ജയ്‌പൂര്‍: മോട്ടോ ജിപി റേസിംഗിന് ആതിഥേയത്വം വഹിക്കാന്‍ ഇന്ത്യ ഒരുങ്ങികഴിഞ്ഞു. ആദ്യമായാണ് ഇന്ത്യയില്‍ മോട്ടോജിപിയ്‌ക്ക് മത്സരങ്ങള്‍ക്ക് വേദിയാകുന്നത്. 19 രാജ്യങ്ങളില്‍ നിന്നുള്ള റൈഡര്‍മാര്‍ മത്സരത്തില്‍ പങ്കെടുക്കുമെന്നാണ് റിപ്പോര്‍ട്ട്.
സെപ്റ്റംബര്‍ 22 മുതല്‍ 24 വരെ ഗ്രേറ്റര്‍ നോയിഡയിലെ ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ടിലാണ് റേസിംഗ് നടക്കുന്നത്. കഴിഞ്ഞ വര്‍ഷം മോട്ടോജിപിയും നോയിഡ ആസ്ഥാനമായുള്ള ഫെയര്‍സ്ട്രീറ്റ് സ്‌പോര്‍ട്‌സും തമ്മില്‍ കരാര്‍ ഒപ്പിട്ടിരുന്നു. ഇത് രാജ്യത്ത് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം വ്യാപാരത്തിനും ടൂറിസത്തിനും ഉണര്‍വ്വും നല്‍കും.
ഇന്ത്യന്‍ റേസിംഗ് രംഗത്തേക്ക് മോട്ടോഇയെ എത്തിക്കാനും മോട്ടോജിപിക്ക് പദ്ധതിയുണ്ട്. ഏഷ്യയിലെ തന്നെ ആദ്യത്തെ കാര്‍ബണ്‍ രഹിത റേസായിരിക്കും ഇത്. ബുദ്ധ് ഇന്റര്‍നാഷണല്‍ സര്‍ക്യൂട്ട് ഒരു കാലത്ത് ഫോര്‍മുല 1 ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രിക്‌സിന്റെ കേന്ദ്രമായിരുന്നു. 2011 മുതല്‍ 2013 വരെ തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഇത് നടക്കുകയും ചെയ്തു. എന്നാല്‍, പിന്നീട് സാമ്പത്തിക പ്രതിസന്ധി, നികുതി, ഉദ്യോഗസ്ഥതല തടസ്സങ്ങള്‍ എന്നിവ കാരണം അത് നിന്നുപോകുകയായിരുന്നു.
















