Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അനന്തതയിലെ ചൈതന്യപ്രവാഹങ്ങള്‍

റേഡിയോ, ടെലിവഷന്‍ എന്നിവയുടെ പ്രസാരണത്തിന് ഉയര്‍ന്ന സ്തംഭങ്ങള്‍ നിര്‍മ്മിക്കുന്നതിനു കാരണമെന്തെന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നിര്‍ഗമിക്കുന്ന തരംഗങ്ങള്‍ സമാന്തരമായ ഉയരത്തില്‍ മാത്രം ചലിക്കുന്നതിനാലാണ്. ഇവയെ ഉയരത്തിലേക്ക് എത്തിക്കുവാന്‍ വിശേഷമായ ശക്തിയുടെ ആവശ്യം ഉണ്ട്. എന്നാല്‍ ഉയര്‍ന്ന തൂണുകളുടെ അറ്റത്തു നിന്ന് വിക്ഷേപിക്കുന്ന തരംഗങ്ങള്‍ തടസ്സങ്ങളൊന്നും കൂടാതെ വളരെയധികം ദൂരം കടന്ന് വിസ്തൃതമായ സ്ഥലത്ത് വ്യാപിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2023, 05:04 pm IST
in Samskriti

റേഡിയോ, ടെലിവഷന്‍ എന്നിവയുടെ പ്രസാരണത്തിന് ഉയര്‍ന്ന സ്തംഭങ്ങള്‍ നിര്‍മ്മിക്കുന്നതിനു കാരണമെന്തെന്നാല്‍ ഭൂമിയുടെ ഉപരിതലത്തില്‍ നിന്ന് നിര്‍ഗമിക്കുന്ന തരംഗങ്ങള്‍ സമാന്തരമായ ഉയരത്തില്‍ മാത്രം ചലിക്കുന്നതിനാലാണ്.  ഇവയെ ഉയരത്തിലേക്ക് എത്തിക്കുവാന്‍ വിശേഷമായ ശക്തിയുടെ ആവശ്യം ഉണ്ട്. എന്നാല്‍ ഉയര്‍ന്ന തൂണുകളുടെ അറ്റത്തു നിന്ന് വിക്ഷേപിക്കുന്ന തരംഗങ്ങള്‍ തടസ്സങ്ങളൊന്നും കൂടാതെ വളരെയധികം ദൂരം കടന്ന് വിസ്തൃതമായ സ്ഥലത്ത് വ്യാപിക്കുന്നു.  

ഹിമാലയത്തിന്റെ ഇങ്ങനെയുള്ള സന്തുലിതമായ ഉയരം ദേവാത്മാക്ഷേത്രത്തില്‍ മാത്രമാണ് ഉള്ളത്. അവിടെ നിന്ന് മാത്രമാണ് ലോകത്തെയും ഏതെങ്കിലും പ്രത്യേകസ്ഥലത്തെയും സ്വാധീനിക്കുവാനും വിശേഷപ്പെട്ട സന്ദേശങ്ങള്‍ അയക്കുവാനും സാധിക്കുന്നത്. സിദ്ധപുരുഷന്മാര്‍ തങ്ങളുടെ സ്വന്തം സാധനയില്‍ മാത്രം ഒതുങ്ങി കഴിഞ്ഞു കൂടുന്നില്ല. അവര്‍ക്ക് ഭൂമിയുടെ പലഭാഗങ്ങളിലുമുള്ള വിശേഷപ്പെട്ട വ്യക്തികള്‍ക്കും സന്ദേശങ്ങള്‍ അയക്കേണ്ടതായിട്ടുണ്ട്. അതിനുവേണ്ടി ആ പ്രയോജനങ്ങളുടെ പൂര്‍ത്തീകരണത്തിനായി ഉതകുന്ന ശരിയായ സന്തുലിതമായ സ്ഥാനത്ത് അവരുടെ ഇരിപ്പിടം ആവശ്യമാണ്. വളരെ വിസ്തൃതമായ ഹിമാലയ പ്രദേശത്ത് അതിനെക്കാള്‍ ഉയര്‍ന്നതും താഴ്ന്നതുമായ പ്രദേശങ്ങള്‍ ഉണ്ട്. സൗകര്യവും സാധനങ്ങളുടെ ലഭ്യതയും നോക്കുമ്പോള്‍ അതിനെക്കാള്‍ ഇഷ്ടപ്പെടാവുന്ന പലസ്ഥലങ്ങളും ഉണ്ട്. പക്ഷെ പ്രസാരണത്തിന്റെയും ഗ്രഹണത്തിന്റെയും കാര്യം ശരിയായ രീതിയില്‍ സാധിക്കാത്തതുകൊണ്ട് ആ പ്രദേശങ്ങള്‍ ഉപയോഗയോഗ്യമായി കണക്കാക്കപ്പെടുന്നില്ല.

പ്രസാരണം എന്നുവെച്ചാല്‍ വിക്ഷേപണം. സിദ്ധപുരുഷന്മാര്‍ തങ്ങളുടെ ആത്മശക്തിയുടെ മഹത്വപൂര്‍ണ്ണമായ അംഗം കാലാകാലങ്ങളില്‍ ആവശ്യാനുസരണം വിക്ഷേപിച്ചുകൊണ്ടിരിക്കുന്നു. അതോടൊപ്പം അവര്‍ക്ക് അന്തരീക്ഷത്തിലെ ദിവ്യശക്തികളെ ആകര്‍ഷിച്ച് തങ്ങളില്‍ ഉള്‍ക്കൊള്ളുകയും സംഭരിക്കുകയും ചെയ്യേണ്ടതുണ്ട്. ദിവ്യശക്തി നേടുന്നതിനായി ശാരീരികമായും മാനസികമായും ഉള്ള സാധനമാത്രം മതിയാകുന്നില്ല. തന്റെ ഉള്ളില്‍ പ്രസുപ്താവസ്ഥയില്‍ കഴിയുന്ന കേന്ദ്രങ്ങളെ ഉണര്‍ത്തുക എന്നതും സാധനയുടെ പ്രധാനപ്പെട്ട ഒരു ഭാഗമാണ്. എന്നാല്‍ അത്രയും കൊണ്ട് മാത്രം ആ മഹത്വപൂര്‍ണ്ണമായ ഉദ്ദേശം പൂര്‍ണ്ണമാകുന്നില്ല. അന്തരീക്ഷത്തില്‍ നിന്നും വളരെയധികം നേടേണ്ടതായിട്ടുണ്ട്. കരയിലും ജലാശയങ്ങളിലും വളരെ ഉപയോഗമുള്ള പദാര്‍ത്ഥങ്ങളും മൂലകങ്ങളും ഉള്ളതിനേക്കാളും അധികമായ അളവില്‍ വായുവില്‍ കലര്‍ന്നു അന്തരീക്ഷത്തില്‍ ചുറ്റികൊണ്ടിരിക്കുന്ന വസ്തുക്കള്‍ ഉണ്ട്. അവ പദാര്‍ത്ഥരൂപത്തിലും ചേതനയുടെ രൂപത്തിലും ഉണ്ട്. അതിനെ ജലത്തിലും കരയിലും കാണപ്പെടുന്ന പദാര്‍ത്ഥങ്ങളെ അപേക്ഷിച്ച് വളരെ കൂടുതല്‍ മഹത്വപൂര്‍ണ്ണവും വിലപ്പെട്ടതായും കണക്കാക്കാം.  

ഉദാഹരണത്തിന് കാറ്റ്, ചൂട്, ധ്വനി, പ്രകാശം,ലേസര്‍,  റേഡിയോ തരംഗങ്ങള്‍, ഋതുപ്രഭാവങ്ങള്‍, അന്തരീക്ഷം മുതലായ അനേകം ബഹുമൂല്യമായ തത്വങ്ങള്‍ ആകാശത്തില്‍ നിറഞ്ഞുകിടക്കുന്നു. ഇവയെ ആകര്‍ഷിക്കുകയും സ്വരൂപിക്കുകയും ചെയ്യുവാന്‍ സാധിച്ചുവെങ്കില്‍ ഭൂമിയില്‍ കാണപ്പെടുന്ന സമ്പത്തിനെ അപേക്ഷിച്ചു അവ എത്രയോ അധികം വിലപ്പെട്ടതാണെന്നു കാണാം. പദാര്‍ത്ഥങ്ങളെ കൂടാതെ അന്തരീക്ഷത്തില്‍ ചൈതന്യ പ്രവാഹവും നിസ്സീമമായ മാത്രയില്‍ നിറഞ്ഞുകിടപ്പുണ്ട്. ഇവയെ സചേതനങ്ങളിലും അദൃശ്യലോകത്തിലും നിലനില്ക്കുന്നതായും മനുഷ്യന് ചുറ്റും കറങ്ങുന്നതായും കാണാം. ഇവയില്‍ പ്രേതം പിതൃക്കള്‍ മുതല്‍ ദേവദാനവ തലത്തിലുള്ള അനേകം സത്തകള്‍ ചുറ്റി കറങ്ങിക്കൊണ്ടിരിക്കുന്നു. സാധാരണയായി ഇവ അവയുടെ വഴിയില്‍ വന്നും പോയും കൊണ്ടിരിക്കുന്നു. പക്ഷെ പ്രയത്‌നിച്ചാല്‍ അവയെ പിടിക്കാനും നമ്മുടെ ഉപയോഗത്തിന് കൊണ്ടുവരാനും സാധിക്കും. ആളുകള്‍ പ്രയത്‌നിച്ച് ജലജീവികളെയും പറവകളെയും വലംവെച്ച് പിടിക്കുന്നു. ഇതേ പ്രയോഗം അന്തരീക്ഷത്തിലെ ചേതനമായ സത്തകളെ സംബന്ധിച്ചും സാധ്യമാണ്. അന്തരീക്ഷത്തിലെ സാന്ദ്രതയുള്ള സ്ഥലവുമായി എവിടെ നിന്നുകൊണ്ടാണ് സൗകര്യപ്രദമായി സമ്പര്‍ക്കപ്പെടാന്‍ സാധിക്കുക എന്നകാര്യം നോക്കേണ്ടതാണ്. തത്വദര്‍ശികളുടെ അനുഭവം എന്തെന്നാല്‍ ഹിമാലയത്തിലെ ദേവാത്മാ എന്ന ഭാഗം ഇതിനായി ഉപയുക്തവും സൗകര്യപ്രദവും ആണെന്നാണ്. അനേകം സ്ഥലങ്ങളിലെ പരിതഃസ്ഥിതികളുടെ നിരീക്ഷണം നടത്തിയതിനുശേഷം തത്വദര്‍ശികള്‍ ദേവാത്മാ ഭാഗത്തെ തന്നെ അധികം ഉപയുക്തവും മഹത്വപൂര്‍ണ്ണവുമായി കണ്ടെത്തി അതിനെ തങ്ങളുടെ സമുദായത്തിനു വേണ്ടി ശരിയായ സ്ഥാനമായി ഉറപ്പിക്കുകയുണ്ടായി

(തുടരും)

Tags: hinduspiritualഗായത്രി പരിവാര്‍Hindu Dharma
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇസ്ലാം മതം സ്വീകരിച്ചത് നിർബന്ധിത പ്രേരണയാൽ ; ഒടുവിൽ ഷബ്നവും ഹംസ അലിയും സനാതന ധർമ്മത്തിലേക്ക് തിരികെയെത്തി 

India

ആർ‌എസ്‌എസ് രജിസ്ട്രേഷന്‍ കാണിക്കാന്‍ ആവശ്യപ്പെട്ട് പ്രിയങ്ക് ഖാർഗെ; ഹിന്ദു ധര്‍മ്മം തന്നെ രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് മോഹൻ ഭാഗവത്

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Literature

ആര്‍എസ്എസ്, ഒരു സമഗ്ര വീക്ഷണം

പുതിയ വാര്‍ത്തകള്‍

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.