Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കുരുത്തിച്ചാല്‍ ടൂറിസം കേന്ദ്രം നടപടികള്‍ ഇപ്പോഴും കടലാസില്‍

കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നടപടികള്‍ ഇപ്പോഴും കടലാസില്‍ മാത്രം. സൈലന്റ്‌വാലി പാത്രക്കടവിനു താഴെ കുന്തിപ്പുഴ കുരുത്തിച്ചാലിന്റെ ടൂറിസം സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്ത് 2020 സപ്തംബറില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ് അടങ്ങുന്ന സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ പ്രത്യേകതാല്‍പര്യം കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 06:14 pm IST
inKerala

മണ്ണാര്‍ക്കാട്: കുമരംപുത്തൂര്‍ പഞ്ചായത്തിലെ കുരുത്തിച്ചാല്‍ ടൂറിസ്റ്റ് കേന്ദ്രമാക്കാനുള്ള നടപടികള്‍ ഇപ്പോഴും കടലാസില്‍ മാത്രം. സൈലന്റ്‌വാലി പാത്രക്കടവിനു താഴെ കുന്തിപ്പുഴ കുരുത്തിച്ചാലിന്റെ ടൂറിസം സാധ്യത ഏറെയാണ്. ഇത് കണക്കിലെടുത്ത് 2020 സപ്തംബറില്‍ ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ സെക്രട്ടറി കെ.ജി. അജേഷ് അടങ്ങുന്ന സംഘം ഇവിടം സന്ദര്‍ശിച്ചിരുന്നു. അന്നത്തെ ഒറ്റപ്പാലം സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ പ്രത്യേകതാല്‍പര്യം കണക്കിലെടുത്തായിരുന്നു സന്ദര്‍ശനം.

കുരുത്തിച്ചാലിലേക്കുള്ള സന്ദര്‍ശകരുടെ നിലക്കാത്ത പ്രവാഹവും, ഇവിടെ കാണാനെത്തിയവര്‍ ഒഴുക്കില്‍പ്പെട്ട് മരണമടയുകയും ചെയ്തത് കണക്കിലെടുത്ത് അന്നത്തെ സബ് കളക്ടര്‍ സ്ഥലത്തെക്കുറിച്ചും മറ്റും വിശദമായ പഠന റിപ്പോര്‍ട്ട് അന്ന് തഹസില്‍ദാറായിരുന്ന ആര്‍. ബാബുരാജനോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് 2020 സപ്തംബര്‍ 14ന് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തു. പ്രസ്തുത സ്ഥലം വനം വകുപ്പിന്റെതാണോ റവന്യൂ വകുപ്പിന്റെതാണോ എന്ന് അന്നത്തെ വകുപ്പ് ഉദ്യോഗസ്ഥര്‍ വിലയിരുത്തിയതാണ്.  

ഒരു സ്വകാര്യ വ്യക്തിയില്‍ നിന്ന് മിച്ചഭൂമിയായി റവന്യൂ വകുപ്പ് ഏറ്റെടുത്തതാണ് സര്‍വെ നമ്പര്‍ 1/1അയില്‍പ്പെട്ട 1.58 ഏക്കര്‍ സ്ഥലം. ഇത് ഡിടിപിസിക്കു കൈമാറിയിരുന്നു. ഈ സ്ഥലത്തിന് ലാന്റ് റവന്യൂ കമ്മീഷന്റെ എന്‍ഒസിക്കു വേണ്ടി എല്ലാ രേഖകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇത് ലഭിച്ച് ടൂറിസം ഡയറക്ടര്‍ക്ക് സമര്‍പ്പിക്കുകയും പിന്നീട് ഭരണാനുമതി ലഭിക്കുകയും ചെയ്താല്‍ മാത്രമെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനാവൂ. ഇതിനുവേണ്ടി ഡിപിആര്‍ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും അത് ലഭിക്കുന്ന മുറക്ക് നിര്‍ദ്ദിഷ്ട കുരുത്തിച്ചാല്‍ ടൂറിസം മേഖലയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുമെന്നും ഡിടിപിസി സെക്രട്ടറി ഡോ. സില്‍ബര്‍ട്ട് ജോസ് ‘ജന്മഭൂമി’യോടു പറഞ്ഞു.  

മണ്ണാര്‍ക്കാട് റവന്യൂ വകുപ്പില്‍ നിന്ന് ഇതിനുവേണ്ട രേഖകളും നല്‍കിയിട്ടുണ്ടെന്ന് റവന്യൂ വകുപ്പും പറയുന്നു. ഇതു സംബന്ധിച്ച് 2021 ഫെബ്രവരി 15ന് കളക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട. പരിസ്ഥിതിക്ക് കോട്ടംതട്ടാത്ത രീതിയിലാണ് കുരുത്തിച്ചാല്‍ ടൂറിസം മേഖല വിഭാവനം ചെയ്യുന്നത്. കുന്തിപ്പുഴയില്‍ ഇത്തരം ഒരു ടൂറിസം മേഖല വരുന്നതിനെ നാട്ടുകാര്‍ വളരെ പ്രതീക്ഷയോടെയാണ് നോക്കി കാണുന്നത്.

എന്നാല്‍ രണ്ടരവര്‍ഷം പിന്നിട്ടിട്ടും ഇതിന്റെ പ്രാരംഭനടപടികള്‍ പോലും ആരംഭിച്ചിട്ടില്ല. അതിമനോഹരമായ കുന്തിപ്പുഴ കുരുത്തിച്ചാലില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 12 സന്ദര്‍ശകര്‍ക്കാണ് ഒഴുക്കില്‍പ്പെട്ട് ജീവഹാനി സംഭവിച്ചത്. സഞ്ചാരികള്‍ക്ക് സംരക്ഷണം ഒരുക്കണമെന്ന് പ്രദേശവാസികള്‍ പലവട്ടം പഞ്ചായത്തിനോട് ആവശ്യമുന്നയിച്ചെങ്കിലും നടപടിയുണ്ടായില്ല. പിന്നീട് അന്നത്തെ സബ് കളക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്റെ നിര്‍ദ്ദേശപ്രകാരം ഈ സ്ഥലത്തിനു ചുറ്റും കമ്പിവേലി ഇടുന്നതിനും താല്‍കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുന്നതിനും നിര്‍ദ്ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ 2020 സപ്തംബറില്‍ താല്‍കാലിക ചെക്ക്‌പോസ്റ്റ് സ്ഥാപിക്കുകയും ചെയ്തു. കുറച്ചുകാലം ടൂറിസ്റ്റുകളെ നിയന്ത്രിക്കുന്നതിന് ചെക്ക്‌പോസ്റ്റില്‍ പോലീസിനെ നിര്‍ത്തിയിരുന്നെങ്കിലും പിന്നീട് അതും നിര്‍ത്തലാക്കി.

രണ്ടാഴ്ച മുമ്പ് ഇവിടെ സന്ദര്‍ശിക്കാനെത്തിയ അഞ്ചുപേര്‍ പെട്ടന്നുള്ള മലവെള്ളപ്പാച്ചിലില്‍ ഒഴുക്കില്‍പ്പെട്ടെങ്കിലും ഭാഗ്യം കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പോലീസ് ഇപ്പോള്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കുരുത്തിച്ചാല്‍ ടൂറിസം കേന്ദ്രമായി വരുന്നതോടുകൂടി താലൂക്കിലെ തന്നെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമായി മാറുമെന്നും സര്‍ക്കാറിന് വലിയ വരുമാനമമുണ്ടാകുമെന്നും പ്രദേശവാസികളും പറയുന്നു.

Tags: ഐഎസ്keralaപാലക്കാട്ടൂറിസംകുരുത്തിച്ചാല്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിലും തിരഞ്ഞെടുപ്പ് അട്ടിമറി : അഭിജീത് ദീപ്‌കെയുടെ വെളിപ്പെടുത്തല്‍ പരിശോധിക്കണമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍

Kerala

ആസ്റ്റര്‍ പോലുള്ളവ താങ്ങാനാവില്ലെന്ന് ഹൈക്കോടതി, എയിംസിന് കേരളത്തെയും പരിഗണിക്കണം

Kerala

കേരളത്തില്‍ എയിംസ് വരും , തറക്കല്ലെങ്കിലും ഇടാതെ ഇനി വോട്ട് ചോദിച്ച് വരില്ല ; ഉറപ്പിച്ച് പറഞ്ഞ് സുരേഷ് ഗോപി

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ബംഗ്ലാദേശിലെ നഹിദ് ഇസ്ലാം മറ്റ് വിദ്യാര്‍ത്ഥി നേതാക്കള്‍ക്കൊപ്പം ബംഗ്ലാദേശിലെ കലാപ സമയത്ത് ഇരിക്കുന്നു. ഇതില്‍ ചുവന്ന വളയത്തിനുള്ളിലും ഇന്‍സെറ്റിലും ഉള്ളതാണ് നഹിദ് ഇസ്ലാം (ഇടത്ത്) നേഹ ബോറ (വലത്ത്)

ബംഗ്ലാദേശില്‍ നഹിദ് ഇസ്ലാമിന്റെ നേതൃത്വത്തില്‍ ഇസ്ലാം കലാപകാരികള്‍ കൊന്നു തള്ളിയത് 82 ഹിന്ദുക്കളെ; നഹിദ് ഇസ്ലാമിനെ പുകഴ്‌ത്തി നേഹ ബോറ

ഏത് കഷ്ടതയിലും കൂടെയുണ്ടാകും ഭഗവാൻ : ഹരേ കൃഷ്ണ മഹാമന്ത്രത്തിന്റെ അത്ഭുത ഫലങ്ങള്‍

വീട്ടിൽ കറുത്ത ഉറുമ്പുകൾ കൂട്ടമായി വരുന്നോ ? പണം വന്ന് തുടങ്ങാൻ സമയമായി

‘ എടുത്തു ചാടി ആവേശം കാണിക്കരുത് ഉസ്താദേ , അന്വേഷണം അവസാനം കറങ്ങിത്തിരിഞ്ഞ് നിങ്ങളിൽ തന്നെ എത്തുമെന്ന് 100% ഉറപ്പല്ലേ ‘

2020ല്‍ നരേന്ദ്രമോദി സര്‍ക്കാരിന്റെ അട്ടിമറിക്കാന്‍ ശ്രമിച്ച ഉമര്‍ ഖാലിദിനെ പിന്തുണയ്‌ക്കുന്ന നേതാവാണ് നേഹാ ബോറ

‘ രണ്ട് വോട്ടർ ഐഡികൾ ഉണ്ടായിരുന്നു , എസ് ഐ ആർ വന്നതോടെ ഒരെണ്ണം റദ്ദായി ‘ ; സമരത്തിന് വന്നതിന്റെ കാരണം പറഞ്ഞ് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് സെയ്ഫ്

പോക്‌സോ കേസില്‍ ഒളിവിലായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ നിഷാ റാഫേലിന് മുന്‍കൂര്‍ ജാമ്യം

മക്കയിലെ പള്ളിയിൽ വെച്ച് ‘അധാർമ്മികമായ പ്രവൃത്തികൾ’ ; രണ്ട് ബംഗ്ലാദേശ് പൗരന്മാരെ വധശിക്ഷയ്‌ക്ക് വിധേയരാക്കി സൗദി അറേബ്യ

സ്വർണാഭരണങ്ങൾ നൽകിയില്ല : വീടിനുള്ളിൽ അതിക്രമിച്ചുകയറി വയോധികയെ കൊലപ്പെടുത്തി ; തൃപ്രയാർ സ്വദേശി മുഹമ്മദ് റാഫി അറസ്റ്റിൽ

.ബംഗ്ലദേശിലെ ജെ‍ന്‍ സീ പ്രതിഷേധം നമുക്ക് വഴികാട്ടുന്നു എന്ന നേഹ ബോറയുടെ പ്രസ്താവന അരാജകത്വം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് എന്‍സിപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.