തിരുവനന്തപുരം: ഗുരുദേവ ക്ഷേത്രത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്ത ബിജെപി പ്രവര്ത്തകന് കുത്തേറ്റു. തിരുവവന്തപുരം വര്‍ക്കല ഇടവയിലാണ്. ഇടവ സ്വദേശി ദിനേശനാണ് കുത്തേറ്റത്. ആക്രമണത്തില്‍ പരിക്കേറ്റ ദിനേശനെ വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ അയൂര്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് സംഭവം. ഗുരുദേവ ക്ഷേത്രത്തിന് മുന്നില്‍ മാലിന്യം നിക്ഷേപിച്ചത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ദിനേശനെ കുത്തിപ്പരിക്കേല്‍പ്പിച്ചത്. ക്ഷേത്ര ദര്‍ശനം കഴിഞ്ഞ് വരുന്നവഴിയാണ് ഗുരുദേവ ക്ഷേത്രത്തിന് മുന്നാലായി ഒരാള്‍ മാലിന്യം നിക്ഷേപിക്കുന്നത് ദിനേശന്റെ ശ്രദ്ധയില്‍പ്പെട്ടത്.
തുടര്‍ന്ന് ഇത് ചോദ്യം ചെയ്തപ്പോഴാണ് പ്രതിയുടെ ഭാഗത്ത് നിന്ന് അപ്രതീക്ഷിത ആക്രമണമുണ്ടായത്. ദിനേശന്റെ തലയിലാണ് കുത്തേറ്റത്. തലയില്‍ എട്ടോളം സ്റ്റിച്ചുണ്ടെന്ന് പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: