Sunday, October 11, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ഏഷ്യന്‍ ഗെയിംസ് എട്ടാം ദിനം: മെഡലുകള്‍ വാരി ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2023, 11:17 pm IST
inSports

ഹാങ്ചൊ: ഏഷ്യന്‍ ഗെയിംസ് എട്ടാം ദിനത്തില്‍ ഭാരതത്തിന്റെ മെഡല്‍ വേട്ട. മൂന്ന് സ്വര്‍ണവും ഏഴ് വെള്ളിയും അഞ്ച് വെങ്കലവുമടക്കം 15 മെഡലുകളാണ് ഇന്നലെ മാത്രം ഭാരത താരങ്ങള്‍ വാരിക്കൂട്ടിയത്. പതിവുപോലെ ഷൂട്ടിങ്ങില്‍ നിന്നാണ് ആദ്യ സ്വര്‍ണം. രണ്ടെണ്ണം അത്‌ലറ്റിക്‌സില്‍ നിന്നും. പുരുഷ ബാഡ്മിന്റണ്‍ ടീം വെള്ളി സ്വന്തമാക്കി.
പുരുഷന്മാരുടെ 3000 മീറ്റര്‍ സ്റ്റീപ്പിള്‍ ചേസില്‍ അവിനാശ് സാബ്ലെയാണ് ട്രാക്കിലെ ആദ്യ സ്വര്‍ണത്തിന് അവകാശിയായത്. പിന്നാലെ പുരുഷ ഷോട്ട്പുട്ടില്‍ തജീന്ദര്‍പാല്‍ സിങ്ങും ഭാരതത്തിനായി പൊന്നണിഞ്ഞു. ഷൂട്ടിങ് റേഞ്ചില്‍ നിന്നാണ് ഇന്നലെ ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ ട്രാപ് ടീം ഇനത്തിലാണ് ഭാരതം പൊന്നണിഞ്ഞത്. കിയാനന്‍ ചെനായ്, സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്‌മാന്‍ എന്നിവരടങ്ങിയ ടീമാണ് ഭാരതത്തിനായി സ്വര്‍ണം നേടിയത്. ഇത്തവണ ഷൂട്ടിങില്‍ ഭാരതത്തിന്റെ സ്വര്‍ണ നേട്ടം ഏഴായി. ഭാരതത്തിന്റെ ആകെ സ്വര്‍ണനേട്ടം 13 ആയി. കൂടാതെ ആറ് വെള്ളിയും അഞ്ച് വെങ്കലവും ഭാരത താരങ്ങള്‍ നേടി. ഇതോടെ ആകെ മെഡല്‍ നേട്ടം 52 ആയി.

അത്‌ലറ്റിക്‌സില്‍ രണ്ട് സ്വര്‍ണത്തിനു പുറമെ  നാല് വെള്ളിയും മൂന്ന് വെങ്കലവും ഭാരതം നേടി. അത്‌ലറ്റിക്‌സില്‍ പുരുഷ ലോങ്ജമ്പില്‍ മലയാളി താരം മുരളി ശ്രീശങ്കര്‍, 1500 മീറ്ററില്‍ അജയ്‌കുമാര്‍ സരോജ്, വനിത 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ജ്യോതിയരാജി, 1500 മീറ്ററില്‍ ഹര്‍മിലന്‍ ബെയ്ന്‍സ് എന്നിവരാണ് വെള്ളി നേടിയത്. മറ്റ് രണ്ട് വെള്ളി മെഡലുകള്‍ വനിതാ വിഭാഗം ട്രാപ് ഷൂട്ടിങ്ങിലും വനിതകളുടെ ഗോള്‍ഫിലുമാണ്. ഷൂട്ടിങ്ങില്‍ മനീഷ കീര്‍, പ്രീതി രജാക്, രാജേശ്വരി കുമാരി എന്നിവരടങ്ങിയ ടീമാണ് വെള്ളി മെഡല്‍ സ്വന്തമാക്കിയത്. വനിതാ ഗോള്‍ഫില്‍ അതിഥി അശോകാണ് വെള്ളി സ്വന്തമാക്കിയത്. ഏഷ്യന്‍ ഗെയിംസ് ഗോള്‍ഫ് ചരിത്രത്തില്‍ ഭാരതത്തിനായി മെഡല്‍ നേടുന്ന ആദ്യ വനിതയെന്ന നേട്ടവും അതിഥി സ്വന്തമാക്കി.

പുരുഷന്മാരുടെ വ്യക്തിഗത ട്രാപ് ഷൂട്ടിങ്ങില്‍ കിയാനന്‍ ഡാറിയസ് ചെനായ് വെങ്കലം നേടി. നേരത്തേ പുരുഷന്മാരുടെ ട്രാപ് ഷൂട്ടിങ് ടീം ഇനത്തിലും കിയാനന്‍ ഡാറിയസ് സ്വര്‍ണം നേടിയിരുന്നു. സൊരാവര്‍ സിങ്, പൃഥ്വിരാജ് ടൊണ്‍ഡയ്‌മാന്‍ എന്നിവര്‍ക്കൊപ്പം സ്വര്‍ണം നേടിയ കിയാനന്‍ ഡാറിയസ് ചെനായ് തന്നെയാണ് ഇപ്പോള്‍ വ്യക്തിഗത ഇനത്തില്‍ വെങ്കലം നേടിയത്. വനിതാ ബോക്സിങ്ങിലും ഭാരതം മെഡലണിഞ്ഞു. വനിതകളുടെ 50 കി.ഗ്രാം വിഭാഗത്തില്‍ നിഖാത് സരീനാണ് വെങ്കലം നേടിയത്. സെമിയില്‍ തായ്ലന്‍ഡിന്റെ ചുതാമത് റസ്‌കത്തിനോട് സരീന്‍ പരാജയപ്പെട്ടു. പുരുഷന്മാരുടെ 1500 മീറ്ററില്‍ മലയാളി താരവും നിലവിലെ സ്വര്‍ണ ജേതാവുമായ ജിന്‍സണ്‍ ജോണ്‍സണ്‍, വനിത ഡിസ്‌കസില്‍ സീമാ പുനിയ, ഹെപ്റ്റാത്തലണില്‍ നന്ദിനി അഗസാര എന്നിവരാണ് അത്‌ലറ്റിക്‌സില്‍ വെങ്കലം നേടിയത്.

Tags: BharatHangzhou Asian Games
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിയുതിര്‍ത്തു, ഇറാന്‍ അംബാസഡറെ വിളിച്ചു വരുത്തി വിദേശ മന്ത്രാലയം

India

ഭാരതത്തിന്റേത് അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥ: ആന്റോണിയോ ഗുട്ടെറസ്

India

മദ്രസയില്‍ ആധുനിക വിദ്യാഭ്യാസവും നല്‍കണം, ഭാരതത്തെ കുറിച്ചും പഠിപ്പിക്കണം-ഡോ മോഹന്‍ ഭഗവത്, തീവ്ര ഇസ്ലാമിക ആശയങ്ങള്‍ ഉപേക്ഷിക്കണം

Travel

മൂവായിരം വർഷം പഴക്കമുള്ള ഒരു നാഗരികതയുടെ തെളിവുകൾ ബക്സറിലെ ചൗസ ഗഢിൽ കാണാം ! ഭാരത് എന്ന പേരിന്റെ തെളിവുകളും ഇവിടെ നിന്ന് കണ്ടെത്താൻ കഴിയും

India

ഭാരതം ലോക ക്ഷേമം ആഗ്രഹിക്കുന്നു: സര്‍സംഘചാലക്

പുതിയ വാര്‍ത്തകള്‍

ഹോളിവുഡിലേക്ക് പ്രവേശിക്കുന്ന ഇന്ത്യന്‍ താരം വിദ്യുത് ജംവാലിന് ഹോളിവുഡ് താരങ്ങളുടെ കയ്യടി

ചിലന്തിവലയില്‍ കുടുങ്ങിയ ഈച്ചയുടെ കഥ പോലെയാണ് വാർത്ത….ഈ ഓര്‍മ്മപ്പെടുത്തലുമായി ‘ഉടുമ്പന്‍ചോല വിഷന്‍’ ട്രെയ് ലര്‍

ആര്‍വി ബാബു (ഇടത്ത്) ദിലീപ് കൈനിക്കര (വലത്ത്)

‘ശബരിമല ഭരിക്കാൻ ക്രിസ്ത്യൻ ഉദ്യോഗസ്ഥനെ നിയമിച്ചതിനെ എതിര്‍ത്ത് ഹിന്ദു ഐക്യവേദി; എഡിഎം ആയി എന്തിന് ദിലീപ് കൈനിക്കര?

ദല്‍ഹിയില്‍ സിജെപി സമരത്തിന് പോയ തനിക്ക് കുടിവെള്ളം കിട്ടിയില്ലെന്ന് ജോണ്‍ ബ്രിട്ടാസ്; അളിയന്റെ കല്യാണത്തിന് പോയതാണോ എന്ന് പരിഹാസം

പോക്‌സോ കേസ് പ്രതി 10 വര്‍ഷത്തിന് ശേഷം പിടിയില്‍, സെക്യൂരിറ്റി ജീവനക്കാരനായും കല്‍പ്പണിക്കാരനായും വേഷം മാറി ജീവിച്ചു

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

കാഴ്ചകളുടെ അദ്‌ഭുത ലോകം : ഗ്ലോബൽ വില്ലേജിന്റെ മുപ്പത്തിയൊന്നാമത് സീസൺ ഒക്ടോബർ 14-ന് തുടങ്ങും

“ജയിക്കുമ്പോൾ സത്യസന്ധവും തോൽക്കുമ്പോൾ കൃത്രിമം നിറഞ്ഞതുമായ ഒരു തെരഞ്ഞെടുപ്പ് സംവിധാനം ഉണ്ടാകുക സാധ്യമല്ല”- രാഹുല്‍ഗാന്ധിയെ ചോദ്യംചെയ്ത് കത്ത്

സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കാന്‍ 1500 ഡോക്ടര്‍മാരുടെയും 500 നഴ്സുമാരുടെയും പുതിയ തസ്തികകള്‍ സൃഷ്ടിക്കും: കെ മുരളീധരന്‍

ഫ്ലൈ ദുബായ് ദുരന്തം ഒഴിവാക്കിയ ക്യാപ്റ്റൻ സ്മിത് മച്ചാറിന് ഇസ്രായേലിന്റെ പ്രസിഡൻഷ്യൽ അവാർഡ് നൽകും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.