ചെന്നൈ: സനാതനധര്‍മ്മത്തെ ഡെങ്കിപ്പനി, മലേറിയ, കൊറോണ എന്നിവയെപ്പോലെ.പൂര്‍ണ്ണമായും തുടച്ചുനീക്കണമെന്ന് സ്റ്റാലിന്റെ മകന്‍ ഉദയനിധി സ്റ്റാലിന്‍. ചെന്നൈയിലെ തെന്യാംപേട്ടില്‍ സംഘടിപ്പിച്ച സനാതനം ഉന്മൂലനത്തിനുള്ള സമ്മേളനം എന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു ഉദയനിധി സ്റ്റാലിന്‍.
கொசு, டெங்கு, கொரோனா இவற்றையெல்லாம் நாம் எதிர்க்ககூடாது ஒழித்து கட்ட வேண்டும், அதைப்போல தான் இந்த சனாதனமும் அதை எதிர்க்க கூடாது ஒழிக்க வேண்டும்! – அமைச்சர் உதயநிதி ஸ்டாலின்! #UdhayanidhiStalin #Sanatana pic.twitter.com/0MKe3ORPdq
— DMK_Updates (@DMK_Updates) September 2, 2023
ഈ സമ്മേളനത്തിന്റെ തലക്കെട്ട് ‘സനാതനത്തെ എതിര്‍ക്കുക’ എന്നതിന് പകരം ‘സനാതനത്തെ ഉന്മൂലനം ചെയ്യുക’ എന്നാക്കിയത് ഉചിതമായി. ചില കാര്യങ്ങളെ എതിര്‍ത്താല്‍ പോരാ. ഉന്മൂലനം ചെയ്യണം. സനാതന ധര്‍മ്മത്തെയും അത് തന്നെ ചെയ്യണം.
കൊതുകുകള്‍, മലേറിയ, ഡെങ്കിപ്പനി, ഫ്ളൂ, കൊറോണ…ഇവയെ നമ്മള്‍ എതിര്‍ക്കുകയല്ല ചെയ്യേണ്ടത്. പകരം പൂര‍്ണ്ണമായും തുടച്ചുനീക്കണം. അത് തന്നെയാണ് സനാതന ധര്‍മ്മത്തിന്റെ കാര്യത്തിലും ചെയ്യേണ്ടത്. – ഉദയനിധി സ്റ്റാലിന്‍ പറഞ്ഞു.
ആര്‍എസ്എസിന്റെയും ബിജെപിയുടെയും വളര്‍ച്ചയില്‍ അസ്വസ്ഥരാണ് ഡിഎംകെ. അണ്ണാമലൈയുടെ നേതൃത്വത്തില്‍ നടക്കുന്ന അഴിമതി വിരുദ്ധ കുരിശുയുദ്ധവും സ്റ്റാലിന്‍ മന്ത്രിസഭയിലെ നിരവധി മന്ത്രിമാരെ കുടുക്കിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് ഉദയനിധി സ്റ്റാലിന്റെ സനാതന ധര്‍മ്മത്തിനെതിരായ വിമര്‍ശനത്തെ കാണേണ്ടത്. അതേ സമയം ഉദയനിധിയുടെ അമ്മ കഴിഞ്ഞ ദിവസം ഗുരുവായൂര്‍ സന്ദര്‍ശനം നടത്തി വഴിപാടുകള്‍ നല്‍കിയിരുന്നു.
















