
പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഇന്ന് 73-ാം ജന്മദിനം. ഭാരതം ആഘോഷപൂര്‍വ്വം കൊണ്ടാടുമ്പോള്‍.. ഇത്തവണ സോഷ്യല്‍ മീഡിയയില്‍ പിറന്നാള്‍ ആശംസാ തരംഗമാണ്. ആവേശപൂര്‍വ്വം കൊണ്ടാടുകയാണ്. ആഘോഷമാക്കുകയാണ്.
ആഘോഷത്തിന്റെ ഭാഗമായി ബിജെപി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ടങ്കിലും വേറിട്ടതാക്കിയിരിക്കുകയാണ് ഇത്തവണ. ബിജെപി ആരംഭിച്ച ‘എക്‌സ്പ്രസ് യുവര്‍ സേവാ ഭാവ്’ ക്യാമ്പയിനില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പിറന്നാള്‍ ആശംസകളുമായി പ്രമുഖരാണ് രംഗത്തെത്തിയിരിക്കുന്നത്.
‘പ്രധാനമന്ത്രി പ്രധാനസേവകനാണ് എന്നു പ്രഖ്യാപിച്ചുകൊണ്ട് രാഷ്‌ട്രസേവനം ജീവിതവ്രതമാക്കിയ യുഗപുരുഷന് ജന്മദിനാശംസകള്‍, എന്ന് കുറിച്ചുകൊണ്ടാണ് ബിജെപി കേരള ഘടകം ഫേസ്ബുക്ക് ആശംസാപ്രവാഹത്തിന് തുടക്കം കുറിച്ചത്.
തുടര്‍ന്ന് ചലച്ചിത്ര ബാലതാരം ദേവനന്ദയും കൊച്ചു യൂട്യൂബറായ നക്ഷത്ര മുതല്‍ ശബരിമല തന്ത്രി കണ്ഠര് രാജീവരര്, മാതാ അമൃതാനന്ദമയി. സ്വാമി സച്ചിദാനന്ദ, ഗുരു രത്‌നം ജ്ഞാനതപസ്വി, ഡോ.ജോസഫ് മോർ ഗ്രിഗോറിയോസ് തിരുമേനി, ഡോ.മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയും ഒപ്പം അഭിവന്ദ്യ ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് തിരുമേനിയും അഭിവന്ദ്യ യാക്കോബ് മാർ ഏലിയാസ് തിരുമേനിയും, ടി പി ശ്രീനിവാസൻ, കൈതപ്രം ദാമോദരന്‍ നമ്പൂതിരി തുടങ്ങിയവരും വീഡിയോയിലൂടെ ആശംസ പങ്കുവെച്ചു.
സിനിമാ മേഖലയിലെ പ്രവര്‍ത്തകരായ പ്രിയദർശൻ, ജൂഡ് ആന്റണി, ഗായിക വൈക്കം വിജയലക്ഷ്മി, ബിജു നാരായണൻ, ടിനി ടോം, അജു വര്‍ഗീസ്, ശരത്ദാസ്, വിവേക് ഗോപന്‍, സൂര്യ രാജേഷ്, ജാഫര്‍ ഇടുക്കി, ഉല്ലാസ് പന്തളം, നോബി മാര്‍ക്കോസ്, ഗിന്നസ് പക്രു, ശശാങ്കന്‍ തിരക്കഥാ കൃത്ത് അഭിലാഷ് പിള്ള, നടിമാരായ ഭാമ, ശിവദ തുടങ്ങി നിരവധി പേരാണ് വീഡിയോയിലൂടെ ആശംസ അറിയിച്ചിരിക്കുന്നത്.
”സെപ്റ്റംബര്‍ 17ന് ജന്മദിനം ആഘോഷിക്കുന്ന ഭാരതത്തിന്റെ പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്പൂപ്പന് എന്റെ ഹൃദയം നിറഞ്ഞ ജന്മദിന ആശംസകള്‍. ഒപ്പം ആയുസ്സിനും ആരോഗ്യത്തിനും വേണ്ടി പ്രാര്‍ഥിക്കുന്നു” ദേവനന്ദ പറഞ്ഞു.
പ്രശസ്‌ത താരം ഭാമ പ്രധാനമന്ത്രിക്ക് ജന്മദിന ആശംസകൾ നേരുന്നു
തന്റെ ഫേസ്ബുക്ക് പേജിലൂടെ ഉണ്ണിമുകുന്ദനും ആശംസ അറിയിച്ചു. കൊച്ചിയില്‍ മോദിജി വന്നപ്പോള്‍ ഉള്ള ചിത്രമാണ് ഫേസ്ബുക്കില്‍ ആശംസയോടൊപ്പം പങ്കുവെച്ചിരിക്കുന്നത്.
ഇരുപതാം വയസിലാണ് മോദിയുടെ രാഷ്‌ട്രീയ പ്രവേശം. 2001ൽ ഗുജറാത്ത് മുഖ്യമന്ത്രിയായതുമുതല്‍ ഗുരുതരമായ വിമർശനങ്ങളും ആരോപണങ്ങളും പല ഘട്ടങ്ങളിലായി മോദിക്ക് നേരെ ഉയർന്നിട്ടുണ്ട്. 2014ൽ അദ്ദേഹം പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ടു. 2019ൽ കൂടുതൽ സീറ്റുകൾ നേടി രണ്ടാം തവണയും പ്രധാനമന്ത്രി കസേരയില്‍. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലേക്ക് അടുക്കുമ്പോൾ മൂന്നാം തവണയും അദ്ദേഹം ആ പദവിയിലെത്തും എന്ന ആത്മവിശ്വാസത്തിലാണ് ഭാരത ജനത.