Wednesday, June 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News

യുഎസ് ഓപ്പണ്‍: മെദ്‌വദേവ്- ദ്യോക്കോവിച്ച് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 10, 2023, 12:56 am IST
in News, Sports

അല്‍കാരസിനെ തകിടം മറിച്ച് മെദ്‌വദേവ്

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ പുരുഷ സിംഗിള്‍സ് ഫൈനലിന് മുമ്പൊരു ഷോക്ക് ട്വിസ്റ്റ്. നിലവിലെ ചാമ്പ്യനായ സെപയിന്‍കാരന്‍ കാര്‍ലോസ് അല്‍കാരസിനെ കീഴടക്കി മൂന്നാം സീഡ് താരം ഡാനില്‍ മെദ്‌വദേവ് ഫൈനലിലെത്തി. സ്‌കോര്‍: 7-6(3), 6-1, 3-6, 6-3നാണ് ഒന്നാം സീഡ് താരം കൂടിയായ അല്‍കാരസിനെ റഷ്യന്‍ താരം സെമിയില്‍ തോല്‍പ്പിച്ചത്.
കിരീടനേട്ടങ്ങളുടെ വലിയ കണക്കുകള്‍ പറയാനില്ലെങ്കിലും വമ്പന്‍മാരോട് ഒപ്പത്തിനൊപ്പം നിന്ന് പയറ്റാന്‍ പറ്റിയ പോരാളിയെന്ന് മെദ്‌വദേവ് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. ടൈബ്രേക്കറിലേക്ക് പോയ ആദ്യ സെറ്റ് തന്നെ അതിന് ഉദാഹരണമാണ്. സെറ്റ് പിടിച്ചെടുക്കാന്‍ അല്‍കാരസ് യഥേഷ്ടം അവസരങ്ങള്‍ സൃഷ്ടിച്ചതാണ്. മറുവശത്ത് ഒറു ബ്രേക്ക് പോയിന്റിനുള്ള അവസരം പോലും നല്‍കാതെ മെദ്‌വദേവ് കണിശമായി പൊരുതി. ടൈബ്രേക്കറില്‍ ആധിപത്യത്തോടെ 7-3ന് റഷ്യന്‍ താരം സെറ്റ് പിടിച്ചടക്കി.


രണ്ടാം സെറ്റിലേക്ക് കടക്കുമ്പോള്‍ ആദ്യസെറ്റ് ടൈബ്രേക്കറിന്റെ തുടര്‍ച്ചയാണ് പ്രകടമായത്. മെദ്‌വദേവിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ അല്‍കാരസ് നിരാശയിലേക്ക് വഴുതി. 2-0ന്റെ ലീഡെടുത്തപ്പോഴേ സ്പാനിഷ് താരം മെദ്‌വദേവിന് മുന്നില്‍ കീഴ്‌പെട്ട നിലയിലായിരുന്നു. ഒടുക്കം 6-1ല്‍ തീര്‍ന്നു.
മൂന്നാം സെറ്റില്‍ ചാമ്പ്യന്‍താരത്തിന് നിലനില്‍പ്പിന്റെ പോരാട്ടമായിരുന്നു. പിന്നിലായിപോയ രണ്ട് സെറ്റ് തിരിച്ചുപിടിക്കേണ്ടതുണ്ട്. തുടക്കത്തിലേ തന്നെ അല്‍കരാസ് രണ്ടുംകല്‍പ്പിച്ച് പൊരുതിയതോടെ കളിക്ക് വാശിയേറി. ഒരവസരത്തില്‍ 3-1ന് മുന്നിട്ടു നിന്ന അല്‍കാരസ് സെറ്റ് 6-3ന് നേടിയെടുത്തുകൊണ്ട് പോരാട്ടവീര്യം തെളിയിച്ചു.
നാലാം സെറ്റ് 13 മിനിറ്റ് പിന്നിടുമ്പോഴേക്കും മെദ്‌വദേവ് 4-2ന് മുന്നിലെത്തി നിലപാട് വ്യക്തമാക്കി. ഇത്തവണ റഷ്യന്‍ താരം ഏല്‍പ്പിച്ച സമ്മര്‍ദ്ദത്തെ അതിജയിക്കാന്‍ അല്‍കാരസിന് സാധിച്ചില്ല.
ഫൈനലിലേക്ക് മുന്നേറിയ മെദ്‌വദേവിന് ഇന്ന് രണ്ടാം യുഎസ് കിരീടത്തിന് അവസരമൊരുങ്ങിയിരിക്കുകയാണ്. പക്ഷെ എതിരാളി രണ്ടാം സീഡ് താരം നോവാക് ദ്യോക്കോവിച്ച് ആണ്. രണ്ട് വര്‍ഷം മുമ്പ് ഇതേ ദ്യോക്കോവിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചാണ് മെദ്‌വദേവ് കരിയറില്‍ ഇതേവരെയുള്ള തന്റെ ഏക ഗ്രാന്‍ഡ് സ്‌ലാം കിരീടം സ്വന്തമാക്കിയിരുന്നു എന്നും ഓര്‍മിക്കേണ്ടതുണ്ട്.

പരിചയ സമ്പന്നതയുടെ ബലത്തില്‍ ദ്യോക്കോവിച്ച്

ന്യൂയോര്‍ക്ക്: പരിചയ സമ്പന്നതയുടെ കരുത്തില്‍ ഇതിഹാസതാരം നോവാക് ദ്യോക്കോവിച് പത്താം വട്ടം യൂഎസ് ഓപ്പണ്‍ ഫൈനലില്‍ കയറി. പുരുഷ സിംഗിള്‍സ് സെമിയില്‍ അമേരിക്കയുടെ ഷെല്‍ട്ടന്‍ ബെഞ്ചമിനെ തോല്‍പ്പിച്ചാണ് സെര്‍ബിയന്‍ താരം കലാശപ്പോരിലെത്തുന്നത്. സ്‌കോര്‍: 6-3, 6-2, 7-6(4).
20 വയസിന്റെ ചുറുചുറുക്കും സ്വന്തം നാട്ടിലെ കോര്‍ട്ട് എന്ന പരമാവധി ആനുകൂല്യം മുതലാക്കിയാണ് ഷെല്‍ട്ടന്‍ ബെഞ്ചമിന്‍ സെമിവരെ കുതിച്ചത്. ആ കുതിപ്പ് ദ്യോക്കോവിന് നേരെയും ശക്തമായി പയറ്റി. 36 വയസിന്റെ പരിചയവും 23 ഗ്രാന്‍ഡ് സ്‌ലാം കിരീടനേട്ടത്തിന്റെ ആത്മവിശ്വാസവും സമീപകാല ആധിപത്യത്തെയും മുന്‍നിര്‍ത്തിയുള്ള ദ്യോക്കോവിന്റെ പോരാട്ടത്തെ തുടര്‍ന്ന് മത്സരം കൂടുതല്‍ സെറ്റുകളിലേക്ക് നീണ്ടില്ല. ആദ്യ രണ്ട് സെറ്റുകള്‍ അനായാസം നേടിയെടുത്ത ദ്യോക്കോവിച്ചിന് മുന്നില്‍ മൂന്നാം സെറ്റിലുടനീളം കനത്ത വെല്ലുവിളിയാണ് ഷെല്‍ട്ടന്‍ ഉയര്‍ത്തിക്കൊണ്ടിരുന്നത്. പക്ഷെ ഭദ്രമായ പോരാട്ടത്തോടെ ടൈബ്രേക്കറില്‍ ദ്യോക്കോവ് മത്സരം തന്റേതാക്കിമാറ്റി.

ഇനി ഫൈനലാണ് സെര്‍ബിയന്‍ താരത്തിന് മുന്നിലുള്ള കടമ്പ. ടൂര്‍ണമെന്റ് ഡ്രോ നടന്നപ്പോഴേ ദ്യോക്കോവ്-അല്‍കാരസ് ഫൈനല്‍ എന്നാണ് സര്‍വ്വരും പ്രവചിച്ചത്. പ്രവചനം തെറ്റിയതോടെ കഴിഞ്ഞ വിംബിള്‍ഡണ്‍ ഫൈനലിലേറ്റ പ്രഹരത്തിന് കണക്ക് ചോദിക്കാനുള്ള അവസരമാണ് ദ്യോക്കോവിച്ചിന് നഷ്ടമായത്. മറ്റൊരു മധുര പ്രതികാരത്തിനുള്ള അവസരം കൂടിയുണ്ട്. 2021 യുഎസ് ഓപ്പണ്‍ ഫൈനലിലെ തോല്‍വിക്ക് കണക്ക് ചോദിക്കാനുള്ള അവസരം. അന്നും ഫൈനലില്‍ ദ്യോക്കോവിച്ചിന്റെ എതിരാളി റഷ്യയില്‍ നിന്നുള്ള ഡാനില്‍ മെദ്‌വദേവ് ആയിരുന്നു. ഇതിഹാസതാരത്തെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് (സ്‌കോര്‍:6-4, 6-4, 6-4) അന്ന് മദ്‌വെദെവ് കീഴടക്കിയത്. ഫൈനല്‍ നേടിയാല്‍ ടെന്നിസ് സിംഗിള്‍സില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്‌ലാം ടൈറ്റില്‍ നേട്ടം എന്ന വനിതാ ഇതിഹാസതാരം മാര്‍ഗരേറ്റ് കോര്‍ട്ടിന്റെ റിക്കാര്‍ഡിനൊപ്പമെത്തും. 24 കിരീടമാണ് മാര്‍ഗരേറ്റ് കോര്‍ട്ടിന്റെ പേരിലുള്ളത്. ദ്യോക്കോവിച് ഇതുവരെ നേടിയിരിക്കുന്നത് 23 ഗ്രാന്‍ഡ് സ്‌ലാം ടൈറ്റിലുകള്‍. അതില്‍ നാലെണ്ണം യുഎസ് ഓപ്പണ്‍ കിരീടങ്ങള്‍. നിലവില്‍ ഏറ്റവും കൂടുതല്‍ ഗ്രാന്‍ഡ് സ്‌ലാം നേടിയിട്ടുള്ള പുരുഷതാരമാണ് ദ്യോക്കവിച്ച്.

Tags: Medvedev-DjokovicFinalus open
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ഐ പി എല്‍ ഫൈനല്‍ : റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന് 156 റണ്‍സ് വിജയലക്ഷ്യം

Cricket

തകര്‍ത്തടിച്ച് സഞ്ജു, വമ്പന്‍ സ്‌കോറുമായി ഇന്ത്യ, ന്യൂസിലന്‍ഡിന് 255 റണ്‍സ് വിജയലക്ഷ്യം

Cricket

ടി 20 ക്രിക്കറ്റ് ലോകകപ്പ് ഫൈനല്‍: ഇന്ത്യയെ ബാറ്റിംഗിനയച്ച് ന്യൂസിലന്‍ഡ്

Cricket

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ന് ഭാരതം-ന്യൂസിലൻഡ്; അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ രാത്രി ഏഴിന്

Cricket

ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ ഇന്ത്യ, ആവേശ പോരാട്ടത്തില്‍ ഇംഗ്ലണ്ടിനെ വീഴ്‌ത്തിയത് 7 റണ്‍സിന്, സഞ്ജു മാന്‍ ഓഫ് ദി മാച്ച്

പുതിയ വാര്‍ത്തകള്‍

നിയമവിജയവും വിദേശയാത്രാവസരങ്ങളും! സമ്പൂർണ്ണ രാശിഫലം (03 ജൂൺ 2026) – AI ജ്യോതിഷം

2026 വ്യാഴ മാറ്റം: തുലാം രാശിക്കാരുടെ പൊതുവായ വിശകലം

കേരളത്തിൽ ഉള്ള ചിലർ കണ്ണ് തുറന്ന് കാണട്ടെ ; ഒരു കോടി രൂപയ്‌ക്ക് ചെറിയ ഗണേശ വിഗ്രഹം വാങ്ങി , ലോക്കറ്റായി ധരിച്ച് ഹോളിവുഡ് താരം വിൽ സ്മിത്ത്

ചക്കുളത്തുകാവ് ക്ഷേത്രത്തിൽ ദർശനം നടത്തി നയൻതാരയും , വിഘ്‌നേഷ് ശിവനും ; പ്രത്യേക അലങ്കാര പൂജ വഴിപാട് നടത്തി

ബാലഗോപാലനെ എണ്ണ തേയ്‌പ്പിക്കേണ്ടെന്ന് പറയുന്നതിന് പിന്നില്‍ ആര്? സിപിഐ പ്രതിപക്ഷ ഉപനേതാവ് പദവിയ്‌ക്ക് വാശിപിടിക്കുന്നത് സിപിഎം തിട്ടൂരം നടപ്പാക്കാന്‍?

കൊട്ടിയൂര്‍ ക്ഷേത്രത്തില്‍ പാരമ്പര്യ അവകാശവാദവുമായി മുസ്ലിം കുടുംബം; കൊട്ടിയൂരിൽ ഇനി ഒരു വാവർ വേണ്ടെന്ന് ശശികല ടീച്ചർ

ഈ സമയം വീട്ടിൽ എള്ള് തിരി കത്തിച്ച് നോക്കൂ , ശനിദശയും സമൃദ്ധിയുടെ കാലമാകും

രോഗദുരിതം ഒഴിയാൻ ധന്വന്തരിമന്ത്രം ; ഇങ്ങനെ ചൊല്ലിയാൽ ഫലം നിശ്ചയം

തുര്‍ക്കി പ്രസിഡന്‍റ് എര്‍ദോഗാന്‍ (ഇടത്ത്)

ഇപ്പുറത്ത് ഇന്ത്യയാണ് മറക്കരുത് : തുർക്കിയെ ഒതുക്കാൻ സൈപ്രസിന് ബ്രഹ്മോസ് : ഒപ്പം ഇന്ത്യ തുറക്കുന്നത് യൂറോപ്പിന്റെ ആയുധവിപണിയിലേയ്‌ക്കുള്ള വഴി

“എല്ലാ വിജയഗാഥകളും ഒന്നല്ല”- ഓട്ടോഡ്രൈവറായും വിജയഗാഥ ചമച്ച് യുവതി…ഉപേക്ഷിച്ചത് സമ്മര്‍ദ്ദം മാത്രം നല്‍കിയ ഭാരിച്ച ശമ്പളമുള്ള ഐടി ജോലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.