Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കിട്ടിയത് വീടല്ല, കടം: കടുത്ത പ്രതിസന്ധിയില്‍ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ

ഭര്‍ത്താവിന്റെ സംഗീതത്തിന് 'വില'യായി കിട്ടിയ ഫ്‌ലാറ്റ് വില്‍ക്കാനൊരുങ്ങി ശോഭ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2023, 08:00 am IST
inKerala, News

കൊച്ചി: മലയാള സിനിമയ്‌ക്ക് എന്നും ഓര്‍ത്തുവയ്‌ക്കാന്‍ ഒരുപിടി നല്ല പാട്ടുകള്‍ നല്കിയ സംഗീത സംവിധായകന്‍ രവീന്ദ്രന്റെ ഭാര്യ ശോഭയ്‌ക്ക് മാഷിന്റെ സംഗീതത്തിന് വിലയായി ലഭിച്ച ഫ്‌ലാറ്റില്‍ നിന്ന് ഇറങ്ങേണ്ട അവസ്ഥ. എറണാകുളം വെണ്ണല പാലച്ചുവട്ടിലെ ഒരു വീടിന്റെ രണ്ടാം നിലയുടെ കുറച്ചുഭാഗം വാടകയ്‌ക്കെടുത്തു കഴിയുന്ന ശോഭ തനിക്കനുഭവിക്കേണ്ടിവന്ന വഞ്ചനയുടെ കഥ പറയുമ്പോഴും ഓര്‍മിപ്പിക്കുന്നു, ‘എനിക്കാരോടും പരിഭവമില്ല’.

ബെംഗളൂരുവിലെ ഒരു ഇവന്റ് മാനേജ്‌മെന്റ് കമ്പനിയാണ് പത്തുവര്‍ഷം മുന്‍പ് ‘രവീന്ദ്ര സംഗീത സന്ധ്യ’ സംഘടിപ്പിച്ചത്. ഒരു ഫ്‌ലാറ്റും 25 ലക്ഷം രൂപയും ശോഭയ്‌ക്ക് നല്കുമെന്നായിരുന്നു വാഗ്ദാനം. വീട് കിട്ടുമെന്ന സന്തോഷത്തില്‍ ഗായകരെയും അഭിനേതാക്കളെയും ക്ഷണിച്ചത് ശോഭ തന്നെയായിരുന്നു. പ്രതിഫലം വാങ്ങാതെയാണ് എല്ലാവരും പാടിയത്. ഗ്രൗണ്ടും സൗജന്യമായി ലഭിച്ചു.

പരിപാടിയില്‍ വച്ചുതന്നെ ഫ്‌ലാറ്റിന്റെ താക്കോല്‍ ശോഭയ്‌ക്ക് കൈമാറി. നിര്‍മാതാക്കളായ ക്രിസ്റ്റല്‍ ഗ്രൂപ്പ് സ്‌പോണ്‍സര്‍ഷിപ്പുമാര്‍ എന്ന നിലയില്‍ നല്കിയതായിരുന്നു ഫ്‌ലാറ്റ്. സ്‌പോണ്‍സര്‍ഷിപ്പുള്‍പ്പെടെ ഒന്നരക്കോടിയിലധികം രൂപ സംഘാടകര്‍ക്ക് ലഭിച്ചു. 25 ലക്ഷം കൊടുക്കാമെന്ന് വാഗ്ദാനം ചെയ്‌തെങ്കിലും വെറും മൂന്ന് ലക്ഷമാണ് കൊടുത്തത്.
കിട്ടിയ ഫ്‌ലാറ്റില്‍ വൈദ്യുത കണക്ഷനും ഇല്ലായിരുന്നു. ഫ്‌ലാറ്റ് രജിസ്റ്റര്‍ ചെയ്ത് നല്കാനും ക്രിസ്റ്റല്‍ ഗ്രൂപ്പ് തയാറായില്ല. ഇവന്റ് മാനേജ്‌മെന്റ് ഗ്രൂപ്പ് തരാമെന്ന് പറഞ്ഞ ബാക്കി പണവും കൊടുത്തില്ല. ഫ്‌ലാറ്റ് അറ്റകുറ്റപ്പണികള്‍ക്കായി അടയ്‌ക്കുകയും താമസക്കാരെല്ലാം മറ്റിടത്തേക്ക് മാറുകയും ചെയ്തതോടെ ശോഭയും അടുത്തുള്ള ഒരു വീടിന്റെ മുകള്‍ നിലയിലേക്ക് താമസം മാറ്റി. മൂന്നരമാസം എന്ന് പറഞ്ഞ് തുടങ്ങിയ അറ്റകുറ്റപ്പണി ഒരു വര്‍ഷമായിട്ടും പൂര്‍ത്തിയായില്ല.

അസോസിയേഷന് കൊടുക്കാനുള്ളതടക്കം ഇന്ന് ശോഭയ്‌ക്ക് ആ ഫ്‌ലാറ്റില്‍ 12 ലക്ഷം രൂപയാണ് കടം. ആ പണം കൊടുത്താല്‍ മാത്രമേ ഫ്‌ലാറ്റില്‍ താമസിക്കാന്‍ സാധിക്കൂ. ഈ തുക സമാഹരിക്കാന്‍ സാധിക്കാത്തതിനാല്‍ ഫ്‌ലാറ്റ് വില്‍ക്കുകയാണെന്നു ശോഭ പറയുന്നു. സമീപത്തുള്ള ഒരു വാടക കെട്ടിടത്തിന്റെ ഒരു ചെറിയ ഭാഗത്ത് ശിഷ്ടജീവിതം കഴിക്കാനൊരുങ്ങുകയാണ് ശോഭ.

Tags: Malayalam Music DirectorRaveendran Master
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലതാജീയുടെ തെറ്റ് , ജോണ്‍സണ് ശരി; ജോണ്‍സണ്‍ മാഷ് ഓര്‍മയായിട്ട് ആഗസ്ത് 18ന് പതിനഞ്ച് വര്‍ഷം തികയുന്നു

Varadyam

കല്‍പനാകാകളികള്‍- 7: മണ്ണിന്റെ ഗാനലാവണ്യങ്ങള്‍

Varadyam

മഞ്ഞള്‍ പ്രസാദവും നെറ്റിയില്‍ ചാര്‍ത്തി

Varadyam

വി. ദക്ഷിണാമൂര്‍ത്തി: സുഗമ ഗീതങ്ങളുടെ യോഗി

Varadyam

സംഗീതവിളക്കിന്റെ പൊന്‍തിരിനാളം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

ഡീപ് സ്റ്റേറ്റിന്റെ വടിയും കൊണ്ട് മോദി സര്‍ക്കാരിന്റെ അടിക്കാന്‍ സോണിയാഗാന്ധി വരുന്നു

ഹരിദ്വാർ ജില്ലയിൽ രണ്ട് അനധികൃത മദ്രസകൾ പൂട്ടി : ഉത്തരാഖണ്ഡിലുടനീളം നടപടിയെടുക്കും, നയം വ്യക്തമാക്കി സർക്കാർ 

ക​ണ്ണൂ​ര്‍ സെ​ന്‍​ട്ര​ല്‍ ജ​യി​ലി​ല്‍ കാ​പ്പ ത​ട​വു​കാ​ര്‍ ഏ​റ്റു​മു​ട്ടി; ഒ​രാ​ള്‍​ക്ക് കു​ത്തേ​റ്റു

ഹൈക്കോടതി ഉത്തരവ് ലംഘിച്ചതിന് മമത ബാനർജിക്കെതിരെ കൊൽക്കത്ത പോലീസ് കേസെടുത്തു

ക്രീഡാഭാരതിയുടെ ആഭിമുഖ്യത്തില്‍ നടന്ന ദേശീയ കായിക ദിനാചാരണം, മേജര്‍ ധ്യാന്‍ചന്ദ് ജയന്തി ആഘോഷത്തില്‍ പങ്കെടുത്ത കായികതാരത്തിന് സിനിമ സീരിയല്‍ താരം വിവേക് ഗോപന്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുന്നു

ദേശീയ കായിക ദിനാചരണവും മേജര്‍ ധ്യാന്‍ചന്ദ് ജയന്തിയും

ശംഖുമുഖത്ത് അരങ്ങേറിയ ഡിഫറന്റ് ആര്‍ട് സെന്ററിലെ കുട്ടികള്‍ അവതരിപ്പിച്ച കലാസന്ധ്യയില്‍ നിന്ന്‌

ടൂറിസം വാരാഘോഷത്തിന് നിറംപകര്‍ന്ന് ഡിഫറന്റ് ആര്‍ട് സെന്റര്‍

കോട്ടയ്ക്കല്‍ ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ അടര്‍ന്നുവീണ് ക്യാബിന്‍ തകര്‍ന്ന നിലയില്‍

ക്വാറിയിലെ പാറക്കെട്ടുകള്‍ ലോറിക്കു മുകളില്‍ വീണ് ഡ്രൈവര്‍ക്ക് ഗുരുതര പരിക്ക്; അനധികൃത ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം

ചെമ്പുകമ്പി മോഷ്ടിച്ച കേസിൽ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ അറസ്‌റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.