Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Samskriti

പുത്രധര്‍മത്തിന്റെ പാവനപാഠങ്ങള്‍

പുത്രനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യാന്‍ മുതിര്‍ന്ന ദശരഥന്‍ ദുഃഖമൂര്‍ച്ചയില്‍ രാമനാമമുരുവിട്ട് മോഹിച്ച് നിലംപതിക്കുന്നു. തല്‍ക്ഷണം മകന്‍ അച്ഛനെ ആശ്ലേഷിച്ച് മടിയില്‍ കിടത്തി. അച്ഛനും മകനും പങ്കിടുന്ന സ്‌നേഹ വൈവശ്യത്തിന്റെ ഈ പാരസ്പര്യ മുഹൂര്‍ത്തം അത്യന്തം വൈകാരിക സ്പര്‍ശത്തോടെയാണ് ആചാര്യന്‍ അക്ഷരരൂപത്തിലാവാഹിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2023, 05:58 pm IST
inSamskriti

ഡോ.കൂമുള്ളി ശിവരാമന്‍

നിര്‍ജ്ജീവമായി കിടന്ന കേരളീയ സമൂഹത്തിന് എഴുത്തച്ഛന്‍ പകര്‍ന്ന മൃതസഞ്ജീവനിയായ ഇതിഹാസത്തില്‍ കുടുംബ ബന്ധങ്ങളുടെ വൈകാരിക മുഹൂര്‍ത്തങ്ങള്‍ പോലും ധന്യധന്യമായ ധര്‍മ്മവെളിച്ചമാകുന്നു. അഭിഷേക വിഘ്‌നത്തില്‍ മനം നീറി വീര്‍പ്പു മുട്ടിയ ദശരഥന്‍ സുമന്ത്രരെയയച്ച് രാമനെ സവിധത്തില്‍ വരുത്തി. രാജമന്ദിരത്തിലെത്തിയ രഘുവരന്‍ പിതാവിന്റെ പദദ്വയം വന്ദിച്ച് വീണു നമസ്‌ക്കരിച്ചു. പുത്രനെ പിടിച്ചെഴുന്നേല്‍പ്പിച്ച് ആലിംഗനം ചെയ്യാന്‍ മുതിര്‍ന്ന ദശരഥന്‍ ദുഃഖമൂര്‍ച്ചയില്‍ രാമനാമമുരുവിട്ട് മോഹിച്ച് നിലംപതിക്കുന്നു. തല്‍ക്ഷണം മകന്‍ അച്ഛനെ ആശ്ലേഷിച്ച് മടിയില്‍ കിടത്തി. അച്ഛനും മകനും പങ്കിടുന്ന സ്‌നേഹ വൈവശ്യത്തിന്റെ ഈ പാരസ്പര്യ മുഹൂര്‍ത്തം അത്യന്തം വൈകാരിക സ്പര്‍ശത്തോടെയാണ് ആചാര്യന്‍ അക്ഷരരൂപത്തിലാവാഹിക്കുന്നത്. അയോദ്ധ്യ മുഴുക്കെ വിലാപധ്വനിയുയര്‍ന്നു. രാമനൊന്നും മനസ്സിലായില്ല. ചുറ്റും കൂടി നിന്നവരോടാണ് രാമന്‍ ആത്മനൊമ്പരത്തിന്റെ പൊരുളന്വേഷിക്കുന്നത്. ദശരഥ വിലാപത്തിന്റെ കാര്യകാരണങ്ങള്‍ സ്വാര്‍ത്ഥതയുടെ ഭാണ്ഡഴിച്ച് രാമന്റെ മുമ്പില്‍ നിരത്തിയത് കൈകേയിയായിരുന്നു. ദശരഥനില്‍ നിന്ന് തനിക്ക് പണ്ടു കിട്ടിയ ആ രണ്ടു വരം പ്രായോഗികമായി നിര്‍വഹിച്ചു തരേണ്ടത് പുത്രനായ രാമനാണെന്ന് കൈകേയി മാതാവ്.

സത്യവാദി ശ്രേഷ്ഠനായ പിതാവിനെ  

സത്യപ്രജ്ഞനാക്കീടുക നീയതു

ചിത്തഹിതം നൃപതീന്ദ്രനു നിര്‍ണയം

പുത്രരില്‍ ജ്യേഷ്ഠനാകുന്നത് നീയല്ലോ  

എന്നു തുടങ്ങി  ‘പുന്നാമമാകുന്ന നരകത്തില്‍ നിന്ന് താതനെ ത്രാണനം ചെയ്യുന്നവനാണ് പുത്രന്‍’ എന്ന വിധിമതം ഓര്‍മ്മിപ്പിച്ചു കൊണ്ട് കൈകേയി മുന്നേറി. ധര്‍മവിഗ്രഹമായ രാമന്‍ അചഞ്ചലചിത്തനായിരുന്നു.  

‘താതാര്‍ത്ഥമായിട്ടു ജീവനെത്തന്നെയും  

മാതാവുതന്നെയും സീതയെത്തന്നെയും  

ഞാനുപേക്ഷിപ്പതിനില്ല സംശയം

മാനസേ ഖേദമതിനില്ലെനിക്കേതും

രാജ്യമെന്നാകിലും താതന്‍ നിയോഗിക്കില്‍

ത്യാജമെന്നാലറിക നീ മാതാവേ’

എന്നുരച്ച് കൈകേയി മാതാവിനു മുന്നില്‍ രാമന്‍ പുത്രധര്‍മത്തിന്റെ പാവനപാഠങ്ങള്‍ നിരത്തി  

‘താതകാര്യമനാജ്ഞപ്തമെന്നാകിലും

മോദേന ചെയ്യുന്ന നന്ദനനുത്തമന്‍

പിത്രാ നിയുക്തനായിട്ടു ചെയ്യുന്നവന്‍

മദ്ധ്യമനായുള്ള പുത്രനറിഞ്ഞാലും

ഉക്തമെന്നാകിലുമിക്കാര്യമെന്നാലെ

കര്‍ത്തവ്യമല്ലെന്നു വെച്ചടങ്ങുന്നവന്‍  

പിത്രോര്‍മലമെന്നു ചൊല്ലുന്നു സജ്ജന

മിത്ഥമെല്ലാം പരിജ്ഞാതം മയാധുനാ’

പിതാ -പുത്ര ബന്ധവും കുടുംബസങ്കല്പങ്ങളും ശൈഥില്യം നേരിടുന്ന വര്‍ത്തമാനകാലം ഈ രാമവാക്യത്തിന്റെ ആന്തരികമായ ആമന്ത്രണങ്ങള്‍ സ്വാംശീകരിക്കേണ്ടതുണ്ട്. അച്ഛന്റെ ആഗ്രഹം മനസ്സറിഞ്ഞ് ആഹ്ലാദത്തോടെ നിറവേറ്റുന്നവനാണ് ഉത്തമമപുത്രന്‍. താതവാക്യമനുസരിച്ച് പ്രവര്‍ത്തിക്കുന്നവന്‍ മദ്ധ്യമ പുത്രന്‍. പിതാവിനെ മിക്കരിക്കുന്നവന്‍ അധമന്‍ തന്നെ. സത്യധര്‍മപാലനമാണ് താതനിയോഗം. അതനുഷ്ഠിക്കാന്‍ പുത്രനായ ഞാന്‍ പ്രതിജ്ഞാബദ്ധനാണ്. പുത്രന്റെ വാക്കിലെ സുധീരമായ കര്‍ത്തവ്യബോധത്തെ തടുത്തുനിര്‍ത്താനെന്നോണം ദശരഥന്‍ കരളുപിളര്‍ക്കെ കരഞ്ഞുകൊണ്ട്  പറഞ്ഞു;  കുമാരാ! സ്ത്രീജിതനായി കാമുകത്വം കൊണ്ട് ആന്ധ്യം ബാധിച്ച രാജാധമനാണ് ഞാന്‍. എന്നെ പാശം കൊണ്ട് ബന്ധിച്ച് പ്രിയ രാഘവാ, നീ രാജ്യം സ്വതന്ത്രമാക്കുക.

സാന്ത്വനത്തിന്റെ കുളിര്‍ധാരകൊണ്ട്, അച്ഛന്റെ കണ്ണും മുഖവും കഴുകിത്തുടച്ച് മധുരവാക്കുകളോതി ആശ്ലേഷിച്ച് ആദരപൂര്‍വം രാമന്‍ പറയുന്നു.

‘സോദരന്‍ നാടുഭരിച്ചിരുന്നീടുക  

സാദരം ഞാനരണ്യത്തിലും വാഴുവന്‍

ഓര്‍ക്കിലീ രാജ്യഭാരം വഹിക്കുന്നതില്‍  

സൗഖ്യമേറും വനത്തിങ്കല്‍ വാണീടുവാന്‍’

പ്രകൃതിയും മനുഷ്യപ്രകൃതിയും സംലയനമാര്‍ന്ന ജീവനമാണ് കുടുംബജീവിതത്തിന്റെ സ്വാഭാവിക രീതിയെന്ന് രാമവചനം പ്രത്യക്ഷമാക്കുന്നു.  

‘അച്ഛനങ്ങെന്തുള്ളിലിച്ഛയെന്നാലതി

ങ്ങിച്ഛയെന്നങ്ങുറച്ചീടേണമമ്മയും

ഭര്‍ത്തൃ കര്‍മ്മാനുകരണമത്രെ പാതി

വ്രത്യനിഷ്ഠാ വധൂനാമെന്ന് നിര്‍ണ്ണയം’

എന്ന് മാതാവിനോടുള്ള സാന്ത്വന വചസ്സില്‍ ഭാര്യാഭര്‍തൃബന്ധത്തിന്റെ മൂല്യാധിഷ്ഠിതമായ ഐക്യവും അഭിപ്രായസമന്വയവുമാണ് കുടുംബത്തിന്റെ അടിത്തറയെന്ന് രാമന്‍ ബോധിപ്പിക്കുന്നു.

Tags: രാമായണംശ്രീരാമഭഗവാന്‍Thunchath Ramanujan Ezhuthachan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

രാമകഥാ വ്യാപനത്തിന്റെ മാനസിക തലം

Samskriti

ധര്‍മം: രാമായണത്തിന്റെ ശാശ്വത സന്ദേശം

വാല്‍മീകി മഹര്‍ഷി രാമായണ രചന ആരംഭിക്കുന്നു
Samskriti

ചിത്രരാമായാണം-1: അനുഭൂതിയോടെ രാമായണം

Samskriti

രാമായണം: ഒരു വെളിച്ചത്തിന്റെ തുടക്കം

Varadyam

പാതിരി മലയാളം എന്ത്‌കൊണ്ട് ആധുനിക മലയാളമായില്ല?

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

‘ബാഷ’, ‘അണ്ണാമലൈ’ ഈണങ്ങളുടെ മാന്ത്രികൻ വിടവാങ്ങി; സംഗീത സംവിധായകൻ ദേവയ്‌ക്ക് അന്ത്യയാത്ര

ദസറയ്‌ക്ക് രാവണനെ ഒരുക്കുന്നത് മീററ്റിൽ നിന്നുള്ള മുസ്ലീം കുടുംബം; ഷിംലയിൽ മതസൗഹാർദ്ദത്തിന്റെ 20 വർഷത്തെ പാരമ്പര്യം

റഷ്യന്‍ എണ്ണ ഇറക്കുമതിയില്‍ ഇന്ത്യക്ക് ആശ്വാസം : തീരുവകളില്‍ താത്കാലിക ഇളവ് പ്രഖ്യാപിച്ച് ട്രംപ് 

കുപ്‌വാരയിൽ നുഴഞ്ഞുകയറ്റ ശ്രമം തടഞ്ഞു; രണ്ട് ഭീകരരെ വധിച്ചു, മറ്റുള്ളവർക്കായി തെരച്ചിൽ ശക്തമാക്കി സൈന്യം

ഇന്‍ഡി മുന്നണി സുപ്രീം കോടതിയിലേക്ക് നടത്തിയ മാര്‍ച്ചിനിടെ കര്‍ണാടക മുഖ്യമന്ത്രി ഡി. കെ. ശിവകുമാറിന്റെ കോളറില്‍ പിടിച്ചുവലിക്കുന്ന രാഹുല്‍ ഗാന്ധി

തലമുറകളുടെ തലക്കനം

സംവരണത്തിന്റെ മതംമാറ്റം വേണ്ടെന്ന് സുപ്രീംകോടതി

പ്രധാനമന്ത്രിയെ അധിക്ഷേപിച്ചാൽ  മാനനഷ്ട കേസ് മാത്രം ; രാഹുലിനെ പറഞ്ഞാൽ ക്രിമിനൽ കുറ്റമായ കലാപാഹ്വാന കേസ് ; ഇരട്ട നീതിയെന്ന് ശ്രീലേഖ

കൃഷിയിടത്തില്‍ നിന്ന് വിപണിയിലേക്കും മൂല്യവര്‍ധനയിലേക്കും

എം.ജി. മേനോൻ അന്തരിച്ചു

അസം സ്വദേശിയുടെ അക്കൗണ്ടിലേക്ക് വരുന്നത് ലക്ഷങ്ങൾ ; പണം പിൻവലിക്കുന്നത് മാസ്ക് ധരിച്ചെത്തി ; കൈക്കൂലി വാങ്ങാനുള്ള ഷമീർ ഖാന്റെ പദ്ധതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.