Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഇന്ന് ലോക സംഗീതദിനം; സംഗീതം ജീവിതമാക്കി സതീശനും കുടുംബവും

കേരളത്തില്‍ ഒന്നരപ്പതിറ്റാണ്ട് കാലം സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന ജേതാക്കളായത് ഈ നെല്ലായിക്കാരന്റെ നേര്‍ ശിഷ്യരായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നെല്ലായി കേന്ദ്രീകരിച്ച് സോപാനം സംഗീത വിദ്യാലയം നടത്തിവരുന്നു. ഇതിന്റെ കീഴിലുള്ള സംഗീതസഭയില്‍ ഇന്ത്യയിലെ മികച്ച സംഗീതജ്ഞരെത്തി സംഗീതസദസുകള്‍ സംഘടിപ്പിച്ചിരുന്നു.

കൊടകര ഉണ്ണിbyകൊടകര ഉണ്ണി
Jun 21, 2023, 11:30 am IST
inThrissur
sathheesan nellayi

sathheesan nellayi

തൃശൂര്‍: ജീവിതം സംഗീതത്തിനായി ഉഴിഞ്ഞുവച്ച സംഗീതകുടുംബമാണ് സതീശന്‍ നെല്ലായിയുടേത്. വയലേലകളാല്‍ സമൃദ്ധമായ വയലൂരും നാന്ദിനിപ്പുഴ കുണുങ്ങിയൊഴുകുന്ന നെല്ലായിയും ഈ സംഗീതകുടുംബത്തിന്റെ സപ്തസ്വരങ്ങള്‍ ആവോളം ആസ്വദിക്കുന്നു. നെല്ലായി കോന്നനാട്ട് വിശ്വനാഥന്‍ നായരുടേയും മാങ്ങാറില്‍ ഗൗരിയമ്മയുടേയും മകനായി ജനിച്ച സതീശന്‍ തബലയിലെ താളപ്പെരുക്കവുമായാണ് കലാജീവിതത്തിലേക്ക് കടന്നത്. 

ഒട്ടനവധി ഗാനമേളകളിലും സംഗീതപരിപാടികളിലും തോലിട്ട വാദ്യത്തില്‍ വാദന വൈഭവമുതിര്‍ത്തു. തൃശൂര്‍ സി. രാജേന്ദ്രന്റെ ശിക്ഷണത്തില്‍ വയലിന്‍ അഭ്യസിച്ചു. പിന്നീടാണ് പാലക്കാട് ചെമ്പൈ സംഗീത കോളേജില്‍ ഗാനഭൂഷണത്തിനു ചേര്‍ന്നത്. അവിടെ പ്രഗത്ഭ അധ്യാപകരായ പാലക്കാട് ആര്‍. സ്വാമിനാഥന്‍, ചെമ്പൈ വെങ്കിട്ടരാമന്‍, അബ്ദുള്‍ അസീസ്, സിസിലി ഓമന എന്നിവരുടെ കീഴിലായിരുന്നു പഠനവും ഉപരിപഠനവും.   

കോളേജില്‍ വച്ചാണ് ബിന്ദുവിനെ പരിചയപ്പെടുന്നത്. അന്ന് കോളേജില്‍ വായ്‌പാട്ടില്‍ പഠനം നടത്തിയിരുന്ന ബിന്ദുവും സതീശും സംഗീതത്തോടുള്ള പ്രണയം പിന്നീട് ജീവിതത്തിലെക്കും പകര്‍ത്തി.  1992 ല്‍ വിവാഹശേഷം നെല്ലായിയില്‍ സ്ഥിരതാമസമാക്കിയ ഇവര്‍ തൃശൂര്‍, പാലക്കാട് ജില്ലകളിലെ സംഗീത സ്ഥാപനങ്ങളില്‍ കാല്‍നൂറ്റാണ്ടു കാലം അധ്യാപക വേഷത്തില്‍ കലോപാസന തുടര്‍ന്നു. ആയിരങ്ങള്‍ക്കാണ് സതീശന്‍ വയലിനിലെ പാഠങ്ങള്‍ പകര്‍ന്നു നല്‍കിയത്. സതീശന്റെ ശിക്ഷ്യസമ്പത്ത്   ഇന്ത്യക്കകത്തും പുറത്തും ഏഴാംകടലിനക്കരെയുമായി എണ്ണിയാലൊടുങ്ങാത്തതാണ്. ഇതില്‍ പലരും സംഗീതം ജീവിതോപാധിയാക്കിവരും. 

കേരളത്തില്‍ ഒന്നരപ്പതിറ്റാണ്ട് കാലം സ്‌കൂള്‍ കലോത്സവങ്ങളില്‍ സംസ്ഥാന ജേതാക്കളായത് ഈ നെല്ലായിക്കാരന്റെ നേര്‍ ശിഷ്യരായിരുന്നു. കഴിഞ്ഞ കാല്‍നൂറ്റാണ്ടിലേറെയായി നെല്ലായി കേന്ദ്രീകരിച്ച്  സോപാനം സംഗീത വിദ്യാലയം നടത്തിവരുന്നു. ഇതിന്റെ കീഴിലുള്ള സംഗീതസഭയില്‍ ഇന്ത്യയിലെ മികച്ച സംഗീതജ്ഞരെത്തി സംഗീതസദസുകള്‍ സംഘടിപ്പിച്ചിരുന്നു. സംഗീതചര്‍ച്ചകളും ആസ്വാദന കളരികളും നടത്തിപ്പോന്നു. കഴിഞ്ഞ 10 വര്‍ഷത്തോളമായി തൃശൂര്‍ ജില്ലയിലെ പത്തോളം വിദ്യാലയങ്ങളില്‍ വയലിന്‍ അഭ്യസിപ്പിക്കുന്നു. ഗ്രാമിക കുഴിക്കാട്ടുശ്ശേരി പോലുള്ള കലാകേന്ദ്രങ്ങളിലും സതീശന്റെ ശിക്ഷണത്തിലാണ് വയലിന്‍ പരിശീലനം. സംഗീത വിദ്യാര്‍ഥികളെ പരിപോഷിപ്പിക്കുന്നതിനായി ത്യാഗരാജ പഞ്ചരത്‌ന കീര്‍ത്തനത്തിനായി ഇവരുടെ ഒരു ടീം തന്നെയുണ്ട്. വര്‍ഷങ്ങളായി ക്ഷേത്രോത്സവങ്ങള്‍ക്ക് ഇവരുടെ പഞ്ചരത്‌നം പതിവുകാഴ്ചയാണ്. നവഗ്രഹസ്തുതി ഒന്നിച്ചിരുന്ന് ആലപിക്കുന്ന സമ്പ്രദായം കേരളത്തില്‍ ആരംഭിച്ചതും ഇവരാണ്. പത്തോളം സ്ഥാപനങ്ങളില്‍ നിന്നും സതീശന്റെ സംഗീതസപര്യക്ക് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്.

സതീശന്റെ പത്‌നി ബിന്ദു വായ്‌പാട്ടിലാണ് അറിയപ്പെടുന്നത്. പാലക്കാട് ചന്ദ്രശേഖര വാരിയരുടേയും  രാധ വാരസ്യാരുടെയും മകളായി സംഗീത കുടുംബത്തില്‍ ജനിച്ച ബിന്ദു വലിയമ്മൂമ്മയായ പാര്‍വതി വാരസ്യാരുടെ കീഴില്‍ അഷ്ടപദി അഭ്യസിച്ചാണ് തുടക്കം. ചെമ്പൈ സംഗീത കോളേജില്‍ നിന്നും ഗാന ഭൂഷണവും തുടര്‍ന്ന് മാങ്ങാട് നടേശന്‍, പൂങ്കുന്നം ഗോപാല ഭാഗവതര്‍ എന്നിവരുടെ കീഴില്‍ ഉപരിപഠനവും നടത്തി. നെല്ലായിയിലും പാലിയേക്കരയിലും പ്രവര്‍ത്തിച്ചിരുന്ന സോപാനത്തില്‍ ബിന്ദുവിന്റെ ശിക്ഷണത്തില്‍ സംഗീതം അഭ്യസിച്ചവര്‍ അനവധിയാണ്. 

ഇരിങ്ങാലക്കുട ബി.ആര്‍.സിക്കു കീഴില്‍ 10 വര്‍ഷം വിവിധ വിദ്യാലയങ്ങളില്‍ സംഗീത അധ്യാപികയായിരുന്നു. സപര്യ പോലെ തുടരുന്ന സംഗീതകളരിയില്‍ നിന്നും പാട്ട് പഠിച്ച പലരും ഇന്ന് സംഗീതരംഗത്ത് ശ്രദ്ധേയരാണ്. മക്കളായ വിഷ്ണുവും വിഘ്‌നേഷും യഥാക്രമം വയലിനിലും മൃദംഗത്തിലും അറിയപ്പെടുന്ന കലാകാരന്‍മാര്‍. മൂത്തമകനായ വിഷ്ണു അച്ഛനില്‍ നിന്നാണ് വയലിനിലെ പാഠങ്ങള്‍ അഭ്യസിച്ചത്. പാട്ട് ശാസ്ത്രീയമായി പഠിച്ചിട്ടില്ലെങ്കിലും മനോഹരമായി പാടാനുള്ള പാടവമുണ്ട്. സ്‌കൂള്‍ പഠനകാലത്ത് സംസ്ഥാനതല മത്സരങ്ങളിലും കോളേജ് തലത്തില്‍ ഡി സോണ്‍, ഇന്റര്‍ സോണ്‍ മത്സരങ്ങളിലും ഒന്നാമനായിരുന്നു.  

വര്‍ഷങ്ങളായി കച്ചേരികളില്‍ സജീവമായ വിഷ്ണു ഫ്യൂഷന്‍ രംഗത്താണ് ശ്രദ്ധയൂന്നുന്നത്. ഇളയ പുത്രനായ വിഘ്‌നേഷ് പത്ത് വര്‍ഷം മുമ്പ് പാലക്കാട് കെ.എസ്. മഹേഷ്‌കുമാറിന്റെ ശിക്ഷണത്തിലാണ് മൃദംഗം പരിശീലിച്ചത്. 5 വര്‍ഷം സ്‌കൂള്‍ കലോത്സവത്തില്‍ സംസ്ഥാന ജേതാവായിരുന്നു. 2018 ലും 19 ലും ഇന്ത്യാ തലത്തിലുള്ള സര്‍വകലാശാല ഫെസ്റ്റില്‍ ഉപകരണസംഗീതത്തില്‍ ഒന്നാം സ്ഥാനത്തായിരുന്നു. ശ്രീ ശങ്കരാചാര്യ സര്‍വകലാശാലയില്‍ നിന്നും സ്‌കോളര്‍ഷിപ്പ് നേടിയിട്ടുള്ള വിഘ്‌നേഷിന് മൃദംഗത്തിലെ കലാപോഷിണി അവാര്‍ഡും ലഭിച്ചിട്ടുണ്ട്. വര്‍ഷങ്ങളായി കേരളത്തിലെ ഒട്ടനവധി കച്ചേരികള്‍ക്കും മറ്റുസംഗീതവിരുന്നുകള്‍ക്കും വിഘ്‌നേഷിന്റെ വിരലുകളില്‍ നിന്നുയരുന്ന മൃദംഗനാദം ആസ്വാദകര്‍ക്ക് അനുഭൂതിയാണ്.

ലോക സംഗീതദിനമായ ഇന്ന് നെല്ലായിയിലെ സോപാനത്തില്‍ വായ്‌പാട്ടും വയലിനും മൃദംഗവുമായി സപ്തസ്വരങ്ങളാല്‍ സദ്യയൊരുക്കാനുള്ള തീരുമാനത്തിലാണ് ഈ സംഗീതകുടുംബം.

Tags: MusicWorld Music Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

പീയൂഷ് രാജിന്‍റെ സാക്സഫോണ്‍ പ്രകടനം കണ്ട് അത്ഭുതം പ്രകടിപ്പിക്കുന്ന ഗായിക ശ്രേയ ഘോഷാല്‍ (നടുവിലും വലത്തും)
India

ശ്രേയ ഘോഷാലിനെ ഞെട്ടിച്ച് സാക്സഫോണില്‍ പ്രകടനം നടത്തി പീയൂഷ് രാജ്

Kerala

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

Entertainment

രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷം ഓണപ്പാട്ടുമായി ഈസ്റ്റ് കോസ്റ്റ് വിജയൻ

Entertainment

10 മില്യൺ കാഴ്ചക്കാരെയും പിന്നിട്ട് ഐ ആം ഗെയിമിലെ “മഴവില്ലായേ!

India

എ.ആര്‍ റഹ്മാന്റെ മകൻ അമീന് കാറപകടത്തില്‍ പരിക്ക്, അപകടം കാറുകള്‍ കൂട്ടിയിടിച്ചതിനെ തുടര്‍ന്ന്

പുതിയ വാര്‍ത്തകള്‍

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.