Monday, September 25, 2023
Janmabhumi
ePaper
No Result
View All Result
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • ‌
    • Defence
    • Technology
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
No Result
View All Result
Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Local News
  • Sports
  • Entertainment
  • Samskriti
  • Varadyam
  • Business
  • Defence
  • Automobile
  • Health
  • Lifestyle
Home Samskriti

സത്യസ്വരൂപനായ ഈശ്വരന്‍

പി.എസ്. ബാലകൃഷ്ണ പിള്ള by പി.എസ്. ബാലകൃഷ്ണ പിള്ള
Sep 5, 2023, 04:51 pm IST
in Samskriti
FacebookTwitterWhatsAppTelegramLinkedinEmail

ഈശ്വര സര്‍വ്വഭൂതാനാം
ഹൃദ്ദേശോര്‍ജ്ജുനതിഷ്ഠതി
ഭഗവത്ഗീത 18- അദ്ധ്യായത്തിലെ ഒരു ശ്ലോകാര്‍ദ്ധമാണിത്. ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോടു പറഞ്ഞു.
‘അല്ലയോ അര്‍ജ്ജുന ഈശ്വരന്‍ എല്ലാ ജീവജാലങ്ങളുടേയും ഹൃദയത്തിലാണ് സ്ഥിതി ചെയ്യുന്നത്.’ഈശ്വരന്റെ വാസഭൂമി മനുഷ്യഹൃദയമാണെന്നര്‍ത്ഥം. ഈശ്വരേച്ഛയുടെ കൈയിലെ കൡപ്പാട്ടമാണ് ജിവികളെല്ലാം എന്നും തുടര്‍ന്നു പറയുന്നുണ്ട്. അര്‍ജ്ജുനന്‍ എന്ന പദത്തിനര്‍ത്ഥം വിശുദ്ധമായ മനസ്സോടുകൂടിയവര്‍ എന്നാണ്. നിര്‍മലവും നിയന്ത്രിതവുമായ ജീവിതം കൊണ്ട് അന്തഃകരണശുദ്ധി വരുത്തിയവര്‍ക്ക് ഈശ്വരാനുഭൂതി എളുപ്പമാകും.
ഈശ്വരന്‍ സര്‍വ്വവ്യാപിയാണ്. സര്‍വ്വന്തര്യാമിയായ ചൈതന്യസ്വരൂപനാണ് ഈശ്വരന്‍ എന്ന ആശയം എല്ലാ മതങ്ങളും അംഗീകരിക്കുന്നു. ഈശ്വരന്റെ സ്വരൂപം സത്യം, ജ്ഞാനം, ആനന്ദം എന്നീ ഗുണങ്ങള്‍ ഉള്ളതാണെന്നും ജ്ഞാന സ്വരൂപനായ ഈശ്വരന്‍ നമ്മുടെ ഉള്ളിലാണ് കുടികൊള്ളുന്നതെന്നും അറിയാന്‍ അസാധാരണമായ പാണ്ഡിത്യമൊന്നും ആവശ്യമില്ല. ഈശ്വരനില്‍ അചഞ്ചലമായ വിശ്വാസം മാത്രം മതി.
സത്യസ്വരൂപനാണ് ഈശ്വരന്‍ എന്ന് മതഗ്രന്ഥങ്ങള്‍ ഉദ്‌ഘോഷിക്കുന്നു. സ്വന്തം ജിവിതാനുഭവങ്ങളില്‍ കൂടി മഹാത്മാഗാന്ധി ആ സത്യത്തില്‍ എത്തിച്ചേര്‍ന്നു. അദ്ദേഹത്തിന്റെ ജീവിതം തന്നെ സത്യാന്വേഷണപരീക്ഷണമായിരുന്നുവല്ലോ. ഗാന്ധിജി പറഞ്ഞു. നന്മചെയ്യാന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നതെന്തോ അതാണു ദൈവം. ഈ പ്രപഞ്ചം മുഴുവന്‍ ചലിക്കുന്നത് ഈശ്വരശക്തിയെ ആശ്രയിച്ചാണ്. മനുഷ്യന്‍ ആ ശക്തിയുടെ കൈയിലെ ഒരു ഉപകരണം മാത്രം.
ഉള്ളില്‍ കുടികൊള്ളുന്ന ആ ശക്തി നന്മതിന്മകളെ തിരിച്ചറിയാന്‍ നമ്മെ സഹായിക്കുന്നു. അതാകാം എന്നുപദേശിക്കുകയും അരുതെന്ന് വിലക്കുകയും ചെയ്യുന്നു. ആ ശക്തിയുടെ ശബ്ദം കേള്‍ക്കാന്‍ നമുക്കു കഴിയണമെന്നുമാത്രം. ജീവികളുടെ സാഹോദര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് മനുഷ്യസേവനം ഏറ്റവും വലിയ ഈശ്വരപൂജയായി അനുഭവപ്പെടും. പ്രബുദ്ധഭാരതത്തിന്റെ ആചാര്യനായ സ്വാമി വിവേകാനന്ദന്റെ വാക്കുകള്‍ നമുക്കു ശക്തി പകരുന്നതാണ്. മനുഷ്യന്‍ അനന്തമായ ശക്തിയുടെ ഉറവിടമാണ്. ആ ശക്തിയെ ഉണര്‍ത്താന്‍ നമുക്കു സാധിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു.
ഈ ശരീരമാണ് ക്ഷേത്രം. ഇദം ശരീരം കൗന്തേയക്ഷേത്ര മിത്യദിധീയതേ എന്ന് ഗീതയില്‍ പറയുന്നുണ്ട്. ഹൃദയത്തില്‍ സ്ഥിതിചെയ്യുന്ന ഈശ്വരനെ സേവനത്തില്‍ കൂടി നമുക്ക് കണ്ടെത്താന്‍ കഴിയും. അടിയുറച്ച ഈശ്വര വിശ്വാസത്തോടുകൂടി കര്‍മ്മരംഗത്തിറങ്ങുന്നവര്‍ക്ക് അത്ഭുതകരമായ വിജയമുണ്ടാകും. ഈശ്വരന്‍ ഹൃദയസ്ഥിതനാണ് എന്നറിഞ്ഞാല്‍ അതുകൊണ്ടുതന്നെ ആത്മവിശ്വാസം വര്‍ദ്ധിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.

Tags: Bhagavad Gitasreekrishna jayanthiVedaHinduismSprirituality
ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

സംവിത്തുദിക്കുന്നത് സന്മാത്രത്തില്‍ നിന്ന്
Samskriti

സംവിത്തുദിക്കുന്നത് സന്മാത്രത്തില്‍ നിന്ന്

സനാതനധര്‍മം ഭാരതീയമതം
Article

സനാതനധര്‍മം ഭാരതീയമതം

മാനസം വാസനാഹീനമാക്കാം പരംപദം പ്രാപിക്കാം
Samskriti

വൃത്തിജ്ഞാനം ദൃശ്യത്തിനുള്ള ബീജം

സനാതനവേദാന്തവും നിരീശ്വരവാദവും
Samskriti

സനാതനവേദാന്തവും നിരീശ്വരവാദവും

ഭവജലനിധികടക്കുവാന്‍ യുക്തി ഉദിക്കുന്നത് സത്സംഗത്തില്‍ നിന്ന്
Samskriti

ചിത്തശാന്തിക്കുള്ള ഉപാധികള്‍

പുതിയ വാര്‍ത്തകള്‍

നാടും നഗരവും കീഴടക്കി തെരുവു നായ്‌ക്കള്‍; തരൂരില്‍ ഇന്നലെ കടിയേറ്റത് എട്ടുപേര്‍ക്ക്

വളർത്ത് നായകളെ കാവൽ നിർത്തി കഞ്ചാവ് കച്ചവടം; പോലീസ് എത്തിയപ്പോൾ പ്രതി രക്ഷപ്പെട്ടു

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .

ഇംഗ്ലീഷ് ഹൊറർ ചിത്രം ‘പാരനോർമൽ പ്രൊജക്ട് ‘ട്രെയിലർ പുറത്ത് .

എതിരാളികളെ ഇല്ലായ്മ ചെയ്യുന്ന സിപിഎമ്മിന്റെ ശൈലി മാറ്റണം: വി. മുരളീധരന്‍

ഒമ്പതാം ഘട്ട റോസ്ഗര്‍ മേള: നാളെ തിരുവനന്തപുരത്ത് നടക്കുന്ന പരിപാടിയില്‍ കേന്ദ്ര സഹമന്ത്രി വി. മുരളീധരന്‍ മുഖ്യാതിഥിയാകും

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം

കാസര്‍കോട് സ്‌കൂള്‍ബസും ഓട്ടോയും കൂട്ടിയിടിച്ച് അഞ്ച് മരണം

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

ബാഹുബലിയാകേണ്ടിയിരുന്നത്, ഹൃത്വിക് റോഷൻ,കട്ടപ്പയാകേണ്ടിയിരുന്നത് മോഹൻലാൽ,രാജമൗലിയുടെ ഓഫർനിരസിച്ചവർ ഇവരൊക്കെയാണ്:

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു

മെഡിക്കല്‍ കോളേജ് ആശുപത്രി ഐ സി യു, വെന്റിലേറ്റര്‍ ഫീസ് വര്‍ദ്ധന; മനുഷ്യാവകാശ കമ്മീഷന്‍ കേസെചുത്തു

കേന്ദ്ര ഉദ്യോഗസ്ഥര്‍ക്കെതിരേ സംസ്ഥാന വിജിലന്‍സിന് കേസെടുക്കാം: ഹൈക്കോടതി, വിജിലന്‍സ് മാനുവൽ അന്വേഷണത്തിനുള്ള മാര്‍ഗരേഖ മാത്രം

ഉപഭോക്തൃ കോടതി വിധികളും ഇനി മലയാളത്തില്‍; പരാതിക്ക് പിന്നാലെ ഇടപെട്ട് ഹൈക്കോടതി

ഒടുവിൽ ചരിത്രനേട്ടം!ഇനി ആ റെക്കോർഡ് ‘ഷാറൂഖ് ഖാന് ‘സ്വന്തം.

ഒടുവിൽ ചരിത്രനേട്ടം!ഇനി ആ റെക്കോർഡ് ‘ഷാറൂഖ് ഖാന് ‘സ്വന്തം.

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും

ബെംഗളൂരുവില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിന്‍ ഉടന്‍ പുറത്തിറക്കും

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

ഡിവൈഎഫ് ഐ നേതാവ് കൃഷ്ണേന്ദുവിന്റെയും ഭര്‍ത്താവ് അനന്ദു ഉണ്ണിയുടെയും ബാങ്ക് അക്കൗണ്ടുകള്‍ വഴി എട്ടുകോടിയുടെ ഇടപാട് നടന്നെന്ന് ധനകാര്യ ഉടമ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
No Result
View All Result
  • Home
  • Latest News
  • Kerala
  • India
  • World
  • Marukara
  • Local News
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Business
  • Health
  • Parivar
  • More
    • Defence
    • Automobile
    • Education
    • Career
    • Technology
    • Travel
    • Agriculture
    • Literature
    • Astrology
    • Environment
    • Feature
    • Fact Check

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist