ലോകകപ്പില്‍ ഭാരതത്തിന് വിജയത്തുടക്കവും സമ്മാനിച്ചു. ഓസ്‌ട്രേലിയയെ ആറുവിക്കറ്റിന് തകര്‍ത്തു. ഓസീസ് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം 41.2 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. രാഹുല്‍ 115 പന്തില്‍നിന്ന് 97 റണ്‍സ് നേടി പുറത്താകാതെ നിന്നു. കോലി 116 പന്തില്‍നിന്ന് 85 റണ്‍സ് നേടി. സ്‌കോര്‍: ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഭാരതം 41.2 ഓവറില്‍ 201

സ്‌കോര്‍ ബോര്‍ഡില്‍ രണ്ട് റണ്‍സ് മാത്രമായപ്പോഴാണ് ഭാരതത്തിന്‍രെ മൂന്ന് മുന്‍നിര ബാറ്റര്‍മാര്‍ ഡ്രസിംഗ് റൂമിലെത്തിയത്. മൂന്ന് പേരും റണ്‍സൊന്നും നേടിയതുമില്ല. ഇഷാന്‍ കിഷനെ കാമറൂണ്‍ ഗ്രീനിന്റെ കൈകളിലെത്തിച്ച് മിച്ചല്‍ സ്റ്റാര്‍ക്ക് ആദ്യ ഓവറില്‍ തന്നെ പ്രഹരം ഏല്‍പിച്ചു. രണ്ടാം ഓവര്‍ എറിഞ്ഞ ഹേസല്‍വുഡ് രണ്ടു വിക്കറ്റുകള്‍ സ്വന്തമാക്കി. രോഹിതിനെ വിക്കറ്റിനു മുന്നില്‍ കുടുക്കിയ ഹേസല്‍വുഡ് ശ്രേയാസ് അയ്യരെ ഡേവിഡ് വാര്‍ണറിന്റെ കൈകളില്‍ എത്തിച്ചു.

19 വർഷത്തിനുശേഷമാണ് ഭാരതത്തിന്‍രെ രണ്ട് ഓപ്പണർമാരും പൂജ്യത്തിനു പുറത്താകുന്നത്. ഏകദിനത്തിൽ ഭാരതത്തിന്‍രെ ആദ്യ ബാറ്റർമാരിൽ മൂന്നുപേർ പൂജ്യത്തിനു പുറത്താകുന്ന ആദ്യ മത്സരവുമാണിത്. ഓസ്‌ട്രേലിയയ്‌ക്കായി ജോഷ് ഹെയ്‌സല്‍വുഡ് 3 വിക്കറ്റു വീഴ്‌ത്തി. സ്‌കോര്‍: ഓസ്‌ട്രേലിയ 49.3 ഓവറില്‍ 199ന് പുറത്ത്, ഇന്ത്യ 41.2 ഓവറില്‍ 201

ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ 49.3 ഓവറില്‍ വിക്കറ്റ് 199 റണ്‍സ് നേടുന്നതിനിടെ ഓള്‍ ഔട്ടായി.
മൂന്നാം ഓവറില്‍ റണ്ണൊന്നുമെടുക്കാത്ത മിച്ചല്‍ മാര്‍ഷ് ബുംറയുടെ പന്തില്‍ കോലിയ്‌ക്ക് പിടികൊടുത്ത് മടങ്ങിക്കൊണ്ടായിരുന്നു തകര്‍ച്ചയുടെ തുടക്കം. വാര്‍ണറും
സ്റ്റീവ് മിത്തും ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 69 റണ്‍സിന്റെ കൂട്ടുകെട്ടുയര്‍ത്തി പിടിച്ചു നിന്നു. 41 റണ്‍സ് നേടിയ വാര്‍ണറിനെ സ്വന്തം ബൗളിംഗില്‍ പിടികൂടിയ കുല്‍ദീപ് ഈ കൂട്ടുകെട്ട് പൊളിച്ചു. സ്റ്റീവ് സ്മിത്ത് (46) രവീന്ദ്ര ജഡേജയുടെ പന്തില്‍ പുറത്തായി. മാര്‍നസ് ലബുഷെയ്ന്‍ (27), അലക്‌സ് കാരി (0) എന്നിവരെക്കൂടി ജഡേജ മടക്കി. ഗ്ലെന്‍ മാക്‌സ്‌വലിനെ (15) കുല്‍ദീപും കാമറൂണ്‍ ഗ്രീനിനെ (8) അശ്വിനും പാറ്റ് കമ്മിന്‍സിനെ (15) ബുംറയും വീഴ്‌ത്തിയതോടെ ആസ്‌ട്രേലിയ 200 കടക്കില്ലന്ന് ഉറപ്പായി. എട്ടാം വിക്കറ്റില്‍ പിടിച്ചുനിന്ന മിച്ചല്‍ സ്റ്റാര്‍ക്കും ആദം സാമ്പയും് ചേര്‍ന്ന് 24 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 35 പന്തുകളില്‍ വിലപ്പെട്ട 28 റണ്‍സ് സ്റ്റാര്‍ക്ക് നേടി. ആദം സാമ്പയെ (6) ഹാര്‍ദിക് പാണ്ഡ്യ പുറത്താക്കി. രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോള്‍ ബുംറയും കുല്‍ദീപും രണ്ട് ഹാര്‍ദിക് പാണ്ഡ്യ ഒന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

Tags: cricketVirat KohliTEAMINDIAKL Rahul
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

വനിതാ അണ്ടർ 19 ചാമ്പ്യൻഷിപ്പിൽ മുംബൈയെ തകർത്ത് കേരളം

Cricket

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

Cricket

ഏഷ്യൻ ഗെയിംസ് പുരുഷ ക്രിക്കറ്റിലും ഇന്ത്യയ്‌ക്ക് സ്വർണം; പാകിസ്ഥാനെതിരെ 19 റൺസിന്റെ ആധികാരിക വിജയം

Cricket

വിജയത്തോടെ ഒമാൻ പര്യടനത്തിന് അവസാനമിട്ട് കേരളം; ട്വന്റി-20 മത്സരത്തിൽ ഒമാനെ തോല്പിച്ചത് 25 റൺസിന്

Cricket

മോശം കാലാവസ്ഥ; പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്വാർട്ടർ ഫൈനൽ മത്സരം ഉപേക്ഷിച്ചു, റാങ്കിംഗ് പരിഗണിച്ച് ഇന്ത്യൻ ടീം സെമിയിൽ പ്രവേശിച്ചു

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.