Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

ഭാരതത്തെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാനുള്ള മോദിയുടെ ശ്രമം വിജയമാകും; ഭാരതത്തിലേക്ക് വിദേശഫണ്ട് ഒഴുകുമെന്ന് ജൂലിയസ് ബെയര്‍; ഭാരതത്തിന് മുന്‍തൂക്കപദവി

പ്രാദേശികമായ ഫണ്ടുകളുടെ കരുത്തില്‍ ഭാരതം വളരുമെന്നും ഭാരതത്തില്‍ തിളക്കമാര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടെന്നും ജൂലിയസ് ബെയര്‍ ഗവേഷണ മേധാവി മാര്‍ക് മാത്യൂസ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 16, 2023, 04:02 pm IST
inBusiness

ന്യൂദല്‍ഹി:ഇന്ത്യന്‍ സമ്പദ്ഘടനയ്‌ക്ക് ഏറ്റവും ശോഭനമായ ഓവര്‍ വെയ്റ്റ് എന്ന മുന്‍തൂക്ക പദവി നല്‍കി സ്വിറ്റ്സര്‍ലാന്‍റിലെ സ്വകാര്യ ബാങ്കിംഗ് ഗ്രൂപ്പായ ജൂലിയസ് ബെയര്‍. ഇന്ത്യന്‍ സമ്പദ് ഘടന കുതിച്ചുയരുമെന്നും വിദേശ ഫണ്ടുകളുടെ ഒഴുകിയെത്തുന്നുണ്ടെങ്കിലും അവയുടെയൊന്നും സഹായമില്ലാതെ തന്നെ  പ്രാദേശികമായ ഫണ്ടുകളുടെ കരുത്തില്‍ ഭാരതം വളരുമെന്നും ഭാരതത്തില്‍ തിളക്കമാര്‍ന്ന പ്രതീക്ഷകള്‍ ഉണ്ടെന്നും ജൂലിയസ് ബെയര്‍ ഗവേഷണ മേധാവി മാര്‍ക് മാത്യൂസ്.

ചൈന വലിയ സമ്പദ്ഘടന തന്നെയെങ്കിലും ചൈനയ്‌ക്ക് പണപ്പെരുപ്പത്തിന്റെ വലിയ ഭീഷണികള്‍ ഉണ്ട്. ഇന്ത്യയാകട്ടെ 2021 മുതല്‍ കരുത്താര്‍ജ്ജിച്ച്, ഇപ്പോള്‍ പുതിയ കുതിച്ചുചാട്ടത്തിനൊരുങ്ങുകയാണ്. തിളക്കമാര്‍ന്ന ഇന്ത്യയുടെ ഓഹരി വിപണി തന്നെ ഇതിനുദാഹരണമാണ്. റഷ്യയില്‍ ഇപ്പോള്‍ നിക്ഷേപിക്കാന്‍ സാധ്യമേ അല്ലാത്ത അന്തരീക്ഷമാണ്. അതുകൊണ്ട് താരതമ്യം ചെയ്താല്‍ ഇന്ത്യ തന്നെയാണ് നിക്ഷേപകരുടെ ശ്രദ്ധാകേന്ദ്രമായി മാറുന്ന രാജ്യം.

ഇന്ത്യക്ക് ഓവര്‍വെയ്റ്റ് പദവി
ഏറ്റവും അഭികാമ്യമായ ഓവര്‍ വെയ്റ്റ് പദവിയാണ് ജൂലിയസ് ബെയര്‍ ഭാരതത്തിന് നല്‍കുന്നതെന്ന് മാര്‍ക് മാത്യൂസ് പറഞ്ഞു. ഇന്ത്യയിലെ ആളോഹരി വരുമാനം വര്‍ധിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രാദേശികമായി ലഭ്യമായ ഫണ്ടുകള്‍ വളരെ അധികമാണ്. പ്രാദേശികമായി ഫണ്ടുകള്‍ ലഭ്യമായാല്‍ ആ രാജ്യത്തിന് ഭീഷണിയേയില്ല. ഇതിന് പ്രധാനകാരണം തൊഴിലെടുക്കാന്‍ ശേഷിയുള്ള യുവാക്കളുടെ എണ്ണം ഭാരതത്തില്‍ അധികമാണ് എന്നതാണ്. അതുപോലെ സമ്പദ്ഘടനയ്‌ക്ക് വളരാന്‍ സഹായകരമായ സാങ്കേതിക വിദ്യ പോലുള്ള മേഖലകള്‍ കരുത്തുറ്റവയാണ്.

ആസ്ത്രേല്യയിലും മലേഷ്യയിലും പോലെ മികച്ച വിരമിക്കല്‍ പാക്കേജ് ലഭിയ്‌ക്കുന്ന മാസം തോറും നിക്ഷേപിക്കുന്ന സാമ്പത്തിക പദ്ധതികള്‍ ഇന്ത്യയില്‍ കുതിച്ചുവളരുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മോദി സര്‍ക്കാരിന്റെ ഉല്‍പാദനപദ്ധതികള്‍ ഇന്ത്യയുടെ തിളക്കം കൂട്ടും

ഇന്ത്യയുടെ വളര്‍ച്ചയ്‌ക്ക് ഉതകുന്ന പരിഷ്കാരങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്നു
മോദി സര്‍ക്കാര്‍ ഇന്ത്യയെ ഒരു സേവന രാജ്യം എന്നതിന് പകരം ഒരു ഉല്‍പാദന രാഷ്‌ട്രമാക്കി വികസിപ്പിക്കു എന്ന ആശയം മുന്നോട്ട് വെച്ചപ്പോള്‍ കോണ്‍ഗ്രസ് അനുകൂല സാമ്പത്തിക വിദഗ്ധനായ, മുന്‍ റിസര്‍വ്വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ രഘുറാം രാജനെപ്പോലെയുള്ളവര്‍ പരിഹസിച്ചു. എന്നാല്‍ മോദി സര്‍ക്കാര്‍ അവരുടെ പദ്ധതി വീറോടെ നടപ്പാക്കി. ഇന്ത്യയെ ഉല്‍പാദനരാഷ്‌ട്രമാക്കി മാറ്റാന്‍ സൗജന്യങ്ങള്‍ വാഗ്ദാനം ചെയ്ത് ഇന്ത്യയിലേക്ക് വിദേശ കമ്പനികളെ ക്ഷണിക്കുകയായിരുന്നു മോദി ചെയ്തത്. മോദിയുടെ പിഎല്‍ഐ പദ്ധതി (ഇന്ത്യയില്‍ ഉ‍ല്‍പാദനം കൂട്ടിയാല്‍ ആ കമ്പനികള്‍ക്ക് കൂടുതല്‍ ഉത്തേജനം(സൗജന്യങ്ങള്‍) നല്‍കുന്ന പദ്ധതി) വന്‍ വിജയത്തിലേക്ക് നീങ്ങുകയാണ്. ജൂലിയസ് ബെയറിനെപ്പോലുള്ള ബാങ്കിംഗ് ഗവേഷണ സ്ഥാപനങ്ങള്‍ ഇന്ത്യയുടെ ഈ അടിസ്ഥാനമാറ്റത്തെ സ്വാഗതം ചെയ്യുകയാണ്. നിര്‍മ്മാണ മേഖലയ്‌ക്ക് കരുത്തുപകരാന്‍ വേണ്ടി ആദ്യം അടിസ്ഥാന സൗകര്യവികസനങ്ങള്‍ വന്‍തോതില്‍ നടപ്പാക്കി പുതിയ ഭാരതത്തില്‍ ശക്തമായ അടിത്തറയിട്ട മോദി സര്‍ക്കാരിന്റെ പദ്ധതികളെയും ജൂലിയസ് ബെയര്‍ അഭിനന്ദിക്കുന്നു.

ഇന്ത്യയുടെ തിളക്കമാര്‍ന്ന അവസ്ഥയ്‌ക്ക് കാരണം കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കുന്ന വികസന പദ്ധതികളാണ്. കേന്ദ്ര സര്‍ക്കാര്‍ നികുതി പിരിവ് മെച്ചപ്പെടുത്താനുതകുന്ന വലിയ അടിസ്ഥാസൗകര്യവികസനങ്ങളാണ് കൊണ്ട് വരുന്നത്. ഹൈവേകള്‍, എയര്‍പോര്‍ട്ടുകള്‍, റോഡുകള്‍, തുറമുഖങ്ങള്‍ എന്നിവ ഉല്‍പാദനമേഖലയ്‌ക്ക് നല്ല പിന്തുണ നല്‍കുന്ന രീതിയില്‍ എത്തിയിരിക്കുകയാണ്. നേരത്തെ ഇന്ത്യ വെറും കാര്‍ഷിക മേഖലയെ മാത്രം ആശ്രയിക്കുന്ന രാജ്യമായിരുന്നു. എന്നാല്‍ പഴയ ഭാരതത്തിന്റെ ആ കഥ മാറി. ഇപ്പോള്‍ വലിയ നിര്‍മ്മാണ (ഉല്‍പാദന) സംവിധാനങ്ങള്‍ സ്ഥാപിക്കാന്‍ ഇപ്പോള്‍ ഇന്ത്യയില്‍ സാധിക്കും. അത് ഇറക്കുമതിയെ കുറയ്‌ക്കാന്‍ പര്യാപ്തമായ രീതിയില്‍ ആഭ്യന്തരവിപണിയ്‌ക്കാവശ്യമായ ഉല്‍പന്നങ്ങള്‍ നിര്‍മ്മിയ്‌ക്കാന്‍ ഇന്ത്യയെ പ്രാപ്തമാക്കും. അതുകൊണ്ട് തന്നെ കറന്‍റ് അക്കൗണ്ട് കമ്മി കുറയ്‌ക്കാന്‍ സാധിക്കും. ഈ നിര്‍മ്മാണ മേഖലകള്‍ ഭാവിയില്‍ കയറ്റുമതിയെ വന്‍തോതില്‍ സഹായിക്കും. ഇത് രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താനും പിന്നീട് സഹായകരമാകും. കറന്‍സിയില്‍ നഷ്ടം വരുമെന്ന ഭയം ഉള്ളതുകൊണ്ടാണ് ആഗോള നിക്ഷേപകര്‍ വികസ്വരരാജ്യങ്ങളിലേക്ക് വരാന്‍ മടിക്കുന്നത്. ഇന്ത്യ അതിന് ഉദാഹരണമാണ്. ഇന്ത്യയുടെ രൂപയ്‌ക്ക് കഴിഞ്ഞ ഏതാനും ദശകങ്ങളായി 50 ശതമാനത്തില്‍ അധികം മൂല്യം ഇടിഞ്ഞു. പക്ഷെ ഇന്ന് രൂപ സുസ്ഥിരമായ മൂല്യം ഇപ്പോള്‍ കാത്തുസൂക്ഷിച്ചുതുടങ്ങിയിരിക്കുന്നു. ഇത് ഭാവിയില്‍ വന്‍തോതില്‍ വിദേശഫണ്ടുകള്‍ ഇന്ത്യയിലേക്കൊഴുകും.

രൂപ കരുത്താര്‍ജ്ജിക്കും
ഇന്ത്യ ഉല്‍പാദനരംഗത്ത് ഒരു ശക്തിയായി മാറിയാല്‍ ഇത്രയും ദശകങ്ങളായി മൂല്യം ഇടിഞ്ഞിരുന്ന ഇന്ത്യന്‍ രൂപ കരുത്താര്‍ജ്ജിക്കും. അത് മൂല്യശോഷണത്തെ തടയുമെന്ന് മാത്രമല്ല, ചിലപ്പോള്‍ കൂടുതല്‍ മൂല്യം നേടി ഉയരുകയും ചെയ്യും. ഉല്‍പാദനരംഗത്തെ കരുത്ത് ഇന്ത്യന്‍ സമ്പദ്ഘടനയുടെ കുതിപ്പിന് കാരണമാകും. ഉല്‍പാദന ക്ഷമത വര്‍ധിച്ചുകഴിഞ്ഞാല്‍, എണ്ണയുടെ മേലുള്ള ആശ്രിതത്വം കുറയ്‌ക്കാന്‍ സാധിച്ചാല്‍ ഇന്ത്യ കരുത്തുള്ള രാജ്യമായി മാറും. രൂപയും കരുത്തുള്ള ഒരു കറന്‍സിയായി മാറും.

ഇന്ത്യയിലെ ബാങ്കുകള്‍ ആകര്‍ഷകം
ഇന്ത്യയിലെ ബാങ്കിംഗ് സംവിധാനം ആകര്‍ഷകമാണ്. കാരണം ബാങ്കുകളുടെ കിട്ടാക്കടത്തിന്റെ ഭാരം കുറഞ്ഞു. (മോദി സര്‍ക്കാരിന്റെ കിട്ടാക്കടം കുറയ്‌ക്കുന്ന പദ്ധതിയാണ് ബാങ്കുകളെ രക്ഷിച്ചത്.) ഇപ്പോഴും ബാങ്കുകള്‍ കോര്‍പറേറ്റുകളെ സേവിക്കുന്നതില്‍ പൂര്‍ണ്ണമായ ശേഷി ഉപയോഗിച്ചിട്ടില്ല. കോര്‍പറേറ്റുകള്‍ക്കാകട്ടെ കൂടുതല്‍ വായ്‌പകള്‍ ആവശ്യമാണുതാനും. അതിനാല്‍ ബാങ്കുകള്‍ക്ക് പ്രിയമേറും.

 

 

Tags: Indian economyIndia growth storyBharat economyEconomyJulius BaerMark Matthewsoverweight
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഡോളര്‍ പലിശനിരക്ക് കൂട്ടി, ഇന്ത്യയ്‌ക്ക് തിരിച്ചടി; ട്രംപിന് തിരിച്ചടിയാകും;;സ്വര്‍ണ്ണവില താഴ്ന്നേയ്‌ക്കും

India

ഇന്ത്യ 7.8 ശതമാനം വളര്‍ച്ച കൈവരിച്ചില്ലെന്ന കോണ്‍ഗ്രസ് വാദങ്ങളെ ചവറ്റുകുട്ടയിലിട്ട് ഐഎംഎഫ്; ‘ഊർജ്ജവില കുതിച്ചുചാടിയപ്പോഴും ഇന്ത്യ കരുത്ത് തെളിയിച്ചു’

രാജ്ദീപ് സര്‍ദേശായി (ഇടത്ത്) ജെഫ്രി സെയ്ക്സ് (വലത്ത്)
India

അടുത്ത 25 വര്‍ഷത്തിനുള്ളില്‍ ഇന്ത്യ യുഎസിനെ പിന്തള്ളുന്ന സാമ്പത്തിക ശക്തിയാകുമെന്ന് ജെഫ്രി സെയ്‌ക്സ് പറഞ്ഞതോടെ കണ്ണീരും കയ്യുമായി രാജ്ദീപ് സര്‍ദേശായി

പ്രമുഖ വ്യവസായി സുഭാഷ് ചന്ദ്ര (ഇടത്ത്)
India

എൽഐസി ഹൗസിംഗ് ഫിനാൻസിൽ നടന്ന 1,322 കോടി രൂപയുടെ തട്ടിപ്പിൽ വ്യവസായി സുഭാഷ് ചന്ദ്രയ്‌ക്കെതിരെ കേസെടുത്ത് സിബിഐ

കോണ്‍ഗ്രസ് ചായ് വുള്ള സാമ്പത്തിക വിദഗ്ധന്‍ രഘുറാം രാജന്‍ (ഇടത്ത്) ബിജെപിയോട് ചായ് വുള്ള ഐടി ബിസിനസുകാരനായ ശ്രീധര്‍ വെമ്പു (വലത്ത്)
India

ഇന്ത്യയെ എങ്ങിനെ സമ്പന്നമാക്കണം എന്ന സംവാദത്തില്‍ രാഹുല്‍ ഗാന്ധിയുടെ വാലായ രഘുറാം രാജനെ പിച്ചിച്ചീന്തി സംഘപരിവാര്‍ ചായ് വുള്ള ശ്രീധര്‍ വെമ്പു

പുതിയ വാര്‍ത്തകള്‍

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.