ന്യൂദല്‍ഹി: മോദി വിഭാഗത്തിന് എതിരായ പരാമര്‍ശത്തില്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്കെതിരേ വിമര്‍ശനവുമായി പ്രശസ്ത നിയമജ്ഞന് ഹരീഷ് സാല്‍വെ. രാഹുല്‍ ഗാന്ധി ഉപയോഗിച്ച ഭാഷ അസാധാരണമാംവിധം അനാദരവായിരുന്നു, അദ്ദേഹത്തിന്റെ ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള സുപ്രീം കോടതിയുടെ തീരുമാനം കേസിന്റെ മെറിറ്റ് കൊണ്ടല്ല, മറിച്ച് മണ്ഡലത്തെക്കുറിച്ചുള്ള ആശങ്കകള്‍ മൂലമാണെന്നും എന്‍ഡിടിവിയുടെ എഡിറ്റര്‍-ഇന്‍-ചീഫ് സഞ്ജയ് പുഗാലിയയുമായുള്ള ഇന്ത്യയുടെ മുന്‍ സോളിസിറ്റര്‍ ജനറല്‍ കൂടിയായ ഹരീഷ് സാല്‍വെ പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ അഭിപ്രായങ്ങള്‍ പൊതു വ്യക്തിത്വത്തില്‍ നിന്ന് പ്രതീക്ഷിക്കാവുന്നതല്ല. ‘രാഹുല്‍ ഗാന്ധിയെ കുറ്റക്കാരനാക്കണോ വേണ്ടയോ എന്നത് മറ്റൊരു വിഷയമാണ്. എന്നാല്‍ അങ്ങേയറ്റം അനാദരവോടെ സംസാരിക്കുന്ന രീതി ശരിയല്ല. നിങ്ങള്‍ തെറ്റായ ആരോപണങ്ങള്‍ ഉന്നയിക്കുന്നു, എന്നിട്ട് ഞാന്‍ പൊതുജീവിതത്തിലാണെന്ന് നിങ്ങള്‍ പറയുന്നു.. എല്ലാവര്ക്കും അറിയാം, അദ്ദേഹം എത്ര നിഷേധിച്ചാലും. പ്രധാനമന്ത്രിയാകാന്‍ അദ്ദേഹം സ്വപ്നം കാണുന്നുണ്ട്. അത്തരമൊരു ആള് ഇത്തരമൊരു ഭാഷ ഉപയോഗിക്കാതിരിക്കാനുള്ള പക്വത കാട്ടണമെന്നും സാല്‍വെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: