Friday, September 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

എം.കെ.കണ്ണന് പ്രതികളുമായി അടുത്ത ബന്ധം; സതീഷ്‌കുമാറിന്റെ ഇടപാടുകളേറെയും കണ്ണന്റെ ബാങ്കുവഴി

has close relationship with the accused; Most of Satishkumar's transactions are through Kannan's bank

ടി. എസ്. നീലാംബരന്‍byടി. എസ്. നീലാംബരന്‍
Sep 26, 2023, 09:02 am IST
inKerala, News

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്കുതട്ടിപ്പു കേസിലെ പ്രതികളുമായി സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും കേരള ബാങ്ക് വൈസ് ചെയര്‍മാനുമായ എം.കെ. കണ്ണനു വ്യക്തമായ ഇടപാടുകളെന്ന് ഇ ഡി.  ഇതുവരെ പുറത്തായ പേരുകള്‍ക്കു പുറമേ സിപിഎമ്മിന്റെ കൂടുതല്‍ നേതാക്കള്‍ക്കും തട്ടിപ്പില്‍ പങ്കുണ്ടെന്ന് കണ്ണന്റെ മൊഴികള്‍ കാണിക്കുന്നു. ഇന്നലെ എട്ടു മണിക്കൂറോളമാണ് കണ്ണനെ ഇ ഡി കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്തത്.

കരുവന്നൂര്‍ ബാങ്കില്‍ നിന്നു വ്യാജ വായ്‌പകള്‍ വഴി കോടികള്‍ തട്ടിയ പി. സതീഷ്‌കുമാര്‍ കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹ. ബാങ്കില്‍ വന്‍തുക നിക്ഷേപിച്ചിരുന്നു. ചില ദിവസങ്ങളില്‍ എല്ലാ ചട്ടങ്ങളും മറികടന്ന് കോടികളുടെ ഇടപാടു നടത്തി. ഈ ബാങ്കുവഴി നോട്ട് നിരോധന കാലത്ത് കോടിക്കണക്കിനു രൂപയുടെ കള്ളപ്പണം വെളുപ്പിച്ചു. ഇതിലേറെയും സതീഷ്‌കുമാര്‍ വിദേശത്തേക്കു കടത്തി. ഇക്കാര്യങ്ങള്‍ തെളിയിക്കുന്ന രേഖകള്‍ ഇ ഡി നേരത്തെ ബാങ്കില്‍ നിന്ന് പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് ഇന്നലെ ചോദ്യം ചെയ്യലിനു വിളിപ്പിച്ചത്.

അയ്യന്തോള്‍ സഹകരണ ബാങ്ക് പ്രസിഡന്റ് രവീന്ദ്രനാഥിനെയും അടുത്ത ദിവസംതന്നെ വിളിപ്പിക്കുമെന്ന് ഇ ഡി അറിയിച്ചു. എം.കെ. കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സര്‍വീസ് സഹകരണ ബാങ്കിലാണ് കരുവന്നൂര്‍ കേസിലെ മുഖ്യപ്രതി സതീഷ്‌കുമാര്‍ മിക്ക ഇടപാടും നടത്തിയത്. ഈ ബാങ്കിന്റെ സെക്രട്ടറിയെ കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു.
കരുവന്നൂര്‍ ബാങ്കില്‍ നിന്ന് 27 കോടിയിലേറെ ബിനാമി വായ്‌പയായി തട്ടിയ പി.പി. കിരണിന് കരുവന്നൂരില്‍ നിന്നു വായ്‌പ ലഭിക്കാന്‍ ഒന്നരക്കോടി രൂപയുടെ നിക്ഷേപം കൊണ്ടുവരണമെന്ന് തട്ടിപ്പിലെ പ്രധാന പ്രതിയും മുന്‍ ബാങ്ക് മാനേജരുമായ ബിജു കരീം ആവശ്യപ്പെട്ടിരുന്നു. ഈ തുക നല്കിയത് സതീഷ്‌കുമാറാണ്. തുക സതീഷ്‌കുമാര്‍ കൈമാറിയത് കണ്ണന്‍ പ്രസിഡന്റായ തൃശ്ശൂര്‍ സഹകരണ ബാങ്കില്‍ നിന്നായിരുന്നു. ഈ അക്കൗണ്ട് ട്രാന്‍സ്ഫര്‍ രേഖകള്‍ നേരത്തേ ഇ ഡി പിടിച്ചെടുത്തിരുന്നു. അയ്യായിരത്തോളം ഇടപാടു രേഖകളാണ് സംശയകരമായി ഇ ഡി അന്ന് ബാങ്കില്‍ നിന്ന് കണ്ടെടുത്തത്.
ഈ തുക സതീഷ്‌കുമാര്‍ അറിയാതെ ബിജു കരീമും കിരണും കൂടി വകമാറ്റി. ഇതേത്തുടര്‍ന്ന് സതീഷ്‌കുമാര്‍ എ.സി. മൊയ്തീനോടും കണ്ണനോടും പരാതിപ്പെട്ടു. ഇവരുടെ നിര്‍ദേശ പ്രകാരം ഇരിങ്ങാലക്കുട ഡിവൈഎസ്പി ഇടപെട്ടു. പിന്നാലെ സതീഷ്‌കുമാറിന് ഒന്നരക്കോടിക്കു പകരം പലിശയടക്കം മൂന്നര കോടി കൊടുത്താണ് പ്രശ്‌നം അവസാനിപ്പിച്ചത്. ഈ തുക നല്കിയത് കരുവന്നൂര്‍ ബാങ്കില്‍ നിന്നാണ്. മൂന്നു ബാഗുകളിലായി ഈ പണം സതീഷിന്റെ വീട്ടിലെത്തിച്ചപ്പോള്‍ സിപിഎം പ്രാദേശിക നേതാക്കളായ അരവിന്ദാക്ഷനും
മധുവുമുണ്ടായിരുന്നു.

ജില്ലയില്‍ കൂടുതല്‍ സഹകരണ ബാങ്കുകളിലെ വിവരങ്ങളും ഇ ഡി തേടിയിട്ടുണ്ട്. കുട്ടനെല്ലൂര്‍, കൂനംമൂച്ചി, തിരൂര്‍, കോലഴി സഹകരണ ബാങ്കുകളിലെ കാര്യങ്ങളും ഇ ഡി ശേഖരിക്കുന്നു. ഇ ഡിക്കെതിരേ പരാതി ഉന്നയിച്ച പി.ആര്‍. അരവിന്ദാക്ഷന്‍, അനൂപ് ഡേവിസ് കാട അടക്കമുള്ളവരെയും വീണ്ടും ചോദ്യം ചെയ്യും. കണ്ണന്റെ മൊഴിയുടെ അടിസ്ഥാനത്തിലാകും എ.സി. മൊയ്തീന്‍ ഉള്‍പ്പെടെയുള്ളവരുടെ തുടര്‍ ചോദ്യം ചെയ്യല്‍. ബിനാമി ലോണ്‍ തട്ടിപ്പില്‍ എ.സി. മൊയ്തീനെ പ്രതി ചേര്‍ക്കുന്നതിന് തെളിവുണ്ടെന്ന് ഇ ഡി വ്യക്തമാക്കുന്നു.

Tags: Karuvannur Bank fraudEDKerala BankMK KannanSatishkumar
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

Kerala

മാസപ്പടി കേസിൽ കോൺഗ്രസ്–മുസ്ലിം ലീഗ് നേതാക്കളുടെ പേരുകളുള്ളതിനാൽ യുഡിഎഫ് സർക്കാർ പിണറായി വിജയനെ സംരക്ഷിക്കുന്നു : രാജീവ് ചന്ദ്രശേഖർ

Kerala

റിയാസിന് കുരുക്കായി കൂടുതല്‍ തെളിവുകള്‍, ‘നമ്മള്‍ ബേപ്പൂര്‍ കോര്‍ ടീം’ വാട്സാപ്പ് ഗ്രൂപ്പ് ഹവാല ഇടപാടിന്റെ കേന്ദ്രമെന്ന് ഇഡി

Kerala

വീണയുടെയും റിയാസിന്റെയും ഹവാല പണമിടപാട് കേസില്‍ നിര്‍ണ്ണായക തെളിവുകള്‍ പുറത്ത്: ബുക്കിലെ കയ്യക്ഷരം ഫോറൻസിക് പരിശോധനയ്‌ക്ക്

Kerala

CMRL- മാസപ്പടി കേസന്വേഷണത്തിൽ ചെന്നിത്തല, കുഞ്ഞാലിക്കുട്ടി എന്നിവർക്കെതിരെ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ ED ശുപാർശ ചെയ്തേക്കും

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.