തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ ഇന്ന് നടക്കേണ്ടിയിരുന്ന ഇന്ത്യ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരം മഴ ശക്തമായത് മൂലം ഉപേക്ഷിച്ചു. ടോസ് പോലും നടന്നില്ല.
കാര്യവട്ടത്തിന് അനുവദിച്ച നാലു ലോകകപ്പ് സന്നാഹ മത്സരങ്ങളില്‍ മൂന്നെണ്ണവും മഴമൂലം ഉപേക്ഷിക്കേണ്ടിവന്നു.കാര്യവട്ടത്ത് നടക്കേണ്ടിയിരുന്ന ദക്ഷിണാഫ്രിക്ക-അഫ്ഗാനിസ്ഥാന് സന്നാഹ മത്സരവും ഓസ്ട്രേലിയ-നെതര്‍ലന്‍ഡ്സ് സന്നാഹ മത്സരവും മഴമൂലം ഉപേക്ഷിച്ചിരുന്നു. ഓസ്ട്രേലിയ-നെതര്‍ലന്‍ഡസ് മത്സരം 23 ഓവറാക്കി ചുരുക്കി നടത്തിയെങ്കിലും ഓസീസ് ഇന്നിംഗ്സിനുശേഷം നെതര്‍ലന്‍ഡ്സ് ബാറ്റിംഗിനിടെ മഴ എത്തിയതോടെ ഉപേക്ഷിച്ചു.
കഴിഞ്ഞ ദിവസം നടന്ന ന്യൂസിലന്‍ഡ്-ദക്ഷിണാഫ്രിക്ക സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്നിംഗ്സ് പൂര്‍ത്തിയായെങ്കിലം ദക്ഷിണാഫ്രിക്കന്‍ ഇന്നിംഗ്സ് 37 ഓവറായപ്പോള്‍ മഴ എത്തിയതോടെ മഴ നിയമപ്രകാരം ന്യൂസിലന്‍ഡിനെ വിജയികളായി പ്രഖ്യാപിപ്പിച്ചു.
ലോകകപ്പിന് മുന്നോടിയായി ഒറ്റ സന്നാഹമത്സരം പോലും കളിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: