Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍: ഇന്ന് ക്വാര്‍ട്ടറില്‍ ജപ്പാന്‍-സ്വീഡിഷ് പോര്

ലോക ചാമ്പ്യന്‍മാരെ നേരത്തെ തീര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ജപ്പാന്‍ കുതിപ്പിന് തടയിടാനൊരുങ്ങി കാത്തിരിക്കുയാണ് സ്വീഡന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2023, 09:03 am IST
inFootball

ഓക്ക്‌ലന്‍ഡ്: ഏഷ്യന്‍ വനിതാ ഫുട്‌ബോള്‍ കരുത്ത് സെമിയിലേക്ക് വ്യാപിപ്പിക്കാന്‍ ജപ്പാന്‍ ഇന്ന് സ്വീഡനെതിരെ. ലോക ചാമ്പ്യന്‍മാരെ നേരത്തെ തീര്‍ത്തതിന്റെ ആത്മവിശ്വാസത്തില്‍ ജപ്പാന്‍ കുതിപ്പിന് തടയിടാനൊരുങ്ങി കാത്തിരിക്കുയാണ് സ്വീഡന്‍. ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ ക്വാര്‍ട്ടറില്‍ ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിലാണ് ഇരുവരും തമ്മില്‍ ഏറ്റുമുട്ടുക. ഉച്ചയ്‌ക്ക് ഒന്നിന് ന്യൂസിലാന്‍ഡിലെ ഓക്ക്‌ലന്‍ഡിലാണ് പോരാട്ടം.

പതുങ്ങിനിന്ന് പുഴുതുകളില്‍ നിര്‍ദാക്ഷിണ്യം ഇരച്ചുകയറി സ്‌കോര്‍ ചെയ്യുന്നതാണ് ജപ്പാന്‍ കുതിപ്പിന്റെ കരുത്ത്. എതിരാളിയുടെ മൂര്‍ച്ഛയനുസരിച്ച് ശൈലിമാറ്റി പരീക്ഷിക്കാനുള്ള മികവും ഉണ്ട്. പാസിങ് ഗെയിമിലൂടെയാണ് സ്വീഡന്‍ ലോകകപ്പില്‍ ഇതുവരെ തോല്‍ക്കാതെ തലയുയര്‍ത്തി നില്‍ക്കുന്നത്. ഈ രണ്ട് ശൈലികള്‍ തമ്മിലുള്ള യുദ്ധമായിരിക്കും ഇന്നത്തെ ക്വാര്‍ട്ടര്‍.

ഇത്തവണ ഇതുവരെ വളരെ ഗംഭീര പ്രകടനമാണ് ജപ്പാന്‍ വനിതാ ടീം ലോകകപ്പില്‍ നടത്തിവന്നിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ 11 ഗോളുകള്‍. പ്രീക്വാര്‍ട്ടറില്‍ മുന്‍ ലോകചാമ്പ്യന്‍മാരായ നോര്‍വെയെ തോല്‍പ്പിച്ചത് 3-1ന്.

ഗ്രൂപ്പ് ജിയില്‍ നിന്നും അജയ്യരായാണ് സ്വീഡന്റെ വരവ്. പ്രീക്വാര്‍ട്ടറില്‍ അമേരിക്കന്‍ കരുത്തിനെ തടഞ്ഞുനിര്‍ത്തി. ഗോളടിക്കാന്‍ സമ്മതിക്കാതെ നിശ്ചയദാര്‍ഢ്യത്തോടെ പൊരുതിനിന്നു. ഒടുവില്‍ ഷൂട്ടൗട്ടില്‍ ക്വാര്‍ട്ടര്‍ ടിക്കറ്റ് സ്വന്തമാക്കി.

ഗ്രൂപ്പ് ഘട്ടത്തില്‍ എല്ലാ മത്സരങ്ങളും ജയിച്ച രണ്ട് ടീമുകളാണ് ജപ്പാനും സ്വീഡനും. ഇരുവരും നേര്‍ക്കുനേര്‍ വരുമ്പോള്‍ ജപ്പാന് ഒരു കണക്ക് പറയാനുണ്ട്. രണ്ട് വര്‍ഷം മുമ്പ് ടോക്കിയോ ഒളിംപിക്‌സ് ഫൈനലില്‍ ഏറ്റുമുട്ടിയപ്പോള്‍ നാട്ടുകാരെ 3-1ന് തോല്‍പ്പിച്ച് സ്വീഡന്‍ സ്വര്‍ണവും കൊണ്ടു പറന്നു. അന്ന് വെള്ളികൊണ്ട് തൃപ്തരായ ജപ്പാന്‍ എത്രത്തോളം മാറിയെന്ന് മാറ്റുരയ്‌ക്കാന്‍ ഇന്നത്തെ മത്സരത്തേക്കാള്‍ വലിയ അവസരമില്ല. ഓരോ മത്സരത്തിലും ഓരോ ടാക്ടിക്‌സുമായി ഇറങ്ങുന്ന ജാപ്പനീസ് ശൈലിയും ഏതു വമ്പനെയും പാസിങ് ഗെയിംകൊണ്ട് കീഴ്‌പ്പെടുത്താനുള്ള സ്വീഡിഷ് ആത്മവിശ്വാസത്തിന്റെ ആഴവും കണ്ടറിയാം.

കരുത്തിന്റെ മാറ്റുരയ്‌ക്കലായ് സ്പാനിഷ്-ഡച്ച്

ഫിഫ വനിതാ ലോകകപ്പ് ഫുട്‌ബോള്‍ രണ്ടാം ക്വാര്‍ട്ടറില്‍ കരുത്തന്‍ ടീമുകളായ സ്‌പെയിനും നെതര്‍ലന്‍ഡ്‌സും ഏറ്റുമുട്ടും. വൈകീട്ട് 6.30ന് വെല്ലിങ്ടണിലാണ് മത്സരം.

പ്രീക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിനെ 5-1ന് മുക്കി അഴകും പെര്‍ഫെക്ഷനും ഒത്തുചേര്‍ന്ന പ്രകടനവുമായി കാഴ്‌ച്ചക്കാരെ കൊതുപ്പിച്ചുകൊണ്ടാണ് സ്പാനിഷ് പെണ്‍പട ക്വാര്‍ട്ടറിനിറങ്ങുന്നത്. കഴിഞ്ഞ കളിയില്‍ താരതമ്യേന ദുര്‍ബലരായ ദക്ഷിണാഫ്രിക്കയെ ഏകപക്ഷീയമായ രണ്ട് ഗോളിന് ആധിപത്യപൂര്‍വ്വം തോല്‍പ്പിച്ചാണ് നെതര്‍ലന്‍ഡ്‌സ് എട്ടിലൊരു ടീമായത്.

തോല്‍വി അറിയാതെയാണ് നെതര്‍ലന്‍ഡ്‌സിന്റെ കുതിപ്പ്. ഗ്രൂപ്പ് ഘട്ടത്തില്‍ പോര്‍ചുഗലിനെയും വിയെറ്റ്‌നാമിനോയും തോല്‍പ്പിച്ചപ്പോള്‍ അമേരിക്കയോട് സമനില പാലിച്ചു. ഏഴ് പോയിന്റുമായി നോക്കൗട്ടിലേക്ക് കുതിച്ചു. പ്രീക്വാര്‍ട്ടറില്‍ ഗ്രൂപ്പ് ജിയിലെ രണ്ടാം സ്ഥാനക്കാരായ ദക്ഷിണാഫ്രിക്കയെ നേരിട്ടു, വിജയിച്ചു, ക്വാര്‍ട്ടറിലെത്തി. സ്‌പെയിന്‍ ഗ്രൂപ്പ് സിയില്‍ നിന്ന് ജപ്പാന് പിന്നില്‍ രണ്ടാം സ്ഥാനക്കാരായണ് പ്രീക്വാര്‍ട്ടറിലെത്തിയത്. ജപ്പാനെ നേരിട്ട സ്പാനിഷ് ടീമിന് ഗ്രൂപ്പ് ഘട്ട പോരില്‍ അടിതെറ്റിയിരുന്നു.  

ജപ്പാനും സ്വീഡനും, ഇവരില്‍ നിന്നൊരു ടീം ഇന്ന് പുറത്തേക്ക് തെറിക്കും. ജയിക്കുന്നവര്‍ സെമിയിലേക്കും.

Tags: ജപ്പാന്‍ഫിഫ‍ വനിതാ ലോകകപ്പ്Sweden
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എംബാപ്പെ മാജിക് വീണ്ടും…സ്വീഡനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് ഫ്രാന്‍സ്. എംബാപ്പെയുടെ ബൂട്ടില്‍ നിന്നും രണ്ട് ഗോളുകള്‍

ലോകകപ്പ് ഫുട്ബോളില്‍ ഗ്രൂപ്പ് എഫില്‍ ടുണീഷ്യക്കെതിരെ ഗോള്‍ നേടിയ സ്വീഡന്റെ യാസിന്‍ അയാരിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുന്നു
Football

ടുണീഷ്യക്ക് സ്വീ’ഡിഷ്’; ലോകകപ്പില്‍ ടുണീഷ്യക്കെതിരേ സ്വീഡന് മിന്നും ജയം

Football

ഫിഫ ലോകകപ്പ് 2026: എഫാണ് ഓറഞ്ച് കട

World

ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ പോരാട്ടം തുടരും , പരോക്ഷമായി പാകിസ്ഥാന് വിമർശനം : സ്വീഡനിൽ തീവ്രവാദത്തിനെതിരെ ശബ്‌ദമുയർത്തി പ്രധാനമന്ത്രി

World

സ്വീഡന്റെ പരമോന്നത ബഹുമതിയായ റോയൽ ഓർഡർ ഓഫ് ദി പോളാർ സ്റ്റാർ കമാൻഡർ ഗ്രാൻഡ് ക്രോസ് പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.