Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കല്ലടിമുഖം ഭവനസമുച്ചയത്തില്‍ ചട്ടം ലംഘിച്ച് കൗണ്‍സിലര്‍ വീടുകള്‍ നല്‍കി; അറിഞ്ഞിട്ടും നടപടിയെടുക്കാതെ നഗരസഭ

കൗണ്‍സിലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: തിരുമല അനില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 8, 2023, 09:14 pm IST
inThiruvananthapuram, Local News

തിരുവനന്തപുരം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള കല്ലടിമുഖം ഭവനസമുച്ചയത്തില്‍ ഭരണപക്ഷ കൗണ്‍സിലര്‍ തന്റെ ഇഷ്ടക്കാര്‍ക്ക് അനധികൃതമായി വീടുകള്‍ നല്‍കി. നഗരസഭയുടെയോ കൗണ്‍സിലിന്റെയോ അറിവോ സമ്മതമോ ഇല്ലാതെ അമ്പലത്തറ വാര്‍ഡ് കൗണ്‍സിലറായ സുലോചനന്‍ ആണ് ഭവനസമുച്ചയത്തിലെ മൂന്ന് വീടുകള്‍ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. ഇക്കാര്യം സുലോചനന്‍ തന്റെ ഫെയ്‌സ്ബുക്കില്‍ അമ്പലത്തറ നിവാസികള്‍ക്ക് നഗരസഭയുടെ ഓണസമ്മാനം എന്ന പേരില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. അപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. കോര്‍പ്പറേഷന്റെ കീഴിലുള്ള കല്ലടിമുഖം ഭവനസമുച്ചയത്തില്‍ ഭവനരഹിതര്‍ക്ക് മുന്‍ഗണനാക്രമത്തില്‍ വീട് നല്‍കുകയും വീട് ലഭിച്ചവര്‍ ഒഴിയുകയാണെങ്കില്‍ സീനിയോറിറ്റി ലിസ്റ്റ് പ്രകാരം അര്‍ഹരായവര്‍ക്ക് വീട് നല്‍കണം എന്നാണ് നിയമം. അര്‍ഹരായവരുടെ പേര് വിവരങ്ങള്‍ സ്റ്റാന്‍ഡിംഗ് കമ്മറ്റിക്ക് നല്‍കി അവിടെ പാസ്സാക്കിയ ശേഷം കൗണ്‍സിലിന്റെ അംഗീകാരം നേടണം. എന്നാല്‍ പാവപ്പെട്ടവര്‍ക്ക് വീട് നല്‍കുന്നതിനുള്ള മാനദണ്ഡങ്ങളെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇഷ്ടക്കാര്‍ക്ക് വീടുകള്‍ നല്‍കിയത്. അര്‍ഹരായിട്ടുള്ള ധാരാളം പേര്‍ വീടിനായി പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുമ്പോഴാണ് അധികാരത്തിന്റെ അഹങ്കാരത്തില്‍ ഒരു കൗണ്‍സിലര്‍ നഗരസഭാ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച് പിന്‍വാതിലിലൂടെ മൂന്ന് പേര്‍ക്ക് വീടുകള്‍ നല്‍കിയത്.
നഗരസഭയില്‍ നിന്നും മൂന്ന് വീടുകളുടെ താക്കോല്‍ സുലോചനന്‍ കൈവശപ്പെടുത്തിയ ശേഷമാണ് തന്റെ ഇഷ്ടക്കാര്‍ക്ക് നല്‍കിയത്. കൗണ്‍സിലിന്റെയും സ്റ്റാന്‍ഡിംഗ് കമ്മറ്റിയുടെയും അംഗീകാരത്തോടു കൂടിയാണ് അര്‍ഹരെ കണ്ടെത്തേണ്ടത് എന്നാണ് ചട്ടം. മാത്രവുമല്ല നഗരസഭയില്‍ സൂക്ഷിക്കേണ്ട വീടുകളുടെ താക്കോല്‍ എങ്ങനെ വാര്‍ഡ് കൗണ്‍സിലര്‍ മാത്രമായ സുലോചനന്റെ കൈയ്യിലെത്തിയെന്നതും ദുരൂഹമാണ്. അനധികൃതമായി വീട് ലഭിച്ച മൂന്ന് പേരും നഗരസഭയുമായി കരാര്‍ ഒപ്പിടുകയോ ബെനിഫിഷ്യറി കോണ്‍ട്രിബ്യൂഷന്‍ തുക അടയ്‌ക്കുകയാ ചെയ്തിട്ടില്ല. ഇങ്ങനെ നിയമപരമായി ചെയ്യേണ്ട യാതൊരു നടപടിക്രമങ്ങളും പൂര്‍ത്തിയാക്കാതെയാണ് ഇവര്‍ക്ക് വീടുകള്‍ കൈമാറിയതെന്നും അറിയുന്നു. നഗരസഭയില്‍ നിന്നും അനധികൃതമായി വീടുകളുടെ താക്കോല്‍ കൈവശപ്പെടുത്തി ചട്ടം ലംഘിച്ച് അനര്‍ഹര്‍ക്ക് നല്‍കിയിട്ടും കൗണ്‍സിലര്‍ സുലോചനനെതിരെ കോര്‍പ്പറേഷന്‍ ഭരണനേത്യത്വമോ സെക്രട്ടറിയോ ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.

കൗണ്‍സിലര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണം: തിരുമല അനില്‍
നഗരസഭാ വസ്തുവകകളില്‍ അനധികൃതമായി കൈയ്യേറ്റം നടത്തിയതിനും കൗണ്‍സിലിന്റെ അറിവോ സമ്മതമോ കൂടാതെ വേണ്ടപ്പെട്ടവരെ കോര്‍പ്പറേഷന്റെ കല്ലടിമുഖം ഭവനസമുച്ചയത്തില്‍ താമസിപ്പിച്ചതിനുമെതിരെ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ബിജെപി കൗണ്‍സിലര്‍ തിരുമല അനില്‍ നഗരസഭാ സെക്രട്ടറിക്ക് പരാതി നല്‍കി. നിലവില്‍ അനധികൃതമായി വീടുകള്‍ നല്‍കിയവരെ എത്രയും പെട്ടെന്ന് ഒഴിപ്പിച്ച് അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് നല്‍കണമെന്നും തിരുമല അനില്‍ ആവശ്യപ്പെട്ടു.

Tags: Violation of rulesTrivandrum Municipalityhousing complex
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

ഈ വിജയം വലിയ ഉത്തരവാദിത്വമാണ്

കയ്യേറിയ ശംഖുംമുഖം സ്റ്റേഡിയം
Thiruvananthapuram

നഗരസഭയുടെയും റവന്യൂവകുപ്പിന്റെയും പിടിപ്പുകേട്; ശംഖുംമുഖം ഗ്രൗണ്ട് കയ്യേറി

Kerala

സാഹിത്യ അക്കാദമി അവാര്‍ഡ് നിര്‍ണയത്തില്‍ ചട്ടലംഘനം; ഇഷ്ടക്കാര്‍ക്കായി തോന്നുംപടി

Kerala

സസ്പെൻഷനിലായ രജിസ്ട്രാർ സർവകലാശാല ആസ്ഥാനത്ത്; കെ.എസ് അനിൽകുമാർ ജോലിക്കെത്തിയത് ചടങ്ങളുടെ ലംഘനം

Thiruvananthapuram

മാലിന്യ പ്രശ്‌നം പരിഹരിക്കുന്നതില്‍ നഗരസഭ പരാജയപ്പെട്ടു: വി.വി.രാജേഷ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.