Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

2024 തെരഞ്ഞെടുപ്പില്‍ എന്‍ഡിഎ അല്ല, വരുന്നത് ‘സൂപ്പര്‍ എന്‍ഡിഎ’; 50 ശതമാനത്തില്‍ അധികം വോട്ട് നേടി മോദി അധികാരത്തില്‍ വരുന്നതിങ്ങിനെ…

ഇതുവരെ കണ്ട എന്‍ഡിഎയുടെ മുഖമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും നിരവധി സംസ്ഥാനതല രാഷ്‌ട്രീയപാര്‍ട്ടികള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്നും സൂചന. ഈ സഖ്യത്തെ എന്‍ഡിഎ എന്നല്ല സൂപ്പര്‍ എന്‍ഡിഎ എന്നാണ് രാഷ്‌ട്രീയ പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്. ബിജെപി നേതൃത്വത്തിലുള്ള സൂപ്പര്‍ എന്‍ഡിഎ എങ്ങിനെ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടി മോദി മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് എങ്ങിനെ എന്നതിനും കൃത്യമായി ആസൂത്രണം ഉണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2023, 09:46 pm IST
inIndia

ന്യൂദല്‍ഹി: ഇതുവരെ കണ്ട എന്‍ഡിഎയുടെ മുഖമല്ല, 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കാണാന്‍ പോകുന്നതെന്നും നിരവധി സംസ്ഥാനതല രാഷ്‌ട്രീയപാര്‍ട്ടികള്‍ ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ സഖ്യത്തിന്റെ ഭാഗമാകുമെന്നും സൂചന. ഈ സഖ്യത്തെ എന്‍ഡിഎ എന്നല്ല സൂപ്പര്‍ എന്‍ഡിഎ എന്നാണ് രാഷ്‌ട്രീയ പണ്ഡിതര്‍ വിശേഷിപ്പിക്കുന്നത്.  ബിജെപി നേതൃത്വത്തിലുള്ള സൂപ്പര്‍ എന്‍ഡിഎ എങ്ങിനെ 50 ശതമാനത്തില്‍ അധികം വോട്ടുകള്‍ നേടി മോദി മൂന്നാമതും പ്രധാനമന്ത്രി പദത്തില്‍ എത്തുന്നത് എങ്ങിനെ എന്നതിനും കൃത്യമായി ആസൂത്രണം ഉണ്ട്. 

തുടക്കം മഹാരാഷ്‌ട്രയില്‍

ശരത് പവാറിന്റെ എന്‍സിപിയില്‍ നിന്നും 53ല്‍ 40 എംഎല്‍എമാര്‍ അജിത് പവാറിനൊപ്പം വരികയും ഇവര്‍ എന്‍‍ഡിഎയുടെ ഭാഗമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു കഴിഞ്ഞു. പുതിയ എന്‍സിപി രൂപീകരിക്കാനുള്ള ശ്രമത്തിലാണ് അജിത് പവാര്‍. അദ്ദേഹം എന്‍സിപിയുടെ രാഷ്‌ട്രീയ ചിഹ്നം ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതിക്കഴിഞ്ഞു.  

ഇനി ജനതാദള്‍ സെക്യുലറും എന്‍ഡിഎയിലേക്കോ?

2024ലെ പൊതുതെരഞ്ഞെടുപ്പില്‍ കര്‍ണ്ണാടകയിലെ ദേവഗൗഡയുടെ മകന്‍ കുമാരസ്വാമി നയിക്കുന്ന ജനതാദള്‍ സെക്യുലര്‍ എന്‍ഡിഎയുടെ ഭാഗമാകുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാവുന്നു. ഒഡിഷയിലെ ബാലസോറില്‍ കൊറമാണ്ഡല്‍ എക്സ്പ്രസ് പാളംതെറ്റിയുണ്ടായ അപകടത്തില്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ റെയില്‍വേ മന്ത്രി അശ്വിനികുമാര്‍ വൈഷ്ണവ് രാജിവെയ്‌ക്കണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ 24 മണിക്കൂറിലധികം നേരം അപകടം നടന്ന സ്ഥലത്ത് ചെലവഴിച്ച് പ്രധാന ദൗത്യങ്ങള്‍ ഉറങ്ങാതെ ചെയ്തുതീര്‍ത്ത ബിജെപിയുടെ കേന്ദ്ര റെയില്‍വേ മന്ത്രിയെ അഭിനന്ദിക്കുകയായിരുന്നു ദേവഗൗഡ. കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ കര്‍ണ്ണാടകയില്‍ എച്ച്.ഡി. കുമാരസ്വാമി ദിവസേനയെന്നോണം വിമര്‍ശനം അഴിച്ചുവിടുകയാണ്. രാജ്യം മുഴുവന്‍ ജിഎസ് ടി പിരിയ്‌ക്കുമ്പോള്‍ കര്‍ണ്ണാടകയില്‍ വൈഎസ് ടി ടാക്സാണ് പിരിയ്‌ക്കുന്നതെന്ന് കഴിഞ്ഞ ദിവസം കുമാരസ്വാമി വിമര്‍ശിച്ചിരുന്നു. കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന്‍ യതീന്ദ്രയാണ് കാര്യങ്ങള്‍ നടക്കാന്‍ പണം വാങ്ങുന്നതെന്ന് പരിഹസിച്ചുകൊണ്ടാണ് കര്‍ണ്ണാകത്തില്‍ വൈഎസ് ടി ടാക്സാണ് (യതീന്ദ്ര സിദ്ധരാമയ്യ ടാക്സ് ) പിരിയ്‌ക്കുന്നതെന്ന് കുമാരസ്വാമി പറഞ്ഞത്. 2024ല്‍ ജനതാദള്‍ സെക്യുലര്‍ ബിജെപിയുടെ ഭാഗമായേക്കുമെന്ന് രാഷ്‌ട്രീയ പണ്ഡിതര്‍ പ്രവചിക്കുന്നു.  

ആന്ധ്രയില്‍ ജഗന്‍മോഹന്‍ റെഡ്ഡിയും ചന്ദ്രബാബു നാഡിയുവും

ആന്ധ്ര മുഖ്യമന്ത്രി വൈ.എസ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ വൈഎസ് ആര്‍സിപി എന്‍ഡിഎയുടെ ഭാഗമാകും. ഇതിന്റെ ഭാഗമായി ജഗന്‍മോഹന്‍ റെഡ്ഡി മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇനി അമിത് ഷായെയും കാണും.  

രാജ്യസഭയിലും വൈഎസ്ആര്‍സിപിയുടെ പിന്തുണ ബിജെപിയ്‌ക്ക് നിര്‍ണ്ണായകമാണ്. കാരണം അവിടെ ബിജെപിയ്‌ക്ക് ഭൂരിപക്ഷം കുറവാണ്. ജഗന്‍മോഹന്‍ റെഡ്ഡിയുടെ പാര്‍ട്ടിക്ക് രാജ്യസഭയില്‍ ഒമ്പത് അംഗങ്ങളുണ്ട്. പാര്‍ലമെന്‍റിന്റെ ഇരുസഭകളിലും ബിജെപിയ്‌ക്ക് വിശ്വസ്ത പങ്കാളിയാണ് ജഗന്‍മോഹന്‍ റെഡ്ഡി.  

ടിഡിപി നേതാവ് ചന്ദ്രബാബു നായിഡുവും എന്‍ഡിഎയുടെ ഭാഗമാകാന്‍ ശ്രമിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അദ്ദേഹം മോദിയുടെ ഭരണം രാജ്യപുരോഗതിയ്‌ക്ക് ആവശ്യമാണെന്ന് പ്രഖ്യാപിച്ചിരുന്നു. രാജ്യം 100 സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന 2047ല്‍ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുക എന്ന മോദിയുടെ കാഴ്ചപ്പാടിനെ പിന്തുണയ്‌ക്കുന്നതായും ചന്ദ്രബാബു നായിഡു പ്രഖ്യാപിച്ചിരുന്നു.  

ബീഹാറില്‍ നിന്നുള്ള മോദിയുടെ അടുത്ത സുഹൃത്തും നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ നേതാവുമായ ഹരിവംശ് നാരായണ്‍ സിങ്ങിനെ ഈയിടെ ബീഹാറില്‍ ഈയിടെ നിതീഷ് കുമാര്‍ കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് അഭ്യൂഹങ്ങള്‍ പലതും ഉയരുന്നു.  

2024ല്‍ എങ്ങിനെ ബിജെപി 50 ശതമാനം വോട്ട് നേടും?

ബിജെപിയ്‌ക്ക് ഇപ്പോഴേ 37.7 ശതമാനം വോട്ടുകള്‍ ഉണ്ട്. 50 ശതമാനം വോട്ടില്‍ എത്താന്‍ ബാക്കി ആവശ്യമായ 13.1 ശതമാനം വോട്ടുകള്‍ നേടുന്നത് ഇങ്ങിനെയാണ്.

  • ശിരോമണി അകാലിദള്‍ (എസ്എഡി) – 0.6 ശതമാനം
  • രാഷ്‌ട്രീയ ലോക് ദള്‍ (ആര്‍എല്‍ഡി)-0.2ശതമാനം
  • ബിജുജനതാദള്‍ (ബിജെഡി)-1.7 ശതമാനം
  • ജനതാദള്‍ സെക്യുലര്‍ (ജെഡിഎസ്)-0.6 ശതമാനം
  • വൈഎസ്ആര്‍സിപി- 2.6 ശതമാനം
  • ഹിന്ദുസ്ഥാനി അവാമി മോര്‍ച്ച (എച്ച് എഎം)-0.2ശതമാനം
  • നാഷണല്‍ കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി-അജിത് പവാര്‍)-1.4 ശതമാനം
  • തെലുഗുദേശം പാര്‍ട്ടി (ടിഡിപി)-2.1ശതമാനം
  • ബഹുജന്‍ സമാജ് പാര്‍ട്ടി (ബിഎസ്പി- മായാവതി)-3.7 ശതമാനം  
Tags: പ്രധാനമന്ത്രി മോദിNDAമോദി 20242024 തെരഞ്ഞെടുപ്പ്ബാഗ്മൂന്നാമതും മോദിസൂപ്പര്‍ എന്‍ഡിഎ
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.