Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പാലക്കാട്ടുകാരന്റെ പേരില്‍ സൗരയൂഥത്തില്‍ ഒരു ഛിന്നഗ്രഹം

സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിലൊന്നു കൂടി ഇനി മലയാളിയുടെ പേരില്‍. പാലക്കാട്ടുകാരന്‍ അശ്വിന്‍ ശേഖറിന്റെ പേരാണ് ഛിന്നഗ്രഹത്തിന് നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനായി അശ്വിനെ പരിചയപ്പെടുത്തിയാണ് അന്താരാഷ്‌ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരു നല്കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2023, 09:45 pm IST
inKerala

കൊച്ചി: സൗരയൂഥത്തില്‍ സൂര്യനെ ചുറ്റുന്ന ഛിന്നഗ്രഹങ്ങളിലൊന്നു കൂടി ഇനി മലയാളിയുടെ പേരില്‍. പാലക്കാട്ടുകാരന്‍ അശ്വിന്‍ ശേഖറിന്റെ പേരാണ് ഛിന്നഗ്രഹത്തിന് നല്കിയിരിക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യ പ്രൊഫഷണല്‍ ഉല്‍ക്കാശാസ്ത്രജ്ഞനായി അശ്വിനെ പരിചയപ്പെടുത്തിയാണ് അന്താരാഷ്‌ട്ര അസ്‌ട്രോണമിക്കല്‍ യൂണിയന്‍ (ഐഎയു) ഛിന്നഗ്രഹത്തിന് അദ്ദേഹത്തിന്റെ പേരു നല്കിയത്. ബുധനാഴ്ച അമേരിക്കയിലെ അരിസോണയില്‍ സംഘടിപ്പിച്ച ആസ്റ്ററോയ്ഡ് കോമറ്റ്‌സ് മെറ്റേഴ്‌സ് കോണ്‍ഫറന്‍സിലാണ് ഛിന്നഗ്രഹത്തിന്റെ നാമകരണം പ്രഖ്യാപിച്ചത്.

പാലക്കാട് ചെര്‍പ്പുളശേരിക്കടുത്ത് നെല്ലായക്കാരനാണ് അശ്വിന്‍. ബഹ്‌റൈനില്‍ കോട്ടയ്‌ക്കല്‍ ആര്യവൈദ്യശാലയുടെ ചുമതലക്കാരായ ശേഖര്‍ സേതുമാധവനും അനിത ശേഖറുമാണ് അച്ഛനമ്മമാര്‍. 2000 ജൂണില്‍ കണ്ടെത്തിയ നാലര കിലോമീറ്റര്‍ വ്യാസമുള്ള 2000എല്‍ജെ27 എന്ന ഛിന്നഗ്രഹത്തിനാ

ണ് (മൈനര്‍ പ്ലാനറ്റ്) അശ്വിന്റെ പേര് നല്കിയത്. (33928) അശ്വിന്‍ ശേഖര്‍ എന്നാണ് ഛിന്നഗ്രഹത്തിന്റെ പേര്. ചൊവ്വ, വ്യാഴം ഗ്രഹങ്ങള്‍ക്കിടയിലുള്ള ഛിന്നഗ്രഹങ്ങളുടെ ബെല്‍റ്റിലാണ് ഇതിന്റെ സ്ഥാനം. ഒരു തവണ സൂര്യനെ വലം വയ്‌ക്കാന്‍ 4.19 വര്‍ഷം വേണം.  

നേരത്തെ മലയാളിയായ വൈനു ബാപ്പുവിന്റെ പേരും ഒരു ഛിന്നഗ്രഹത്തിന് നല്കിയിരുന്നു. തലശ്ശേരി സ്വദേശിയാണ് അദ്ദേഹം. കൂടാതെ ഇന്ത്യയില്‍ നിന്ന് ശ്രീനിവാസ രാമാനുജന്‍, സി.വി. രാമന്‍, സുബ്രഹ്മണ്യ ചന്ദ്രശേഖര്‍, വിക്രം സാരാഭായ് എന്നീ ശാസ്ത്രജ്ഞരുടെ പേരുകളും ഛിന്നഗ്രഹങ്ങള്‍ക്ക് നല്കിയിട്ടുണ്ട്.  

ഉല്‍ക്കാ പഠനരംഗത്തെ സംഭാവനകള്‍ മുന്‍ നിര്‍ത്തിയാണ് ഈ അംഗീകാരം അശ്വിന് നല്കുന്നതെന്ന് അസ്‌ട്രോണമിക്കല്‍ യൂണിയന്‍ വിശദീകരിച്ചു. പാരിസ് ഒബ്‌സര്‍വേറ്ററിയിലെ സെലസ്റ്റിയല്‍ മെക്കാനിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിലെ ഉല്‍ക്കാപഠന സംഘത്തിലെ അംഗമാണ് അശ്വിന്‍. ലണ്ടന്‍ റോയല്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റിയില്‍ തെരഞ്ഞെടുത്ത ഫെലോയും അസ്‌ട്രോണമിക്കല്‍ യൂണിയനില്‍ വോട്ടവകാശമുള്ള അംഗവുമാണ് അശ്വിന്‍.  

കൂടാതെ അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി, ഇന്ത്യന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി എന്നിവയിലും അംഗമാണ്. അമേരിക്കന്‍ അസ്‌ട്രോണമിക്കല്‍ സൊസൈറ്റി, മേരിക്കന്‍ ഇന്‍സ്റ്റിറ്റിയൂട്ട്  ഓഫ് ഫിസിക്‌സ് എന്നിവ സംയുക്തമായി നല്കുന്ന ദാന്നി ഹൈനമാന്‍ പ്രൈസ് നിശ്ചയിക്കുന്ന ആറംഗ ജൂറിയിലും അശ്വിന്‍ അംഗമാണ്.

2014ല്‍ ബ്രിട്ടനിലെ ബെല്‍ഫാസ്റ്റില്‍ ക്വീന്‍സ് സര്‍വകലാശാലയില്‍ നിന്ന് ഫിസിക്‌സില്‍ പിഎച്ച്ഡി നേടിയ അശ്വിന്‍ 2018ല്‍ നോര്‍വേ ഓസ്ലോ സര്‍വകലാശാലയില്‍ നിന്ന് സെലസ്റ്റിയല്‍ മെക്കാനിക്‌സില്‍ പോസ്റ്റ് ഡോക്ടറല്‍ പഠനം പൂര്‍ത്തിയാക്കി.  

Tags: പാലക്കാട്ചൊവ്വാഗ്രഹംAsteroidGalaxy
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പെ​രി​ങ്ങോ​ട്ട​ക്കു​റി​ശി​യി​ലെ പ​രാ​ജ​യം; സി​പി​എ​മ്മി​നെ കു​റ്റ​പ്പെ​ടു​ത്തി എ.​വി. ഗോ​പി​നാ​ഥ്

കല്പാത്തി രഥോത്സവം രണ്ടാം ദിവസം മന്തക്കര ഗണപതി ക്ഷേത്രത്തിലെ രഥപ്രയാണം
Kerala

അസ്തമയ സൂര്യനെ സാക്ഷിയാക്കി ഇന്ന് ദേവരഥ സംഗമം

Environment

ഒരു ഭീമൻ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിക്കാൻ പോകുന്നു ? പേര് സിറ്റി കില്ലർ ; ശാസ്ത്രജ്ഞർ പറഞ്ഞ കാര്യങ്ങൾ വളരെ ഞെട്ടിപ്പിക്കുന്നത്

World

ഒരു ഛിന്നഗ്രഹം കൂടി ഭൂമിയെ ലക്ഷ്യമാക്കിയുള്ള യാത്രയിലെന്ന് ശാസ്ത്രലോകം

India

ഭാരതത്തിന്റെ പ്രഥമ റോബോട്ടിക് ടെലിസ്‌കോപ്പായ ഗ്രോത്ത് ഭൂമിയിലേക്ക് പാഞ്ഞുവരുന്ന ഛിന്നഗ്രഹത്തെ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

സർക്കാർ ശബരിമല ആചാര സംരക്ഷണ പ്രക്ഷോഭത്തിൽ പങ്കെടുത്തവരെ പുറംകാൽ കൊണ്ട് തൊഴിക്കരുത്: കുമ്മനം രാജശേഖരൻ

കേന്ദ്രസർക്കാരിന്റെ പണം വേണം ; പ്രധാനമന്ത്രിയുടെ ചിത്രം ഒഴിവാക്കി ; പ്രതിഷേധം നേരിട്ടറിയിച്ച് വി വി രാജേഷ്

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പൊതുമേഖലാ ബാങ്കുകൾക്ക് ഞായറാഴ്ച പ്രവൃത്തി ദിനം; അനുമതി നൽകിയത് മൂന്ന് ദിവസത്തെ പണിമുടക്കിന്റെ പശ്ചാത്തലത്തിൽ

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

സ്വർണമെഡൽ നേട്ടം; ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം അംഗം കമലിനിക്ക് പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി വിജയ്

റഷ്യയുടെ സമ്പദ്‌വ്യവസ്ഥ ഇന്ത്യയെ ആശ്രയിച്ചിരിക്കുന്നു, ചൈനയും ഇന്ത്യയും പുടിന് മേൽ സമ്മർദ്ദം ചെലുത്തിയാൽ ഉക്രെയ്‌നിൽ യുദ്ധം തുടരാനാവില്ല : സെലെൻസ്‌കി

‘സൂക്ഷിച്ചുനോക്കണ്ടടാ ഉണ്ണീ…,’ ഇത് നമ്മുടെ അഖിലേഷ് യാദവുതന്നെയാണ്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.