Tuesday, July 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്‌കൂള്‍ ഉച്ചഭക്ഷണം: പിരിവെടുത്തു നടത്താന്‍ സംരക്ഷണ സമിതി: സിഎസ്ആര്‍ ഫണ്ടുമായി ബന്ധിപ്പിക്കാനും ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 18, 2023, 04:27 pm IST
in Kerala, Education

തിരുവനന്തപുരം: പണം നല്‍കാത്തതിനാല്‍ സ്‌ക്ൂളുകളിളെ ഉച്ചഭക്ഷണം മുടങ്ങുന്ന സാഹചര്യത്തില്‍ പൊതുസമൂഹത്തിന്റെ പിന്തുണയോടെ പദ്ധതി നടപ്പിലാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നീക്കം. അതിന്റെ ഭാഗമായി സ്‌കൂളുകളില്‍, പി.ടി.എ, എസ്.എം.സി, പൂര്‍വ്വ വിദ്യാര്‍ഥികള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയെ ഉള്‍പ്പെടുത്തി ഉച്ചഭക്ഷണ സംരക്ഷണ സമിതി രൂപീകരിക്കും. വലിയ കമ്പനികളുടെ സി.എസ്.ആര്‍. ഫണ്ട് കുട്ടികളുടെ ഭക്ഷണ പദ്ധതിയുമായി കൂട്ടിച്ചേര്‍ക്കാനാകുമോയെന്ന കാര്യവും പരിശോധിക്കും. ഇതു സംബന്ധിച്ച ആക്ഷന്‍ പ്ലാന്‍ തയാറാക്കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സ്‌ക്കൂളുകള്‍ തുറന്നിട്ട് നാലുമാസം ആകാറായെങ്കിലും ഉച്ചഭക്ഷണത്തിന് പണം അനുവദിച്ചിട്ടില്ല. മുന്‍ വര്‍ഷം കേന്ദ്രം നല്‍കിയ തുകയില്‍ പണം കണക്കുപ്രകാരം മിച്ചമുണ്ടായിരുന്നിട്ടും പണം അനുവദിച്ചില്ല. ഉച്ചഭക്ഷണ പദ്ധതിക്ക് പണമില്ലെന്നും പ്രധാനാധ്യാപകര്‍ കടമെടുത്താണ് സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി നിലനില്‍ക്കുന്നതെന്നും അധ്യാപകര്‍ പറഞ്ഞിരുന്നു. പദ്ധതിയുടെ കുടിശിക സര്‍ക്കാര്‍ നല്‍കണമെന്നും ഇല്ലെങ്കില്‍ പദ്ധതി നിര്‍ത്തിവെക്കേണ്ട സാഹചര്യങ്ങള്‍ ഉണ്ടാവുമെന്നും അധ്യാപക സംഘടനകള്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ വിഷയത്തില്‍ സംഘടനകള്‍ ഹൈക്കോടതിയെ സമീപിച്ചു.രണ്ടാഴ്ചയ്‌ക്കുള്ളില്‍ മുഴുവന്‍ തുകയും നല്‍കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ സമ്മതിക്കുകയും ആദ്യ ഗഡുവായി 81.57 കോടി അനുവദിക്കുകയും ചെയ്തു.

കേന്ദ്രഫണ്ട് ലഭിക്കാത്തതാണ് കുടിശ്ശിക വൈകാന്‍ കാരണമെന്നായിരുന്നു സര്‍ക്കാര്‍ നല്‍കിയ വിശദീകരണം. ഈ വാദങ്ങള്‍ തള്ളി കേന്ദ്ര വിദ്യാഭ്യാസ മന്താലയം രംഗത്ത് വന്നിരുന്നു. പിഎം പോഷന്‍ പദ്ധതിയുടെ ഭാഗമായി കേന്ദ്ര വിഹിതമായ 132.9 കോടി രൂപ സംസ്ഥാനത്തിനു കൈമാറിയിരുന്നുവെന്നും സംസ്ഥാന വിഹിതമായ 76.78 കോടി രൂപയും ഉള്‍പ്പെടെ സംസ്ഥാന നോഡല്‍ അക്കൗണ്ടിലേക്കു കൈമാറേണ്ടിയിരുന്നുവെന്നും  മന്ത്രാലയം വിശദീകരിച്ചു.

തുടര്‍ന്നാണ് 81.57 കോടി അനുവദിച്ചത്.പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ തുക ലഭ്യമാക്കി പ്രധാനാധ്യാപകര്‍ക്ക് നല്‍കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. ഈ തുകയും സിംഗിള്‍ നോഡല്‍ അക്കൗണ്ടില്‍ ലഭ്യമായ 2022-23 ലെ ശേഷിക്കുന്ന തുകയും ചേര്‍ത്ത് ജൂണ്‍, ജൂലൈ മാസങ്ങളിലെ കുടിശ്ശിക തുക പൂര്‍ണ്ണമായും ആഗസ്റ്റ് മാസത്തിലെ കുടിശിക ഭാഗികമായും നല്‍കുവാന്‍ കഴിയുമെന്നാണ് വിദ്യാഭ്യാസമന്ത്രി ശിവന്‍കുട്ടി പറയുന്നത്.

2023-24 വര്‍ഷം സംസ്ഥാനത്തിന് ലഭിക്കേണ്ട കേന്ദ്ര വിഹിതം 284.31 കോടി രൂപയാണ്. പൊതുവിദ്യാഭ്യാസ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും, പൊതുവിദ്യാഭ്യാസ ഡയറക്ടറും കേന്ദ്ര സര്‍ക്കാരുമായി നേരിട്ട് ചര്‍ച്ച ചെയ്ത് കേന്ദ്ര വിഹിതത്തിന്റെ ആദ്യ ഘട്ടം എത്രയും വേഗം ലഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. ഈ തുക ലഭിക്കുന്നതോടെ ആഗസ്റ്റ് മാസത്തെ കുടിശിക പൂര്‍ണമായും നല്‍കുമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട 12,040 സ്‌കൂളുകളിൽ 2400 ഓളം സ്‌കൂളുകളിൽ പ്രഭാത ഭക്ഷണ പദ്ധതി നടന്നു വരുന്നുണ്ട്. എറണാകുളം ജില്ലയിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്കൊപ്പം ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിന്റെ സഹായത്തോടെ കളമശേരി, എറണാകുളം, കൊച്ചി നിയമസഭാ മണ്ഡലങ്ങളിൽ പദ്ധതി നടപ്പാക്കുന്നുണ്ട്. ഈ മാതൃകയിൽ കൂടുതൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും, സന്നദ്ധ സംഘടനകളുടേയും, പൂർവ്വ വിദ്യാർത്ഥി സംഘടനകളുടേയും സഹായത്തോടെ കൂടുതൽ സ്‌കൂളുകളിലേക്ക് പ്രഭാത ഭക്ഷണ പദ്ധതി വ്യാപിപ്പിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്. സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളിലേക്കും പ്രഭാത ഭക്ഷണ പരിപാടി വ്യാപിപ്പിക്കാനുള്ള സാധ്യതകൾ പൊതുവിദ്യാഭ്യാസ വകുപ്പ് പരിശോധിച്ച് വരികയാണ്.

Tags: school meal
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

സ്‌കൂളിലെ സാമ്പാര്‍ ചെമ്പിലേക്ക് വീണ് ഗുരുതരമായി പൊള്ളലേറ്റ രണ്ടാം ക്ലാസ്സുകാരി മരിച്ചു

പുതിയ വാര്‍ത്തകള്‍

അഖിൽ മാരാർ ട്വന്റി20 പാർട്ടി വിട്ടു

പ്രധാനമന്ത്രിയെ അവഹേളിച്ച ജാൻമണിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്; നടപടി നവ്യഹരിദാസിന്റെ പരാതിയിൽ

ടി.ജി. മോഹൻദാസിന്റെ അഭിപ്രായം അപലപനീയം: ആർ എസ് എസ്

തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിൽ യോഗം വെള്ളിയാഴ്ച: R സുഗതൻ പങ്കെടുത്തേക്കും,അവധി അപേക്ഷ സമർപ്പിച്ചു

കോളേജ് വിദ്യാർത്ഥികളിൽ എച്ച്ഐവി പരിശോധന; നിർണായക നീക്കവുമായി കർണാടക, സ്വകാര്യതയ്‌ക്കായി ക്യുആർ കോഡ് സംവിധാനം

കോഴിക്കോട് യുവാവിനെ വാടക വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹതയെന്ന് പോലീസ്

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഒറ്റച്ചാട്ടം, ശ്രീ ഫൈനലില്‍

കണ്ണൂര്‍ വാരിയേഴ്സ് എഫ്സിയുടെ സഹപരിശീലകനായി ഷഫീഖ് ഹസ്സന്‍ തുടരും

റിഷികാന്ത സിംഗ്: 150 രൂപ ദിവസവേതനത്തില്‍ നിന്ന് കോമണ്‍വെല്‍ത്ത് വെള്ളി വരെ

പെൺകുട്ടിയെ ശല്യപ്പെടുത്തിയത് തടഞ്ഞതിലെ വൈരാഗ്യം; യുവാവിനെ അയൽവാസി തലയ്‌ക്കടിച്ച് കൊല്ലാൻ ശ്രമിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.