Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ഈരാറ്റുപേട്ട വാഗമണ്‍ റോഡ് തകര്‍ന്നു; നിര്‍മാണം പൂര്‍ത്തിയാക്കിയത് ഒരു മാസം മുമ്പ്

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപാ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്‍പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 8, 2023, 03:05 pm IST
inKottayam
ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിയില്‍ ടാറിങ് തകര്‍ന്ന് കുഴി രൂപപ്പെട്ടപ്പോള്‍

ഈരാറ്റുപേട്ട-വാഗമണ്‍ റോഡില്‍ വേലത്തുശേരിയില്‍ ടാറിങ് തകര്‍ന്ന് കുഴി രൂപപ്പെട്ടപ്പോള്‍

ഈരാറ്റുപേട്ട: കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ ഈരാറ്റുപേട്ട-വാഗമണ്‍ റോഡ് ഒരു മാസത്തിനുള്ളില്‍ തകര്‍ന്നു.  വേലത്തുശേരിയിലാണ് ടാറിങ് തകര്‍ന്ന് റോഡിന് നടുവില്‍ കുഴികള്‍ രൂപപെട്ടത്. കനത്ത മഴ മൂലമുണ്ടായ നീരോഴുക്കിനെ തുടര്‍ന്നാണ് റോഡ് തകര്‍ന്നത്.  

വെള്ളമൊഴുക്കുള്ള സ്ഥലങ്ങളെ സംബന്ധിച്ച് മതിയായ പഠനം നടത്താതെയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്നും ആരോപണമുണ്ട്. മഴക്കാലമാരംഭിച്ചപ്പോള്‍ തന്നെ ഇതാണ് സ്ഥിതിയെങ്കില്‍ വരും കാലങ്ങളില്‍ റോഡിന്റെ അവസ്ഥ എന്താകുമെന്ന ആശങ്ക ജനങ്ങളില്‍ ഉയര്‍ന്നു കഴിഞ്ഞു. പൊതുമരാമത്ത് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.  

പതിറ്റാണ്ടുകളായി പൊട്ടിപൊളിഞ്ഞ റോഡും, റോഡ് നിര്‍മാണവുമായി ബന്ധപെട്ടുണ്ടായ വാദപ്രതിവാദങ്ങളുമെല്ലാം ഏറെ ചര്‍ച്ചയായതാണ്. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ വാഗമണ്ണിലേക്കുള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ ഹൈക്കോടതിയില്‍ വരെ എത്തിയിരുന്നു. ആദ്യത്തെ കരാറുകാരന്‍ നിര്‍മാണം പാതിവഴിയില്‍ നിര്‍ത്തിയപ്പോള്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക ഇടപെടലില്‍ റിസ്‌ക് ആന്‍ഡ് കോസ്റ്റില്‍ കരാറുകാരനെ ഒഴിവാക്കിയശേഷം ഊരാളുങ്കള്‍ ലേബര്‍ കോര്‍പറേറ്റിവ് സൊസൈറ്റിയാണ് ടെന്‍ഡര്‍ എടുത്ത് നിര്‍മാണം പൂര്‍ത്തിയാക്കിയത്.  

റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പല ആരോപണങ്ങളും ആദ്യം തന്നെ ചില കേന്ദ്രങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. 20 കോടിയോളം രൂപാ മുടക്കിയാണ് ഊരാളുങ്കലിനെ കരാര്‍ ഏല്‍പിച്ചത്. പൊതുമരാമത്ത് വകുപ്പും കരാറുകാരുമെല്ലാം വിശദമായ പഠനം നടത്തിയാണ് ടാറിങ് പൂര്‍ത്തിയാക്കിയതെന്ന് പറയുന്നുണ്ടെങ്കിലും ഉദ്ഘാടനം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ തന്നെ റോഡ് തകര്‍ന്നത് ആശങ്കയോടെയാണ് പ്രദേശവാസികള്‍ നോക്കി കാണുന്നത്.  

മഴക്കാലത്ത് ശക്തമായ ഉറവയുള്ള പ്രദേശങ്ങളില്‍ തറയോട് പതിപ്പിക്കാതെയാണ് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കിയത്. വേലത്തുശേരിയില്‍ മാത്രം മൂന്ന് ഭാഗങ്ങളില്‍ ഉറവയെ തുടര്‍ന്ന് ടാറിങ് തകര്‍ന്നിട്ടുണ്ട്. സമീപത്ത് തന്നെ ടാറിങിന് വിള്ളലുമുണ്ടായിട്ടുണ്ട് തുടര്‍ച്ചയായി വാഹനങ്ങള്‍ സഞ്ചരിക്കുമ്പോള്‍ ബാക്കി ഭാഗം കൂടി തകരുമെന്നതാണ് സ്ഥിതി.  സംഭവം ശ്രദ്ധയില്‍ പെട്ടതോടെ പൊതുമരാമത്ത് വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു. ശാസ്ത്രിയമായ പഠനം ഇല്ലാതെ ടാറിങ് നടത്തിയതാണ് റോഡ് തകരാന്‍ കാരണമായതെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഈ ഭാഗത്തെ ടാറിംഗ് മാറ്റി ടൈല്‍ പാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.റോഡിന്റെ തകരാര്‍ പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് പൊതുമരാത്ത്  ഈരാറ്റുപേട്ട അസി. എഞ്ചിനീയര്‍ അറിയിച്ചു.

Tags: റോഡ്‌ErattupettaVagamon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.സി. ജോര്‍ജ്ജിന്റെ വീട്ടില്‍ വെള്ളം കയറി, 40 ലക്ഷം രൂപയുടെ നഷ്ടം; നശിക്കാത്തതൊന്നുമില്ലെന്ന് പി.സി. ജോര്‍ജ്ജ്

Kerala

വീണ്ടും ഇസ്ലാമിക തീവ്രവാദവുമായി ബന്ധപ്പെട്ട് വാര്‍ത്തയില്‍ നിറഞ്ഞ് ഈരാറ്റുപേട്ട

Kerala

അഹമ്മദാബാദ് സ്‌ഫോടനപരമ്പര: മൂന്ന് ഈരാറ്റുപേട്ടക്കാരുൾപ്പെടെ 38 പ്രതികളുടെ വധശിക്ഷ ശരിവെച്ചു

Kerala

ഊട്ടി, റോസ്മല, വാഗമൺ……..; അവധിക്കാലം ആഘോഷമാക്കാന്‍ കെഎസ്ആർടിസിയുടെ ഉല്ലാസയാത്രകൾ, ബജറ്റ് ടൂറിസം യാത്രാപട്ടിക പ്രഖ്യാപിച്ചു

Kerala

രാസലഹരിക്കടത്ത്: ശ്രാവണ്‍ താര വാഗമണ്ണിലേക്കു കടന്നത് ഭര്‍ത്താവ് ആലപ്പുഴയില്‍ അറസ്റ്റിലായതോടെ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

പാറ്റ പാർട്ടി സ്ഥാപകർ ഒന്നും ആഗ്രഹിക്കാത്ത പുണ്യാത്മാക്കളല്ലെന്ന് വാങ്ചുക്, അവർക്ക് രാഷ്‌ട്രീയമോഹമുണ്ടെന്ന് ആരോപണം

ശരീരത്തിലെ വൈറല്‍, ബാക്ടീരിയല്‍, ഫംഗല്‍ ഇന്‍ഫെക്ഷന്‍ അകറ്റും, ക്യാൻസറിനെ വരെ ചെറുക്കും! അറിയാം വെളിച്ചെണ്ണയുടെ ഗുണങ്ങൾ

സര്‍ക്കാരിന്റെ ഓണം വാരാഘോഷ സമാപനത്തില്‍ വന്ദേമാതരം പൂര്‍ണമായി ആലപിച്ചു

കുട്ടികളെ സോഷ്യൽ മീഡിയയുടെ അടിമകളാക്കുന്ന കണ്ടന്റുകൾ ; മെറ്റയുടെ യുഎസ് നിയമങ്ങൾ ഇന്ത്യയിലും എത്തുമെന്ന് സൂചന

അകാല വാര്‍ദ്ധക്യത്തെ ഒഴിവാക്കാന്‍ ചില നല്ല ശീലങ്ങള്‍

ദൈവം പോലും കരഞ്ഞു പോവൂടാ… ബത്ലഹേം കുടുംബ യൂണിറ്റിലെ ഷോർട്ട് ഫിലിം ‘ഒരു സാത്തുക്കുടി പ്രണയം’ റിലീസായി

അൽസിമേഴ്‌സിനെ അകറ്റി ഓർമ്മശക്തി കൂട്ടാൻ ശീലമാക്കാം ഈ ഭക്ഷണരീതികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.