Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വിമാനയാത്ര; നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം

വിമാനയാത്രയില്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ട ഇനങ്ങള്‍- ലൈറ്റര്‍, തീപ്പെട്ടി, കൊപ്ര, ഇ-സിഗരറ്റ്, കീടനാശിനി, കര്‍പ്പൂരം, സ്‌പ്രേ പെയിന്റ്, കുരുമുളക് സ്‌പ്രേ, ക്രാക്കര്‍, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയവ.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 12, 2023, 04:26 pm IST
inKerala

തിരുവനന്തപുരം: യാത്രക്കാരുടെ സുരക്ഷ മുന്‍നിര്‍ത്തി ചെക്ക്-ഇന്‍ ബാഗേജില്‍ നിരോധിത വസ്തുക്കള്‍ കൊണ്ടുപോകുന്നതു നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളം ഊര്‍ജിതമാക്കുന്നു. ഇ-സിഗരറ്റുകള്‍, ലൈറ്ററുകള്‍, കീടനാശിനികള്‍ മുതല്‍ കൊപ്ര വരെയുള്ള നിരോധിത വസ്തുക്കള്‍ യാത്രക്കാരുടെ ചെക്ക്-ഇന്‍ ബാഗേജില്‍ നിന്ന് കണ്ടെത്തി നീക്കം ചെയ്യാറുണ്ട്. എയര്‍പോര്‍ട്ടിലെ ഇന്‍-ലൈന്‍ റിമോട്ട് ബാഗേജ് സ്‌ക്രീനിംഗ് സൗകര്യം, ബാഗേജിലെ അത്തരം നിയന്ത്രിത ഇനങ്ങള്‍ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സുരക്ഷാ ജീവനക്കാരെ സഹായിക്കുന്നു. തിരിച്ചറിഞ്ഞുകഴിഞ്ഞാല്‍, സുരക്ഷാ നിയന്ത്രിത ഇനങ്ങള്‍ ബാഗേജില്‍ നിന്ന് മാറ്റി നിലവിലുള്ള ചട്ടങ്ങള്‍ക്ക് അനുസൃതമായി ഒഴിവാക്കണം. 

ഈ പ്രക്രിയ ബുദ്ധിമുട്ടുള്ളതും യാത്രക്കാര്‍ക്ക് അസൗകര്യമുണ്ടാക്കുന്നതും ചില സന്ദര്‍ഭങ്ങളില്‍, വിമാനം വൈകാന്‍ വരെ കാരണമാകുകയും ചെയ്യും.  ഏപ്രില്‍ മാസത്തില്‍, അന്താരാഷ്‌ട്ര ടെര്‍മിനലില്‍ 1012 ബാഗുകളില്‍ നിരോധനമുള്ള ഉത്പന്നങ്ങള്‍ കണ്ടെത്തി.  മേയില്‍ ഇത് 1201 ആയി ഉയര്‍ന്നു. ജൂണില്‍ 1135 ബാഗുകളില്‍ നിന്ന് നിരോധിത വസ്തുക്കള്‍ നീക്കം ചെയ്തു. പ്രതിദിനം ശരാശരി 30 ലധികം ബാഗുകളിലാണ് തുറന്നു പരിശോധന നടത്തേണ്ടി വരുന്നത്.  

ബാറ്ററികളും പവര്‍ ബാങ്കുകളും ഉള്‍പ്പെടെയുള്ള ചില ഇനങ്ങള്‍ ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (BCAS) ക്യാബിന്‍ ബാഗേജായി കൊണ്ടുപോകാന്‍ അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇ-സിഗരറ്റുകള്‍ ഉള്‍പ്പെടെ ചുരുക്കം ചില വസ്തുക്കളെ പൂര്‍ണമായും നിരോധിച്ചിട്ടുണ്ട്.

വിമാനയാത്രയില്‍ പൂര്‍ണ്ണമായും നിരോധിക്കപ്പെട്ട ഇനങ്ങള്‍- ലൈറ്റര്‍, തീപ്പെട്ടി, കൊപ്ര, ഇ-സിഗരറ്റ്, കീടനാശിനി, കര്‍പ്പൂരം, സ്‌പ്രേ പെയിന്റ്, കുരുമുളക് സ്‌പ്രേ, ക്രാക്കര്‍, ജിപിഎസ് ട്രാക്കര്‍ തുടങ്ങിയവ.

ക്യാബിന്‍ ബാഗേജില്‍ മാത്രം കൊണ്ടു പോകാവുന്നവ – ബാറ്ററി, പവര്‍ ബാങ്ക്, ലാപ്ടോപ്പ്- ക്യാമറ-മൊബൈല്‍ ബാറ്ററി, ഡ്രൈ ഐസ്, ഓക്‌സിജന്‍ സിലിണ്ടര്‍ (5 കിലോ വരെ)

ചെക്ക് ഇന്‍ ബാഗേജില്‍ മാത്രം കൊണ്ടു പോകാവുന്നവ – ആയോധന കല ആയുധങ്ങള്‍, സുഗന്ധവ്യഞ്ജന പൊടികള്‍, ഉപകരണങ്ങള്‍, കളിപ്പാട്ടം, മൂര്‍ച്ചയുള്ള ഇനങ്ങള്‍, കയറും ലഗേജ് ചെയിനുകളും, എണ്ണ (പരമാവധി 5 എല്‍), തെര്‍മോമീറ്റര്‍ (1 മാത്രം).  

Tags: ഐഎസ്തിരുവനന്തപുരംതിരുവനന്തപുരം വിമാനത്താവളംഎയര്‍പോര്‍ട്ട്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

സന്താനദായകനായ വിഷ്ണുനഗര്‍ ശ്രീനാഗരാജാവ്; (തിരുവുത്സവം ജനുവരി 20, 21 തീയതികളില്‍)

Kerala

സിപിഎം നേതാവ് കെജെ ഷൈനിനെതിരായ സൈബര്‍ ആക്രമണം:കെഎം ഷാജഹാന് ജാമ്യം

Kerala

അത് ബോംബായിരുന്നില്ല, രാഹുൽ വീണ്ടും വിയർക്കുന്നു; ആക്ഷേപം തള്ളി തെര.കമ്മീഷൻ

News

നേപ്പാൾ പ്രധാനമന്ത്രി കാർക്കിക്ക് പ്രധാനമന്ത്രി മോദിയുടെ ആശംസ

India

മോദി പറഞ്ഞു: ‘വിഷമിക്കേണ്ട, നമുക്ക് ഇടയ്‌ക്ക് ഇംഗ്ലീഷും ഉപയോഗിക്കാം’, കെയര്‍ സ്റ്റാമര്‍ പുഞ്ചിരിച്ചു

പുതിയ വാര്‍ത്തകള്‍

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

ലോകം മാറുന്നു, അജണ്ടകളും സാഹചര്യങ്ങളും മാറുന്നു: ഡോ എസ് ജയശങ്കര്‍, അന്താരാഷ്‌ട്ര സമാധാനവും സുരക്ഷയും വിതരണ ശൃംഖലയുടെ കരുത്തും പ്രധാനം

പി എം ആവാസ് യോജന ഗ്രാമീണ്‍ :3,600 കോടി രൂപ മൂല്യമുള്ള 3 ലക്ഷം വീടുകള്‍ക്കുള്ള ആദ്യ ഗഡു ആന്ധ്രാപ്രദേശിന് കൈമാറി കേന്ദ്രമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍

‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ വെറുതെ വിടില്ലെ’ന്ന് ജൂനിയര്‍ എന്‍ടിആര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.