Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

ജ്യോതികുമാര്‍ ഒന്‍പതര വര്‍ഷം തടവില്‍; ഒടുവില്‍ നിരപരാധിയെന്ന് കണ്ട് പുറത്ത്

സതീഷ് കരുംകുളംbyസതീഷ് കരുംകുളം
Aug 25, 2023, 04:23 pm IST
inThiruvananthapuram, Local News

പൂവാര്‍: തന്റെ അച്ഛനെ കൊന്ന കൊലയാളികളെ കണ്ടെത്താന്‍ രാജ്യത്തെ ഏറ്റവും വലിയ കുറ്റാന്വേഷണ വിഭാഗമായ സിബിഐയെ കൊണ്ട് അന്വേഷിക്കാന്‍ ആവശ്യപ്പെട്ട മകനെ കൊലയാളിയാക്കി സിബിഐ ജീവപര്യന്തം ശിക്ഷിച്ചു. വാദി പ്രതിയായ സംഭവത്തില്‍ ഒന്‍പതര വര്‍ഷത്തെ ജയില്‍ വാസത്തിനിടയില്‍ ഇക്കഴിഞ്ഞ ആഗസ്റ്റ് 17ന് ഹൈക്കോടതി കുറ്റവിമുക്തനാക്കി. പലചരക്ക് വ്യാപാരി വില്‍സണ്‍ വധക്കേസിലെ പ്രതിയായി കണ്ടെത്തിയ വില്‍സന്റെ മകന്‍ കാഞ്ഞിരംകുളം ചാണി തന്‍പൊന്‍കാല എ.ജെ. ഭവനില്‍ ജ്യോതികുമാര്‍ (49)നെയാണ് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് വെറുതെ വിട്ടത്.
2004 ഫെബ്രുവരി 16ന് കത്തികൊണ്ട് കുത്തേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കവെ ഒമ്പതാം നാള്‍ വില്‍സന്‍ മരണപ്പെട്ടു. കാഞ്ഞിരംകുളം പോലീസ് അന്വേഷിച്ച കേസില്‍ റിട്ട. ജയില്‍ സൂപ്രണ്ട് വില്‍ഫോര്‍ഡ്, മകന്‍ റോളണ്ട് എന്നിവരാണ് പ്രതികള്‍. വില്‍ഫോര്‍ഡിന്റെ വീട്ടുമുറ്റത്ത് രാവിലെ 6.15 ഓടെയാണ് വില്‍സണ്‍ മാരകമായി കുത്തേറ്റ് കിടന്നത്. വില്‍സനും വില്‍ഫോര്‍ഡും തമ്മില്‍ സാമ്പത്തിക ഇടപാട് തര്‍ക്കമുണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. എന്നാല്‍ കൊലപാതകത്തില്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടെന്ന വീട്ടുകാരുടെ സംശയം മൂലം ജ്യോതികുമാറും ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് ഹൈക്കോടതിയെ സമീപിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവ് സമ്പാദിച്ചു. എന്നാല്‍ സിബിഐ അന്വേഷണം ഏറ്റെടുത്തതോടെ കേസില്‍ പുതിയ കഥകള്‍ രചിക്കപ്പെട്ടു. വാദിയായ ജ്യോതികുമാറിനെ പ്രതിയാക്കി മുന്‍ പ്രതികളെ ഒഴിവാക്കി സിബിഐ കുറ്റപത്രം സമര്‍പ്പിച്ചു.
എറണാകുളം സിബിഐ കോടതിയില്‍ നടന്ന വിചാരണയില്‍ പ്രോസിക്യൂഷന്‍ 80 സാക്ഷികളെ വിസ്തരിച്ചു. 88 രേഖകളും 7 തൊണ്ടി മുതലുകളും തെളിവായി ഹാജരാക്കി. ജ്യോതികുമാര്‍ ബ്രെയിന്‍ മാപ്പിംഗ് പരിശോധനയ്‌ക്ക് തയ്യാറാണെന്നും കോടതിയില്‍ സമ്മതപത്രം നല്‍കി. വിചാരണയ്‌ക്കൊടുവില്‍ പ്രതിയായ ജ്യോതികുമാറിനെ കുറ്റക്കാരനാണെന്ന് കണ്ട് ജീവപര്യന്തം തടവിനും 50,000 രൂപ പിഴയൊടുക്കാനും സിബിഐ കോടതി ഉത്തരവിടുകയായിരുന്നു. വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ ഒരു വക്കീലിനെ ഏര്‍പ്പാടാക്കിയെങ്കിലും അപ്പീല്‍ നല്‍കാതെ അയാളും ചതിച്ചു. ഒടുവില്‍ നെയ്യാറ്റിന്‍കര സ്വദേശിയായ അഡ്വ. സുനില്‍ രാജിന്റെ സഹായത്താല്‍ ഹൈക്കോടതിയില്‍ അഡ്വ.ഷാജിന്‍ എസ്.ഹമീദ് കേസ് ഏറ്റെടുത്ത് 2018 ല്‍ അപ്പീല്‍ ഫയല്‍ ചെയ്തു. ഹൈക്കോടതി വിധിയിലാണ് പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് ജസ്റ്റിസുമാരായ പി.ബി സുരേഷ്‌കുമാര്‍, സി.എസ്.സുധ എന്നിവരടങ്ങിയ ഡിവിഷന്‍ ബഞ്ച് ജ്യോതികുമാറിനെ വെറുതെ വിട്ടു കൊണ്ട് ഉത്തരവായത്. ജ്യോതികുമാറിനെ കേസില്‍ പ്രതിയാക്കപ്പെട്ടതോടെ കെഎസ്ആര്‍ടിസിയിലെ താല്‍ക്കാലിക കണ്ടക്ടര്‍ ജോലി നഷ്ടപ്പെട്ടു. അച്ഛനെ കൊന്നവനെന്ന് മുദ്രകുത്തി നാട്ടുകാര്‍ ഒറ്റപ്പെടുത്തി. കളിയാക്കല്‍ ഭയന്ന് ഗവ.നഴ്‌സായ ഭാര്യയും രണ്ട് പെണ്‍ മക്കളും തൃശൂര്‍ കുന്നംകുളത്തേയ്‌ക്ക് താമസം മാറ്റി. ജയില്‍ വാസവും മാനസിക പീഡനവും കാരണം ജീവിതം അവസാനിപ്പിക്കാന്‍ ശ്രമിച്ച നാളുകള്‍ നിരവധിയാണെന്ന് ജ്യോതികുമാര്‍ പറയുന്നു.
സിബിഐ അന്വേഷണ ഉദ്യോഗസ്ഥന്‍ കൈമള്‍, ഒന്നാം പ്രതിയായിരുന്ന വില്‍ഫോര്‍ഡ് എന്നിവര്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല.
വ്യാപാരിയായ വില്‍സനെ കുത്തിക്കൊന്ന കൊലയാളി ആരെന്ന ചോദ്യം ഇപ്പോഴും അവശേഷിക്കുന്നു. “എന്റെ ഭര്‍ത്താവിന്റെ മരണത്തിന് ഉത്തരവാദികളായ യഥാര്‍ത്ഥ കൊലയാളിയെ കണ്ടെത്തേണ്ടത് ഇനി നിയമവ്യവസ്ഥയുടെ കര്‍ത്തവ്യമാണെന്ന് വില്‍സന്റെ ഭാര്യ ബേബി ജന്മഭൂമിയോട് പറഞ്ഞു.

Tags: PoovarprisonerThiruvananthapuramJyothi KumarJail
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിനിമ തിയേറ്ററുകളിലെ അമിതവില; ഇടപെടലുമായി മേയർ വി.വി രാജേഷ്, തിരുത്തലുകൾ വരുത്താൻ 15 ദിവസത്തെ സമയം

Kerala

സംസ്ഥാനത്ത് ഐ.എ.എസ് തലപ്പത്ത് വൻ അഴിച്ചുപണി; തിരുവനന്തപുരം ഉള്‍പ്പെടെ പ്രധാന ജില്ലകളിലെ കളക്ടര്‍മാര്‍ക്ക് മാറ്റം

Kerala

‘മേയർ കെയേഴ്സ്’; നഗരവികസനത്തെക്കുറിച്ച് തുറന്ന സംവാദം സെപ്റ്റംബർ 5ന്

Kerala

ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ‘ചിത്ര കോര്‍’ കൊറോണറി സ്‌റ്റെന്റ് പുറത്തിറക്കി

Thiruvananthapuram

ഓണംവാരാഘോഷം: നഗരത്തെ ക്ലീനാക്കി കോര്‍പ്പറേഷന്‍, മാതൃകയായി നഗരസഭയുടെ ശുചീകരണ യജ്ഞം

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

റെയില്‍വേ സ്‌റ്റേഷനുകളിലെ പാര്‍ക്കിങ്; 7.56 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തി

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് കേരളാ സര്‍ക്കിള്‍ ചീഫ് പോസ്റ്റ്മാസ്റ്റര്‍ ജനറല്‍ അമിതാഭ് സിങ് ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

കേരളാ പോസ്റ്റല്‍ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നെറ്റ്‌വര്‍ക്ക് സേവനം തുടങ്ങി

പിണറായിക്ക് നേരെ ഒളിയമ്പ്; സഖാക്കളെ കേള്‍ക്കാത്തത് തോല്‍വിക്ക് കാരണമായി: ബിനോയ് വിശ്വം

അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്കെതിരെ ഇ ഡിയും; പിണറായിയും സംശയത്തില്‍

സഞ്ജു സാംസണ്‍ ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായി നടത്തിയ കൂടികാഴ്ച്ചയില്‍ നിന്ന്‌

സഞ്ജു ദല്‍ഹി സര്‍ക്കാരിന്റെ ബ്രാന്‍ഡ് അംബാസഡര്‍

ഏഷ്യന്‍ ഗെയിംസ് 2026: മെഡല്‍ മത്സരത്തിലേക്ക് കുതിച്ച് ക്വിംസി ഡിസൂസ

ഏഷ്യന്‍ ഗെയിംസ് 2026, ഐച്ചി-നഗോയ: ഹോനോഹോന്‍ എന്ന ഭാഗ്യ ചിഹ്നം

ഏഷ്യന്‍ ഗെയിംസിനായി ജപ്പാനിലെ നഗോയ നഗരത്തിലെത്തിയിരിക്കുന്ന അത്‌ലറ്റ്‌സുകളും ഒഫിഷ്യല്‍സുമടക്കം അയ്യായിരത്തോളം പേര്‍ക്ക് താമസ സൗകര്യമൊരുക്കിയിരിക്കുന്ന ഇറ്റാലിയന്‍ ക്രൂയിസ് കപ്പല്‍ കോസ്റ്റ സറീന

വന്നെത്തി ഐച്ചി-നഗോയ ഏഷ്യന്‍ ഗെയിംസ്

കേന്ദ്രത്തിന്റെ റോസ്ഗാര്‍മേള: 51,000 നിയമന ഉത്തരവുകള്‍ ഇന്ന് കൈമാറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.