Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ആഭ്യന്തര റബ്ബര്‍വിപണി മെച്ചപ്പെടുത്താന്‍ റബ്ബര്‍ബോര്‍ഡ് ഉപഭോക്താക്കളുമായി ചര്‍ച്ച നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2023, 10:04 pm IST
inBusiness

കോട്ടയം: റബ്ബര്‍വില താഴുന്ന സാഹചര്യത്തില്‍ ആഭ്യന്തര റബ്ബര്‍വിപണി സുസ്ഥിരപ്പെടുത്തുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി റബ്ബര്‍ബോര്‍ഡ് ടയര്‍നിര്‍മ്മാതാക്കളുടെയും ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെയും പ്രതിനിധികളുമായി ചര്‍ച്ച നടത്തി. റബ്ബര്‍ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ എം. വസന്തഗേശന്‍ യോഗത്തില്‍ അധ്യക്ഷനായി. റബ്ബര്‍വിപണിയില്‍ ഇപ്പോഴുള്ള പ്രധാനപ്പെട്ട പ്രശ്‌നങ്ങളെക്കുറിച്ചും വില താഴുന്ന സാഹചര്യത്തില്‍ കൈക്കൊള്ളേണ്ട നയങ്ങളെക്കുറിച്ചും യോഗം ചര്‍ച്ച ചെയ്തു.
ഉത്പാദനത്തിന്റെയും ഉപഭോഗത്തിന്റെയും കാര്യത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രില്‍-മെയ് കാലയളവില്‍ ഉണ്ടായിരുന്ന അതേ പ്രവണത തന്നെയാണ് തുടരുന്നതെങ്കിലും മെയ്‌മാസം മുതല്‍ റബ്ബര്‍വില താഴ്ന്നുകൊണ്ടിരിക്കുന്നതില്‍ ബോര്‍ഡിന് ആശങ്കയുണ്ടെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പറഞ്ഞു.
ഏപ്രില്‍-മെയ് മാസങ്ങളില്‍ റബ്ബറിന്റെ വരവ് കുറഞ്ഞതുമൂലം ആഭ്യന്തരവിപണിയിലെ കമ്മി നികത്തുന്നതിന് ഇറക്കുമതി നടത്താന്‍ നിര്‍ബന്ധിതമായിട്ടുണ്ടെന്ന് ടയര്‍ കമ്പനികളുടെ പ്രതിനിധികള്‍ പറഞ്ഞു.
പ്രധാന റബ്ബറുപഭോക്താക്കള്‍ വിപണിയില്‍ സജീവമാകാത്തതിനാല്‍ റബ്ബര്‍ വിറ്റഴിക്കപ്പെടാതെ കെട്ടിക്കിടക്കുന്നുണ്ടെന്നും അതുവഴി വലിയ സാമ്പത്തികനഷ്ടം ഉണ്ടാകുന്നതായും ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷന്റെ പ്രതിനിധികള്‍ യോഗത്തെ അറിയിച്ചു. ഉത്പാദനം കൂടുന്ന മാസങ്ങളാണ് മുന്നിലുള്ളത്. കൈവശമുള്ള റബ്ബര്‍ വിറ്റഴിച്ചെങ്കില്‍ മാത്രമേ പുതുതായി സംഭരണം തുടങ്ങാന്‍ കഴിയൂ. അതിനാല്‍ കൂടുതല്‍ സജീവമായി ഓര്‍ഡറുകള്‍ നല്‍കാന്‍ ടയര്‍നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്ന് വ്യാപാരികള്‍ ആവശ്യപ്പെട്ടു.
അടിയന്തിരമായി ആഭ്യന്തരവിപണിയില്‍ നിന്ന് കൂടുതല്‍ റബ്ബര്‍ വാങ്ങിക്കൊണ്ട് കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ഉണ്ടായിക്കൊണ്ടിരിക്കുന്ന നഷ്ടം ഒഴിവാക്കുന്നതിന് സഹായകമായ നിലപാട് എടുക്കണമെന്നും ടയര്‍ നിര്‍മ്മാതാക്കളുടെ പ്രതിനിധികളോട് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അഭ്യര്‍ത്ഥിച്ചു.
കേന്ദ്രസര്‍ക്കാര്‍ കര്‍ഷകരുടെ വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമ്പോള്‍ യുക്തിരഹിതമായി വില താഴ്‌ത്തുന്നത് ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
അനൂപ് ജോണ്‍, എല്‍ദോ ചാക്കോ, ദിലീപ് ജോസ്, മുരളി ഗോപാല്‍, ഹരി എന്നിവരാണ് വിവിധ ടയര്‍നിര്‍മ്മാതാക്കളെ പ്രതിനിധാനം ചെയ്ത് യോഗത്തില്‍ പങ്കെടുത്തത്. ഇന്ത്യന്‍ റബ്ബര്‍ ഡീലേഴ്‌സ് ഫെഡറേഷനുവേണ്ടി പ്രസിഡന്റ് ജോര്‍ജ് വാലി, ജനറല്‍ സെക്രട്ടറി ബിജു പി. തോമസ്, ട്രഷറര്‍ ലിയാക്കത്ത് അലി ഖാന്‍, റബ്ബര്‍ബോര്‍ഡ് മാര്‍ക്കറ്റിങ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ബിനോയ് കുര്യന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: keralaRubber BoardIndian Rubber Dealers Federation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഴ കനക്കും ; സംസ്ഥാനത്ത് നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് 

Kerala

ആര്‍ആര്‍ഐഐയിലെ നോഡല്‍ പരിശോധന (ഡിയുഎസ്) കേന്ദ്രം: റബര്‍ കര്‍ഷകര്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ ഓണസമ്മാനം

Kerala

‘ കൈ പിടിച്ച് വച്ച് ക്രൂരമായി മർദ്ദിച്ചു , ജനനേന്ദ്രിയം തകർത്തു ‘ ; 23 കാരനോട് കേരള പോലീസിന്റെ കൊടും ക്രൂരത

Kerala

കോട്ടയം റബ്ബർ ഗവേഷണ കേന്ദ്രത്തിന് ദേശീയ അംഗീകാരം; രാജ്യത്തെ റബ്ബർ ക്ലോണുകളുടെ നോഡൽ പരിശോധനാ കേന്ദ്രമായി ആർആർഐഐ

Samskriti

തൂശനിലയിലെ തിരുവോണസദ്യ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സൂപ്പർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് യമഹ വൈസെഡ്എഫ്-ആർ2 ഇന്ത്യയിൽ : വില 2.30 ലക്ഷം മുതൽ

‘അവർ എന്റെ അച്ഛനെ കൊല്ലാൻ ആഗ്രഹിക്കുന്നു…’: പാകിസ്ഥാൻ സർക്കാരിനെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച് ഇമ്രാൻ ഖാന്റെ മക്കൾ

മതങ്ങൾക്കെതിരായ അധിക്ഷേപങ്ങളിൽ സർക്കാരിന്റെ സെലക്ടീവ് പ്രതികരണം ഇരട്ടത്താപ്പ്: രാജീവ് ചന്ദ്രശേഖർ എംഎൽഎ

വെറുപ്പ്, പ്രതികാര മനോഭാവം : ആർ‌എസ്‌എസ് പരിപാടിയിൽ പങ്കെടുത്തതിന് രണ്ട് സർക്കാർ അധ്യാപകരെ സസ്‌പെൻഡ് ചെയ്ത കോൺഗ്രസിനെതിരെ ബിജെപിയുടെ രൂക്ഷ വിമർശനം

ഓണക്കാലത്തും ബിഎല്‍ഒമാരെ കൈവിട്ട് അധികൃതര്‍; സര്‍ക്കാരിന്റെ 100 ദിനാഘോഷം കഴിഞ്ഞിട്ടും ഇവര്‍ക്ക് കൂലി കിട്ടിയില്ല

ജാപ്പനീസ് യുദ്ധവിമാനങ്ങൾ ആദ്യമായി ഇന്ത്യയിലേക്ക് വരുന്നു : പാകിസ്ഥാൻ അതിർത്തിയിൽ എഫ്-2എ അലറും

അന്യപുരുഷന്മാർക്കിടയിൽ യുവതികളെ പ്രദർശിപ്പിക്കരുത്; മതപരമായ അതിർവരമ്പുകൾ ലംഘിക്കുന്നത് ഗൗരവതരം: വിവാദ നിർദേശവുമായി കാന്തപുരം

നിഖിലിന്റെ ഓൾറൗണ്ട് മിടുക്കിൽ ട്രിവാൺഡ്രത്തിന് റോയൽ വിജയം

സുകുമാരക്കുറുപ്പിന്റെ തിരോധാനം; പ്രചരിക്കുന്നത് തൃശൂര്‍ സ്വദേശിയുടെ ചിത്രങ്ങൾ, സ്ഥിരീകരിച്ച് കേരള പോലീസ്

ടൈറ്റാൻസ് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്ത് ,റിലീസ് ഒക്ടോബർ ഒന്നിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.