Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കനകക്കുന്നിലെ ഓണം വാരാഘോഷം: ശ്രദ്ധയാകര്‍ഷിച്ച് പ്ലാസ്റ്റിക് വിരുദ്ധ പ്രതിഷ്ഠാപനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2023, 08:58 am IST
in Kerala

തിരുവനന്തപുരം: പ്ലാസ്റ്റിക്ക് കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സര്‍പ്പം ഹരിതവര്‍ണമാര്‍ന്ന ഭൂമിയെ വിഴുങ്ങാന്‍ തുടങ്ങുന്ന പ്രതിഷ്ഠാപനമാണ് ടൂറിസം വകുപ്പ് കനകക്കുന്നിലൊരുക്കിയ ഓണം വാരാഘോഷ പരിപാടികള്‍ക്കായി എത്തുന്നവരെ വരവേല്‍ക്കുന്നത്. പ്ലാസ്റ്റിക് മാലിന്യത്തിന്റെ ദൂഷ്യവശങ്ങളെ ഏറ്റവും എളുപ്പത്തില്‍ പൊതുജന ശ്രദ്ധയിലേക്ക് കൊണ്ടുവരുന്ന 90 അടിക്ക് മുകളില്‍ നീളമുള്ള ഈ പ്രതിഷ്ഠാപനം ഒരുക്കിയത് സംസ്ഥാന ശുചിത്വമിഷനാണ്.

ശുചിത്വമിഷന്‍ പ്രചാരണ കോ-ഓര്‍ഡിനേറ്റര്‍ രവികൃഷ്ണന്‍ പി കെ, എക്സിക്യൂട്ടീവ് ഡയറക്ടര്‍ ബാലഭാസ്കരന്‍ കെ ടി എന്നിവരാണ് ഈ ആശയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത്. പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കുകയും ഉപയോഗം കഴിഞ്ഞവ കൃത്യമായി സംസ്ക്കരിക്കുകയും ചെയ്തില്ലെങ്കില്‍ അവ ഭൂമിയെ വിഴുങ്ങുന്ന കാലം വിദൂരമല്ല എന്ന് ഓര്‍മിപ്പിക്കുകയാണ് ഈ പ്രതിഷ്ഠാപനം.

വിവേചന ബുദ്ധിയോടെ പ്ലാസ്റ്റിക് ഉപയോഗം നിയന്ത്രിക്കണമെന്ന സന്ദേശം പൊതുസമൂഹത്തിന് നല്‍കുക എന്ന ഉദ്ദേശത്തോടെ ഉപയോഗിച്ചുപേക്ഷിച്ച ഇരുപതിനായിരത്തോളം പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ടാണ് ശില്പം തയാറാക്കിയിരിക്കുന്നത്. ഫൈന്‍ ആര്‍ട്സ് കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളായ മിഥുന്‍ ജെ, സുമേഷ് ബി എസ്, ബാലസുന്ദരം പി, ഹാഷിര്‍ സി പി, അരുണ്‍ പി വി, അശ്വതി എസ്, ആര്യ എം ആര്‍, ഈശ്വര്‍ ഡി, മഹേഷ് ബി നായര്‍, അതുല്‍ കെ പി, കൃതിക എന്‍ എന്നീ  വിദ്യാര്‍ത്ഥികളുടെ നാല് ദിവസത്തെ അഹോരാത്ര പരിശ്രമമാണ് ഈ ശില്പം. വെറും മൂന്ന് ദിവസം കൊണ്ട് തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനില്‍  ശേഖരിക്കപ്പെടുന്ന പ്ലാസ്റ്റിക് കുപ്പികളാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്

ഓണം വാരാഘോഷത്തിന്റെ ആദ്യദിനത്തില്‍ തന്നെ ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പ്രതിഷ്ഠാപനം സന്ദര്‍ശിച്ച് കലാകാരന്‍മാരെയും വോളണ്ടിയര്‍മാരെയും അനുമോദിച്ചു. മനോഹരമായ പ്രതിഷ്ഠാപനത്തിലൂടെ അര്‍ഥവത്തായ സന്ദേശം ജനങ്ങളിലേക്കെത്തിക്കാന്‍ കഴിയുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

കനകക്കുന്നിലെത്തുന്ന പൊതുജനങ്ങള്‍ക്ക് ശുചിത്വ അവബോധം നല്‍കുന്നതിന് ഹരിതകര്‍മ്മ സേനാംഗങ്ങള്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നുണ്ട്. കനകക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വ്യാപാര സ്ഥാപനങ്ങളിലും ഹരിത സേനാംഗങ്ങള്‍ പ്ലാസ്റ്റിക് ഉപയോഗം തടയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ബോധവത്കരണം നടത്തി. ഇത് ലംഘിക്കുന്നതിനുള്ള പിഴ ശിക്ഷയെക്കുറിച്ചും വ്യാപാരികളെ പറഞ്ഞ് മനസിലാക്കുകയും ചെയ്തു.

കനകക്കുന്നിലെ ഓണം വാരാഘോഷം കര്‍ശനമായ ഹരിത മാനദണ്ഡങ്ങള്‍ പാലിച്ചാണ് നടത്തി വരുന്നത്. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് പൂര്‍ണമായും ഒഴിവാക്കിയാണ് ഇത്തവണത്തെ ഓണം വാരാഘോഷം.

Tags: Onam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

മഴയിലെ കുറവില്‍ താളംതെറ്റി കൃഷി; ഓണക്കാല കൃഷി പ്രതിസന്ധിയില്‍, അത്തപ്പൂക്കളമൊരുക്കാനുള്ള പൂകൃഷിയും വെല്ലുവിളിയിൽ

Thiruvananthapuram

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

Kerala

ഓണാഘോഷത്തിനിടെ വിദ്യാര്‍ഥിക്ക് കുത്തേറ്റു: സംഭവം എറണാകുളത്തെ കാറ്ററിംഗ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍

Kerala

കയ്‌പേറിയ ജീവിതത്തിലൂടെ തേനീച്ച കര്‍ഷകര്‍; സഹായിക്കാതെ സര്‍ക്കാര്‍

Kerala

തൃശൂർ നഗരത്തെ ആവേശത്തിലാറാടിക്കാൻ ഇന്ന് പുലികളിറങ്ങും; 24 ലക്ഷം രൂപ ഓണസമ്മാനവുമായി കേന്ദ്ര ടൂറിസം മന്ത്രാലയം

പുതിയ വാര്‍ത്തകള്‍

മോദി സര്‍ക്കാരിനെയും പട്ടാളക്കാരെയും പുകഴ്ത്തുന്ന മലയാളി മുസ്ലിം യുവാവ്, മുന്‍ ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍, മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജി, സിനിമ സംവിധായിക ഐഷ സുല്‍ത്താന (ഇടത്ത് നിന്നും വലത്തോട്ട്)

കേരളത്തിലെ മുസ്ലിങ്ങളുടെ മോദി വിരോധം മായുന്നോ? മോദിയുടെ ചിത്രം വെയ്‌ക്കാമെന്ന് ഷാജി, മുഹമ്മദ് ഫൈസല്‍ ബിജെപിയിലേക്ക്, മോദിയെ പിന്തുണച്ച് മുസ്ലിം യുവാവ്

അന്ന് കന്യാസ്ത്രീയുടെ മൃതശരീരം സംസ്ക്കരിച്ചെന്ന പേരിൽ നന്മമരം ആകാൻ ശ്രമിച്ചത് പോപ്പുലർ ഫ്രണ്ട് ; ചിത്രമെടുത്ത് പ്രചരിപ്പിച്ച് സുഡാപ്പികൾ 

ഓൺലൈനായി മദ്രസ ക്ലാസുകൾ ; അക്കാദമിയുടെ സഹസ്ഥാപകയ്‌ക്ക് പോലും മുഖമില്ല : ILM-ലൈറ്റ് അക്കാദമിയുടെ ടീമിനെ പരിചയപ്പെടുത്തുന്ന പോസ്റ്റർ വൈറൽ

കോക്രോച്ച് പാര്‍ട്ടിയുടെ സമരം തണുക്കുന്നു; ആളിക്കത്തിക്കാന്‍ നോക്കി, കത്തുന്നില്ല;.നീറ്റ് പരീക്ഷ പരാതിയില്ലാതെ നടത്തിയതോടെ വിദ്യാര്‍ത്ഥികള്‍ ഹാപ്പി

ആസാദി വേണമെന്ന് ആനി രാജ, ആരില്‍ നിന്ന് ആസാദി വേണമെന്ന് ചോദിച്ച് മര്‍ദ്ദിച്ചത് സംഘികളാണെന്ന് സിപിഐ

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.