കരുനാഗപ്പള്ളി: കര്‍ണാടകയിലെ സാമ്പത്തികത്തട്ടിപ്പില്‍ പ്രതികളായ മലയാളി ദമ്പതികളെ കരുനാഗപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗളൂരു പൊലീസിന് കൈമാറി. ബംഗളൂരുവില്‍ വര്‍ഷങ്ങളായി വിവിധ ബിസിനസ് നടത്തുന്ന തൃശൂര്‍ സ്വദേശികളായ ദമ്പതികളാണ് അറസ്റ്റിലായത്.
സുബീഷ് (35), ശില്പ (32) എന്നിവരെയാണ് കരുനാഗപ്പള്ളി പൊലീസ് പിടികൂടിയത്.
സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകള്‍ ദമ്പതികളുടെ പേരില്‍ ഉണ്ടെന്നാണ് വിവരം. ദമ്പതികള്‍ കേരളത്തിലേക്ക് കടന്നിട്ടുണ്ട് എന്നുള്ള രഹസ്യ വിവരത്തെ തുടര്‍ന്ന് വെള്ളിയാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി പൊലീസ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം തടഞ്ഞ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
ഇവരെ പിന്തുടര്ന്ന് എത്തിയ കര്‍ണാടക പൊലീസ് കരുനാഗപ്പള്ളിയിലെത്തി കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അറിയിച്ചപ്പോള്‍ ദമ്പതികളെ കരുനാഗപ്പള്ളി താലൂക്കാശുപത്രിയിലെത്തിച്ച് വൈദ്യപരിശോധനയ്ക്ക് ശേഷം കര്‍ണാടക പോലീസിന് കൈമാറി.കേരളത്തില്‍ ഇവര്‍ക്കെതിരെ കേസുകള്‍ നിലവിലെന്ന് കരുനാഗപ്പള്ളി പൊലീസ് അറിയിച്ചു.
ദമ്പതികളെ കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ നിന്ന് ജാമ്യത്തില്‍ ഇറക്കാന്‍ വലിയ സമ്മര്‍ദമുണ്ടായതായി സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: