Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷാനുഗ്രഹം

സാധാനാ നിരതരായ യോഗിമാരും തപസ്വികളും തങ്ങളുടെ ഉള്ളിലെ ദോഷദുര്‍ഗുണങ്ങളെ ഉന്മൂലനം ചെയ്യുകയും അതോടൊപ്പം ദേവതുല്യമായ മനുഷ്യമാഹാത്മ്യത്തിന്റെ അടിസ്ഥാനങ്ങളെ തങ്ങളില്‍ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കു ദേവാത്മാക്കള്‍, സിദ്ധപുരുഷന്മാര്‍ എന്ന പദവി ലഭിക്കുന്നു. പിന്നീട് അവര്‍ ഒത്ത് ചേര്‍ന്ന് ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആലോചിക്കുകയും അതിന്റെ പരിഹാരത്തിന് തങ്ങളുടെ പങ്ക് എന്താണെന്ന് കണ്ട് അതിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 6, 2023, 03:57 pm IST
inSamskriti

ദേവതകള്‍ക്കു ശേഷമുള്ള സമുദായം സിദ്ധപുരുഷന്മാരുടേതാണ്. അവരും അധികവും അദൃശ്യരായി കഴിയുന്നു. പക്ഷെ ആവശ്യാനുസരണം സ്ഥൂലശരീരവും ധരിക്കുന്നു. ദേവതകള്‍ പരബ്രഹ്മത്തിന്റെ അധികം അടുത്തവരാണ്. സിദ്ധപുരുഷന്മാര്‍ പ്രകൃതിയുടെയും. ദൈവത്തിന്റെ ഇച്ഛയനുസരിച്ച് സമസ്തവിശ്വബ്രഹ്മാണ്ഡത്തിന്റെയും സുവ്യവസ്ഥ നിലനിര്‍ത്തുന്നതില്‍ ദേവതകള്‍ക്കാണ് മുഖ്യമായ പങ്ക്. സിദ്ധപുരുഷന്മാരുടെ പ്രവൃത്തിമണ്ഡലം ഭൂമിയില്‍ ഒതുങ്ങിയിരിക്കുന്നു.  

അവര്‍ ഭൂമിയിലെ നിലനില്പുകളെ നിയന്ത്രിക്കുന്നു. ആത്മശക്തിസമ്പന്നരും സാത്വികരും സജ്ജനസ്വഭാവക്കാരുമായ ഉദാരാത്മാക്കളെ അവര്‍ അന്വേഷിച്ചുകൊണ്ടിരിക്കുകയും സത്പാത്രങ്ങളെന്നു ബോദ്ധ്യപ്പെടുന്നവര്‍ക്കു സത്പ്രയോജന നിര്‍വ്വഹണത്തിനായി തങ്ങളുടെ കഴിവിന്റെ ഒരു അംശം യോഗ്യത അനുസരിച്ച് കൊടുത്തുകൊണ്ടിരിക്കുകയും ചെയ്യുന്നു. ഇപ്രകാരമുള്ള അകാരണമായ കൃപ അവര്‍ വര്‍ഷിച്ചുകൊണ്ടിരിക്കുന്നു. ശ്രേഷ്ഠതാ സമ്പന്നരായവര്‍ക്കു ഈ വരദാനം നിരന്തരം കിട്ടികൊണ്ടിരിക്കുന്നു. അതൊടൊപ്പം തന്നെ അവരുടെ രണ്ടാമത്തെ കാര്യമായ അനൗചിത്യത്തിന്റെ നിര്‍മാര്‍ജ്ജനവും നടത്തിക്കൊണ്ടിരിക്കുന്നു. ഇതിനെ അധര്‍മ്മത്തിന്റെ ഉന്മൂലനമെന്നും പറയാം. ഭൂമിയിലെ ദിക്പാലകന്മാരും മഹാന്മാരും സിദ്ധപുരുഷന്മാര്‍ തന്നെയാണെന്ന് പറയപ്പെടുന്നു. അവര്‍ ഭൂമിയുടെ ഭൗതികവും ആത്മീയവും പദാര്‍ത്ഥപരവും ചേതനാപരവുമായ സന്തുലനം നിലനിര്‍ത്തുവാന്‍ കഴിയുന്നത്ര പ്രയത്‌നിക്കുന്നു. ഇവരെ ഭൂമിവാസികള്‍ക്കുള്ള പരബ്രഹ്മത്തിന്റെ വിശേഷ അനുഗ്രഹമെന്ന് പറയാം.  

സാധാനാ നിരതരായ യോഗിമാരും തപസ്വികളും തങ്ങളുടെ ഉള്ളിലെ ദോഷദുര്‍ഗുണങ്ങളെ ഉന്മൂലനം ചെയ്യുകയും അതോടൊപ്പം ദേവതുല്യമായ മനുഷ്യമാഹാത്മ്യത്തിന്റെ അടിസ്ഥാനങ്ങളെ തങ്ങളില്‍ വികസിപ്പിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കു ദേവാത്മാക്കള്‍, സിദ്ധപുരുഷന്മാര്‍ എന്ന പദവി ലഭിക്കുന്നു. പിന്നീട് അവര്‍ ഒത്ത് ചേര്‍ന്ന് ഭൂമിയില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രശ്‌നങ്ങളെപ്പറ്റി ആലോചിക്കുകയും അതിന്റെ പരിഹാരത്തിന് തങ്ങളുടെ പങ്ക് എന്താണെന്ന് കണ്ട് അതിനുവേണ്ട പദ്ധതികള്‍ ആസൂത്രണം ചെയ്യുകയും ചെയ്യുന്നു.  

വിഘടനം അസൗകര്യപ്രദവും സഹകരണം സൗകര്യപ്രദവും ആണ്. ഒന്നിച്ചു ചേരാന്‍ അടുത്തായി വസിക്കുക ആവശ്യമാണ്. സൈനികരുടെ താവളം അവരവരുടെ അതിര്‍ത്തി പ്രദേശത്ത് സ്ഥിതി ചെയ്യുന്നു. ഗവേഷകരുടെ പ്രയോഗശാലകളും തമ്മില്‍ സഹകരിച്ച് പ്രവൃത്തിക്കുവാന്‍ വേണ്ടി അടുത്തടുത്തസ്ഥലത്ത് നിര്‍മ്മിക്കപ്പെടുന്നു. വിശ്വവിദ്യാലയങ്ങളില്‍ അനേകം വിദ്വാന്മാര്‍ അവരവരുടേതായ ജോലി നിര്‍വ്വഹിക്കുന്നു. റെയിലിന്റെ എഞ്ചിന്‍ നിര്‍മ്മിക്കുന്ന ഹെവി ഇലക്ട്രിക്കല്‍ ഫാക്ടറി എന്നിങ്ങനെയുള്ള യന്ത്ര ഫാക്ടറികള്‍ വിസ്തൃതമായ ഒരു സ്ഥലത്ത് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നു. അവയെ ചെറിയ ചെറിയ ഫാക്ടറികളാക്കി അങ്ങിങ്ങായി സ്ഥാപിക്കുവാന്‍ സാധിക്കുകയില്ല. അതുപോലെ തന്നെ സിദ്ധപുരുഷന്മാരും ഓരോരുത്തരായി അങ്ങിങ്ങായി മാറി  താമസിക്കുന്നില്ല. അവര്‍ക്ക് പരസ്പരം ആശയവിനിമയം ചെയ്യേണ്ടതായിട്ടുണ്ട്. ആസൂത്രിതമായ കാര്യപദ്ധതി നടപ്പിലാക്കാന്‍ അവര്‍ക്ക് ഏതെങ്കിലും നിബിഢമായ സ്ഥലത്ത് താമസിക്കേണ്ടതായിട്ടുണ്ട്. അങ്ങിനെയുള്ള സ്ഥലം ഭൂമിയില്‍ ഹിമാലയത്തിലെ ദേവാത്മാ എന്ന് പറയപ്പെടുന്ന സ്ഥലം തന്നെയാണ്. ഉത്തരാഖണ്ഡം അതിന്റെ ഹൃദയ പ്രദേശമാണ്. സിദ്ധപുരുഷന്മാരുടെ ക്രീഡാസ്ഥലവും ഇതുതന്നെയാണെന്ന് മനസ്സിലാക്കേണ്ടതാണ്.

Tags: ഗായത്രി പരിവാര്‍Hindutvaആത്മീയത
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രിസ്ത്യാനിയായി ജനിച്ചെങ്കിലും ഹിന്ദുവായി ജീവിക്കുന്ന ആലിസ്; ഇന്ന് ആധ്യാത്മിക പ്രഭാഷണങ്ങളും ലളിതാസഹസ്രനാമഅവതരണവുമായി ആലിസ്

Kerala

നൂറുകണക്കിന് ഹിന്ദുക്ഷേത്രക്കുളങ്ങള്‍ പൊതുക്കുളങ്ങളായി മാറി, ഈ ചതിയില്‍ പെടല്ലേയെന്ന് സ്വാമി ചിദാനന്ദ പുരി

Bollywood

ഹിന്ദുമതത്തെക്കുറിച്ച് കൂടുതല്‍ മനസ്സിലാക്കാന്‍ ഭഗവദ്ഗീത വായിക്കുന്നുവെന്ന് നടി ഉര്‍ഫി ജാവേദ്

ഒഡിഷയില്‍ ക്രൈസ്തവമിഷണറിമാരുടെ നിര്‍ദേശത്താല്‍ മാവോയിസ്റ്റുകള്‍ കൊലചെയ്ത സ്വാമി ലക്ഷ്മണാനന്ദ സരസ്വതി (ഇടത്ത്) തോക്ക്ധാരികളായ മാവോയിസ്റ്റുകള്‍- ഉദാഹരണചിത്രം (വലത്ത്)
India

വിദേശപ്പണം കൈപ്പറ്റി മതം മാറ്റുന്ന ക്രൈസ്തവമിഷണറിമാരെ എതിര്‍ത്ത 82 വയസ്സായ സ്വാമി ലക്ഷ്മണാനന്ദ സരസ്വതി; ഏറ്റുവാങ്ങേണ്ടിവന്നത് ക്രൂരമായ മരണം

Kerala

‘ഹിന്ദുക്കളെ സംഘികളാക്കുന്നത് ആര്? മറ്റാരുമല്ല, അത് ഇടത് വലത് രാഷ്‌ട്രീയക്കാര്‍ തന്നെ’- പോസ്റ്റ് വൈറല്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

കനേഡിയൻ സൈനിക താവളത്തിൽ സ്ഫോടനത്തിന് ശേഷം വൻ തീപിടുത്തം : നിരവധി പേർ മരിച്ചു

കുടുംബത്തോടൊപ്പം പോകണമെന്ന് അനുമോള്‍; സ്വീകരിച്ച് ഭര്‍ത്താവ്; കുടുംബത്തെ ഒന്നിപ്പിക്കാൻ പൊലീസ് സമദിനെ എത്തിച്ചത് മറ്റൊരു കോടതിയിൽ

യെമൻ യുദ്ധത്തിൽ ഇടപെട്ട് യുഎഇ : ഹൂത്തി തീവ്രവാദികൾക്കെതിരെ പോരാടാൻ സൗദി അറേബ്യയുമായി ചേർന്ന് പ്രവർത്തിക്കും

ഹിന്ദുമതത്തിൽ നിന്ന്‌ മതം മാറുന്നവർക്ക് എല്ലാ സംവരണാനുകൂല്യങ്ങളും നൽകണം ; സുപ്രീം കോടതി വിധിയ്‌ക്കെതിരെ ആഞ്ഞടിച്ച് സിപിഎം

ചെന്നൈയിൽ ഇടിമിന്നലോടു കൂടിയ പെരുമഴ: നഗരം വെള്ളക്കെട്ടിൽ, പല വിമാനങ്ങളും വഴിതിരിച്ചുവിട്ടു

അഴിമതി ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ തിരുവനന്തപുരം നഗരസഭയിലെ ഇടത് കൗൺസിലർ അജിന്റെ വീട്ടിൽ വിജിലൻസ് റെയ്‌ഡ്‌

നെടുമ്പാശ്ശേരി അപകടം: സുഹൈല്‍ സജീവിനെ വീണ്ടും കസ്റ്റഡിയില്‍ വാങ്ങാൻ പൊലീസ്

തന്റെ മകളെ രണ്ടാം ഭര്‍ത്താവ് ലൈംഗികമായി ഉപദ്രവിക്കുന്നത് നേരിൽ കണ്ട അമ്മ പങ്കാളിയെ കൊലപ്പെടുത്തി ട്രാക്കിൽ ഉപേക്ഷിച്ചു: സംഭവം കൊച്ചിയിൽ

കോഴിക്കോട്ട് മരംവെട്ടുകാരനായി വിലസിയ ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവിൽ പിടിയിൽ, പുഴകടന്ന് ബംഗാൾ വഴി ഇന്ത്യയിലേക്കെത്തിയെന്ന് മൊഴി

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.