മധുര: ജനമനസുകളെ കീഴടക്കിയുള്ള ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈയുടെ എന്‍ മണ്ണ്, എന്‍ മക്കള്‍ പദയാത്രയ്ക്ക് ലഭിക്കുന്നത് അഭുതപൂര്‍വ്വമായ സ്വീകരണം. അണ്ണാമലൈയെ ഒരുനോക്കുകാണാനും സ്വീകരിക്കാനും ആബാലവൃദ്ധം ജനങ്ങളാണ് തടിച്ചുകൂടുന്നത്.
പദയാത്രയ്ക്കിടെ അണ്ണാമലൈയെ കണ്ട് ആവേശപൂര്‍വ്വമാണ് പ്രായമായ അമ്മമാര്‍ ഓടിയെത്തുകയും അദ്ദേഹത്തെ തലയില്‍ കൈവച്ച് അനുഗ്രഹിക്കുകയും ചെയ്യുന്നത്. എംജിആറിനെ പോലെയാണ് അണ്ണാമലൈയെ അവര്‍ കാണുന്നത്. എംജിആറിനെ തൊട്ടെന്ന ആവേശകരമായ രീതിയിലാണ് മുത്തശ്ശിമാര്‍ സംസാരിക്കുന്നത്. അണ്ണാമലൈയെ എംജിആറെന്ന് അഭിസംബോധന ചെയ്ത് കെട്ടിപ്പിടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ അതിവേഗമാണ് വൈറലായത്. മുത്തശ്ശി തന്റെ കുടുംബത്തെയും അദ്ദേഹത്തിന് പരിചയപ്പെടുത്തുന്നുണ്ട്. അണ്ണാമലൈ സുരക്ഷാവലയം കടന്നാണ് മുത്തശ്ശിമാരോട് സംസാരിക്കുന്നത്.
താങ്കള്‍ എനിക്ക് അണ്ണാമലയാര്‍ ആണ്. ഒരു മുത്തശ്ശി പറഞ്ഞു, ‘നീ നടന്ന് വരൂ, ഇത് ഈ നഗരത്തിന് ഒരു അനുഗ്രഹമാണ്.’ ഇതുകേട്ട അണ്ണാമലൈ പറഞ്ഞു, ഈ ഭൂമിയില്‍ വരാന്‍ ഞാന്‍ പരമാവധി ശ്രമിച്ചിരിന്നു. അണ്ണാമലൈയുടെ പദയാത്ര ഓരോ ദിവസം പിന്നിടുമ്പോഴും ജനസഞ്ചയമാണ് യാത്രയുടെ ഭാഗമാകുന്നത്. വലിയൊരു മാറ്റത്തിന്റെ കാറ്റാണ് പദയാത്രയിലൂടെ തമിഴ്നാട്ടില്‍ ആഞ്ഞടിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: