ആധാർ കാർഡ് പുതുക്കാത്തവരാണോ നിങ്ങൾ ?പഴയ ലാമിനേറ്റ് ചെയ്ത ആധാർ കാർഡാണോ കൊണ്ടുനടക്കുന്നത്. പുതിയ പിവിസി ആധാർ കാർഡിലേക്ക് മാറാൻ എന്ത് ചെയ്യുമെന്ന വിഷമിക്കുന്നവർക്ക് പരിഹാരമുണ്ട്. ഓൺലൈനായി വളരെ എളുപ്പത്തിൽ പിവിസി ആധാർ എടുക്കാവുന്നതാണ്.
www.myaadhar.uidai.gov.in എന്ന വെബ്സൈറ്റിലൂടെ പിവിസി ആധാർ എടുക്കാവുന്നതാണ്. വെബ്സൈറ്റിൽ ‘ഓഡർ പിവിസി ആധാർ കാർഡ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക. ആധാർ നമ്പർ എന്റർ ചെയ്തുകൊടുക്കുക. പിന്നാലെ ക്യാപ്ച നൽകുക. തുടർന്ന് അതിനു താഴെയായുള്ള ബോക്സ് ടിക് ചെയ്യുക.
ശേഷം ആധാറുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ നമ്പർ എന്റർ ചെയ്തുകൊടുക്കുക. താഴെയുള്ള സെന്റ് ഒടിപി എന്ന ബട്ടൻ ക്ലിക്ക് ചെയ്യുക. അപ്പോൾ ഫോൺനമ്പറിലേക്ക് ഒടിപി വരും. ആ നമ്പർ നൽകുക.ഒടിപി കൊടുത്തുകഴിഞ്ഞാൽ 50 രൂപ ഫീസ് അടയ്‌ക്കണം. ഇതു ഗൂഗിൾ പേ വഴിയോ ബാങ്ക് വഴിയോ അടയ്‌ക്കാവുന്നതാണ്. ഇതോടെ പ്രോസസിംഗ് പൂർത്തിയായി. ഒരാഴ്ചയ്‌ക്കകം പോസ്റ്റൽ ആയി ആധാർ വീട്ടിലെത്തും.











