Tuesday, May 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കർക്കിടക വാവ് ബലിതർപ്പണത്തിന് ഇനി 10 നാൾ: ഒരുക്കങ്ങളൊന്നുമാകാതെ തിരുവല്ലം പരശുരാമ ക്ഷേത്രം, പന്തൽ നിർമാണത്തിന് കരാർ എടുക്കാൻ ആളില്ല

ബലിതർപ്പണത്തിന് എഴുപത്തിയഞ്ച് രൂപയും തിലഹോമത്തിന് അമ്പത് രൂപയുമാണ് ദേവസ്വം ബോർഡ് ഈടാക്കുന്നത്. എന്നിട്ടും ബലിക്കടവ് വൃത്തിയാക്കാനോ പരിസരം ശുചീകരിക്കാനോ മലിനജലം ബലിക്കടവിലേക്ക് കയറാതിരിക്കാനായി സ്ഥാപിച്ച ഷട്ടറുകൾ നന്നാക്കാനോ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2023, 03:39 pm IST
in Thiruvananthapuram
കടവ് ബലിയിടുന്ന സ്ഥലം കുളവാഴ മൂടി കിടക്കുന്നു

കടവ് ബലിയിടുന്ന സ്ഥലം കുളവാഴ മൂടി കിടക്കുന്നു

തിരുവനന്തപുരം: കർക്കടകവാവിന് ഇനി ദിവസങ്ങൾ മാത്രം അവശേഷിക്കെ ഒരുക്കങ്ങൾ ഒന്നുമാകാതെ തിരുവല്ലം പരശുരാമ ക്ഷേത്രം. കേരളത്തിലെ ഏക പരശുരാമ ക്ഷേത്രവും ക്ഷേത്രത്തിനുള്ളിൽ ബലികർമ്മങ്ങൾ നടക്കുന്ന ഇന്ത്യയിലെ ഏക ക്ഷേത്രവുമെന്ന നിലയിൽ പ്രശസ്തമാണ് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുവല്ലം പരശുരാമ ക്ഷേത്രം. ചരിത്രപരവും സാംസ്കാരിക പരവുമായി വളരെയേറെ പ്രാധാന്യമുള്ള തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രം കർക്കടകവാവിന് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഒരുക്കങ്ങൾ മന്ദഗതിയിലാണ് നീങ്ങുന്നത്.  

2020, 2021 വർഷങ്ങളിൽ കൊവിഡ് നിയന്ത്രണങ്ങളാൽ ബലികർമ്മങ്ങൾ നടത്താൻ അനുവാദമുണ്ടായിരുന്നില്ല. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ പൂർണ്ണമായും മാറിയ 2022 ൽ നടന്ന പിതൃതർപ്പണത്തിന് നാൽപ്പതിനായിരത്തിലേറെപ്പേർ എത്തിയിരുന്നു. ഇത്തവണ അതിലേറെപ്പേരെ ദേവസ്വം ബോർഡ് പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന കാര്യത്തിൽ മെല്ലെപ്പോക്ക് നയമാണ് ദേവസ്വം ബോർഡും സർക്കാരും സ്വീകരിക്കുന്നത്. കർക്കിടക വാവിന് മാത്രമല്ല ദിവസവും ബലികർമ്മങ്ങൾ നടക്കുന്ന പരശുരാമ ക്ഷേത്രത്തിൽ ദിവസേന ആയിരത്തി അഞ്ഞൂറിലേറെപ്പേർ ബലികർമ്മങ്ങൾക്കായി എത്തിച്ചേരാറുണ്ട്.  

കടവ് വൃത്തിയാക്കാനായി കഴിഞ്ഞ വർഷം വാങ്ങിയ ലക്ഷങ്ങൾ വിലയുള്ള യന്ത്രം തുരുമ്പെടുത്ത് നശിച്ച അവസ്ഥയിൽ

കർക്കിടക വാവിന് ഉൾപ്പടെ ഒരു വർഷം ഏകദേശം ആറു ലക്ഷത്തോളം പേർ ബലിയിടാനായി തിരുവല്ലം പരശുരാമ ക്ഷേത്രത്തിലെത്താറുണ്ട് എന്നാണ് കണക്ക്. ബലിതർപ്പണത്തിന് എഴുപത്തിയഞ്ച് രൂപയും തിലഹോമത്തിന് അമ്പത് രൂപയുമാണ് ദേവസ്വം ബോർഡ് ഈടാക്കുന്നത്. എന്നിട്ടും ബലിക്കടവ് വൃത്തിയാക്കാനോ പരിസരം ശുചീകരിക്കാനോ മലിനജലം ബലിക്കടവിലേക്ക് കയറാതിരിക്കാനായി സ്ഥാപിച്ച ഷട്ടറുകൾ നന്നാക്കാനോ വേണ്ട നടപടികൾ അധികൃതർ സ്വീകരിച്ചിട്ടില്ല.  

സാധാരണ കർക്കടകവാവിന് മാസങ്ങൾ മുമ്പ് തന്നെ തയ്യാറെടുപ്പുകൾ തുടങ്ങുമായിരുന്നു. എന്നാലിത്തവണ ഇക്കഴിഞ്ഞ ബുധനാഴ്ചയാണ് കടവ് വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചത്. മാലിന്യങ്ങൾ അടിഞ്ഞുകൂടി വൃത്തിഹീനമായ അവസ്ഥയിലായ ബലിക്കടവിൽ കുളവാഴയും മറ്റു മാലിന്യങ്ങളും നീക്കുന്നതിനായി കഴിഞ്ഞ വർഷം ലക്ഷങ്ങൾ മുടക്കി ഒരു യന്ത്രം വാങ്ങിയിരുന്നു. ആ യന്ത്രം ഇപ്പോൾ പ്രവർത്തനരഹിതമായി ബലിക്കടവിൽ തുരുമ്പ് പിടിച്ച് കിടക്കുകയാണ്. കുളവാഴ നീക്കുന്നതിനുള്ള യന്ത്രം അറ്റകുറ്റപണികൾ ചെയ്ത് ഉപയോഗയോഗ്യമാക്കുന്നതിന് വേണ്ട യാതൊരു നടപടിയും ഇത് വരെ സ്വീകരിച്ചിട്ടില്ല. അതിനാൽ ഇന്നലെ രണ്ട് വള്ളങ്ങളിലായി നാല് ജോലിക്കാരെ നിർത്തി ചെളി വാരി കരയ്‌ക്കിടുന്ന ജോലിയാണ് നടന്നത്. 

ദിവസവും മഴ പെയ്യുന്നതിനാൽ കരയ്‌ക്ക് വാരിയിടുന്ന ചെളി ഒലിച്ച് വീണ്ടും ആറിലേക്ക് ഇറങ്ങുകയാണ്. കടവ് ബലി നടക്കുന്ന കടവിലും ക്ഷേത്രത്തിലിടുന്ന ബലി നിമഞ്ജനം ചെയ്യുന്ന കടവിലും കുളവാഴ നിറഞ്ഞ് കിടക്കുകയാണ്. അത് നീക്കുന്ന ജോലി ഇത് വരെ ആരംഭിച്ചിട്ടില്ല. ക്ഷേത്രത്തിനകത്ത് ബലിയിടുന്നവർക്കായുള്ള പന്തലിന്റെ നിർമ്മാണം ഇത് വരെയും തുടങ്ങിയിട്ടില്ല. ദേവസ്വം ബോർഡ് നിശ്ചയിച്ച തുകയ്‌ക്ക് കരാർ എടുക്കാൻ ആരും തയ്യാറാകാത്തതിനെ തുടർന്നാണ് പന്തൽ നിർമ്മാണത്തിൽ കാലതാമസം നേരിടുന്നതെന്നാണ് ദേവസ്വം ഉദ്യോഗസ്ഥർ പറയുന്നത്.  

കർക്കിടക വാവ് പിതൃ ബലിതർപ്പണത്തിനായി കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് പതിനായിരകണക്കിന് ഭക്തജനങ്ങൾ എത്തിച്ചേരുന്ന പരശുരാമ ക്ഷേത്രത്തിൽ ഭക്തജനങ്ങൾക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിൽ  ദേവസ്വം ബോർഡ് അധികൃതർ വേണ്ടത്ര ശുഷ്കാന്തി കാണിക്കാറില്ല എന്ന പരാതി വ്യാപകമാണ്. മാലിന്യങ്ങൾ കുന്നുകൂടുമ്പോഴും മാലിന്യ നിർമ്മാർജ്ജനത്തിന് ഫലപ്രദമായ യാതൊരു സംവിധാനങ്ങളും നിലവിലില്ല. വർഷത്തിൽ ഒരിക്കൽ കർക്കടക വാവിനോടുബന്ധിച്ച്  ആറിലും ബലിക്കടവിലും നഗരസഭ നടത്തുന്ന ശുചീകരണം മാത്രമാണ് നടക്കുന്നത്. സ്വാഭാവികമായ നീരൊഴുക്ക് ഇല്ലാത്തതിനാൽ ബലിക്കടവിൽ കെട്ടി കിടക്കുന്ന ജലത്തിൽ മാലിന്യം അടിഞ്ഞുകൂടുകയാണ്.  

കരമനയാറ്റിൽ നിന്നും ബലിക്കടവിലേക്ക് ശുദ്ധജലം പമ്പ് ചെയ്യാനായി ഇറിഗേഷൻ ഡിപ്പാർട്ട്മെൻറ്  സ്ഥാപിച്ചിട്ടുള്ള രണ്ട് പമ്പുകൾ ഇപ്പോൾ പ്രവർത്തന രഹിതമാണ്. പമ്പ് ചെയ്യുന്ന വെള്ളം ഒഴുക്കിവിടാനായി സ്ഥാപിച്ച പൈപ്പുകളും പൊട്ടിയ നിലയിലാണ്. പൊട്ടിയ പൈപ്പുകൾ നന്നാക്കാനുള്ള നടപടികൾ പോലും സ്വീകരിക്കുന്നില്ല എന്നും ആക്ഷേപമുണ്ട്. അതിനാൽ ഇത്തവണ ഭക്തജനങ്ങൾ മലിനജലത്തിൽ തന്നെ നിമഞ്ജനം ചെയ്യേണ്ടി വരും.

എല്ലാ ജോലികളും  ചെയ്തു തീർക്കും: അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ

തിരുവനന്തപുരം:  ഇനിയുള്ള പത്ത് ദിവസങ്ങൾക്കുള്ളിൽ എല്ലാ ജോലികളും യുദ്ധകാലാടിസ്ഥാനത്തിൽ ചെയ്ത് തീർക്കുമെന്ന് തിരുവല്ലം പരശുരാമ ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ഹരികുമാർ പറഞ്ഞു. കടവ് വൃത്തിയാക്കുന്ന ജോലികൾ ആരംഭിച്ചു കഴിഞ്ഞു. പൊട്ടിയ ടൈലുകൾ, ഷവറുകൾ തുടങ്ങിയ മാറ്റി സ്ഥാപിച്ചു. പെയിൻ്റിങ് ജോലികൾ നടന്നുകൊണ്ടിരിക്കുന്നു. പന്തലിന്റെ ജോലിയും ഉടൻ ആരംഭിക്കുമെന്ന് ക്ഷേത്രം അഡ്മിനിസ്ട്രേറ്റീവ് ഓസീസർ  ജന്മഭൂമിയോട്  പറഞ്ഞു.  കുളവാഴ നീക്കുന്നതും പമ്പ് പ്രവർത്തിപ്പിക്കുന്നതും ഉൾപ്പടെയുള്ള ജോലികൾ ഇറിഗേഷൻ ഡിപ്പാർട്ട്മെൻ്റാണ് ചെയ്യുന്നത്. അവ ഉടനേ ചെയ്യുമെന്ന് മന്ത്രി ഉറപ്പുനൽകിയതായും എ.ഒ. ഹരികുമാർ പറഞ്ഞു.  

ദേവസ്വം ബോർഡും സർക്കാരും തിരുവല്ലം ക്ഷേത്രത്തോട് അവഗണന കാട്ടുന്നു: വി.സത്യവതി: (തിരുവല്ലം വാർഡ് കൗൺസിലർ)  

ദേവസ്വം ബോർഡും സർക്കാരും തിരുവല്ലം ശ്രീപരശുരാമ സ്വാമി ക്ഷേത്രത്തോടും ഭക്തജനങ്ങളോടും തികഞ്ഞ അവഗണനയാണ് കാണിക്കുന്നത് എന്ന്  തിരുവല്ലംവാർഡ് കൗൺസിലർ വി.സത്യവതി. മുൻവർഷങ്ങളെ പോലെ തന്നെ പേരിനുവേണ്ടി മാത്രമാണ് ചർച്ചകൾ നടന്നത്.  

ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വേണ്ട സജ്ജീകരണങ്ങൾ ഒരുക്കുന്നതിൽ ദേവസ്വം ബോർഡ് അധികൃതർ പുലർത്തുന്ന  അനാസ്ഥയ്‌ക്കെതിരെ പ്രതിഷേധവുമായി ബിജെപി

മലിനജലം ഒഴുക്കി കളയാനും മാലിന്യം നീക്കാനും ഭക്തർക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാനും ദേവസ്വം ബോർഡും സർക്കാരും അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നും ഇല്ലെങ്കിൽ ഭക്തരെ അണിനിരത്തി ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും  ബിജെപി ആറ്റുകാൽ മണ്ഡലം പ്രസിഡൻ്റ് കോളിയൂർ രാജേഷ് പറഞ്ഞു.

Tags: travancore devaswom boardകര്‍ക്കിടകവാവ്ThiruvallamParasurama Temple
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ബോര്‍ഡിന്റെ സത്യവാങ്മൂലം… ശബരിമലയില്‍ ലിംഗ വിവേചനമില്ല; വിലക്ക് യുവതീ പ്രവേശത്തിന്

Kerala

ശബരിമല സ്വര്‍ണക്കൊള്ളയുടെ നാണക്കേട് മാറണം; സ്‌പോണ്‍സര്‍ഷിപ്പിനും പദ്ധതിയുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി.ശങ്കരദാസിന്റെ ജാമ്യാപേക്ഷയില്‍ വിധി മാര്‍ച്ച് 2ന്

പുതിയ വാര്‍ത്തകള്‍

ശബരീനാഥിനെ മുഖ്യമന്ത്രി സതീശന്റെ ഓഫീസിലേക്ക് ഉന്നത പദവിയുമായി പോയാല്‍ തിരു. കോര്‍പറേഷനില്‍ ബിജെപി കേവലഭൂരിപക്ഷം നേടും

എം.ബി. രാജേഷിനെ തോല്‍പിച്ച വി.ടി. ബല്‍റാമിനേക്കാള്‍ എന്ത് യോഗ്യതയാണ് പി.രാജീവിനെ തോല്‍പിച്ച അബ്ദുള്‍ ഗഫൂറിനുള്ളത്? ഇബ്രാഹിം കുഞ്ഞിന്റെ മകനെന്ന…

മുണ്ടുമുറുക്കിയുടുക്കണമെന്ന് പറഞ്ഞ മുഖ്യമന്ത്രി വനിതകള്‍ക്ക് സൗജന്യ ബസ് യാത്ര പ്രഖ്യാപിച്ച്, ഖജനാവിന് ഭാരമുണ്ടാക്കുന്നു….എന്തൊരു സതീശന്‍

നടന്‍ വിജയ് (ഇടത്ത്) മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ (വലത്ത്)

ടിവികെയുടെയും ജോസഫ് വിജയിന്റെയും വിജയത്തിന് പിന്നിലെ രണ്ട് രഹസ്യങ്ങള്‍ കണ്ടെത്തി എം.കെ. സ്റ്റാലിന്‍

സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയില്‍ നിന്ന് മുഖ്യമന്ത്രി വിജയ് വിട്ടുനിന്നത് മോദിയെ ഭയന്ന് ! ആരോപണവുമായി ഡിഎംകെ

വയനാട് കെഎസ്ആര്‍ടിസി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് 3 മരണം: മരിച്ചത് ദമ്പതികളും മകനും

ഐ.എസ്.ഐ.എസ്  ഉപയോഗിക്കുന്ന ‘182 കോടിയുടെ  ജിഹാദി ഡ്രഗ് ഇന്ത്യയില്‍;  അയച്ചത്  തീവ്രവാദികള്‍ക്കോ? ഒരു ഗ്രാം പോലും  അനുവദിക്കില്ലെന്ന് അമിത് ഷാ 

കേന്ദ്രസർക്കാരിനെതിരെ പ്രതിഷേധം നടത്താൻ യോഗം ചേർന്ന കോൺഗ്രസുകാർ തമ്മിൽത്തല്ലി ; കർണാടക യൂത്ത് കോൺഗ്രസ് കമ്മിറ്റിയിൽ പോർവിളികൾ

ഇടുക്കിയില്‍ കെഎസ്യു, യൂത്ത് കോണ്‍ഗ്രസുകാര്‍ക്കെതിരെ സിപിഎം ആക്രമണം; പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

മന്ത്രിമാരുടെ വകുപ്പ് വിഭജന വിജ്ഞാപനം നീളുന്നു,ഫിഷറീസ് വേണമെന്ന് ലീഗ്, പറ്റില്ലെന്ന് കോണ്‍ഗ്രസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.