Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

അളമുട്ടിയാല്‍ ചേരയും കടിക്കും

കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പ്രതിപക്ഷ 'ഇന്ത്യ' മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2023, 05:18 am IST
inEditorial

ഭരണനേട്ടങ്ങള്‍ കൊട്ടിപ്പാടാനും അത് ജനങ്ങളിലെത്തിച്ച് നേട്ടമുണ്ടാക്കാനും സംഘടിത ശ്രമം നടത്താന്‍ ഒരുങ്ങുകയാണ് സര്‍ക്കാര്‍. അതിനിടയിലാണ് കല്ലുകടിയായി ഇടതുമുന്നണിയിലെ രണ്ടാംകക്ഷി മുഖ്യമന്ത്രിയെയും ഭരണത്തെ ആകെയും കുറ്റപ്പെടുത്തി രംഗത്തു വന്നിരിക്കുന്നത്. കോടികള്‍ ചെലവഴിച്ചാല്‍ തെറ്റുതിരുത്താന്‍ കഴിയുമെന്നത് വ്യാമോഹമാണെന്നാണ് സിപിഐ സംസ്ഥാന കൗണ്‍സില്‍ കുറ്റപ്പെടുത്തിയത്. ഇതു തിരിച്ചറിയാന്‍ മുഖ്യമന്ത്രി പിണറായി വിജയനോ ഇടതുമുന്നണി നേതൃത്വത്തിനോ കഴിയുന്നില്ല. കേരളീയവും മണ്ഡല സദസ്സും കൊണ്ട് കാര്യമില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ രണ്ടര വര്‍ഷം ഒന്നും ചെയ്തില്ല. ഈ സാഹചര്യത്തില്‍ മന്ത്രിമാര്‍ മണ്ഡല സദസ്സിനു പോയിട്ട് കാര്യമൊന്നുമില്ലെന്നും സിപിഐ അഭിപ്രായപ്പെട്ടു. കേരളീയം പോലുള്ള പരിപാടികള്‍ ധൂര്‍ത്താണ്. തിരുത്തലുകള്‍ വരുത്തിയില്ലെങ്കില്‍ ലോക്സഭാ തെരഞ്ഞെടുപ്പുള്‍പ്പെടെ പിന്നാലെ വരുന്ന തെരഞ്ഞെടുപ്പുകളിലും ഇടതുമുന്നണിക്കു കനത്ത തിരിച്ചടിയേല്‍ക്കും. കഴിഞ്ഞ സര്‍ക്കാര്‍ തുടങ്ങിവച്ച ലൈഫ് പദ്ധതി പോലും പൂര്‍ത്തിയാക്കാനായില്ലെന്നും കടുത്ത ഭാഷയിലാണ് പ്രതിനിധികള്‍ വിമര്‍ശിച്ചത്. മന്ത്രിമാരുടെ പേരെടുത്ത് തന്നെ വിമര്‍ശനമുയര്‍ന്നു. ധനമന്ത്രി മുതലാളിമാരെപ്പോലെയാണു പെരുമാറുന്നത്. മുഖ്യമന്ത്രിയെ കണ്ട് ജനങ്ങള്‍ക്കു പരാതി പറയാന്‍ പോലും കഴിയാത്ത സാഹചര്യമാണ്. മകളുടെ മാസപ്പടി വിവാദത്തില്‍ മുഖ്യമന്ത്രി നല്‍കിയ മറുപടി ജനങ്ങള്‍ക്കു ദഹിക്കുന്നതല്ല.

സിപിഎം നേതാക്കള്‍ ചര്‍ച്ചകളിലും മറ്റും തോന്നുംപോലെ എന്തെങ്കിലും വിളിച്ചുകൂവുന്ന അവസ്ഥയിലാണ്. സംസ്ഥാന സെക്രട്ടറി കാര്യങ്ങള്‍ വിശദീകരിക്കുന്നതിനു മുമ്പുതന്നെ എ.കെ. ബാലനെപ്പോലുള്ള നേതാക്കള്‍ മാധ്യമങ്ങളെ കാണുന്നു. ഇടതുമുന്നണി യോഗം പോലും പ്രഹസനമാകുന്നു. ഏഴു വര്‍ഷത്തെ ഭരണത്തില്‍ എടുത്തുകാണിക്കാവുന്ന പദ്ധതിയൊന്നുമില്ല. സില്‍വര്‍ലൈന്‍ പറഞ്ഞ് ജനങ്ങളെ ശത്രുക്കളാക്കിയതല്ലാതെ പ്രയോജനമുണ്ടായില്ല. സഹകരണ മേഖലയിലെ സാമ്പത്തിക ക്രമക്കേടുകള്‍ സര്‍ക്കാരിനും ഇടതുമുന്നണിക്കും നാണക്കേടുണ്ടാക്കി. വിവാദങ്ങളിലും അഴിമതിയിലും പെട്ട സര്‍ക്കാരാണെന്ന ഖ്യാതി മാത്രമാണ് ഇപ്പോഴുള്ളത്. പൗര പ്രമുഖരെയല്ല, മറിച്ച് മുന്നണിയെ ജയിപ്പിച്ച സാധാരണക്കാരെയാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടതെന്നുമാണ് സിപിഐയുടെ അഭിപ്രായം. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിനു ലജ്ജാകരമാണന്ന് പറയാതിരിക്കാന്‍ കഴിയുമോ? മുഖ്യമന്ത്രി പറഞ്ഞത് ഒരു കറുത്ത വറ്റെന്നാണ്. എന്നാല്‍ കലം മുഴുവന്‍ കറുത്തിരിക്കുകയാണ്. ഭൂതക്കണ്ണാടി വച്ചു നോക്കിയാലും വെളുപ്പ് കാണാനില്ല. കലം മുഴുവന്‍ കരിഞ്ഞിരിക്കുന്നതിനാലാണ് വെളുത്ത വറ്റൊന്നും കാണാത്തത്. മുഖ്യമന്ത്രി അതു മനസ്സിലാക്കണം. 399 സഹകരണ സ്ഥാപനങ്ങളില്‍ ക്രമക്കേടു നടന്നതായി കണ്ടെത്തിയെന്നു വകുപ്പു മന്ത്രി തന്നെ നിയമസഭയില്‍ പറഞ്ഞിരുന്നു. അതില്‍ അന്വേഷണം നടക്കുന്നില്ല. ഒരു വര്‍ഷം മുന്‍പ് പറഞ്ഞ കാര്യമാണിത്. 600ലേറെ സ്ഥാപനങ്ങളില്‍ തട്ടിപ്പു നടന്നതായാണ് കണക്കാക്കുന്നത്. ഇത്രയധികം തട്ടിപ്പു നടന്നെന്നു മന്ത്രി സമ്മതിക്കുമ്പോള്‍, മുഖ്യമന്ത്രി പറയണം ഇത് ഒരു കറുത്ത വറ്റ് മാത്രമാണോ എന്ന്.

5000 കോടിയുടെ കുംഭകോണമാണ് നടന്നിട്ടുള്ളത്. കട്ടവരോട് ഇത്രയധികം ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്ന മുഖ്യമന്ത്രി കേരളത്തിന് ലജ്ജാകരമാണ്. മടിയില്‍ കനമില്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന വെറും വാക്കാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ പറഞ്ഞുകൊടുക്കേണ്ടത് ഒറ്റരുത് എന്നല്ല, കക്കരുത് എന്നായിരുന്നു. ഈ കുംഭകോണത്തില്‍ സിപിഎമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിമാര്‍ മുതല്‍ സംസ്ഥാന നേതൃത്വത്തിനുവരെ പങ്കുണ്ട്. ആര്‍ക്കെങ്കിലുമെതിരെ തെളിവു നല്‍കുന്നുണ്ടെങ്കില്‍ അതു നശിപ്പിക്കണമെന്നും പാര്‍ട്ടി നിര്‍ദേശം നല്‍കിയിരിക്കുന്നു. പാര്‍ട്ടിയുടെ അനുമതിയും അനുവാദവും ഈ സഹകരണ മെഗാ കുംഭകോണത്തിന് ഉള്ളതിനാല്‍, സിപിഎം കള്ളന്മാരെ ഭയപ്പെടുകയും സംരക്ഷിക്കുകയും ചെയ്യുകയാണ്. അഴിമതിയുടെ മറ്റൊരുമുഖമാണ് ആരോഗ്യവകുപ്പില്‍ കണ്ടുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ ഇത്രയും വലിയ കുംഭകോണം നടന്നിട്ടും കേരളത്തിലെ ഔദ്യോഗിക പ്രതിപക്ഷം മൗനം പാലിക്കുകയാണ്. പ്രതിപക്ഷ ‘ഇന്ത്യ’ മുന്നണിയിലെ രണ്ട് ഘടകകക്ഷികള്‍ എന്ന നിലയില്‍ മുഖ്യമന്ത്രിയും സര്‍ക്കാരും നടത്തുന്ന അഴിമതിക്കെതിരെ പ്രതികരിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നല്‍കുന്ന മുന്നണിക്ക് ബുദ്ധിമുട്ടു കാണും. ഈ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് സത്യസന്ധമായ ഒരു പ്രക്ഷോഭം പ്രതീക്ഷിക്കാനാവില്ല. ഈ സാഹചര്യത്തിലാണ് ഭരണമുന്നണിയിലെ രണ്ടാം കക്ഷിക്കുതന്നെ കാര്യങ്ങള്‍ തുറന്നുപറയേണ്ടിവന്നത്. അതാകട്ടെ അളമുട്ടിയാല്‍ ചേരയും കടിക്കും എന്ന ചൊല്ലുപോലെയുമായി.

Tags: cpmcongressPICKKaruvannur Cooperative Bank Scam
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

Kerala

ഗണേഷ്കുമാര്‍ വ്യക്തിശുദ്ധിയില്ലാത്ത പരനാറി,ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണം ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളും ധാര്‍ഷ്ട്യവും:വെള്ളാപ്പള്ളി

Kerala

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ഇടമലക്കുടിയില്‍ വീണ്ടും രോഗിയെ കമ്പില്‍ തുണി കെട്ടി ചുമന്ന് ആശുപത്രിയില്‍ എത്തിച്ചു

മംഗലാപുരത്തെ വേര്‍പെടുത്തല്‍: പ്രധാനമന്ത്രിക്കും റെയില്‍വെ മന്ത്രിക്കും കത്തയയ്‌ക്കുമെന്ന് സംസ്ഥാനസര്‍ക്കാര്‍

സ്പോണ്‍സര്‍ഷിപ്പ് ഒഴിവാക്കി, ശബരിമലയില്‍ തിരുവോണ സദ്യ ദേവസ്വം ബോര്‍ഡ് നേരിട്ട് നടത്തും

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഗായത്രി ഗോപീചന്ദ്-ട്രീസ ജോളി സഖ്യത്തിന് വെങ്കലം

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

ഒരു രാജ്യത്തിനും തൊടാന്‍ കഴിയാത്ത ഇന്ത്യയുടെ അഗ്നി, ചൈനയുടെ ഏത് ഭാഗവും കത്തിയ്‌ക്കും;യൂറോപ്പും അഗ്നിയുടെ പരിധിയില്‍

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

ഫൗസിയയെ വിളിച്ചുണര്‍ത്തി കൊണ്ടുപോയത് മീനെടുക്കാനെന്ന പേരില്‍, പിന്നെ കൊന്ന്, ചാക്കില്‍ക്കെട്ടി തള്ളി

ജില്ലാ,ജനറല്‍ ആശുപത്രികളില്‍ എല്ലാദിവസവും 24 മണിക്കൂറും സ്‌പെഷ്യാലിറ്റി ചികിത്സാ സേവനങ്ങള്‍ ലഭ്യമാക്കും

ലൈംഗികത്തൊഴിലാളികള്‍ ബ്രാഹ്മണസ്ത്രീകളാണെന്ന് പരസ്യം; റെയ്ഡ് ചെയ്യാന്‍ പോയ റിട്ട. ഐപിഎസ് ഉദ്യോഗസ്ഥനായ അലക്സാണ്ടര്‍ ജേക്കബ്ബ് അവിടെ കണ്ടത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.