ആലുവ: ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട അഞ്ചു വയസുകാരിയുടെ അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന ആക്ഷേപം വ്യാജമെന്നു സൂചന. ആലുവ എംഎല്‍എ അന്‍വര്‍ സാദത്തിന്റെ പബ്ലിസിറ്റി തട്ടിപ്പുമാത്രമാണിതെന്ന ആരോപണം ശക്തമായി. . കുഞ്ഞിന്റെ അന്ത്യകര്‍മങ്ങള്‍ക്കായി എത്തിയ രേവന്താണ് അന്ത്യ കര്‍മങ്ങള്‍ നടത്താന്‍ പൂജാരിമാര്‍ വിസമ്മതിച്ചെന്ന കാര്യം പറഞ്ഞത്. അന്‍വര്‍ സാദത്താണ് രേവന്തിനെ മാധ്യമങ്ങള്‍ക്ക് മുന്നില്‍ കൊണ്ടുവന്നത്.
‘ആലുവയില്‍ പോയി, മാളയില്‍ പോയി, കുറമശ്ശേരി ഭാഗത്തൊക്കെ അലഞ്ഞു. ഒരു പൂജാരിയും വരാന്‍ തയാറായില്ല. അവരൊന്നും മനുഷ്യന്മാരല്ല. അവര്‍ ചോദിച്ചത് ഹിന്ദിക്കാരുടെ കുട്ടിയല്ലേ എന്നാണ്. ഹിന്ദിക്കാരുടെ കുട്ടിയാണെങ്കിലും മനുഷ്യന്മാര് തന്നെയല്ലേ? അപ്പോള്‍ ഞാന്‍ വിചാരിച്ചു, നമ്മുടെ മോള്‍ടെ കാര്യമല്ലേ, ഞാന്‍ തന്നെ കര്‍മം ചെയ്യാം എന്ന്. എനിക്ക് കര്‍മങ്ങള്‍ അത്ര നന്നായി അറിയുന്ന ആളല്ല. ഞാന്‍ ഇതിനു മുന്‍പ് ഒരു മരണത്തിനേ കര്‍മം ചെയ്തിട്ടുള്ളൂ. ഇതു കേട്ടപ്പോള്‍ എനിക്ക് ആകെ വല്ലായ്മ തോന്നി” എന്നാണ് രേവത് പറഞ്ഞത്. ഉടന്‍ തന്നെ അയാളെ എംഎല്‍എ ആലിംഗനം ചെയ്തു.
മരണാനന്തര ചടങ്ങു നടത്താന്‍ പൂജാരിയെ കിട്ടിയില്ലന്ന് ആരോപിക്കുമ്പോള്‍ ഹിന്ദുക്കളുടെ മരണാനന്തര ചടങ്ങുകളില്‍ എന്തു പൂജയാണ് ഉള്ളത്.? എന്ന ചോദ്യമാണ് ആദ്യം ഉയരുന്നത്. കര്‍മ്മി എന്നതാണ് ഉദ്ദേശിച്ചതെങ്കില്‍ കര്‍മ്മിയും പൂജാരിയുമായി എന്തു ബന്ധം? മാതാപിതാക്കള്‍ ജീവിച്ചിരിക്കെ കുഞ്ഞുങ്ങള്‍ മരിച്ചാല്‍ എന്തു കര്‍മ്മമാണ് ഹിന്ദുക്കള്‍ ചെയ്യാറുള്ളത്? 16 വയസ്സില്‍ താഴെയുള്ളവരെ ആചാര പ്രകാരം ഹിന്ദുക്കള്‍ ദഹിപ്പിക്കാറുണ്ടോ? കുത്തിത്തിരിപ്പുകള്‍ക്കും ഒരു മര്യാദയൊക്കെ വേണ്ടേ? തുടങ്ങിയ ചോദ്യങ്ങളാണ് ഉയരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: