Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തല കുനിയാത്ത നേതാക്കളും വായ തുറക്കാത്ത സാംസ്‌കാരിക നായകരും

ഇനിയും പുഴുപ്പല്ല് മാറാത്ത, നിഷ്‌കളങ്കത മറയാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വേട്ടക്കാരന്റെ പേര് കേട്ടിട്ട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ, സിനിമാതാരങ്ങളുടെ തല കുനിഞ്ഞിട്ടില്ല. മെഴുകുതിരി കത്തിക്കാനും കരിങ്കൊടി കെട്ടാനും സച്ചിദാനന്ദനും അശോകന്‍ ചരുവിലും കമാലുദ്ദീനും എത്തിയില്ല. മണിപ്പൂരിന്റെ പേരില്‍ തല കുനിഞ്ഞു പോയ സുരാജ് വെഞ്ഞാറമൂടിന്റെ തല നായയുടെ വാല് പോലെ കുനിഞ്ഞുതന്നെ ഇരിപ്പാണ്. ലക്ഷദ്വീപിന്റെ പേരില്‍ മട്ടാഞ്ചേരി മാഫിയക്കു വേണ്ടി ദേശവിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടി ഉറഞ്ഞുതുള്ളിയ പൃഥ്വിരാജിന്റെ പ്രതിഷേധം പോയിട്ട് പ്രസ്താവന പോലും കാണാനില്ല. വടക്കോട്ട് നോക്കി മാത്രം കുരയ്‌ക്കുന്ന പാര്‍വ്വതി തെരുവോത്തും റിമ കല്ലിംഗലും അടക്കമുള്ള താരപുഷ്പിണികള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മണിപ്പൂരിന്റെ പേരില്‍ പോലും പ്രസ്താവന ഇറക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തല മാത്രമല്ല, നാവു പോലും ഇതുവരെ പൊന്തിയിട്ടില്ല.

ജി.കെ. സുരേഷ് ബാബു by ജി.കെ. സുരേഷ് ബാബു
Jul 31, 2023, 06:04 am IST
in Main Article

ആലുവ തായ്‌ക്കാട്ടുകര ഗാരേജ് റെയില്‍വേ ഗേറ്റിനു സമീപത്തെ കെട്ടിടത്തില്‍ നിന്ന് തട്ടിക്കൊണ്ടുപോയ അഞ്ചുവയസ്സുകാരിയുടെ മൃതദേഹം 21 മണിക്കൂറിനുശേഷം കൊന്ന് ചാക്കുകൊണ്ടു മൂടിയനിലയില്‍ കണ്ടെത്തി. കുഞ്ഞിനെ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരനായ അസ്ഫാക് ആലം കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ കണ്ടതാണ്. 21 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ പോലീസിന് കണ്ടെടുക്കാന്‍ കഴിഞ്ഞത് ചാക്കില്‍ പൊതിഞ്ഞ മൃതദേഹമാണ്. ചാക്കില്‍ നിന്ന് കുഞ്ഞിന്റെ കൈ പുറത്തേക്ക് കിടന്നിരുന്നു. പെരിയാറിന്റെ തീരത്ത് ചെളി നിറഞ്ഞ സ്ഥലത്താണ് മൃതദേഹം കണ്ടെത്തിയത്. 

അസം സ്വദേശി എന്നുപറഞ്ഞ് ആലുവയില്‍ തന്നെ ജോലി ചെയ്തിരുന്ന അസ്ഫാക് ആലം ബംഗ്ലാദേശിയാണെന്നാണ് നാട്ടുകാര്‍ പറയുന്നത്.  ലൈംഗികമായി പീഡിപ്പിച്ചശേഷം തലയ്‌ക്കടിച്ചു കൊന്ന നിലയിലായിരുന്നു കുഞ്ഞ് എന്നാണ് ലഭ്യമാകുന്ന വിവരം.

ഇനിയും പുഴുപ്പല്ല് മാറാത്ത, നിഷ്‌കളങ്കത മറയാത്ത പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ചു കൊന്ന വേട്ടക്കാരന്റെ പേര് കേട്ടിട്ട് കേരളത്തിലെ സാംസ്‌കാരിക നായകരുടെ, സിനിമാതാരങ്ങളുടെ തല കുനിഞ്ഞിട്ടില്ല. മെഴുകുതിരി കത്തിക്കാനും കരിങ്കൊടി കെട്ടാനും സച്ചിദാനന്ദനും അശോകന്‍ ചരുവിലും കമാലുദ്ദീനും എത്തിയില്ല. മണിപ്പൂരിന്റെ പേരില്‍ തല കുനിഞ്ഞു പോയ സുരാജ് വെഞ്ഞാറമൂടിന്റെ തല നായയുടെ വാല് പോലെ കുനിഞ്ഞുതന്നെ ഇരിപ്പാണ്. ലക്ഷദ്വീപിന്റെ പേരില്‍ മട്ടാഞ്ചേരി മാഫിയക്കു വേണ്ടി ദേശവിരുദ്ധ ശക്തികള്‍ക്ക് ഓശാന പാടി ഉറഞ്ഞുതുള്ളിയ പൃഥ്വിരാജിന്റെ പ്രതിഷേധം പോയിട്ട് പ്രസ്താവന പോലും കാണാനില്ല. വടക്കോട്ട് നോക്കി മാത്രം കുരയ്‌ക്കുന്ന പാര്‍വ്വതി തെരുവോത്തും റിമ കല്ലിംഗലും അടക്കമുള്ള താരപുഷ്പിണികള്‍ ഇതുവരെ പുറത്തിറങ്ങിയിട്ടില്ല. മണിപ്പൂരിന്റെ പേരില്‍ പോലും പ്രസ്താവന ഇറക്കിയിരുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ തല മാത്രമല്ല, നാവു പോലും ഇതുവരെ പൊന്തിയിട്ടില്ല.

അതിഥി തൊഴിലാളികള്‍ എന്ന ഓമനപ്പേരില്‍ വിദേശ നുഴഞ്ഞുകയറ്റക്കാരും റോഹിംഗ്യകളും ഉള്‍പ്പെടുന്ന ക്രിമിനലുകളെ പാലൂട്ടി വളര്‍ത്തി വോട്ടുബാങ്ക് സൃഷ്ടിക്കുകയാണ് പിണറായി വിജയനും സിപിഎമ്മും ചെയ്യുന്നത്. വിവരവും വിവേകവുമുള്ളവര്‍, ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം ഇതിന്റെ വരും വരായ്‌കകള്‍ തുറന്നു കാട്ടിയിട്ടും അത് മനസ്സിലാക്കാതെ വിഷപ്പാമ്പുകള്‍ക്ക് പാലൂട്ടി വളര്‍ത്തുന്ന ഇടതു സര്‍ക്കാര്‍ ഇനി എന്നാണ് പാഠം പഠിക്കുക. ബംഗ്ലാദേശികളും റോഹിംഗ്യകളും അടക്കമുള്ള അതിഥി തൊഴിലാളികളുടെ എണ്ണം ഇന്ന് കേരളത്തില്‍ ഏതാണ്ട് 40 ലക്ഷത്തിനടുത്താണ്. പെരുമ്പാവൂരും ആലുവയും മാത്രമല്ല, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന മിക്ക കേന്ദ്രങ്ങളും ഇവരുടെ ഹബ്ബായി മാറിയിരിക്കുന്നു. തിരിച്ചറിയല്‍ രേഖയില്ലാത്ത ഇവര്‍ക്ക് വ്യാജ ആധാര്‍കാര്‍ഡും റേഷന്‍ കാര്‍ഡും വരെ സംഘടിപ്പിച്ചു കൊടുക്കാന്‍ സിപിഎം സംവിധാനം  സമാന്തരമായി പ്രവര്‍ത്തിക്കുന്നു. അതുവഴി വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്റെ കാര്‍ഡ് സംഘടിപ്പിക്കാനും ഇവര്‍ക്ക് കഴിഞ്ഞിരിക്കുന്നു. സിപിഎം ഭരണത്തില്‍ ഇതുതന്നെയാണ് ബംഗാളില്‍ പണ്ട് നടന്നതും അതിര്‍ത്തി ജില്ലകളില്‍ രാഷ്‌ട്രവിരുദ്ധ പ്രവര്‍ത്തനം ശക്തമാകാന്‍ കാരണമായതും.

വിദേശ നുഴഞ്ഞുകയറ്റക്കാരെയും ക്രിമിനല്‍ കേസിന്റെ പ്രതികളെയും കേരളത്തിലെത്തിക്കാനും സുരക്ഷിത താവളം ഒരുക്കാനും പ്രവര്‍ത്തിക്കുന്ന ഏജന്റുമാര്‍ ഇസ്ലാമിക ഭീകര സംഘടനകളുമായി ബന്ധമുള്ളവരാണ് എന്ന കാര്യവും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കും വ്യക്തമായി അറിയാവുന്ന കാര്യമാണ്. അസമിലെ ഉള്‍ഫ ഭീകരരെയും ബംഗാളിലെ ക്രിമിനല്‍ കേസ് പ്രതികളെയും മലപ്പുറത്തു നിന്നും പെരുമ്പാവൂരില്‍ നിന്നും പിടി കൂടിയത് കേന്ദ്ര ഏജന്‍സികളായിരുന്നു. കേരളത്തില്‍ എത്തിയിട്ടുള്ള 40 ലക്ഷത്തോളം വരുന്ന ബഹുമാനപ്പെട്ട അതിഥി തൊഴിലാളികളുടെ വിവരങ്ങള്‍ എന്തെങ്കിലും കേരളാ പോലീസിന്റെ കൈയിലുണ്ടോ? ഇക്കാര്യം നേരത്തെ തന്നെ ചോദിച്ചതാണ്. എവിടെ നിന്നും മറുപടി ഉണ്ടായിട്ടില്ല. ഇവരുടെ എന്തു രേഖകള്‍ സംസ്ഥാന സര്‍ക്കാരിന്റെ കൈവശമുണ്ട്? ഇത്തരം ക്രിമിനല്‍ കേസുകള്‍ ഉണ്ടാക്കിയതിനുശേഷം അസമിലേക്കോ ബംഗ്ലാദേശിലേക്കോ ബംഗാളിലേക്കോ കടക്കുന്ന ഈ ക്രിമിനലുകളെ കണ്ടെത്താന്‍ എന്ത് സംവിധാനമാണ് കേരളത്തിലെ ഭരണകൂടത്തിനുള്ളത്? കേരളത്തിലെ ജനസംഖ്യയുടെ നാലിലൊന്ന് വരുന്ന ഈ ക്രിമിനല്‍ ജനക്കൂട്ടം ഇടഞ്ഞാല്‍ അത് തടയാനുള്ള ത്രാണിയും ശക്തിയും തയ്യാറെടുപ്പും കേരളാ പോലീസിന് ഉണ്ടോ എന്നകാര്യം സ്വയം വിലയിരുത്താനെങ്കിലും തയ്യാറാകുമോ?

ജിഷ കൊലക്കേസ് മാത്രമല്ല, കേരളത്തിലുടനീളം പിണറായിയുടെ ബഹുമാന്യരായ അതിഥി തൊഴിലാളികള്‍ ഉള്‍പ്പെട്ട നിരവധി കേസുകള്‍ കേരളത്തില്‍ ഉണ്ടായിട്ടുണ്ട്. ഈ കേസുകള്‍ക്ക് ശേഷം പോലും ഇവരുടെ രേഖകള്‍ സമാഹരിക്കാനും ഡേറ്റാ ബാങ്ക് ഉണ്ടാക്കാനും ഇവര്‍ നേരത്തെ ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ടവരാണോ എന്ന് പരിശോധിക്കാനും ഒരു നടപടിയും കേരളാ പോലീസില്‍ നിന്നോ തൊഴില്‍ വകുപ്പില്‍ നിന്നോ ഉണ്ടായിട്ടില്ല. ഭരണം നിലനിര്‍ത്താനുള്ള കുറുക്കുവഴി എന്ന നിലയില്‍ ഇവരെ വോട്ടുബാങ്കായി ഉപയോഗിക്കാനാണ് പിണറായി ശ്രമിക്കുന്നത്. ഇത് തീക്കൊള്ളി കൊണ്ടുള്ള തലചൊറിയലാണ്. അല്പ ലാഭത്തിനു വേണ്ടി പിണറായിയും സിപിഎമ്മും അനുവര്‍ത്തിക്കുന്ന ഈ കുറുക്കുവഴി കേരളത്തിന്റെ സാമൂഹിക ജീവിതത്തെ തകര്‍ക്കുമെന്ന് തിരിച്ചറിയണം. മയക്കുമരുന്ന് കേസുകള്‍ മുതല്‍ കൊലപാതകം വരെയുള്ള കേസുകളില്‍ ബഹുമാന്യരായ അതിഥി തൊഴിലാളികളുടെ പങ്ക് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ വെച്ച് വിലയിരുത്താന്‍ ആഭ്യന്തരവകുപ്പിന് കഴിയുമോ? എല്ലാ അതിഥി തൊഴിലാളികളും കുഴപ്പക്കാരോ കുറ്റവാളികളോ ആണെന്ന് പറയുന്നില്ല. പക്ഷേ, റോഹിംഗ്യകളും ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരും രാഷ്‌ട്രവിരുദ്ധരും ഭീകരരും ആണെന്ന കാര്യത്തില്‍ സംശയമില്ല. 21 മണിക്കൂറിന് ശേഷവും ആ പിഞ്ചുകുഞ്ഞിനെ കണ്ടെത്താനാകാതെ അവളെ മരണത്തിന് വിട്ടുകൊടുത്ത് ക്രൂരരായ കാപാലികര്‍ക്ക് പീഡനത്തിന് അവസരമൊരുക്കിയ കേരളാ പോലീസിലെ സിപിഎം സെല്ലിന് വിപ്ലവാഭിവാദനങ്ങള്‍.

Tags: keralaകൊലപാതകംകേസ്കേരള പോലീസ്കേരള സര്‍ക്കാര്‍kochiആലുവ കൊലപാതകം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊടും ചൂടിലും പൂരാവേശത്തിന് തെല്ലും കുറവില്ല , ഇലഞ്ഞിത്തറ മേളം കൊഴുപ്പിക്കാനൊരുങ്ങി ആസ്വാദകർ

Kerala

പാമ്പിനെ പേടിച്ച് പുറത്തിറങ്ങാൻ കഴിയാത്ത അവസ്ഥ , ഒറ്റ ദിവസം പാമ്പ് കടിച്ചത് 12 പേരെ

Kerala

ബംഗ്ലാദേശ് യുവതികൾക്ക് വ്യാജരേഖ ചമച്ചത് ആരെന്ന് അന്വേഷിക്കാൻ എൻഐഎ, ബംഗാൾ പോലീസിന്റെ സഹായം തേടും: സ്പാ ഓണറും കസ്റ്റഡിയിൽ

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ വാര്‍ഷിക സമ്മേളനം ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. പ്രവീണ്‍ കുമാര്‍ മോങ്ങ്‌ഗ്രേ, ഡോ. സാവരി ദേശായി, ഡോ. അനിത സേത്തി, ഡോ. രമണ്‍ മിത്തല്‍, ഡോ. കസ്തൂരി ഭട്ടാചാര്‍ജി, ഡോ. രാജീവ് സുകുമാരന്‍, ഓര്‍ഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഡോ. സന്തോഷ് ജി. ഹോണവര്‍, ഡോ. എ. ഗിരിധര്‍, ഓര്‍ഗനൈസിങ് ചെയര്‍മാന്‍ ഡോ. എസ്.ജെ. സായികുമാര്‍ എന്നിവര്‍ സമീപം
Kerala

ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ദേശീയ സമ്മേളനത്തിന് തുടക്കം

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

പുതിയ വാര്‍ത്തകള്‍

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

മംഗളാ ദേവി വിവാദങ്ങളുടെ കാണാപ്പുറങ്ങള്‍; അവകാശവാദത്തില്‍ ഉറച്ച് തമിഴ്നാട്, പുനരുദ്ധാരണം ആവശ്യപ്പെട്ട് കണ്ണകി ട്രസ്റ്റ് രംഗത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.