Friday, October 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News

ഭാരതം ഉയരുന്നത് ലോകത്തിന് വേണ്ടി: ഡോ. മോഹന്‍ ഭാഗവത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2023, 09:50 pm IST
inNews, India
ഹരിദ്വാറിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ ജി20യുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ഹരിദ്വാറിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ ജി20യുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ഹരിദ്വാര്‍: ഭാരതത്തിന്റെ ഉയര്‍ച്ച ലോകത്തിന്റെ ഉന്നമനത്തിന് വേണ്ടിയാണെന്ന് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്. നമ്മുടെ പാരമ്പര്യം അവനവന് മാത്രം സുഖം ആഗ്രഹിക്കുന്നതല്ല. സര്‍വചരാചരങ്ങളുടെയും ക്ഷേമത്തിന് വേണ്ടി നില കൊള്ളുന്നതാണ്. വസുധൈവ കുടുംബകം എന്ന ആപ്തവാക്യം ഭാരതം മുന്നോട്ടുവച്ചതാണ്. ജി20 സമ്മേളനങ്ങള്‍ക്ക് ആതിഥ്യം വഹിക്കുന്നതിലൂടെ ഈ ദര്‍ശനം ലോകമെമ്പാടുമുള്ള സാധാരണക്കാരില്‍ എത്തും.
യുദ്ധത്തിന്റെയും മത്സരത്തിന്റെയും വിനാശകരമായ ഭാവനയില്‍ നിന്ന് അവര്‍ സര്‍വര്‍ക്കും സുഖം ഭവിക്കട്ടെ എന്ന പ്രാര്‍ത്ഥനയിലേക്ക് മുന്നേറും. നാനാത്വത്തില്‍ ഏകത്വം എന്നത് നമ്മുടെ പാരമ്പര്യമാണ്. അതിന്റെ സമ്പൂര്‍ണമായ അന്തസത്ത മനസിലാക്കി സ്വീകരിക്കാനും സങ്കുചിതമായ ചിന്താഗതികള്‍ ഉപേക്ഷിക്കാനും മനുഷ്യരാശി ഭാരതത്തിന്റെ ഉയര്‍ച്ചയിലൂടെ തയാറാകും, ഡോ.മോഹന്‍ ഭഗവത് പറഞ്ഞു. ഹരിദ്വാറിലെ ദേവ് സംസ്‌കൃതി വിശ്വവിദ്യാലയത്തില്‍ ജി20യുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച ദ്വിദിന ‘വസുധൈവ കുടുംബകം’ പ്രഭാഷണ പരമ്പരയുടെ രണ്ടാം ദിവസം ഗായത്രി പരിവാര്‍ സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഭാരതം സൂര്യനെ, പ്രകാശത്തെ ആരാധിക്കുന്ന നാടാണ്. ഇത് ഊര്‍ജ്ജത്തിന്റെ പ്രകാശനമാണ്. ആത്മതേജസ്സിന്റെ ആരാധനയാണ്. ഗായത്രി പരിവാര്‍ സൂര്യാരാധനയിലൂടെ മുന്നോട്ടുവയ്‌ക്കുന്നതും ഈ ഊര്‍ജ്ജാരാധനയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതൊരു സാധനയാണ്. പ്രപഞ്ച നന്മയ്‌ക്കായുള്ള വഴികള്‍ തേടുകയാണ് ഭാരതീയ സാധകര്‍ ചെയ്തത്. ശാന്തി തേടിയുള്ള യാത്രയാണത്. ലോകമെമ്പാടും എല്ലാവരിലും സമാധാനം ഉണ്ടാകണം, ഈ ദിശയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കണം. പുരാതന കാലത്ത്, ഋഷിമാര്‍ ആശ്രമവാടങ്ങളില്‍ ഈ സാധനയുടെ പരിശീലനം നല്കി. ആ സമൂഹം സഹജീവികളുമായി ഇണങ്ങി, എല്ലാവരും ഒരു കുടുംബം എന്നതു പോലെ ജീവിച്ചു. ഇതാണ് ദേവസംസ്‌കൃതി. ഭാരതം ഈ ദേവസംസ്‌കൃതിയുടെ അവകാശികളാണ്. ദയ, ത്യാഗം, ആത്മീയബന്ധുഭാവം എന്നിവയാണ് ഭാരതം വികസിത ഭാരതമാവുന്നതിന്റെ ആധാരമെന്ന് സര്‍സംഘചാലക് ചൂണ്ടിക്കാട്ടി.
ദേവ്സംസ്‌കൃതി സര്‍വകലാശാലാ വിസി ഡോ. ചിന്മയ് പാണ്ഡ്യ അധ്യക്ഷത വഹിച്ചു. മുന്‍ വിസി ശരദ് പര്‍ധി സംസാരിച്ചു. സര്‍വകലാശാല പുറത്തിറക്കിയ യജന്‍ മൊബൈല്‍ ആപ്പിന്റെ പ്രകാശനം ചടങ്ങില്‍ ഡോ. മോഹന്‍ ഭാഗവത് നിര്‍വഹിച്ചു. പരിപാടിക്ക് മുന്നോടിയായി സര്‍വകലാശാലാ കാമ്പസില്‍ സ്ഥിതി ചെയ്യുന്ന പ്രജ്ഞേശ്വര്‍ മഹാദേവന് സര്‍സംഘചാലക് അഭിഷേകം നിര്‍വഹിച്ചു. കാമ്പസില്‍ ചന്ദനത്തൈ നട്ടു പരിസ്ഥിതി സംരക്ഷണ സന്ദേശം നല്‍കി. ശൗര്യദീവാറില്‍ ഒരുക്കിയ ധീര സൈനി
കരുടെ ചിത്രങ്ങളില്‍ പുഷ്പാര്‍ച്ചന നടത്തി. ഗായത്രി തീര്‍ത്ഥ ശാന്തികുഞ്ചിലെത്തി വിശ്വ ഗായത്രി പരിവാര്‍ പ്രമുഖ് ഡോ. പ്രണവ് പാണ്ഡ്യയെ സന്ദര്‍ശിച്ച സര്‍സംഘചാലക് അദ്ദേഹവുമായി സംഭാഷണം നടത്തിയാണ് മടങ്ങിയത്.

Tags: indiaGayathri ParivarMohan BhagwatincreaseRakshabandhan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

പ്രധാനമന്ത്രി മോദി ഡിസംബർ 11 മുതൽ 12 വരെ കാനഡ സന്ദർശിക്കും : ന്യൂദൽഹി-ഒട്ടാവ ബന്ധം ശക്തിപ്പെടുത്താൻ ധാരണ

India

ലോകവിപണി കുത്തനെ ഇടിയുമ്പോഴും ഇന്ത്യയിലെ ഓഹരി വിപണിയില്‍ വൻ കുതിപ്പ്’, സെന്‍സെക്‌സ് ആയിരത്തിലധികം പോയിന്റ് മുന്നേറി

News

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

India

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

India

ആഗോളതലത്തിലെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം ലഭിക്കണം: എസ് ജയ്ശങ്കര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

വിമാന ടിക്കറ്റ് നിരക്കുകള്‍ നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങള്‍ രണ്ടാഴ്ചയ്‌ക്കുള്ളില്‍

കിഫ്ബിയില്‍ 30,000 കോടി രൂപ ഉണ്ടെന്ന തോമസ് ഐസക്കിന്റെ വാദം തള്ളി മുഖ്യമന്ത്രി വി ഡി സതീശന്‍, അക്കൗണ്ടില്‍ ഉളളത് 6,521 കോടി രൂപ

‘നമ്മള്‍ എന്തിനാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നത്?’ നേഹ ബോറയെ ശ്രദ്ധാകേന്ദ്രമാക്കുന്നതില്‍ രാഹുലിനെതിരെ എന്‍എസ്യുവില്‍ അമര്‍ഷം

പന്തീരാങ്കാവ് ടോള്‍ പ്ലാസയില്‍ ക്യുആര്‍ കോഡ് വഴി പണം തട്ടിപ്പ്: ഒരാള്‍ അറസ്റ്റില്‍

മന്ത്രി കെ മുരളീധരനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ അടങ്ങിയ പോസ്റ്റ് : പിഎസ്സിയിലെ താത്കാലിക ജീവനക്കാരനെ പിരിച്ചുവിടാന്‍ നിര്‍ദ്ദേശം

ആര്‍ത്തവ ആരോഗ്യം ഉറപ്പാക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കിയോ? ഒന്നും മിണ്ടാതെ സംസ്ഥാനങ്ങള്‍

മാനവീയം വീഥിയില്‍ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം: പൊലീസിനോട് വിശദീകരണം തേടുമെന്ന് മേയര്‍ വി വി രാജേഷ്

ദല്‍ഹി കലാപത്തിന് പ്രേരണ: ആം ആദ്മി പാര്‍ട്ടി മുന്‍ കൗണ്‍സിലര്‍ താഹിര്‍ ഹുസൈന് രണ്ട് വര്‍ഷം തടവ്

നെടുമ്പാശേരി മിനി കൂപ്പര്‍ വാഹനാപകടം: പ്രതികളുടെ ജാമ്യ അപേക്ഷയില്‍ വിധി ശനിയാഴ്ച

എസിപി വിവേക് ഭഗത്തിനെതിരെ ജാതീയ അധിക്‌ഷേപം: മാധ്യമപ്രവര്‍ത്തകയ്‌ക്കെതിരായ കേസിന് സ്റ്റേ ഇല്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.