Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കരിവെള്ളൂരില്‍ നിന്ന് കരുവന്നൂരില്‍; പാര്‍ട്ടി ആര്‍ക്കൊപ്പമെന്ന് അണികളും

കാവാലം ശശികുമാര്‍byകാവാലം ശശികുമാര്‍
Oct 5, 2023, 10:30 am IST
inKerala

കോഴിക്കോട്: കരിവെള്ളൂര്‍ സമരവും അതില്‍ പാര്‍ട്ടിയുടെ നേട്ടവും ഇന്നും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പടപ്പാട്ടാണ്. പക്ഷേ കരുവന്നൂരിലെ പാര്‍ട്ടിയുടെ ദുഷ്ചെയ്തികള്‍ പാര്‍ട്ടിക്കെതിരേയുള്ള അണികളുടെ പടപ്പുറപ്പാടായി മാറുകയാണ് ദിവസം ചെല്ലുന്തോറും. ഇന്നലെ നിക്ഷേപകരില്‍ ഒരാള്‍, ചികിത്സയ്‌ക്ക് പണമില്ലാതെ മരിച്ചതും അതിന് തലേന്ന് സുരേഷ് ഗോപിയുടെ നായകത്വത്തില്‍ ബിജെപി നയിച്ച പദയാത്ര ജനയാത്രയായതും സിപിഎമ്മില്‍ ആഭ്യന്തര പ്രശ്നങ്ങള്‍ രൂക്ഷമാക്കുകയാണ്.

അണികള്‍ രഹസ്യമായും പരസ്യമായും നേതൃത്വത്തെ ചോദ്യം ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കും കടുത്ത വിയോജിപ്പുകള്‍ ഉള്ളതായി സൂചനകള്‍ വരുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എല്ലാത്തരം നിയന്ത്രണവും നഷ്ടമായെന്നാണ് അവരുടെ വിമര്‍ശനം. ചിലരുടെ താളത്തിന് തുള്ളുന്ന തരത്തില്‍, കോണ്‍ഗ്രസിനേക്കാള്‍ സിപിഎം അധപ്പതിച്ച കാലം പാര്‍ട്ടിക്ക് ഉണ്ടായിട്ടില്ലെന്ന് അവര്‍ രഹസ്യമായി സമ്മതിക്കുന്നു.
കണ്ണൂരിലെ കരിവെള്ളൂരില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ആ ദിവസം 1946 ഡിസംബര്‍ 20നായിരുന്നു. രണ്ടാം ലോകയുദ്ധക്കാലത്തെ കടുത്ത ഭക്ഷ്യക്ഷാമവും കോളറ ബാധയും കൊണ്ട് പൊറുതിമുട്ടിയ സാധാരണക്കാര്‍ക്ക് ആഹാരം കിട്ടാത്തതരത്തില്‍ ജന്മിമാര്‍ ചിലര്‍ നടത്തിയ നെല്ല് പൂഴ്‌ത്തിവെയ്‌പ്പും കരിഞ്ചന്തയുമാണ്, ഏറെച്ചുരുക്കിപ്പറഞ്ഞാല്‍ കരിവെള്ളൂര്‍ സമരത്തിനിടയാക്കിയത്. ജന്മിമാര്‍ക്കുവേണ്ടി ബ്രിട്ടീഷ് പോലീസ് നടത്തിയ വെടിവെപ്പിലും തുടര്‍ സംഭവത്തിലും കുണിയന്‍പുഴ ചുവന്നു. രണ്ട് കര്‍ഷകര്‍ മരിച്ചു. പലര്‍ക്കും പരിക്കേറ്റു. ജനകീയാവാശ്യത്തിന് നടത്തിയ ആ പോരാട്ടം ഇന്നും പാര്‍ട്ടിപ്രവര്‍ത്തകര്‍ക്ക് ആവേശമാണ്.

എന്നാല്‍, അതേകര്‍ഷകരും അതിസാധാരണക്കാരും പാര്‍ട്ടി അനുഭാവികളുമാണ് തൃശൂരിലെ കരുവന്നൂര്‍ സഹകരണ ബാങ്കില്‍ നിക്ഷേപിച്ച പണം നഷ്ടമായി, ചികിത്സ കിട്ടാതെ മരിക്കുന്നതും നരകതുല്യമായ ജീവിതം നയിക്കുന്നവരിലുമുള്ളത്. ഇതിന് കാരണക്കാരാകട്ടെ, ഇന്ന് ‘ജന്മിസ്ഥാന’ത്തെത്തിയ സിപിഎം നേതാക്കളും. കരിവെള്ളൂരില്‍ ജന്മിമാരുടേത് പൂഴ്‌ത്തിവെപ്പും കരിഞ്ചന്തയുമായിരുന്നെങ്കില്‍ കരുവന്നൂരില്‍ പാര്‍ട്ടി നേതാക്കളുടേത് അഴിമതിയും മോഷണവുമാണെന്നു മാത്രമാണ് വ്യത്യാസം.

സുരേഷ് ഗോപിയുടെ യാത്രയില്‍ പങ്കെടുത്തവരും പിന്തുണച്ചവരും സിപിഎം വിശ്വാസികള്‍കൂടിയാണെന്നതാണ് പാര്‍ട്ടിയെ കൂടുതല്‍ അങ്കലാപ്പിലാക്കുന്നത്. യാത്രയ്‌ക്കുമുമ്പും പിന്‍പും, സുരേഷ് ഗോപിയെ വ്യക്തിഹത്യ നടത്താന്‍ പാര്‍ട്ടി നേതൃത്വം വിതരണം ചെയ്ത ഒരു പ്രചാരണ ‘ക്യാപ്സൂളും’ അണികള്‍ ഏറ്റെടുത്തില്ല. അഴിമതിക്കാരെ പിന്തുണച്ച് പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും (കണ്ണന് പാര്‍ട്ടിയുടെ സമ്പൂര്‍ണ പിന്തുണ) മന്ത്രി എം.ബി. രാജേഷും (വലിയ സംഭവമാണോ?) മുഖ്യമന്ത്രി പിണറായി വിജയനും (ചോറിലെ കറുത്ത ഒരു വറ്റ്, 1.5 % ബാങ്കില്‍ മാത്രം അഴിമതി) വരെ നടത്തിയ പ്രസ്താവനകള്‍ പാര്‍ട്ടിയുടെ അടിത്തറയുള്ള പ്രവര്‍ത്തകരേയും വീണ്ടുവിചാരത്തിന് പ്രേരിപ്പിച്ചിട്ടുണ്ട്.

പാര്‍ട്ടിയില്‍ സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന് സകല നിയന്ത്രണവും നഷ്ടമായെന്ന വിലയിരുത്തല്‍ വിമര്‍ശകര്‍ക്ക് മാത്രമല്ല, പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ക്കുമുണ്ട്. ഏറ്റവും അവസാനം, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ.കെ. അനില്‍കുമാറിനെ തള്ളിപ്പറഞ്ഞ്, പാര്‍ട്ടിയുടെ ‘പുരോഗമനക്കാര്‍’ എന്ന പ്രതിച്ഛായയും കളഞ്ഞപ്പോള്‍, സിപിഎമ്മിനെ ചില തല്‍പര കക്ഷികള്‍ക്ക് അടിയറവെക്കുകയാണുണ്ടായതെന്ന് അവര്‍ രഹസ്യമായി പറയുന്നു. അനില്‍കുമാറിനെ തിരുത്തിയ ഗോവിന്ദന്‍, സംസ്ഥാന കമ്മിറ്റിയംഗത്തെ തിരുത്തിയ, പാര്‍ട്ടി അധികാരമൊന്നുമില്ലാത്ത കെ.ടി. ജലീലിന്റെയും എ.എം. ആരിഫിന്റെയും പ്രസ്താവനകളെക്കുറിച്ച് ‘ക-മ’ എന്നു പറയാന്‍ തയാറായില്ല. ഇത് പാര്‍ട്ടി അച്ചടക്കപദ്ധതിയില്‍ മുമ്പ് ഉണ്ടാകാത്തതാണെന്ന് അവര്‍ ചട്ടം നിരത്തി വിശദീകരിക്കുന്നു. മന്ത്രി രാജേഷും മുഖ്യമന്ത്രി ‘പിവി’യും പാര്‍ട്ടിയുടെയും സംസ്ഥാന സെക്രട്ടറിയുടെയും നിലപാടിനെ തള്ളുകയായിരുന്നുവെന്ന് അവര്‍ സ്ഥാപിക്കുന്നു.

ഈ സ്ഥിതിയില്‍ പാര്‍ട്ടിയുടെ അണികളും അനുയായികളും അനുഭാവികളും പോലും മാറിച്ചിന്തിക്കാന്‍ തുടങ്ങിയിട്ടുണ്ടെന്ന പക്ഷക്കാരാണ് സിപിഎമ്മിലെതന്നെ നേതാക്കളില്‍ നല്ലൊരുപങ്ക്. കരിവെള്ളൂരില്‍ നിന്ന് മുക്കാല്‍ നൂറ്റാണ്ടിനിടെ കരുവന്നൂരില്‍ എത്തിയപ്പോള്‍ പാര്‍ട്ടി ആരുടെകൂടെയെന്ന് നേതാക്കളും അണികളും ചോദിക്കുകയാണ്.

Tags: Karuvannur Bank ScamKarivellurcpmkaruvannur
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

മനീഷ് ബ്രഹ്മഭട്ട്‌
News

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

Kerala

പ്രതിപക്ഷ ഉപനേതൃപദവി: കാത്തിരിക്കാന്‍ സി പി ഐ

Kerala

ചവറ്റുകുട്ടയിലേക്ക് തള്ളപ്പെട്ടവർ വിശ്വാസികളുടെ കാര്യത്തിൽ ഇടപെടാൻ വരരുത് ; സിപിഎമ്മിനെതിരെ കാന്തപുരം സമസ്ത സംഘടനകൾ

Kerala

വീണ ജോര്‍ജിനെ ആയുധം ഉപയോഗിച്ച് കെഎസ്‌യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന കേസില്‍ തുടരന്വേഷണത്തിന് പ്രത്യേക അന്വേഷണ സംഘം

Kerala

കുട്ടിക്കുരങ്ങിനെ കൊണ്ട് ചൂട് ചോറ് വാരിക്കുന്നുവെന്ന് ടി കെ ഗോവിന്ദന്‍, സിപിഎമ്മിന് അഹന്തയുടെ ഭാഷ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.