ബേസിൽ ജോസഫ് നായകനായി എത്തുന്ന ജീത്തു ജോസഫ് ചിത്രത്തിന് പേരായി. ‘നുണക്കുഴി’ എന്നാണ് ചിത്രത്തിന്റെ പേര്. ‘ക്യാമറ ചതിച്ചാശാനേ, കണ്ടക ശനി കൊണ്ടേ പോകൂ, പൊലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം’, തുടങ്ങിയ രസകരമായ ഡയലോഗുകൾക്ക് ഒപ്പമാണ് ടൈറ്റിൽ പോസ്റ്റർ പങ്കുവച്ചിരിക്കുന്നത്. കോമഡിക്ക് പ്രാധാന്യം ഉള്ളതാകും ചിത്രമെന്ന് ഏകദേശം ഉറപ്പായി കഴിഞ്ഞു.
https://www.facebook.com/basiljosephdirector/posts/pfbid02t74UBpvaBujjtQB9x4mvDQyQwz24RaRMf8MPXYgESnEdgRn35ekZcMbZyBCSug8l
ബേസിലിനൊപ്പം ഗ്രേസ് ആന്റണി, സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്, സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരും ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. കെ ആർ കൃഷ്ണ കുമാർ ആണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത്. സതീഷ് കുറുപ്പ് ആണ് ഡിഒപി. വിക്ര മെഹ്റ, സിദ്ധാർത്ഥ് ആനന്ദ് കുമാർ എന്നിവർ ചേർന്നാണ് നിർമ്മാണം.
















