Friday, July 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

എഡിബിയ്‌ക്ക് ഇന്ത്യയെക്കുറിച്ച് പ്രതീക്ഷകളേറെ; ആഗോളയുദ്ധവും കാലാവസ്ഥയും സൃഷ്ടിക്കുന്ന ആശങ്ക ഇന്ത്യയുടെ ജിഡിപി കുറയ്‌ക്കാന്‍ പ്രേരിപ്പിച്ചു

നടപ്പു സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനത്തിലേക്ക് കുറച്ച ഏഷ്യന്‍ ഡവലപ് മെന്‍റ് ബാങ്കിന് പക്ഷെ ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2023, 08:26 pm IST
in Business

നടപ്പു സാമ്പത്തിക വര്‍ഷം (2023 ഏപ്രില്‍ മുതല്‍ 2024 മാര്‍ച്ച് വരെ) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 6.4 ശതമാനത്തില്‍ നിന്നും 6.3 ശതമാനത്തിലേക്ക് കുറച്ച ഏഷ്യന്‍ ഡവലപ് മെന്‍റ് ബാങ്കിന് (എഡിബി) പക്ഷെ ഇന്ത്യയെക്കുറിച്ച് നിറയെ പ്രതീക്ഷകള്‍. ഇന്ത്യയിലെ സ്വകാര്യ നിക്ഷേപത്തിന്റെ വളര്‍ച്ചയും വ്യവസായോല്പാദനത്തിലുണ്ടാകാന്‍ പോകുന്ന കുതിപ്പും കണക്കിലെടുത്ത് പക്ഷെ 2024-25 സാമ്പത്തിക വര്‍ഷത്തിലെ വളര്‍ച്ച 6.7 ശതമാനത്തിലേക്ക് എഡിബി ഉയര്‍ത്തിയിട്ടുണ്ട്.

ലോകമാകെ അനിശ്ചിതാവസ്ഥയില്‍ നില്‍ക്കുമ്പോള്‍, ഈ സാമ്പത്തിക വര്‍ഷത്തിലെ ആദ്യ ത്രൈമാസത്തിലെ (2023 ഏപ്രില്‍-ജൂണ്‍) ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.8 ശതമാനമാണെന്നതും എഡിബി കണക്കിലെടുക്കുന്നുണ്ട്. ഇന്ത്യയിലെ ഉപഭോക്താക്കളുടെ ആത്മവിശ്വാസം കൂടിയിട്ടുണ്ടെന്നും അത് വഴി ഉപഭോഗം വര്‍ധിക്കുമെന്നും ഉള്ള പ്രതീക്ഷ എഡിബി നിലനിര്‍ത്തുന്നു. അതുപോലെ ഈ സാമ്പത്തിക വര്‍ഷത്തിലെ ബാക്കിയുള്ള കാലവും അടുത്ത സാമ്പത്തിക വര്‍ഷവും അടിസ്ഥാന സൗകര്യ വികസനത്തിന് സര്‍ക്കാരില്‍ നിന്നുള്ള പിന്തുണ കരുത്തോടെ ഉണ്ടാകുമെന്നും എഡിബി പ്രതീക്ഷിക്കുന്നു.

ഇന്ത്യയുടെ കയറ്റുമതിയും കാലാവസ്ഥാവ്യതിയാനവുമാണ് ആശങ്കയുടെ കരിനിഴല്‍ വീഴ്‌ത്തുന്നത്. കയറ്റുമതിയിലെ കുറവിന് പ്രധാന കാരണം റഷ്യ-ഉക്രെയ്ന്‍ യുദ്ധമാണ്. അതുമൂലം ഇന്ത്യയുടെ കയറ്റുമതി കൂടുതലായി നടക്കുന്ന യുഎസില്‍ നിന്നും യൂറോപ്പില്‍ നിന്നുമുള്ള ഡിമാന്‍റ് കുറഞ്ഞിരിക്കുകയാണ്. ഇത് ഭാവിയില്‍ യുദ്ധം മുറുകുന്നതോടെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് പോകുമോ എന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. അതുപോലെ യുദ്ധസാഹചര്യത്തില്‍ അസംസ്കൃത എണ്ണയുടെ വില കുറഞ്ഞതോടെ ഇന്ത്യ കയറ്റുമതി ചെയ്യുന്ന പെട്രോളിയം ഉല്‍പന്നങ്ങളുടെ മൂല്യം കുറഞ്ഞതും കയറ്റുമതിയില്‍ നിന്നും ലഭിക്കുന്ന ഡോളറിന്റെ മൂല്യം വലിയ തോതില്‍ കുറച്ചിട്ടുണ്ട്.

കാലാവസ്ഥാ വ്യതിയാനം ഒരു ആശങ്കയാണ്. അത് സര്‍ക്കാരിന്റെ കൈകളില്‍ ഒതുങ്ങുന്നതല്ല. മഴ കുറഞ്ഞതും തലവേദന സൃഷ്ടിക്കുന്നു. ഇത് വരുംനാളുകളിലെ കാര്‍ഷികോല്‍പാദനത്തെ ബാധിക്കുമോ എന്ന ആശങ്കയുണ്ട്. മണ്‍സൂണ്‍ മഴക്കാലത്ത് എല്‍നിനോ സ്വാധീനം കൂടിയുണ്ടായത് കാലാവസ്ഥയുടെ താളം തെറ്റിച്ചു. ചില ഭാഗങ്ങളില്‍ പ്രളയവും മറ്റു ചില ഭാഗങ്ങളില്‍ മഴക്കുറവും ഇതിന്റെ ഫലമായുണ്ടായി. പ്രത്യേകിച്ചും ആഗസ്ത്, സെപ്തംബര്‍ മാസങ്ങളില്‍. ഈ മഴയുടെ താളം തെറ്റല്‍ നെല്‍കൃഷിയെ ബാധിച്ചിട്ടുണ്ട്. ഇത് കാര്‍ഷികോല്‍പാദനത്തെ ബാധിച്ചേക്കാമെന്ന ആശങ്കയുണ്ട്.

അതുപോലെ പണപ്പെരുപ്പത്തോതിനെക്കുറിച്ചും അല്‍പം ആശങ്കയുണ്ട്. നേരത്തെ 5 ശതമാനമുണ്ടായിരുന്ന പണപ്പെരുപ്പ ത്തോത് ഇപ്പോള്‍ 5.5 ശതമാനമാക്കി ഉയര്‍ത്തിയിട്ടുമുണ്ട് എഡിബി. ചില്ലറ വില്‍പനയിലെ പണപ്പെരുപ്പം മോദി സര്‍ക്കാര്‍ പിടിച്ചുനിര്‍ത്തിയിരുന്നു. തക്കാളി വില കുതിച്ചുകയറിയപ്പോള്‍ ഉചിതമായ നയങ്ങളിലൂടെ അത് പിടിച്ചുനിര്‍ത്തിയിരുന്നു. ഇത് കൈവിട്ടു പോകാതെ നിലനിര്‍ത്തുക എന്ന വെല്ലുവിളി സര്‍ക്കാരിന് മുന്‍പിലുണ്ട്.

അതേ സമയം നിക്ഷേപത്തിന്റെ കാര്യത്തില്‍ എഡിബിയ്‌ക്ക് ആശങ്കയില്ല. ഇന്ത്യയിലേക്ക് സ്വകാര്യ നിക്ഷേപത്തിന്റെ വന്‍കുത്തൊഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷ. ആദ്യ ത്രൈമാസത്തില്‍ വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് ദുര്‍ബലമായിരുന്നെങ്കിലും നടപ്പു ത്രൈമാസത്തിലും ഭാവിയിലും വന്‍ ഒഴുക്ക് ഇന്ത്യയിലേക്കുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ രാജ്യത്തിന്റെ അടിസ്ഥാന സൗകര്യവികസനത്തിന് (റോഡുകള്‍, റെയില്‍വേ വികസനം, തുറമുഖവികസനം) ചെലവിടുന്ന വന്‍തുക പ്രതീക്ഷ പകരുന്നതാണെന്ന് എഡിബിയുടെ തെക്കന്‍ ഏഷ്യ സാമ്പത്തികോപദേഷ്ടാവ് റാണാ ഹാസന്‍ പറയുന്നു. ഇതിനനുസരിച്ച് സംസ്ഥാനങ്ങളും നല്ല തോതില്‍ പണം മുടക്കുന്ന പ്രവണതയും ഉണ്ട്. അതുപോലെ സ്വകാര്യ കമ്പനികളുടെ പുതിയ പദ്ധതികള്‍ക്കുള്ള നിക്ഷേപത്തിന്റെ തോതില്‍ 19 ശതമാനം വര്‍ധനവുണ്ടായതും പ്രതീക്ഷ പകരുന്നതാണെന്ന് റാണാ ഹാസന്‍ പറയുന്നു.

Tags: exportRussia-Ukraine warIndian economyAsian development bankMonssonRainGDP
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബുധനാഴ്ചയും ഭാഗിക വൈദ്യുത നിയന്ത്രണത്തിന് സാധ്യത

India

പ്രതിസന്ധികള്‍ക്ക് പിന്നാലെ പ്രതിസന്ധികള്‍….എന്നിട്ടും തളരാതെ ഇന്ത്യന്‍ സമ്പദ്ഘടന: സഞ്ജീവ് സന്യാല്‍

Kerala

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

Kerala

വയനാട്, കോഴിക്കോട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച അവധി

News

ആദ്യഘട്ടം മഴയിൽത്തന്നെ ഗുരുഗ്രാം മുങ്ങി

പുതിയ വാര്‍ത്തകള്‍

കേരളം ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തൊഴിലില്ലായ്‌മയിലൂടെ കടന്നുപോകുമ്പോൾ മുഖ്യമന്ത്രി ദൽഹിയിൽ പോയി പ്രതിഷേധിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എനിക്ക് അഭിപ്രായ സ്വാതന്ത്ര്യമുണ്ട് , എന്റെ ഇഷ്ടനിറം കാവി ; മോദിയുടെ പ്രസ്താവന സ്റ്റാറ്റസാക്കി പേളി മാണി

സാംസ്കാരികപ്രവർത്തകർ അരാജക വാദികളുടെ കുഴലൂത്തുകാരാകരുത്: തപസ്യ

മോദിയെ ഉപദേശിക്കാൻ മാത്രം ഒരു ബംഗ്ലാദേശിയും വളർന്നിട്ടില്ല ; ദൽഹിയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ താരിഖ് റഹ്മാന്റെ ഉപദേശം ആവശ്യമില്ല

400 കിലോമീറ്റർ വരെ ദൂരെയുള്ള ശത്രു യുദ്ധവിമാനങ്ങളെ ഭസ്മമാക്കും ; ചൈനയെയും പാകിസ്ഥാനെയും അമ്പരപ്പിച്ച് ഡിആർഡിഒയുടെ ദീർഘദൂര മിസൈൽ

ബലൂചിസ്ഥാനിലെ ബി‌എൽ‌എയിൽ നാശം വിതയ്‌ക്കാനൊരുങ്ങി പാകിസ്ഥാൻ സൈന്യം ; ഇന്ത്യയ്‌ക്കെതിരെ വിരൽ ചൂണ്ടി മുനീറിന്റെ പുതിയ ഭീഷണി

നീറ്റ് മാത്രമല്ല പ്രശ്നം , 65 വയസ്സിലും , 75 വയസ്സിലും പൈസ ഭ്രാന്ത് മൂത്ത് റിട്ടയർ ആകാതെ കഷ്ടപ്പെട്ട് അഭിനയിക്കുന്ന ഈ പ്രമുഖർ യുവാക്കൾക്ക് പാര അല്ലേ

‘ നമ്മൾ കേരളക്കാരല്ലേ തെറ്റ് പറ്റിയാൽ ക്ഷമിച്ചൂടെ ‘ ; പാർലമെന്റ് കത്തിക്കണമെന്ന് പറഞ്ഞ മലയാളി വ്ലോഗർ മുഹമ്മദ് അനസ് മാപ്പ് പറഞ്ഞ് നിലവിളിച്ച് രംഗത്ത്

വട്ടിയൂര്‍ക്കാവില്‍ ഹലാല്‍ തീണ്ടിയ വികസനം; അലൈമെന്റ് മാറ്റാനായി വഖബ് ബോര്‍ഡിനെ കക്ഷിയാക്കിയത് കെ. മുരളീധരന്റെ ഗൂഢാലോചന

2025ലും ശബരിമലയില്‍ സ്വര്‍ണക്കവര്‍ച്ച നടന്നു; പി.എസ് പ്രശാന്തിനെതിരെ ഗുരുതര ആരോപണങ്ങളുമായി എസ് ഐ ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.