Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ബദ്രി ശേഷാദ്രി അറസ്റ്റില്‍; മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ വിമര്‍ശിച്ചതിനെന്ന് പൊലീസ്; പിന്നില്‍ ഡിഎംകെയെന്ന് അണ്ണാമലൈ

രാഷ്‌ട്രീയ വിമര്‍ശനകനും തമിഴ്നാട്ടിലെ പ്രമുഖ പുസ്തകപ്രസിദ്ധീകരണസംരംഭമായ കിഴക്ക് പതിപ്പകത്തിന്റെ സ്ഥാപകനുമായ ബദ്രി ശേഷാദ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ പ്രശ്നത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് പേരാമ്പലൂര്‍ പൊലീസ് ബദ്രി ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2023, 04:35 pm IST
inIndia

ചെന്നൈ: രാഷ്‌ട്രീയ വിമര്‍ശനകനും തമിഴ്നാട്ടിലെ പ്രമുഖ പുസ്തകപ്രസിദ്ധീകരണസംരംഭമായ കിഴക്ക് പതിപ്പകത്തിന്റെ സ്ഥാപകനുമായ ബദ്രി ശേഷാദ്രിയെ പൊലീസ് അറസ്റ്റ് ചെയ്തു. മണിപ്പൂര്‍ പ്രശ്നത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് പ്രോത്സാഹിപ്പിക്കുന്ന രീതിയില്‍ സംസാരിച്ചുവെന്ന് ആരോപിച്ചാണ് പേരാമ്പലൂര്‍ പൊലീസ് ബദ്രി ശേഷാദ്രിയെ അറസ്റ്റ് ചെയ്തത്.  അറസ്റ്റിന് ശേഷം കോടതിയില്‍ ഹാജരാക്കിയ ബദ്രി ശേഷാദ്രിയെ 14 ദിവസത്തെ റിമാന്‍റില്‍ വിട്ടു. 

യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ബദ്രി ശേഷാദ്രി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡിനെയും നിയമസംവിധാനത്തെയും വിമര്‍ശിച്ചുവെന്നാണ് കേസ്. മണിപ്പൂര്‍ പ്രശ്നത്തില്‍ സുപ്രീംകോടതിയെ സമീപിക്കുന്നത് ഉചിതമല്ലെന്നായിരുന്നു ബദ്രിയുടെ അഭിപ്രായം. “മണിപ്പൂരിലെ അടിത്തട്ടിലുള്ള പ്രശ്നങ്ങളെക്കുറിച്ചും പ്രാദേശിക ജനവിഭാഗത്തിനിടയിലെ പ്രശ്നങ്ങളെക്കുറിച്ചും ജഡ്ജിമാര്‍ക്ക് തന്നെയും അറിവുള്ളതായി തോന്നുന്നില്ല. യാതൊരു യുക്തിയുമില്ലാതെയാണ് കോടതി ഇടപെട്ടത്.”- യുട്യൂബ് അഭിമുഖത്തില്‍ ബദ്രി നടത്തിയ വിമര്‍ശനം ഇതായിരുന്നു. “ഭരണനിര്‍വ്വഹണത്തിന്റെ തലത്തിലേക്ക് ജുഡീഷ്യറിയ്‌ക്ക് പ്രവേശിക്കാന്‍ കഴിയുമോ? കേന്ദ്ര സര്‍ക്കാര്‍ സാധാരണ നില കൈവരുത്താന്‍ നത്തിയ പ്രവര്‍ത്തനങ്ങളില്‍ എന്ത് കുറ്റമാണ് താങ്കള്‍ കണ്ടെത്തിയത് ?രണ്ട് ഗ്രൂപ്പുകള്‍ അവിടെ ഏറ്റുമുട്ടുകയാണ്. അത് ഒരു മലമ്പ്രദേശമാണ്. സങ്കീര്‍ണ്ണമായ ഒരിടം. അവിടെ ചില കൊലപാതകങ്ങള്‍ തീര്‍ച്ചയായും സംഭവിക്കും. അവര‍് എന്തിനാണ് ഏറ്റുമുട്ടിയത് ?രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് എളുപ്പത്തില്‍ നമുക്ക് തടയാന്‍ കഴിയുമോ? അത് എളുപ്പത്തില്‍ കഴിയില്ല.”-ബദ്രിയുടെ അഭിമുഖത്തിലെ മറ്റൊരു വിവാദ ഭാഗം ഇതായിരുന്നു.  “നിങ്ങള്‍ക്ക് അക്രമം അടിച്ചമര്‍ത്താന്‍ കഴിഞ്ഞില്ലെങ്കില്‍ ഞാന്‍ ഇറങ്ങി അത് ചെയ്യാം.”- എന്ന് സുപ്രീംകോടതി കേസില്‍ വാദം കേള്‍ക്കവേ പ്രതികരിച്ചിരുന്നു. ഇക്കാര്യം മനസ്സില്‍വെച്ചുകൊണ്ടാണ് മണിപ്പൂരില്‍ തോക്ക് പിടിച്ച് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് തന്നെ ഇറങ്ങുമെന്ന് തോന്നുന്നില്ലെന്നും ബദ്രി അഭിപ്രായപ്പെട്ടത്.

ഈ അഭിമുഖത്തിനെതിരെ തമിഴ്നാട്ടിലെ കുന്നം സ്വദേശിയായ അഭിഭാഷകന്‍ കവിയരശ് നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ജുഡീഷ്യറിയെ വിമര്‍ശിച്ച ബദ്രിയെ അറസ്റ്റ് ചെയ്യണമെന്നായിരുന്നു അഭിഭാഷകന്‍ കവിയരശ് ആവശ്യപ്പെട്ടത്. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 (ലഹള ഉണ്ടാക്കുന്ന എന്ന ഉദ്ദേശ്യത്തോടെയുള്ള പ്രകോപനം), 153എ (വാക്കിലൂടെ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ പ്രകോപനം സൃഷ്ടിക്കല്‍), 505(1) (പൊതുജനത്തില്‍ ഭീതിയും ആശങ്കയും സൃഷ്ടിക്കല്‍) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.  

ബദ്രിയുടെ അറസ്റ്റിന് അപലപിച്ച് അണ്ണാമലൈ

ബദ്രിയുടെ അറസ്റ്റിനെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ അപലപിച്ചു. സാധാരണക്കാരുടെ കാഴ്ചപ്പാടിനെയും അഭിപ്രായപ്രകടനങ്ങളെയും ഭയക്കുകയാണ് അഴിമതിയില്‍ മുങ്ങിയ ഡിഎംകെ സര്‍ക്കാരെന്ന് ട്വീറ്റിലൂടെ ബിജെപി അധ്യക്ഷന്‍ അണ്ണാമലൈ കുറ്റപ്പെടുത്തി. അഴിമതിയില്‍ മുങ്ങിയ ഡിഎംകെ സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം പ്രതികാരന നടപടികള്‍ എടുക്കുകയാണോ തമിഴ്നാട് പൊലീസിന്റെ ഡ്യൂട്ടിയെന്നും അണ്ണാമലൈ ചോദിച്ചു.  

Tags: മണിപ്പൂര്‍സുപ്രീംകോടതിഅണ്ണാമലൈമണിപ്പൂര്‍ കലാപംഡിഎംകെപ്രസാധകര്‍K Annamalaiബദ്രി ശേഷാദ്രി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയോട് ബഹുമാനം , എന്നും ദേശീയവാദിയായി ഹിന്ദുവായി തന്നെ തുടരുമെന്ന് അണ്ണാമലൈ : വീ ദി ലീഡേഴ്‌സിൽ അംഗമായത് 19 ലക്ഷം പേർ

India

കോയമ്പത്തൂരിൽ ബിജെപിയുടെ പദയാത്ര , നയിക്കാൻ അണ്ണാമലൈ : പൂർണ്ണ പിന്തുണ നൽകുമെന്ന് അമിത് ഷാ ; മോദിയുമായും കൂടിക്കാഴ്‌ച്ച

India

നിതിൻ നബീനും , ബി.എൽ. സന്തോഷുമായി ചർച്ച നടത്തി കെ അണ്ണാമലൈ : രാജ്യസഭയിലേയ്‌ക്ക് എത്തുമെന്നും റിപ്പോർട്ടുകൾ ; മുതിർന്ന നേതാക്കളുമായും ചർച്ച നടത്തും

India

അണ്ണാമലൈ സ്ഥാനത്തിനല്ല , നിലപാടിനായി പോരാടുന്ന ഒരാളാണ് ; തീര്‍ച്ചയായും അദ്ദേഹം നിരാശപ്പെടുത്തില്ല , മാപ്രകള്‍ നിരാശരാകേണ്ടിയും വരും : യുവരാജ് ഗോകുൽ

India

ക്ഷേത്രത്തിൽ പോകുന്ന സ്വന്തം അമ്മയെ ആദ്യം തടയൂ, എന്നിട്ടാകാം ബാക്കി ; സനാതനധർമ്മത്തെ ഇല്ലാതാക്കണമെന്ന് പറഞ്ഞ ഉദയനിധിയെ വെല്ലുവിളിച്ച് അണ്ണാമലൈ

പുതിയ വാര്‍ത്തകള്‍

ആവേശം പകരാൻ സഞ്ജുവെത്തും;കെസിഎൽ സീസൺ-3 ടീം ലോഞ്ച് തിങ്കളാഴ്‌ച്ച

അമ്മയെ അറിയുന്നവര്‍ വന്ദേമാതരം പാടും: ഡോ മോഹനന്‍ കുന്നുമ്മല്‍

സായ് ദുർഗ തേജ്- രോഹിത് കെ. പി ചിത്രം ‘സാംബരാല യേതിഗട്ട്’ ചിത്രീകരണം പൂർത്തിയായി

പൃഥ്വിരാജ്- വൈശാഖ് – ജിനു എബ്രഹാം ചിത്രം “ഖലീഫ” കേരളാ അഡ്വാൻസ് ബുക്കിംഗ് നാളെ വൈകുന്നേരം 4 മണി മുതൽ

പ്രഭാസ്- ഹനു രാഘവപുടി ചിത്രം “ഫൗസി” സ്വാതന്ത്ര്യ ദിന സ്പെഷ്യൽ പോസ്റ്റർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ഡിസംബർ 3 ന്

ഓണത്തിന് സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും 4500 രൂപ ബോണസ്

ഇന്ത്യ നിര്‍മ്മിക്കുന്ന അഞ്ചാം തലമുറ യുദ്ധവിമാനത്തിനുള്ള എ‌ഞ്ചിന്‍ നിര്‍മ്മിക്കാനുള്ള പദ്ധതിക്ക് ഇനി പ്രധാനമന്ത്രിയുടെ നേരിട്ടുള്ള മേല്‍നോട്ടം

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

സംസ്ഥാനത്ത് കാലവര്‍ഷത്തില്‍ 22 ശതമാനം കുറവ്

മലപ്പുറത്ത് ഭാര്യയെയും മകളെയും ആക്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.