സിഡ്നി : ഓസ്ട്രേലിയന്‍ ഓപ്പണ്‍ സൂപ്പര്‍ 500 ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ മലയാളി താരം എച്ച് എസ് പ്രാണോയിയുടെ കിരീട സ്വപ്നം പൊലിഞ്ഞു.ഞായറാഴ്ച നടന്ന പുരുഷ സിംഗിള്‍സ് ഫൈനലില്‍ ചൈനയുടെ വെങ് ഹോങ് യാങ്ങിനോട് പൊരുതി തോല്‍ക്കുകയായിരുന്നു പ്രണോയ്.
ആദ്യ ഗെയിം നഷ്ടപ്പെട്ട പ്രണോയ് രണ്ടാം ഗെയിം കടുത്ത പോരാട്ടത്തിനൊടുവില്‍ നേടുകയായിരുന്നു. എന്നാല്‍ നിര്‍ണായകമായ മൂന്നാം ഗെയിമില്‍ 19-14 ന് മുന്നിട്ട് നിന്ന ശേഷം പ്രണോയ് മത്സരം കൈവിടുകയായിരുന്നു. സ്കോര്‍ 9-21, 23-21, 20-22 .
ലോക റാങ്കിംഗില്‍ 24-ാംസ്ഥാനത്താണ് വെങ്ങ്. പ്രണോയ് ഒമ്പതാമതും.മേയ് മാസത്തില്‍ മലേഷ്യ മാസ്റ്റേഴ്സില്‍ പ്രണോയ് വെംഗിനെ തോല്‍പ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: