കമല്‍ ഹാസനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ഉണ്ണി മുകുന്ദന്‍ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ കുറിച്ചു- “എന്നെ വിശ്വസിക്കൂ, യഥാര്‍ഥ ഉലകനായകനാണ് തൊട്ടടുത്ത് നില്‍ക്കുന്നതെന്ന ബോധ്യത്തില്‍ അഞ്ച് നിമിഷം ഞാന്‍ ശ്വാസമടക്കി അവിടെ നിന്നു. ഒരു ഹാന്‍ഡ്ഷേക്കും ഹഗും എനിക്ക് കിട്ടി. പക്ഷേ അത് തെളിയിക്കാനുള്ള ചിത്രങ്ങള്‍ എന്റെ പക്കല്‍ ഇല്ല”, ഉണ്ണി മുകുന്ദന്റെ വാക്കുകള്‍
https://www.facebook.com/IamUnniMukundan/posts/pfbid02E9WQtHsFjhLDy49jeAERwxoYzbpPkWeEYNPqdJWvwHnmMwkAKW5McGJfCuVHMQFZl
ഇന്നലെ ദുബൈയില്‍ നടന്ന സൈമ അവാര്‍ഡ്സ് വേദിയില്‍ വച്ചാണ് ഉണ്ണി മുകുന്ദന്‍ കമല്‍ ഹാസനെ കണ്ടത്. തമിഴിലെ ഇത്തവണത്തെ മികച്ച നടനുള്ള പുരസ്കാരം സ്വീകരിക്കാനാണ് കമല്‍ എത്തിയത്. വിക്രത്തിലെ പ്രകടനമാണ് അദ്ദേഹത്തെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. അതേസമയം മികച്ച നവാഗത നിര്‍മ്മാതാവിനുള്ള പുരസ്കാരമാണ് ഉണ്ണി മുകുന്ദന് ലഭിച്ചത്. മേപ്പടിയാന്‍ എന്ന ചിത്രമാണ് ഉണ്ണിയെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്.
















