Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Varadyam

ആകാശം ചുംബിച്ച് സ്വര്‍ണ ഗണപതി

ശില്‍പ നിര്‍മാണം പഠിച്ചിട്ടില്ലാത്ത ദിനീഷ് സ്വയം ആര്‍ജ്ജിച്ച കഴിവിലൂടെയാണ് ഈ രംഗത്തേക്ക് എത്തിയത്. 2005 മുതല്‍ മേഖലയില്‍ സജീവമായുണ്ട്. പഞ്ചാബിലെ പള്ളിയിലേക്ക് ശില്‍പ്പം നിര്‍മിച്ചാണ് തുടക്കം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടിയുണ്ട്. അടിസ്ഥാനമായി പഠിച്ച അറിവുകള്‍ ഉപയോഗിച്ച് ത്രിമാനരൂപമുണ്ടാക്കിയെടുക്കയാണ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2023, 05:00 am IST
inVaradyam

അനൂപ് ഒ.ആര്‍

ഇഷ്ടദേവനായ ഗണപതി ഭഗവാന്റെ നില്‍ക്കുന്ന രൂപത്തിലുള്ള കേരളത്തിലെ തന്നെ ഏറ്റവും വലിയ ശില്‍പ്പം ഭംഗിയൊട്ടും ചോരാതെ നിര്‍മിക്കാനായതിന്റെ സന്തോഷത്തിലാണ് ശില്‍പ്പി മാഞ്ഞൂര്‍ സൗത്ത് കാളാശേരില്‍ ദിനീഷ് കെ. പുരുഷോത്തമന്‍.

ഇടുക്കി ജില്ലയിലെ തൊടുപുഴയ്‌ക്ക് സമീപം പുതുക്കുളം മന വക നാഗരാജ ക്ഷേത്രത്തിലാണ് 27.5 അടി ഉയരമുള്ള ബാലഗപതി ഭഗവാന്റെ ചതുര്‍ബാഹുശില്‍പ്പം നിര്‍മിച്ചിരിക്കുന്നത്. മള്ളിയൂര്‍ പരമേശ്വരന്‍ നമ്പൂതിരിയാണ് ശില്‍പം നാടിന് സമര്‍പ്പിച്ചത്.

സ്വര്‍ണ്ണവര്‍ണ്ണത്തില്‍ തലയെടുപ്പോടെ നില്‍ക്കുന്ന ശില്‍പ്പം കാണാനും,  ഒപ്പം നിന്ന് ചിത്രങ്ങള്‍ പകര്‍ത്താനുമായി ഭക്തജനങ്ങളടക്കം നിരവധി പേരാണ് ഇപ്പോള്‍ ക്ഷേത്രത്തിലേക്ക് എത്തുന്നത്. ഒരു വര്‍ഷമെടുത്താണ് ക്ഷേത്രകവാടത്തിലെ വാസുകി പ്രതിമയ്‌ക്ക് അഭിമുഖമായി ഗണപതി ശില്‍പ്പം പൂര്‍ത്തിയാക്കിയത്.

നിരവധി പ്രത്യേകതകളുള്ള ശില്‍പത്തിന്റെ തറയുടെ ഉയരം ഏകദേശം രണ്ടരയടിയാണ്. വാഹനമായ എലിയോടൊപ്പമുള്ള ശില്‍പ്പത്തിന്റെ മാത്രം ഉയരം 25 അടി വരും. ബാലഗണപതിയുടെ നാല് കൈകളില്‍ പിന്നിലെ വലതുവശത്തെ കൈയില്‍ മഴുവും ഇടതുവശത്തെ കൈയില്‍ ശംഖുമാണുള്ളത്. മുന്നിലെ വലത് കൈ അഭയഹസ്ത മാതൃകയില്‍ നിര്‍മിച്ചപ്പോള്‍ ഇടത് കൈയില്‍ മോദകമാണുള്ളത്.

വിഷ്ണു നമ്പൂതിരിയുടെ  അഭിലാഷം

ക്ഷേത്ര ട്രസ്റ്റിയായ പുതുക്കുളം മനയിലെ വിഷ്ണു നമ്പൂതിരിയുടെ (ചെയര്‍മാന്‍, ബ്രാഹ്മിണ്‍സ് ഫുഡ് പ്രൊഡക്ടസ്) അഭിലാഷ പ്രകാരമായിരുന്നു നിര്‍മാണം. 21 വയസ് മുതല്‍ 3 പതിറ്റാണ്ടോളം മനയില്‍ ഗണപതി പൂജ നടത്തിയിരുന്ന അദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതോടെ പൂജ മുടങ്ങി. ഇതിനു ശേഷമാണ് ക്ഷേത്രത്തില്‍ ഇത്തരത്തിലൊരു ഗണപതി വിഗ്രഹം നിര്‍മിച്ച് നല്‍കണമെന്ന ആഗ്രഹം ഉണ്ടായത്. പിന്നാലെ ദിനീഷിനെ ചുമതല ഏല്‍പ്പിക്കുകയായിരുന്നു. ആറ് വര്‍ഷം മുമ്പ് ഇവിടെ തന്നെ 25 അടി ഉയരമുള്ള വാസുകിയുടെ ശില്‍പ്പം നിര്‍മിച്ചതും ദിനീഷായിരുന്നു. അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന അന്തരിച്ച ഡോ. മേജര്‍ ആര്‍. ലാല്‍കൃഷ്ണയാണ് ദിനീഷിനെ ക്ഷേത്രത്തിന് പരിചയപ്പെടുത്തുന്നത്. പിന്നാലെ വിഷ്ണു നമ്പൂതിരിയുടെ മകനായ ശ്രീനാഥ് വിഷ്ണു ബന്ധപ്പെട്ട് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുകയായിരുന്നു.

ഒരുവര്‍ഷമെടുത്ത നിര്‍മാണം

ഗണേശ ശില്‍പ്പം അളവിന് അനുസരിച്ച് രൂപകല്‍പന ചെയ്ത് കമ്പിയും ഇരുമ്പ് നെറ്റും വച്ച് കോണ്‍ക്രീറ്റ് ചെയ്താണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒരു വര്‍ഷത്തോളം രാപകല്‍ ജോലിയെടുത്താണ് ശില്‍പ്പ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയത്. 20 ലക്ഷം രൂപയാണ് ആകെ നിര്‍മാണ ചെലവ്. ആദ്യഘട്ടത്തില്‍ പില്ലറ്റുകളും കോണ്‍ക്രീറ്റ് ബീമുകളും സ്ഥാപിച്ച്  പ്രാഥമിക രൂപം ഉണ്ടാക്കിയെടുത്തു.

പിന്നീട് ഘട്ടം ഘട്ടമായാണ് ജോലികള്‍ പൂര്‍ത്തിയാക്കിയത്. തരി തീരെ ഇല്ലാത്ത മണല്‍ ഉപയോഗിച്ചാണ് പിന്നീടുള്ള നിര്‍മാണങ്ങള്‍ നടത്തിയത്. ദിവസങ്ങളെടുത്താണ് ഓരോ ചെറിയ ഭാഗവും പുര്‍ത്തിയാക്കിയത്. അവസാന ഘട്ടത്തിലാണ് ആഭരണങ്ങള്‍ നിര്‍മ്മിച്ചത്. പിന്നീട് വെള്ളച്ചായം പൂശി മിനുക്കുപണികള്‍ നടത്തി. അവസാനഘട്ടത്തിലാണ് സുവര്‍ണ്ണ നിറം നല്‍കിയത്. ബിജു പള്ളിക്കത്തോട്,  ജിഷ്ണു കുടമാളൂര്‍ എന്നിവര്‍ സഹായവുമായി നിര്‍മാണത്തിനൊപ്പമുണ്ടായിരുന്നു. ജോഷി വിളംബരം, ദാസ് അഞ്ചല്‍ എന്നിവര്‍ പ്രധാനജോലികളില്‍ പങ്കാളികളായി.  

സ്വയം ആര്‍ജ്ജിച്ച കഴിവ്

ശില്‍പ നിര്‍മാണം പഠിച്ചിട്ടില്ലാത്ത ദിനീഷ് സ്വയം ആര്‍ജ്ജിച്ച കഴിവിലൂടെയാണ് ഈ രംഗത്തേക്ക് എത്തിയത്. 2005 മുതല്‍ ഈ മേഖലയില്‍ സജീവമായുണ്ട്. പഞ്ചാബിലെ പള്ളിയിലേക്ക് ശില്‍പ്പം നിര്‍മിച്ചാണ് തുടക്കം. തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജ് ഓഫ് ഫൈന്‍ ആര്‍ട്സില്‍ നിന്ന് ചിത്രകലയില്‍ ബിരുദം നേടിയുണ്ട്.  അടിസ്ഥാനമായി പഠിച്ച അറിവുകള്‍ ഉപയോഗിച്ച് ത്രിമാനരൂപമുണ്ടാക്കിയെടുക്കുകയാണ് ചെയ്യുന്നതെന്നും, ഇതിനായി പ്രത്യേകം പരിശീലനം നേടിയിട്ടില്ലെന്നും ദിനേഷ് പറയുന്നു. കോണ്‍ക്രീറ്റിന് പുറമെ ഫൈബര്‍, പ്ലാസ്റ്റര്‍ ഓഫ് പാരീസ് പോലുള്ളവ ഉപയോഗിച്ച് ക്ഷേത്രങ്ങള്‍, പള്ളികള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ ശില്‍പ്പങ്ങള്‍ നിര്‍മിച്ച് നല്‍കി വരുന്നുണ്ട്.

ഗോശാല കൃഷ്ണന്‍  

ദിനീഷ് നിര്‍മിച്ച കൊടകര അന്താരാഷ്‌ട്ര ശ്രീകൃഷ്ണ കേന്ദ്രത്തിലെ 25 അടി ഉയരമുള്ള ഗോശാല കൃഷ്ണന്റെ ശില്‍പം  ഏറെ പ്രശ്സതമാണ്. വൈക്കം തോട്ടകത്ത് 7.5 അടി ഉയരമുള്ള അയ്യങ്കാളിയുടെ പൂര്‍ണ്ണകായ പ്രതിമ, കാലടിയിലെ സായി ശങ്കരകേന്ദ്രത്തില്‍ 5.5 അടി ഉയരമുള്ള സായിബാബയുടെ പൂര്‍ണ്ണകായ പ്രതിമ എന്നിവയും ദിനീഷിന്റെ കരവിരുതില്‍ പിറന്നതാണ്. സായിബാബയുടെ പൂര്‍ണ്ണ ശില്‍പ്പം മറ്റാരും ഇതുവരെ നിര്‍മിച്ചിട്ടില്ല. വയനാട് കുങ്കിച്ചിറയില്‍ മ്യൂസിയം ആന്റ് സൂ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴില്‍ കുങ്കിയമ്മ എന്ന ശില്‍പ്പം നിര്‍മിച്ചിട്ടുണ്ട്. കുളത്തിന്റെ മധ്യത്തില്‍ പീഠത്തിലാണ് 10 അടി ഉയരമുള്ള ഈ ശില്‍പം സ്ഥാപിച്ചിരിക്കുന്നത്. ഇതിനൊപ്പം സംസ്ഥാനത്തിനകത്തും പുറത്തുമായി ദൈവങ്ങളുടേയും മഹാന്മാരുടേയുമടക്കം നിരവധി ജീവന്‍തുടിക്കുന്ന ശില്‍പ്പങ്ങള്‍ ദിനീഷിന്റേതായി പിറവിയെടുത്തിട്ടുണ്ട്. ഒടിയന്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഫൈബര്‍ ശില്‍പ്പം രൂപകല്‍പ്പന ചെയ്തതും ദിനീഷാണ്. മള്ളിയൂരിനെക്കുറിച്ച് സതീര്‍ത്ഥ്യന്‍ എന്ന പേരിലും, അയ്യപ്പനെക്കുറിച്ച് ശരണാര്‍ദ്രം എന്ന പേരിലുമായി  ഭക്തിഗാനങ്ങളും ദിനീഷ് രചിച്ചിട്ടുണ്ട്.

തികഞ്ഞ ഗണപതി ഭക്തന്‍

മള്ളിയൂരിന് സമീപം താമസിക്കുന്ന ദിനീഷ് ചെറുപ്പം മുതല്‍ ഇവിടുത്തെ ഗണപതി ക്ഷേത്രത്തില്‍ പോകാറുണ്ട്. പുതുക്കുളത്ത് നിന്ന് ഗണപതി വിഗ്രഹം നിര്‍മിക്കണമെന്ന് അറിയിച്ചപ്പോള്‍ ആദ്യം മനസില്‍ വന്നതും, പൂര്‍ത്തിയാക്കാനാകുമെന്ന വിശ്വാസം നല്‍കിയതും ചെറുപ്പം മുതല്‍ തനിക്ക് ഏറെ ധൈര്യം പകര്‍ന്ന ആ വിശ്വാസമാണ്. അതിനൊപ്പം അവിടെ നിന്നുതന്നെ നമ്പൂതിരിയെത്തി വിഗ്രഹം സമര്‍പ്പിച്ചതും നിമിത്തമായാണ് താന്‍ കാണുന്നതെന്നും ദിനീഷ് പറയുന്നു. തപസ്യ കലാസാഹിത്യവേദി ഏറ്റുമാനൂര്‍ യൂണിറ്റ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗമാണ് ദിനീഷ്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളിലടക്കം പ്രചരിച്ചതോടെ വിവിധ ക്ഷേത്രങ്ങളും പള്ളികളും ശില്‍പ്പനിര്‍മാണത്തിനായി ദിനേഷിനെ ബന്ധപ്പെടുന്നുണ്ട്. അധ്യാപികയായ അനുവാണ് ഭാര്യ. മക്കള്‍: ഭഗവത്, ആഗ്‌നേയ. കൂടുതല്‍ വിവരങ്ങള്‍ക്ക്: 94973 23328.

Tags: keralaTemple LandഗണപതിThodupuzhaശില്‍പം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മൂന്നു മലയാളികളെ സൗദിയിൽ പ്രവേശിപ്പിക്കാതെ നാടുകടത്തി ; നടപടി കിങ് ഖാലിദ് വിമാനത്താവളത്തിൽ വച്ച്

Ernakulam

‘ ഞാൻ ഇപ്പോൾ പരുന്തും പാറയിലാണ്, ആത്മഹത്യ ചെയ്യാൻ പോകുന്നു’ : മലമുകളിൽ ആത്മഹത്യ ഭീഷണി മുഴക്കിയ പ്ലസ്‌ടു വിദ്യാർത്ഥിനിയെ രക്ഷപ്പെടുത്തി പോലീസ്

Kerala

പൊന്ന് വാങ്ങാൻ പറ്റിയ അവസരം : കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില , പവന് ഒറ്റയടിക്ക് 1840 രൂപ കുറഞ്ഞു

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.