Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

വിജയക്കൊടി നാട്ടിയ വിദേശപര്യടനം

മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നല്‍കുന്ന സുദൃഢമായ നേതൃത്വവും അമേരിക്കയ്‌ക്ക് ബോധ്യപ്പെടുത്താനായി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഏറ്റവും അടുത്തതും അതി പ്രാധാന്യമേറിയതുമായ സുഹൃത്താകാന്‍ പറ്റിയ ഏക ഏഷ്യന്‍ രാജ്യമെന്ന തിരിച്ചറിവ് നല്‍കാനും ഇന്ത്യയ്‌ക്കായി. കൊവിഡിന് ശേഷമുള്ള ലോകക്രമം രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ ആഗോള നന്മയ്‌ക്കും ലോകസമാധാനത്തിനും സ്ഥിരതയ്‌ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2023, 05:00 am IST
in Editorial

അമേരിക്കന്‍പര്യടനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഈജിപ്തിലെത്തിയിരിക്കുകയാണ്. 26 വര്‍ഷത്തിനു ശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി ഈജിപ്തിലെത്തുന്നത്. ഈ വര്‍ഷത്തെ റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഈജിപ്ത്യന്‍ പ്രസിഡന്റ് പങ്കെടുത്തുതോടെയാണ് ഇന്ത്യയുമായുള്ള സൗഹൃദം ഊഷ്മളമായത്. ഈജിപ്തിലേക്ക് തിരിക്കും മുമ്പ് അമേരിക്കയിലെ സന്ദര്‍ശനവും പങ്കെടുത്ത പരിപാടികളും നടത്തിയ ചര്‍ച്ചകളുമാണ് ഏറെ പ്രസക്തവും പ്രാധാന്യമേറിയതുമാക്കിയത്. അമേരിക്കയില്‍ പ്രധാനമന്ത്രിക്ക് ആചാരപരമായ വരവേല്‍പ്പാണ് ലഭിച്ചത്. ഇന്ത്യയിലെ 140 കോടി ജനങ്ങള്‍ക്കായി തനിക്കു ലഭിച്ച സ്വീകരണം പങ്കുവച്ച് പ്രധാനമന്ത്രി ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ മഹത്വമാണിതെന്ന് ചൂണ്ടിക്കാട്ടി. സഹകരണത്തിന്റെ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്ന കരാറുകളും ബഹിരാകാശം മുതല്‍ നയതന്ത്രതലം വരെയുള്ള മേഖലകളില്‍ ഹൃദയം തുറന്നുള്ള ചര്‍ച്ചകളുമാണുണ്ടായത്.  

ബഹിരാകാശ മേഖലയിലും സെമികണ്ടക്ടര്‍ നിര്‍മാണ മേഖലയിലും ടെലി കമ്യൂണിക്കേഷന്‍ രംഗത്തും ഇരുരാജ്യങ്ങളും ആഴത്തില്‍ സഹകരിക്കാന്‍ ധാരണയായി. ബെംഗളൂരുവിലും അഹമ്മദാബാദിലും പുതിയ യുഎസ് കോണ്‍സുലേറ്റുകള്‍. വാഷിങ്ടണിലെ തുറമുഖ നഗരമായ സീറ്റിലില്‍ പുതിയ നയതന്ത്ര ഓഫീസുമായി ഇന്ത്യ. സാര്‍ഥകവും ഫലവത്തുമായ കൂടിക്കാഴ്ചയാണുണ്ടായതെന്നതാണ് ഇതില്‍ നിന്നെല്ലാം മനസ്സിലാകുന്നത്.

രണ്ടു രാജ്യങ്ങളിലും കൂടുതല്‍ നയതന്ത്ര കാര്യാലയങ്ങള്‍ വരുന്നത് ജനങ്ങള്‍ തമ്മിലുള്ള ബന്ധം ദൃഢമാക്കുമെന്നാണ് വൈറ്റ് ഹൗസിന്റെ വിലയിരുത്തല്‍. എച്ച് വണ്‍ ബി വണ്‍ വിസകള്‍ അമേരിക്കയില്‍ തന്നെ പുതുക്കാവുന്ന പുതിയ ക്രമീകരണം ഉടന്‍ നിലവില്‍ വരും. ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്ക് കഴിഞ്ഞ വര്‍ഷം 1.25 ലക്ഷം വിസകളാണ് നല്‍കിയത്. വിദേശ വിദ്യാര്‍ഥികളില്‍ 20 ശതമാനം ഇന്ത്യയില്‍ നിന്നാണ്.

ബഹിരാകാശ മേഖലയില്‍ ഇന്റര്‍നാഷണല്‍ സ്‌പേസ് സ്‌റ്റേഷന്‍ മിഷന്‍ 2024മായി സഹകരിക്കാന്‍ നാസയും ഐഎസ്ആര്‍ഒയും തീരുമാനിച്ചിട്ടുണ്ട്. ഗുജറാത്തില്‍ സെമികണ്ടക്ടര്‍ പ്ലാന്റ് സ്ഥാപിക്കാന്‍ യുഎസ് കമ്പനിയായ മൈക്രോണ്‍ ടെക്‌നോളജി തീരുമാനിച്ചു. 60,000 ഇന്ത്യന്‍ എന്‍ജിനീയര്‍മാര്‍ക്ക് സെമി കണ്ടക്ടര്‍ പരിശീലനം നല്‍കാന്‍ മറ്റൊരു യുഎസ് കമ്പനിയും ധാരണയായി. ഓപ്പണ്‍ റൂട്ടിംസ് സിസ്റ്റം അടക്കം 5 ജി സാങ്കേതിക വിദ്യയുടെ മേഖലയില്‍ ഇരുരാജ്യങ്ങളും സഹകരിക്കും. ഇന്ത്യയുടെ 5ജി, 6ജി, യുഎസിന്റെ നെക്സ്റ്റ് ജി അലയന്‍സ് എന്നിവ ചേര്‍ന്ന് പൊതു, സ്വകാര്യ സഹകരണ ഫോറമാകും.

ഉന്നത വിദ്യാഭ്യാസ രംഗത്ത് യുഎസ് സര്‍വകലാശാലകളും ഇന്ത്യയിലെ ഐഐടികളും ആഗോള ശൃംഖല നിര്‍മിച്ച് യോജിച്ചു പ്രവര്‍ത്തിക്കും. ശാസ്ത്രം, സാങ്കേതികവിദ്യ, എന്‍ജിനീയറിങ് എന്നീ മേഖലകളില്‍ ഇരുരാജ്യങ്ങളും ചേര്‍ന്ന് ദൗത്യസംഘം രൂപീകരിക്കും. ഗവേഷണം, കൃഷി, ഊര്‍ജ്ജം, ആരോഗ്യം, നിര്‍മിത ബുദ്ധി, ക്വാണ്ടം സാങ്കേതികവിദ്യ എന്നീ മേഖലകളിലും സഹകരണമുണ്ടാകും. അമേരിക്കന്‍ കമ്പനിയായ ജനറല്‍ ഇലക്ട്രിക്‌സ് എയ്‌റോസ്‌പേസുമായി ചേര്‍ന്ന് ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്‌സ് ലിമിറ്റഡ് പുതിയ യുദ്ധവിമാന എന്‍ജിന്‍ നിര്‍മാണ കരാര്‍ ഒപ്പുവച്ചു എന്നതാണ് ഇതിലെല്ലാം പ്രധാന്യമേറിയത്. മാറുന്ന ലോകത്ത് ഇന്ത്യയുടെ വളര്‍ച്ചയും നരേന്ദ്രമോദി എന്ന പ്രധാനമന്ത്രി നല്‍കുന്ന സുദൃഢമായ നേതൃത്വവും അമേരിക്കയ്‌ക്ക് ബോധ്യപ്പെടുത്താനായി എന്നതാണ് ഈ സന്ദര്‍ശനത്തിന്റെ പ്രത്യേകത. ഏറ്റവും അടുത്തതും അതി പ്രാധാന്യമേറിയതുമായ സുഹൃത്താകാന്‍ പറ്റിയ ഏക ഏഷ്യന്‍ രാജ്യമെന്ന തിരിച്ചറിവ് നല്‍കാനും ഇന്ത്യയ്‌ക്കായി. കൊവിഡിന് ശേഷമുള്ള ലോകക്രമം രൂപമെടുക്കുന്ന പുതിയ സാഹചര്യത്തില്‍ ആഗോള നന്മയ്‌ക്കും ലോകസമാധാനത്തിനും സ്ഥിരതയ്‌ക്കും ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ സന്നദ്ധരാണെന്ന് ഇരുവരും തെളിയിക്കുകയും ചെയ്തു.

ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ മോദിക്ക് വിസ നിഷേധിച്ച അമേരിക്ക പിന്നീട് ആറു തവണ പച്ച പരവതാനി വിരിച്ചാണ് സ്വീകരിച്ചത്. ഇത്തവണത്തെ സന്ദര്‍ശനത്തിന് പ്രത്യേക പ്രധാന്യമുള്ളത് മോദിയുടേത് ‘സ്‌റ്റേറ്റ് വിസിറ്റ്’ ആയിരുന്നു എന്നതാണ്. യുഎസ് പ്രസിഡന്റ് തന്റെ രാജ്യത്തേക്ക് മറ്റ് രാഷ്‌ട്രത്തലവന്മാരെ പ്രത്യേകം ക്ഷണിക്കുന്നതാണത്. അത് അത്യപൂര്‍വ്വമായി ലഭിക്കുന്ന അവസരമാണ്. അതുപോലെ അമേരിക്കന്‍ കോണ്‍ഗ്രസില്‍ പ്രസംഗിക്കുന്ന അപൂര്‍വ്വ ബഹുമതിയും മോദിക്കുണ്ടായി. എല്ലായിടത്തും ‘മോദി ടച്ച്’ തെളിയിച്ച യാത്ര എന്തുകൊണ്ടും പ്രധാന്യമേറിയതാണ്.

Tags: narendramodiamericaവിദേശംEgyptjoe biden
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനാധിപത്യം അട്ടിമറിക്കാന്‍ സമ്മതിക്കില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍,കോണ്‍ഗ്രസിന്റേത് കലാപശ്രമം,ബിജെപിയുടെ പ്രതിഷേധ പ്രകടനത്തിന് നേരെ ജലപീരങ്കി പ്രയോഗം

World

ഇറാനില്‍ നിര്‍മാണം നടക്കുന്ന ആണവ നിലയത്തിലടക്കം അമേരിക്കന്‍ ആക്രമണം

World

‘ട്രംപിന്റെ ഒപ്പിന് ഒരു വിലയുമില്ല , വഞ്ചനയും ദുഷ്ടതയുമാണ് കൈമുതൽ’ ; അമേരിക്കയെ ഒരു പാഠം പഠിപ്പിക്കുമെന്നും മൊജ്തബ ഖമേനി

News

62,500 കോടിരൂപയുടെ മൊബൈൽ ഫോൺ നിർമ്മാണ പദ്ധതിക്ക് കേന്ദ്ര സർക്കാറിന്റെ അനുമതി

India

ഭാരതം ബീഫ് ഉല്‍പ്പാദക രാജ്യമോ ? നരേന്ദ്രമോദി അങ്ങനെ പറഞ്ഞോ,സത്യം അറിയണ്ടേ

പുതിയ വാര്‍ത്തകള്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

തെറ്റ് തിരുത്തല്‍ നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ സിപിഎം വിശാല സംസ്ഥാന സമിതി സെപ്തംബറില്‍

ജെപി നദ്ദയുടെ ആക്രമണത്തില്‍ ഉത്തരമില്ലാതെ രാഹുല്‍; കോണ്‍ഗ്രസ് ഭരിക്കുന്നിടങ്ങളിലെ പരീക്ഷാക്രമക്കേടുകള്‍ നിരത്തി നദ്ദ, പ്രതിപക്ഷം ഞെട്ടി

സ്‌കാനിംഗ് നടത്താന്‍ ഉത്തരവിടണമെന്ന് രോഗി, പരിശോധന നിര്‍ദ്ദേശിക്കേണ്ടത് ഡോക്ടറാണ്, രോഗിയല്ലെന്ന് കോടതി

സിനിമ സംഘടനയുടെ പ്രശ്നം പരിഹരിക്കാൻ പറ്റാത്തവരാണ് നീറ്റ് പ്രശ്നം പരിഹരിക്കുന്നത് : ഇതിനൊക്കെ ഇവിടെ ഉശിരുള്ള ആൺകുട്ടികൾ ഉണ്ട്

മലപ്പുറത്ത് പ്ലസ് വണ്ണിന് 60 അധിക ബാച്ച്, മലബാര്‍ മേഖലയില്‍ ആകെ 120 അധിക ബാച്ച്

പാകിസ്ഥാന്റെ സൈക്കിൾ ആംബുലൻസ് ലോകമെമ്പാടും പരിഹസിക്കപ്പെടുന്നു : മുനീറും ഷഹബാസും ഇനി ഹൃദയം പൊട്ടി മരിക്കും

ഓണ്‍ലൈന്‍ ജനപ്രീതി നോക്കി നിങ്ങളുടെ വിജയം അളക്കരുതെന്ന് യുവ അഭിഭാഷകരോട് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

സ്ത്രീകള്‍ക്ക് രാത്രികാല യാത്രയ്‌ക്ക് കെ എസ് ആര്‍ ടി സിയുടെ പിങ്ക് ബസ്, പണം നല്‍കേണ്ടി വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.