Categories: India

ഭാരത് ഭാരതി ഓണാഘോഷം ‘ഏകാത്മതാ സംഗമം’ 15 ന്; വത്സന്‍ തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും

മുംബൈ, താനെ, നവിമുംബൈ മേഖലകളിലെ മലയാളി സ്വയം സേവകരും കുടുംബാംഗങ്ങളും പരിപാടിയില്‍ ഒത്തുചേരും.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

മുംബൈ:  ഭാരത് ഭാരതിയുടെ അമ്പത്തി ഒന്നാം ഓണാഘോഷം വിവിധ പരിപാടികളോടെ മുംബൈയില്‍ ആഘോഷിക്കുന്നു. ആഗസ്റ്റ് 15ന്‌ രാവിലെ 10 മണി മുതല്‍ ഐരോളി സെക്ടര്‍  19 ല്‍ ബി.കെ. സത്ര ബാന്‍ക്വറ്റ് ഹാളില്‍ വെച്ചാണ് ഏകാത്മതാ സംഗമം എന്ന പേരില്‍ ആഘോഷം സംഘടിപ്പിച്ചിരിക്കുന്നത്.

മുംബൈ, താനെ, നവിമുംബൈ മേഖലകളിലെ മലയാളി സ്വയം സേവകരും കുടുംബാംഗങ്ങളും പരിപാടിയില്‍ ഒത്തുചേരും. കേരളത്തില്‍ നിന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡണ്ട് വത്സന്‍  തില്ലങ്കേരി മുഖ്യപ്രഭാഷണം നടത്തും.ആര്‍.എസ്. എസ് ജില്ലാ സംഘചാലക്  ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സോമയ്യ വിദ്യാവിഹാര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ: വി.എന്‍ രാജശേഖരന്‍ പിള്ള മുഖ്യാതിഥി ആയിരിക്കും. ആര്‍.എസ്.എസ് കുടുംബ പ്രബോധന്‍ കൊങ്കണ്‍ പ്രാന്ത് സഹസംയോജക് ഡോ. വിവേകാനന്ദ് വഡ്‌കെ ആശംസാ ഭാഷണം നടത്തും. 

ഉച്ചക്ക് ഓണസദ്യയും തുടര്‍ന്ന് മുംബൈയിലെ ബാലഗോകുലം കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും. ഈ വര്‍ഷം എസ്.എസ്.സി, എച്ച്.എസ്.സി പരീക്ഷകളില്‍ മികച്ച വിജയം നേടിയ കുട്ടികളെ ചടങ്ങില്‍ വെച്ച് ആദരിക്കും. പരിപാടിയുടെ വിജയത്തിനായി മേഖലകള്‍ കേന്ദ്രീകരിച്ച് വിപുലമായ ഒരുക്കങ്ങള്‍ നടന്നു വരുന്നു.

Recent Posts