Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്ന വീഡിയോ: ഗുജറാത്തില്‍ നടന്ന കല്ലേറിന്റെ വീഡിയോ തെളിവായെടുത്ത് ദേശീയ ബാലാവകാശ കമ്മീഷന്‍

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ തെളിവായി കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ഗുജറാത്തിലെ ജുനഗധില്‍ നടന്ന അക്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്ന വീഡിയോ ദേശീയ ബാലാവകാശകമ്മീഷന്‍ ശേഖറിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്തിലെ ജുനഗധിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2023, 11:08 pm IST
inIndia

അഹമ്മദാബാദ്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ തെളിവായി കിട്ടിയതിനെ തുടര്‍ന്ന് അന്വേഷണത്തിന് ഉത്തരവിട്ട് ദേശീയ ബാലാവകാശ കമ്മീഷന്‍. ഗുജറാത്തിലെ ജുനഗധില്‍ നടന്ന അക്രമത്തില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്ന വീഡിയോ ദേശീയ ബാലാവകാശകമ്മീഷന്‍ ശേഖറിച്ചിട്ടുണ്ട്. ഇതേക്കുറിച്ച് അന്വേഷിക്കാന്‍ ഗുജറാത്തിലെ ജുനഗധിലെ പൊലീസ് സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിരിക്കുകയാണ് കമ്മീഷന്‍. 

 ഗുജറാത്തിലെ ജുനഗധില്‍ കുട്ടികള്‍ കല്ലെറിയുന്നതിന്റെ വീഡിയോ 

ജുനഗധിലെ മാജേവാഡി ഗേറ്റിനടത്തുള്ള മസ്ജിദ് അനധികൃതമായി ഭൂമി കയ്യേറുന്നു എന്ന് കാണിച്ച് 2023 ജൂണ്‍ 17ന് ജുനഗധ് മുനിസിപ്പല്‍ കോര്‍പറേഷന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് വലിയ അക്രമം അരങ്ങേറിയത്. ഇതിന്റെ ഭാഗമായാണ് കല്ലേറ് നടന്നത്.  

ഈ വീഡിയോയില്‍ ആള്‍ക്കൂട്ടത്തിന്റെ ഭാഗമായുള്ള നിരവധി പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ കല്ലെറിയുന്നത് കാണാം എന്ന് പൊലീസ് സൂപ്രണ്ടിന് നല്‍കിയ കത്തില്‍ ദേശീയ ബാലാവകാശ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. 2015ലെ ബാലനീതി നിയമത്തിലെ 83(2), 75 എന്നീ വകുപ്പുകളുടെ പ്രഥമാദൃഷ്ട്യായുള്ള ലംഘനമാണ് ഇതെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പറയുന്നു. അതുപോലെ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ ചില പ്രസക്തമായ വകുപ്പുകളുടെയും ലംഘനമാണ്. കുട്ടികളെ അനധികൃത പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരിപ്പിക്കുന്ന വ്യക്തിയോ സംഘമോ ഏഴ് വര്‍ഷം വരെ നീളാവുന്ന കഠിനതടവോ അതല്ലെങ്കില്‍ അഞ്ച് ലക്ഷം രൂപ പിഴയോ ശിക്ഷയായി ഏറ്റുവാങ്ങേണ്ടിവരുമെന്ന് 83(2) വകുപ്പ് പറയുന്നു.  

ഇതേക്കുറിച്ച് വിശദമായി അന്വേഷിച്ച് എഫ് ഐ ആര്‍ തയ്യാറാക്കാനാണ് ദേശീയ ബാലാവകാശ കമ്മീഷന്‍ പൊലീസിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കത്ത് കിട്ടി ഏഴ് ദിവസത്തിനകം മറുപടി നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.  

ഉപെര്‍കോട്ട് എക്സറ്റന്‍ഷനടുത്തുള്ള ദര്‍ഗ നടത്തിയ അനധികൃത നിര്‍മ്മാണം പൊളിച്ചുനീക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് നോട്ടീസ് നല്‍കിയതിന്റെ പേരില്‍ ജൂണ്‍ 16ന് നൂറുകണക്കിന് പേരടങ്ങുന്ന ആള്‍ക്കൂട്ടം ജനഗധ് ജില്ലയിലെ മജീവാഡി ചൗക്കിലെ പൊലീസ് സ്റ്റേഷന്‍ ആക്രമിക്കുകയായിരുന്നു. ജുനഗധില്‍ നടന്ന അക്രമത്തില്‍ പൊലീസിന് നേരെ കല്ലെറുണ്ടായി. പൊലീസ് വാഹനമുള്‍പ്പെടെ കത്തിച്ചു. അക്രമികളെ അടിച്ചമര്‍ത്താന്‍ കൂടുതല്‍ പൊലീസിനെ വിളിച്ചുവരുത്തി. ലാത്തിച്ചാര്‍ജ്ജും നടത്തേണ്ടി വന്നു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റു.  

Tags: ഗുജറാത്ത്childrenകല്ലെറിയല്‍ദേശീയ ബാലാവകാശകമ്മീഷന്‍ഗുജറാത്തിലെ ജുനഗധില്‍
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇസ്കോണിന്റെ ഷഷ്ഠി പൂര്‍ത്തി ആഘോഷത്തില്‍ പങ്കെടുത്ത് മോഹന്‍ ഭാഗവത്, ന്യൂയോര്‍ക്കിലെ ഇസ്കോണ്‍ ക്ഷേത്രം സന്ദര്‍ശിച്ചു

ആശ മോട് വാനി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതിനൊപ്പം (ഇടത്ത്)

പുതിയ ഇന്ത്യ മോഹൻ ഭഗവതിലൂടെ സംസാരിക്കുന്നുവെന്ന് യുഎസില്‍ വെഞ്ച്വര്‍ കാപിറ്റലിസ്റ്റായ ആശ ജഡേജ മോട് വാനി

ഐഎസ്ഐയ്‌ക്കായി ചാരവൃത്തി: ദല്‍ഹി സ്വദേശികളായ മുഹമ്മദ് സാഹില്‍, ഭാര്യ സമീറ എന്നിവര്‍ അറസ്റ്റില്‍

 മാറ്റങ്ങളോടെ പ്രീമിയം ലുക്കില്‍ 3 ‍ഡോര്‍ ഫെയ്സ് ലിഫ്റ്റ് ദീപാവലിയ്‌ക്കെത്തും പുതിയ ഥാര്‍ എത്തും

മതസ്ഥാപനങ്ങളുടെ ഭൂമി കൈയേറ്റങ്ങള്‍ സംബന്ധിച്ച് സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് ഹൈക്കോടതി

കണ്ണീരണിഞ്ഞ് സദ്ഗുരു…കൈലാസം കണ്ട് മടങ്ങുന്ന ഇഷ ഗ്രൂപ്പിലെ 80 പേരെ കാണാനില്ല; അനുയായിവൃന്ദത്തിന്റെ ദുര്‍വിധിയില്‍ സദ്ഗുരു ദുഖിതന്‍

ജലോത്സവത്തിനിടെ ബോട്ടില്‍നിന്ന് അച്ചന്‍കോവിലാറ്റിലേക്കു കുഴഞ്ഞു വീണ് യുവാവ് മരിച്ചു

നിന്റെ അച്ഛൻ ആര് എന്നതല്ല, നിന്റെ അച്ചാച്ചൻ ആരാണെന്നത് അറിയണമെന്ന് മോളോട് പറയാറുണ്ടെന്ന് ധ്യാൻ ശ്രീനിവാസൻ

മുഖ്യമന്ത്രിയുടെ കാര്‍ തടഞ്ഞ് മോശമായി പെരുമാറിയെന്ന പരാതിയില്‍ ഡിസിസി അംഗത്തിനെതിരെ കേസ്

നബി ദിനത്തിൽ പലസ്തീൻ പതാക ഉയർത്തി , വീഡിയോയും പ്രചരിച്ചു : കർണാടകയിൽ മൂന്ന് പേർക്കെതിരെ എഫ്‌ഐആർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.